Search This Blog

Saturday, February 12, 2011

ഷൊര്‍ണ്ണൂരിലെ സൗമ്യയുടെ രക്തസാക്ഷിത്വവും, നമ്മുടെ വനിതാ നേതാക്കളും

"വര്‍ത്തമാനകാല സ്ത്രീസമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ഭാരവുമാണ് കേരളത്തിലെ ഇത്തരം വനിതാ നേതാക്കള്‍. ഇത്തരം മഹാ നാരികളുടെ പ്രവര്‍ത്തനഫലമായി എന്തുനേട്ടം കേരളത്തിലെ അമ്മമാര്‍ക്കും, എല്ലാവനിതകള്‍ക്കും ഉണ്ടായി എന്നവര്‍തന്നെ വ്യക്തമാക്കട്ടെ. എന്തെന്ത് നവോദ്ധാനം കേരള സമൂഹത്തില്‍ തങള്‍ക്കുണ്ടാക്കാനായി എന്നവര്‍ വശദീകരിക്കണം. ബലാല്‍സംഗത്തിലും, പീഠനത്തിലും മരിക്കുന്ന, മരിച്ചുജീവിക്കുന്ന പെണ്‍കുട്ടികളുടെ രക്തസാക്ഷിത്വത്തിലും ചോരയിലും ചവിട്ടിയുള്ള ഈ ഉപകാരമില്ലാത്ത നിലവിളികള്‍ നിര്‍ത്തികൂടെ."

If you are unable to read malayalam font, please use internet explorer or download malayalam font


ഷൊര്‍ണ്ണൂരിലെ സൗമ്യയുടെ ട്രയിനില്‍നിന്നും തള്ളിയിട്ട് ബലാല്‍സംഗം ചെയ്തുള്ള കൊലപാതകം എന്തെല്ലാം ചിന്തകളാണ്, മുന്നറിയിപ്പുകളാണ് സമൂഹത്തിന് തരുന്നത്. ഈ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം പെണ്ണെഴുത്തുകാരും, പെണ്‍ സാംസ്‌കാരിക നായകരും ഒരുപാട് എഴുതികഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുഗതകുമാരി, വനിതാ കമ്മീഷന്‍ അധ്യക്ഷ ഡി.ശ്രീദേവി, സാറാ ജോസഫ്, ഡോ.ഖദീജ മുംദാസ് തുടങിയ പ്രഗല്ഭര്‍ ലേഖനങള്‍ എഴുതി. പല പെണ്ണെഴുത്തുകാരും പ്രസ്താവനകള്‍ ഇറക്കി. ഡോക്ടര്‍മാര്‍ സൗമ്യയുടെ ചേതനയറ്റ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഈ പെണ്ണെഴുത്തുകാര്‍ ഒരര്‍ഥത്തില്‍ ആ കൊലപാതകം ശരിക്കും പോസ്റ്റ്‌മോര്‍ട്ടവും,റീപോസ്റ്റ്‌മോര്‍ട്ടവും നടത്തി ആഘോഷിക്കുകയായിരുന്നു.ഈ എഴുത്തുകാര്‍ പേനയും ഓങിയിരിപ്പായിരുന്നു സൗമ്യയുടെ രക്തസാക്ഷിത്വവും കാത്ത്.




