Search This Blog

Sunday, February 20, 2011

വെടിമരുന്നിന്റെ മുകളിലാണ് ചൈനയും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇരിക്കുന്നത്.

If you are unable to read malayalam font, please use internet explorer or download malayalam font



വെടിമരുന്നിന്റെ മുകളിലാണ് ചൈനയും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇരിക്കുന്നത്. ലോകത്ത് എവിടെ നാലാള്‍ കൂടി ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സ്വരം ഉയര്‍ത്തിയാല്‍ അതിന്റെ ഞടുക്കം ചൈനയിലാണുണ്ടാവുക.

ലോകത്ത് എവിടെ പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും വേണ്ടി സമരവും മുറവിളിയും ഉണ്ടായാലും ചൈന ഭയക്കും, അത് സസൂഷ്മം നോക്കി കാണും. മാത്രമല്ല ഇത്തരം സമരങളുടെ ഒരു ചലനം പോലും തങളുടെ അതിര്‍ത്തി കടന്നു വരാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലാണ് എപ്പോഴും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജനാധിപത്യവും മനുഷ്യന്റെ മൗലീകാവശങളും അത്ര്ത്തികടന്ന് ചുവന്ന ചൈനയുടെ മണ്ണില്‍ കടക്കാതിരിക്കാന്‍ അണുവായുധവുമായിപോലും രാപകലില്ലാതെ കാവലിരിക്കുകയാണ് പട്ടാളവും ,ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. നോക്കൂ ചുവന്ന ചൈനയില്‍ ജനിച്ചുപോയ മനുഷ്യന്റെ ദയനീയ സ്ഥിതി.ജനാധിപത്യം, പൗരാവകാശം, മുനുഷ്യാവകാശം, സ്വഭാവിക പ്രകൃതിനിയമങള്‍ ഇത്തരം കാര്യങള്‍ മാറ്റിനിര്‍ത്തിയാല്‍ ചൈന മറ്റെല്ലാ കാര്യത്തിലും ലോകത്തിനു ഒരു പാഠപുസ്തകമാണ്.


ഏതാനും ആഴ്ച്ചകളായി ചൈനീസ് ഭരണകൂടത്തിനും അതിന്റെ നേതൃത്വത്തിനും മനസമാധാനമില്ല. കാരണം ഈജിപ്തില്‍ സ്വേശ്ചാധിപതിക്കെതിരെ അവിടുത്തെ ജനങള്‍ നേടിയ വിജയവും ജനാധിപത്യത്തിന്റെ വരവും കണ്ട് ചൈന ഭയക്കുകയാണ്. തീര്‍ന്നില്ല ഗള്‍ഫ് മേഘല മുഴുവന്‍ ജനകീയ പ്രക്ഷോഭം ജനാധിപത്യത്തിനുവേണ്ടി നടന്നുവരികയാണ്. ആഫിക്കയുടെ ഒരു ഭാഗത്തേക്കും പ്രക്ഷോഭം വ്യാപിച്ചു. ലോകത്തെ സ്വേശ്ചാധിപത്യ, രാജാക്കന്മാരുടെ ഭരണകൂടങള്‍ ആകെ ഇളകി ആടുകയാണ്. ഈജിപ്ത് നിലം പൊത്തിയപോലെ ഏത് രാജാവും എപ്പോള്‍ വേണേലും വീഴാന്‍ പരുവത്തിലാണ് ഈ മേഘലയിലാകെ.


ലോകത്ത് വീശിയടിക്കുന്ന ഈ കൊടുങ്കാറ്റ് ചൈനീസ് വന്മതില്‍ തകര്‍ക്കാതെ രാവും പകലും കാവലിരിക്കുകയാണ് ചൈനീസ് ഭരണ നേതൃത്വവും അതിന്റെ ഗസ്റ്റ്‌പ്പോകളും.കമ്മ്യൂണിസ്റ്റ് ചൈന ഇപ്പോള്‍ ബാഹ്യ ലോക ബന്ധങള്‍ എല്ലാം വേര്‍പെടുത്തിയിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഇരുണ്ട ആ ഭൂപ്രദേശത്തെ ജനങള്‍ ലോകത്ത് നടക്കുന്ന പുതിയ വിപ്ലവങള്‍ അറിയുന്നില്ല.സമരങളും ജനകീയ മുന്നേറ്റങളും അറിയുന്നില്ല. ചൈനയില്‍ ഉള്ളിലുള്ള ഒരു ഫാക്ടറിയില്‍ നടക്കുന്ന തൊഴില്‍ പ്രശ്‌നങള്‍ മൊറ്റൊരു ഫാക്ടറിയില്‍ അറിയുന്നില്ല. കമ്മ്യൂണിക്കേഷന്‍ സ്വന്തം രാജ്യത്തിനുള്ളില്‍ പോലും തിരസ്‌കരിക്കപെട്ട ഒരു ജനവിഭാഗമാണവിടെ ജീവിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും തീര്‍ത്ത അന്ധകാരയുഗത്തില്‍ വീര്‍പ്പ് മുട്ടുകയാണ് ചൈനയിലെ ജനസമൂഹം.ഒറ്റപ്പെട്ട പ്രതികരണവും, എതിര്‍പ്പും എവിടെ തലപൊക്കുന്നുവോ ഉടന്തന്നെ ഭരണകൂടം കൊല്ലും കൊലയും, സര്‍വ്വശക്തിയുമുപയോഗിച്ച് തല്ലികെടുത്തിയിരിക്കും.

