Search This Blog

Monday, October 7, 2013

ഇന്ത്യയെ ഒറ്റുകൊടുത്താൽ എന്തുണ്ടാകും...ചുമ്മാ......

കശ്മീര്‍ റിക്രൂട്ട്‌മെന്‍റ് : മൂന്ന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം, പത്തു പേര്‍ക്ക് ജീവപര്യന്തം അങ്ങിനെ സുപ്രധാന വിധി വന്നു. വിധിയില്‍ തൃപ്തരാണോ ഇന്ത്യയിലെ വിവിധ മുസ്ലീം അനുകൂല സംഘടനകള്‍? തീവ്രവാദത്തിന്റെ ഏറ്റവും ഭീകരമായ ഒരു കേസായിരുന്നില്ല ഇത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിനേ വിലയിരുത്തിയത് മുംബൈ സ്‌ഫോടനം പോലെയുള്ള കൊടുംഭീകരതയായാണ്. ഈ കേസ് അന്വേഷിച്ച ചുറുചുറുക്ക് ഇന്ത്യയില്‍ കൊടിയ അഴിമതി നടത്തുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ആവശ്യമാണ്. അവര്‍ ഇന്ത്യയെ തകര്‍ക്കുന്ന കൊടും ഭീകരന്മാര്‍ തന്നെയാണ്.പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍ രാജ്യത്തിനെതിരായി യുദ്ധം നടത്തുന്നവരാണ്. ഇക്കുട്ടരെ എന്തുകൊണ്ട് ഇന്ത്യയുടെ ഭദ്രത തകര്‍ക്കുന്നവായി വിചാരണ ചെയ്യാന്‍ നിയമം നിര്‍മ്മിച്ചിട്ടില്ല. രാജ്യത്തിന്റെ പൊതുപണം മോഷ്ടിക്കുന്നവര്‍ ശരിക്കും രാജ്യത്തിനെതിരായി കുറ്റം നടത്തുകയല്ലേ? രാജ്യത്തിനെതിരായി യുദ്ധം ചെയ്യുകയല്ലേ?. ഭീകരവാദം വെടിവയ്ക്കല്‍ മാത്രമല്ല, രാജ്യത്തേ ഒറ്റുകൊടുക്കലും കൂടിയാണല്ലോ?. രാജ്യത്തേ ചിലര്‍ ഒറ്റുകൊടുത്താള്‍ അത് നിയമം മൂലം പരിരക്ഷിക്കപ്പെടുകയാണ്. ചിലര്‍ക്ക് ഒറ്റു കൊടുക്കാമെന്നും വേറെ ചിലര്‍ക്ക് രാജ്യത്തേ ഒറ്റു കൊടുക്കത്തില്ലെന്നുമാണ് നിലവിലെ നിയമം. ചിലര്‍ അത് ചെയ്താല്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും നല്കരുതെന്നും പറയുന്ന നിയമത്തില്‍ ശരികേടുണ്ട്. രാജ്യത്തിന്റെ ധനം കട്ടെടുക്കുന്നവര്‍ക്കെതിരെകിട്ടുന്നത് കുറഞ്ഞവര്‍ഷങ്ങളുടെ സുഖവാസ ജയിലുകള്‍ മാത്രമാണ്. ഇത് കുസൃതികാട്ടുന്ന കുട്ടിക്ക് നല്കുന്ന ഒരു ചെവിക്ക് പിടുത്തം മാത്രമാണ്. അതും വിധി വരുന്നത് 18ഉം, 30ഉം ഒക്കെ വര്‍ഷം കഴിയുമ്പോള്‍.അതുവരെ ഈ ഒറ്റുകൊടുക്കലുകാരാണ് നിയമസഭയിലും പാര്‍ലമെന്റിലുംനിയമം നിര്‍മ്മിക്കാന്‍ കയറിയിരിക്കുന്നത്. ഇത്തരക്കാരെ കൂടി തൂക്കികൊല്ലാന്‍ നിയമം വേണം.ഇന്ത്യയില്‍ ഇരുന്ന് ഇന്ത്യയേ നശിപ്പിക്കുകയും ഒറ്റലുമാണ് ഇവരുടെ പണി. എന്തായാലും വധശിക്ഷ വേണമെന്ന റിക്രൂട്ട്‌മെന്റ് കേസിലേ പ്രോസിക്യൂഷന്‍ വാദം അമിതാവേശമായിപോയി. അതിരുകടന്ന വാദം....

No comments:

Post a Comment