സുഗതകുമാരി ഇങിനെ എഴുതുന്നു "അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും, അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേ, അതോ കേട്ടവരും മിണ്ടാതെ, ശ്രദ്ധിക്കാതിരുന്നോ? ചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം. അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച്ച് എവിടെയോ കൊണ്ടിട്ടാണല്ലോ അവളെ ഉപദ്രവിച്ചത്... എന്താണ് ഞാനിതിനെയൊക്കെ പറയേണ്ടത്. എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത്. മനസ്സ് തകരുന്ന വേദന തോന്നുകയാണ്. ഒരുപാട് ഭയം തോന്നുന്നു നമ്മുടെ പെണ്‍കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍, സ്ത്രീകള്‍ യാത്രചെയ്യുന്നുണ്ട് ട്രെയിനില്‍. അവര്‍ക്കെന്തു സുരക്ഷിതത്വമാണുള്ളത്. ഈ റോഡില്‍ എന്ത് സുരക്ഷിതത്വമാണവര്‍ക്കുള്ളത്.ഈ വിധത്തില്‍ ക്രൂരന്മാരും ക്രിമിനലുകളും മദ്യപാനികളും ഇങ്ങനെ ഇഷ്ടംപോലെ നടക്കുന്ന ഈ നാട്ടില്‍ എന്തു സുരക്ഷിതത്വമാണ് നമ്മുടെ പെണ്‍മക്കള്‍ക്കുള്ളത്."- മാതൃഭൂമി7 feb 2011


വനിതാ കമ്മീഷന്‍ അധ്യക്ഷ ഡി.ശ്രീദേവി തന്റെ ലേഖനം തുടങുന്നത് ഇങനെ "ഷൊര്‍ണൂരിലെ പെണ്‍കുട്ടിക്ക് സംഭവിച്ചദുരന്തം കേരളീയ മനസ്സാക്ഷിക്ക് മുന്‍പിലെ അത്യന്തം ദയനീയവും ദാരുണവുമായ സംഭവമാണ്. സ്ത്രീകള്‍ക്കെതിരെ മനുഷ്യത്വത്തിന് നിരക്കാത്ത അതിക്രമങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നുവെന്നാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ ഓരോന്നും നമ്മെ ഓര്‍മിപ്പിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ നമ്മുടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. അത്രമാത്രം സമൂഹത്തിന്റെ മനസ്സും ബോധവും വിഷലിപ്തവും മലീമസവുമായിരിക്കുന്നു."- മാധ്യമം 7 feb 2011


സാറാ ജോസഫ് ഇങനെ എഴുതുന്നു "ഇതാവര്‍ത്തിക്കാതിരിക്കാന്‍, പലതും ചെയ്യാം. ചെയ്യേണ്ടവര്‍ അതിന് മുതിര്‍ന്നിരുന്നെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു. കുറ്റകൃത്യങ്ങളോടുള്ള അലസമനോഭാവം അധികാരികള്‍ തുടരുകയാണ്. നടപടിക്രമങ്ങളില്‍ നിരന്തരമായ കാലതാമസം. ഒടുവില്‍ എല്ലാം തേഞ്ഞുമാഞ്ഞുപോകുന്നു. അഭയ, വിതുര, ശാരി.... പ്രതികള്‍ രക്ഷപ്പെടാന്‍വേണ്ടി നടത്തുന്ന വൃത്തികെട്ട കളികള്‍ നാം കാണുന്നു. ഏറെ വിശ്വാസം പുലര്‍ത്തിയിരുന്ന ജുഡീഷ്യറിയുടെ സ്ഥിതിയും മോശമാണ്. "-മാതൃഭൂമി 7 feb 2011


ഡോ.ഖദീജ മുംദാസ് എഴുതി "പുരുഷലോകത്തിന് മുഴുവന്‍ അപമാനമാണ് ഈ സംഭവം. ആഴ്ചയിലെ വെറും രണ്ടര മണിക്കൂര്‍ വീടിനുപുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നുവന്നാല്‍ അതില്‍ക്കൂടുതല്‍ അപമാനമെന്തുണ്ട് കേരളത്തിന്"? മാതൃഭൂമി 7 feb 2011