ഫേസ്ബുക്കും,ഓര്‍ കുട്ടും,ട്വിറ്ററും തുടങി... എല്ലാ ഇന്റര്‍നെറ്റ് കൂട്ടയ്മകളും ചൈന നിരോധിച്ചു. തീര്‍ന്നില്ല ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ ഈജിപ്ത്, ജനാധിപത്യം, മനുഷ്യാവകാശം, ബഹറിന്‍, തുടങിയ എല്ലാ വാക്കുകളും സെന്‍സര്‍ ചെയ്തു. ഇതൊന്നും ചൈനയിലെ പൗരന്മാര്‍ക്ക് തങളുടെ രാജ്യത്ത് സേര്‍ച്ച് ചെയ്താല്‍ കിട്ടില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള എല്ലാ ഫോണ്‍ വിളികളും കര്‍ശനമായ സെന്‍സറിനു വിധേയമാക്കി. ഒരു നീതീ ബോധവുമില്ലാതെ, പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിര്‍ബാധം ചോര്‍ത്തുന്നു. പുറത്തു നിന്നുള്ള സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പെടുത്തി.
ഇതെല്ലാം ചൈനയെ ഈ രീതിയില്‍ എത്രനാള്‍ പിടിച്ചുനിര്‍ത്തും. ജനങള്‍ ഒരുതരം അടിമകളായി മാറികഴിഞു. സമസ്ത മേഘലകളിലും ഭരണകൂട ഭീകരത നിറഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ആര്‍ക്കും ശബ്ദിക്കാനോ, പ്രതികരിക്കാനോ ആവുന്നില്ല. അതിനുള്ള് സ്വാതത്ര്യം അനുവദനീയമാല്ല അവിടെ. അടിമകള്‍ക്ക് തുല്യമായ ഒരു ജനസമൂഹത്തെ മുന്‍ നിര്‍ത്തി യുള്ള കൃതൃമമായ ഒരു പുറംന്തോട് ചൈനയ്ക്കുണ്ട്. മനുഷ്യനെ അടിച്ചമര്‍ത്തിയും, അവന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങിട്ടും ലോകത്തെവിടെയെല്ലാം എന്തൊക്കെ ഉയര്‍ ന്നു വന്നിട്ടുണ്ടോ അതെല്ലാം ഒരു സുപ്രഭാതത്തില്‍ തകര്‍ന്ന്തരിപ്പണമായിട്ടുണ്ട്. അന്യവാര്യമായ ആ തകര്‍ച്ചരയില്‍ നിന്നും എത്ര നാള്‍ ഈ രാജ്യത്തിന് മാറി നില്ക്കാനാവും? ജനങളുടെ അവകാശങള്‍ ക്കും, നീതിക്കും വേണ്ടിയുള്ള തിരതള്ളല്‍ ഏതു ഉരുക്കുമറ തകര്‍ത്തും തള്ളി പുറതേക്കു വരുമെന്നുള്ളതിന് ചരിത്രത്തിലെ ജനകീയ വിപ്ലവങള്‍ സാക്ഷിയാണ്. ഈ വിപ്ലവത്തിലൂടെയാണ് ഇന്നു കാണുന്ന ലോകവും ഭരണക്രമവും ഉരുത്തിരിഞ്ഞത്. ചൈനയ്ക്ക് എത്രകാലം അതിശക്തമായ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യ രാശിയെ തളച്ചിടാനാവും.

വളരെ അപകടം പിടിച്ച സാഹചര്യങളിലൂടെയാണ് ആധുനിക ലോകത്തിലൂടെ ചൈന അവിടുത്തെ ജനങളെ നയിക്കുന്നത്.ലോകത്ത് നടക്കുന്നത് എന്തെല്ലാമെന്ന് പോലും ജനങള്‍ അറിയുന്നതില്‍നിന്നും വിലക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിട് ജനങളുടെ പ്രധിഷേധം ഭയക്കുകയാണ്. ചൈനയ്ക്കിപ്പോള്‍ ലോകത്തുള്ള എല്ലാത്തിനെയും ഭയമാണ്. ലോകത്തെയും സ്വന്തം ജനങളെയും ഇത്രമാത്രം ഭയക്കുന്ന ഒരു ഭരണകൂടവും, ഭരിക്കുന്ന പാര്‍ട്ടിയും ഇന്ന് ലോകത്തൊരിടത്തും ഉണ്ടാവില്ല. അതുകൊണ്ട്തന്നെ അതിശക്തമായ ഭരണകൂട ഭീകരതയാണ് പൗരാവകാശങളുടെ മേലും മനുഷ്യ സ്വാതന്ത്ര്യത്തിന്റെ മേലും ചുവന്ന ചൈനയിലുള്ളത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്നതാണ് രാജ്യത്തിന്റെ പേര് എങിലും പീപ്പിള്‍സ് റിപ്പബ്ലിക് എന്ന ഡിക്ഷനറി അര്‍ഥം ചൈനയില്‍ മറ്റൊന്നായി അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറ്റിയെഴുതിയിരിക്കുന്നു. കമ്മ്യൂണിസം എന്ന പദത്തിന് അടിമത്തം എന്നുകൂടി അര്‍ഥമുണ്ടെന്ന ചില ഓര്‍മ്മപെടുത്തലുകള്‍ ലോകത്തെ വലിയ ജനാവലിയെവരിഞ്ഞുകെട്ടി ചൈന മനുഷ്യരാശിക്കു കാണിച്ചുതരികയാണ്.








No comments:

Post a Comment