ഇവരുടെ ഈ എഴുത്തുകള്‍ പതിവുരീതിയിലുള്ള വിലാപവും പല്ലുകടിയും തന്നെ. ദാരുണ സംഭവത്തെ കണ്ണീരില്‍ ചാലിച്ചും, വികാരനിര്‍ഭരമായും ഇവര്‍ എഴുതി. ഏറ്റവും നന്നായി സാഹിത്യ വര്‍ണ്ണന കൊടുക്കാമോ അത് ഇവര്‍ സൗമ്യയുടെ രക്തംകൊണ്ട് എഴുതിവയ്ച്ചു. സ്ത്രീ പക്ഷത്തിനു നേതൃനിരയില്‍ നിലനില്ക്കാനും ഇവര്‍ഈ സംഭവം മല്‍സരിച്ച് ഉപയോഗപെടുത്തി. സഭവത്തില്‍ മുറിവേറ്റ ഹൃദയങളെ വശീകരിക്കാനും തങളുടെ സ്ത്രീപക്ഷ നിലപാടുകളുടെ ഗ്രാഫ് ഉയര്‍ത്താനും സൗമ്യയുടെ ദാരുണ അന്ത്യം ഇവര്‍ ഉപയോഗിച്ചു.ഓരോ ഇത്തരം സംഭവങള്‍ ഉണ്ടാകുമ്പോഴും ഇവര്‍ ഈ പണി നാളുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെയും സമൂഹത്തിന്റെയും അനിഷേധ്യ തലപത്തു കേരളസമൂഹത്തില്‍ ബദല്‍ വാക്കുകളില്ലാതെ നിലകൊള്ളുന്ന ഇവരുള്‍പെട്ട ചില സ്ത്രീ നേതൃ നിരയെ ആരും വിമര്‍ശിക്കാറില്ല. ഇവര്‍ വിമര്‍ശിക്കപെടാറില്ല. ഇവരുടെ സ്തീകള്‍ ക്കു വേണ്ടിയും പൊതുസമൂഹത്തിനും വേണ്ടിയുമുള്ള പ്രവര്‍ത്തനങള്‍ ചോദ്യം ചെയ്യാതെ നമ്മള്‍ എന്തിനു പൂര്‍ണ്ണമായി മുഖവിലയ്ക്കെടുക്കണം. അത്രമാത്രം പുണ്യപ്പെട്ട സ്ത്രീ നേതൃത്വം ഇവര്കുണ്ടോ?.


സൗമ്യ സംഭവം ഇവരെല്ലാം പതിവു രീതിയില്‍ പുരുഷസമൂഹത്തെ വിമര്‍ശിക്കാനും ചെളിയെറിയുവാനും ഉപയോഗിച്ചു. സ്ത്രീകളുടേ ദുര്‍ബലതയും അരക്ഷിതാവസ്ഥയും വീണ്ടും സൂചിപ്പിച്ചു. അധികാരികളെയും നിയമത്തെയും, നിയമപാലകരെയും വിമര്‍ശിച്ചു. പെണ്കുട്ടികളെല്ലാം അര്‍ക്ഷിതരാണെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞു.


ഇതെല്ലാം ഇവരുടെ സ്ഥിരം വാചക കസര്‍ത്തുകളാണെന്ന് ഇതുവരെയുള്ള ഇവരുടെ എഴുത്തും പ്രസംഗവും, പ്രസ്ഥാവനയും നോക്കുമ്പോള്‍ മനസിലാക്കാം. കുറ്റം പറയാനും വിമര്‍ശിക്കാനും, പഴിചാരാനും,പല്ലുകടിയും വിലാപവും നിസഹായത പ്രകടിപ്പിക്കാനും എന്തെളുപ്പമാണ്. എല്ലാം അധികാരികളിലും, പുരുഷ സമൂഹത്തിലേക്കും ചാരി തങളുടെ പണിതീര്‍ത്തമട്ടില്‍ ഈ വലിയ സ്ത്രീകള്‍ ഓരോ സഭവത്തിലും അഭിനയിക്കുകയാണ്‌,മുതലകണ്ണീര്‍ ‍പൊഴിക്കുകയാണ്.ഇത് ഒരുതരം ചതിയാണ്.അവര്‍ നേത്രത്വം കൊടുക്കുന്നത്എന്താണോ പറയുന്നതും പ്രധിനിധീകരിക്കുന്നതും ചിന്തിക്കുന്നതും എന്താണോ അതിനോടെക്കെയുള്ള വന്‍ഞ്ചനയാണ്.


മലയാളത്തിലെ ഈ വലിയ സ്ത്രീകള്‍ എന്ത് പുതിയ സന്ദേശമാണ് സ്ത്രീലോകത്തിനു നല്കിയത്.എന്ത് നല്ലകാര്യം സൗമ്യയുടെ രക്ഷ്‌സാക്ഷ്യത്തിലൂടെ പെണ്‍ലോകത്തിനും, സമൂഹത്തിനും ഇവര്‍ നല്കി. അവരുടെ ഇതുസബന്ധിച്ച ലേഖനങള്‍ സാക്ഷി ഒരു ചുക്കും ഇവര്‍ക്ക് നല്കാനായില്ല.പതിവ് വാക്കുകളും പല്ലവികളുമായി മലയാള സ്ത്രീസമൂഹത്തിന്റെ അമരത്തിരിക്കാന്‍ ഇവര്‍ക്ക് നാണമില്ലെ? കാലത്തിനനുസരിച്ച് മാറാത്ത, സ്ത്രീക്ക് സുരക്ഷിതത്വ ബോധവും പുതിയ ലോകത്തെ പര്‍തിസന്ധികളില്‍ അവളെ മുമ്പോട്ട് നയിക്കാനും കെല്പില്ലാത്ത നിര്‍ജ്ജീവവും പല്ലുകൊഴിഞ്ഞതുമായ നേത്ര്ത്വം സുഗതകുമാരി ഉള്‍പ്പെടെയുള്ളവരുടെ സൗമ്യ സംഭവ എഴുത്തുകള്‍ അടിവരയിട്ട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.


ഇവരെല്ലാം ഉണ്ണിയാര്‍ച്ചമാരും, ഝാന്‍സി റാണിമാരുമൊക്കെ ആകണമെന്നല്ല പറയുന്നത്. വാചകമടി മാത്രമാക്കാതെ നിലവിലുള്ള സമൂഹത്തില്‍ സ്ത്രീക്കുജീവിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇവര്‍ എന്തെങിലും ചെയ്യണമായിരുന്നു. വനിതാ കമ്പാര്‍ട്‌മെന്റ് പറിക്കാനും ഇളക്കാനും എല്ലാവരും ഒരു പോലെ പറയുമ്പോള്‍ സ്വയം രക്ഷ്‌ക്കും ഇത്തരം സംഭവങള്‍ വന്നാല്‍ എങിനെ നേരിടണമെന്നും ആരും ഒന്നും പറഞ്ഞില്ല. ഒരു വ്യക്തി, പ്രത്യേകിച്ച് സ്ത്രീകള്‍ സ്വയം രക്ഷക്ക് എന്തെല്ലാം ചെയ്യണം ശ്രദ്ധിക്കണം എന്നുപോലും ആരും പറഞ്ഞില്ല. മാറി വരുന്ന ജീവിത സാഹചര്യത്തില്‍ അവനവനാണ് അവനവനെ സം രക്ഷികേണ്ട ആദ്യ ചുമതല. ഒരു വ്യക്തിയായിരിക്കണം തന്റെ സം രക്ഷണത്തിനുള്ള ആദ്യത്തെയും അന്തിമവുമായ പരമാധികാരി. ഇതില്‍ നിന്നും ആര് ഒഴിഞ്ഞുമാറിയാലും ജീവനുവരെ അപകടമുണ്ടാകാം. ഈ ചുമതല മറ്റൊരാള്‍ക്കോ, സമൂഹത്തിനോ, പോലീസിനോ,സര്‍ക്കാരിനോ,കോടതിക്കോ ആരു വയ്ച്ചുമാറിയാലും സ്വത്തിനും ജീവനും പെട്ടെന്നു അപകടമുണ്ടാകാം. തന്റെ ജീവനും,ശരീരത്തിനും,സ്വത്തിനും ഒരു വ്യക്തി നല്‌കേണ്ട ഉത്തരവാദിത്വം സമൂഹത്തിന്റെയോ മറ്റ് വ്യക്തികളുടെയോ ധാര്‍മികതയില്‍ അന്ധമായി വിശ്വസിച്ച് ഏല്പ്പിച്ച് ജീവിച്ചാല്‍, യാത്രചെയ്താല്‍, ജോലിക്കുപോയാല്‍, ഉറങാന്‍ കിടന്നാല്‍, ഉല്ലാസയാത്രക്ക് പോയാല്‍ വരുന്ന അപ്കടം ജീവന്‍ പോലും ഭൂമുഖത്തുനിന്നും തൂത്തെറിയുന്ന രൂപത്തിലാവും.


സമൂഹത്തെയും, സംവിധാനങളെയും വളരെ വേഗം മാറ്റാന്‍ ആവില്ല. ഇതെല്ലാം മാറിവന്നിട്ട്, തിരുത്തല്‍ നടത്തിയിട്ട് സ്ത്രീയ്ക്കുജീവിച്ചാല്‍ മതിയോ? അവള്‍ സുരക്ഷിതമായി സഞ്ചാരവും ജീവിതവും നടത്തിയാല്‍ മതിയോ? സുഗതകുമാരിമാരും, സാറാ ജോസഫ്മാരും പറയണം. ക്രിമിനലുകളും, കുറ്റകൃത്യങളും, അക്രമങളും കേരളത്തില്‍ മാത്രമല്ല എല്ലാ പരിഷ്‌ക്രിത സമൂഹത്തില്‍ പോലും ഉള്ളതാണ്. അല്ലെങ്കില്‍ പറയട്ടെ. എന്നിട്ട് ലോകത്ത് മറ്റൊരിടത്തും സ്ത്രികള്‍ സ്വതന്ത്ര വിഹാരം നടത്തുന്നില്ല? എല്ലാവരും പേടിച്ച് വീട്ടില്‍ ഇരിക്കുകയാണോ, രാത്രിയില്‍ യാത്ര ഒഴിവാക്കുകയാണോ? രാത്രി നടക്കാന്‍ പോകാതെയിരിക്കുകയാണോ? ലോകത്ത് പലയിടത്തും സ്ത്രീകള്‍ സ്വതന്ത്രമായും ഭയമില്ലാതെയും ജീവിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ഈ ദുരവസ്ത്യ്ക്ക് നമ്മുടെ സ്ത്രീപക്ഷത്തിന്റെ നേതൃനിരയിലുള്ള നേതാക്കള്‍തന്നെ ഒരു പരിധിവരെ കാരണക്കാരാണ്.


മാറിയ കാലത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് എന്ത് സഹായം ഇവര്‍ ഇക്കാലമത്രയുമായി നല്കിയിട്ടുണ്ട്. എല്ലാത്തിനും പുരുഷമേധാവിത്വത്തെ കുറ്റപ്പെടുത്തുകയും സര്‍ക്കാരിനെയും, പോലീസിനെയും പഴിചാരുകയും ചെയ്താല്‍ മാത്രം മതിയോ?.സര്‍ക്കാരും പോലീസും ഈ നാട്ടില്‍ നന്നായിട്ട് പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ജീവിച്ചാല്‍ മതിയോ, എന്താണ് ഈ സ്ത്രീ നേതാക്കളുടെ ഉദ്ദേശം.


പുതിയ ഒരു സന്ദേശവും സമൂഹത്തിനും സ്ത്രീകള്ക്കും സുഗതകുമാരി അടക്കമുള്ള നേതാക്കള്‍ക്ക് കൊടുക്കുവാന്‍ ഇല്ല. സൗമ്യയുടെ കൊലപാതകം അത്യന്തം ദാരുണമാണ്. ഇതുപോലെ ട്രയിനിലെ ദുരന്തത്തിന് ഇരയായ ധാരാളം ആളുകള്‍ ഉണ്ട്. മയക്ക്മരുന്ന് കൊടുത്ത് കൊലപ്പെടുത്തിയതും, ബലാല്‍സംഗങളും, മോഷണങളും, വെടിവയ്പ്പുകള്‍ വരെ ഉണ്ടായിരിക്കുന്നു. ഒരു കമ്പാര്‍ട്ട്‌മെന്റ് നടുക്കോട്ട് നീകിയതുകൊണ്ട് മാത്രം തീരുന്ന വിഷയമല്ല ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനം. എല്ല കൊലപാതകവും അപലനീയവും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അതിന് ആണ്‍ പെണ്‍ ജാതി മത വ്യത്യാസം ഒന്നുമില്ല.




സമൂഹത്തിലെ എല്ല കൊള്ളരുതായ്മകളും സുഗതകുമാരിയെപോലുള്ളവര്‍ കാണണം. പല സംഭവങളും വിട്ടുകളഞ്ഞ് ചില സംഭവങള്‍ മാത്രം വേര്‍തിരിച്ചെടുത്താല്‍ വിട്ടുകളയുന്ന സംഭവങളാകാം ദാരുണ സംഭവങളിലേക്ക് നയിക്കപ്പെടുക. ക്രിമിനല്‍ സ്വഭാവത്തിന് ആണ്‍ പെണ്‍ നിറത്തെക്കാള്‍ ഉപരി ഇത്തരക്കാരെ ക്രിമിനല്‍ എന്ന് വിളിക്കുന്നതാവും നല്ലത്. അല്ലാതെ ക്രിമിനല്‍ കുറ്റം ചെയ്തത് ആണ്‍ ആയതുകൊണ്ട് പുരുഷസമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുകയും ചെളിവാരിയെരിയുകയും പുലഭ്യം പറയുകയും ചെയ്താല്‍ അത് സാംസ്‌കാരിക വിരുദ്ധമാവും. പുരുഷനില്ലാതെ സ്ത്രീ-സ്ത്രീ ബന്ധത്തില്‍ മാത്രം ജനിച്ച അപൂര്‍വ്വയിനത്തിലേക്ക് ഇത്തരം പെണ്ണെഴുത്തുകാരെ എഴുതി തള്ളേണ്ടിവരും.




ഡോ.ഖദീജ മുംദാ സിന്റെ വാക്കുകളിലേക്ക് വീണ്ടും, "പുരുഷലോകത്തിന് മുഴുവന്‍ അപമാനമാണ് ഈ സംഭവം. ആഴ്ചയിലെ വെറും രണ്ടര മണിക്കൂര്‍ വീടിനുപുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നുവന്നാല്‍ അതില്‍ക്കൂടുതല്‍ അപമാനമെന്തുണ്ട് കേരളത്തിന്"? എന്നാണ്. എന്തായാലും സൗമ്യയുടെ മരണത്തില്‍ എല്ല മനുഷ്യരെയും പോലെ അത്യന്തം വേദനിക്കുകയാണ് ഹൃദയമുള്ള എല്ലാ ആളുകളും. അതില്‍ ആണ്‍പെണ്‍ വ്യത്യാസം കാണുകയില്ല. പുരുഷ ലോകത്തിനല്ല സാംസകാരിക സമൂഹത്തിനാകെ അപമാനമാണീ സംഭവം. ഡോ.ഖദീജ പറയും പോലെ എങിനെയാണ് പുരുഷലോകത്തിനു ആകെ അപമാനമാവുക സൗമ്യ സംഭവം? എല്ല പുരുഷന്മാരും കൂടിചേര്‍ന്ന് ഇതു നടത്തിയതാണോ? നിരപരാധികളായ ഒരുപാട് പുരുഷന്മാരെ വേദനിപ്പിക്കുകയാണ് ഈ പെണ്ണെഴുത്തിന്റെ അന്തസില്ലായമയും തൊന്ന്യവാസവും. ഡോ.ഖദീജയുടെ സ്വന്തം പുരുഷന്മാരുടെ മേല്‍ മാത്രം മതി അവരുടെ ഈ ആക്ഷേപം ചൊരിയല്‍. കരക്കാരായ മറ്റ് ആളുകളുടെ മേല്‍ അപരാധം ആരോപിക്കാന്‍ ഈ സ്ത്രീക്ക് എന്തധികാരം?.


അനുദിനം സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടാകുമ്പോഴും പതിവ് വിലാപങള്‍ക്കപ്പുറം ഒന്നും ചെയ്യാത്ത ഈ സ്ത്രി നേതൃനിര കേരളത്തിലെ സ്ത്രീകള്‍ക്ക്തന്നെ അപമാനവും ഭാരവുമാണ്. മലയാള സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം രാത്രി ആയാല്‍ ഭയാനകമായതിനു പിന്നില്‍ ഈ നേതൃനിരക്കുകൂടി പങ്കുണ്ട്. ഇതു സ്ത്രീ നേതൃനിരയല്ല, പേരിനും പ്രശസ്തിക്കും വേണ്ടി പത്രങളില്‍ വാര്‍ത്തയാകാനും, പ്രസ്താവനയും,ലേഖനവും എഴുതാനും വെമ്പല്‍ കൊള്ളുന്ന ഒരുതരം ദുര്‍ബലമായ നാരീനിരയാണ്. പുസ്തകം എഴുതാനും,റോയല്റ്റി വാങാനും അവാര്‍ഡ് തരപ്പെടുത്താനും, സര്‍ക്കാരിന്റെ വനിതാ കമ്മീഷനിലും സമിതികളിലും കയറിപറ്റാനും നോക്കുന്ന മൂടപടങളാണ് ഇത്തരം വനിതാ നേതാക്കള്‍. ഉശിരുള്ള സ്ത്രീ സമൂഹത്തിനും, ക്രിയാത്മകമായ സ്ത്രീ ജീവിതത്തിനും ഏറ്റവും വലിയ വിലങുതടികൂടിയാണ് ഇത്തരം വനിതാ നേതാക്കള്‍. സ്ത്രീകള്‍ക്കായി വാദിക്കുകയും അതേസമയം ഒന്നും ക്രിയാത്മകമായി സംഭാവന ചെയ്യാതെ ശവതുല്യമായി നേതൃനിരയില്‍ ഇരുന്ന് സമയം കളയുകയുമാണിവര്‍. വര്‍ത്തമാനകാല സ്ത്രീസമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ഭാരവുമാണ് കേരളത്തിലെ ഇത്തരം വനിതാ നേതാക്കള്‍. ഇത്തരം മഹാ നാരികളുടെ പ്രവര്‍ത്തനഫലമായി എന്തുനേട്ടം കേരളത്തിലെ അമ്മമാര്‍ക്കും, എല്ലാവനിതകള്‍ക്കും ഉണ്ടായി എന്നവര്‍തന്നെ വ്യക്തമാക്കട്ടെ. എന്തെന്ത് നവോദ്ധാനം കേരള സമൂഹത്തില്‍ തങള്‍ക്കുണ്ടാക്കാനായി എന്നവര്‍ വശദീകരിക്കണം. ബലാല്‍സംഗത്തിലും, പീഠനത്തിലും മരിക്കുന്ന, മരിച്ചുജീവിക്കുന്ന പെണ്‍കുട്ടികളുടെ രക്തസാക്ഷിത്വത്തിലും ചോരയിലും ചവിട്ടിയുള്ള ഈ ഉപകാരമില്ലാത്ത നിലവിളികള്‍ നിര്‍ത്തികൂടെ. വാക്കുകളല്ല,വിലാപങളും കുറ്റപെടുത്തലുകളുമല്ല വേണ്ടത് കേരളത്തിലെ സ്ത്രീസമൂഹത്തിന് ഇനി ഇറങി പ്രവര്‍ത്തിക്കുന്ന ശക്തവും ക്രിയാത്മകവുമായ നേതൃനിരയാണ് ആവശ്യം.

No comments:

Post a Comment