Search This Blog

Sunday, November 24, 2013

കസ്തൂരി രംഗൻ സമരം: ക്രിസ്ത്യാനികൾക്കും വിശ്വാസത്തിനും നേരെ സംഘടിതമായ അക്രമണം. ക്രിസ്ത്യൻ-ഹിന്ദു വിഭാഗീയതക്ക് നീക്കം നടത്തി.

''കസ്തൂരി രംഗൻ വിരുദ്ധ സമരത്തിനു ക്രിസ്തുവും  അൾത്താരയും, കുർബാനയും, തിരുവോസ്തിയും, മാർപ്പാപ്പയുമായും ഒക്കെയായി എന്ത് ബന്ധം?.''
കസ്തൂരി രംഗൻ സമരത്തിന്റെ പേരിൽ കേരളത്തിൽ വർഗീയ ധ്രുവീകരണം നടന്നു. ഹിന്ദു വർഗീയത ഈ സമരത്തിനു ഒരു കത്തോലിക്ക പരിവേഷം കൊടുക്കാൻ കാട്ടിയ അമിതാവേശം ഏറെ ശ്രദ്ധേയമാണു. ഈ സമരത്തിന്റെ പിന്നിൽഅണിനിരന്ന ജനവിഭാഗം മുഴുവൻ കുഞ്ഞാടുകൾ എന്ന പരിഹാസ നാമത്തിൽ ആക്ഷേപിക്കപ്പെട്ടു. ക്രിസ്ത്യൻ വൈദീകരെ മുഴുക്കെ അടച്ചാക്ഷേപിക്കുന്നതരത്തിൽ പ്രസ്ഥാവനകളും തെറിവിളിയും ഹിന്ദു മത വിഭാഗത്തിലെ  തീവ്രനിലപാടുകാരിൽ നിന്നും  ഉണ്ടായി. സമരത്തിൽ ഉൾപ്പെട്ട വൈദീകരോട് വിയോജിക്കാം,എന്നാൽ സംഭവിച്ചത് മുഴുവൻ  അങ്ങിനെയല്ലായിരുന്നു.  ഇന്റർനെറ്റിലും, സോഷ്യൽ മീഡിയ വഴിയും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ വണങ്ങുന്ന ബൈബിൾ, അൾത്താര, തിരുവോസ്തി, കുർബ്ബാന എന്നിവയെ പോലും കുറെപേർ വളരെ മോശമായി ചിത്രീകരിച്ചു. പോപ്പിനെതിരെയും വിമർശനം അഴിച്ചുവിട്ടു. സമരത്തിനു ഇറങ്ങിയ ജനങ്ങളെ അന്തിക്രിസ്ത്യാനികളെന്നും, ഇടയലേഖനം വായിച്ച് വൈദീകരെ ഗുണ്ടാ ഭാഷയിൽ കുർബാന ചെല്ലുന്നുവെന്നും വരെ വിളിച്ചു. ചുരുക്കത്തിൽ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ സംഘടിതമായ അക്രമം നടക്കുകയാണു. പള്ളികളെയും, വൈദീകരെയും പൊതുജനമധ്യത്തിൽ താറടിക്കാൻ സംഘടിതമായ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുയാണു. ക്രിസ്ത്യാനികളുടെ മതപരമായ അടിസ്ഥാന വിശ്വാസങ്ങൾക്ക് നേരെ കസ്തൂരി രംഗനെ മറയാക്കി വേട്ടയാടൽ നടക്കുകയാണു.  കത്തോലിക്കർക്കെതിരെ വിമർശനവും പരിഹാസ വർഷവും ഇപ്പോഴും  നടക്കുന്നു. പള്ളികൾ , വൈദീകർ, വിശുദ്ധമെന്ന് കൃസ്ത്യാനികൾ കരുതുന്ന സംവിധാനങ്ങൾ എന്നിവയെ വർഗീയതയും, മത വൈര്യവും നിറഞ്ഞ് വിധം തേജ്ജോവധം ചെയ്യുന്നതിനു പിന്നിൽ വർഗീയ വിദ്വേഷവും ഗൂഢലക്ഷ്യമുണ്ട്. ഒരു സമരത്തേ മറയാക്കി ഈ വിധം പ്രചരണം അഴിച്ചുവിട്ടത് ഒറ്റപ്പെട്ട ഒരു കാര്യമല്ല. നമ്മുടെ നാടും ചില കാര്യത്തിൽ പുരോഗമിക്കുന്നതിന്റെ സൂചനയാണു. മറ്റ് മത വിഭാഗത്തോടുള്ള കടുത്ത വിദ്വേഷവും അസഹിഷ്ണുതയും കുറെ മലയാളികളിൽ വളരുകയാണു. തനി തീവ്ര വർഗീയ വാദത്തിലേക്കുള്ള ചൂണ്ടുപലപകയാണു ക്രിസ്ത്യാനികൾക്കെതിരായുള്ള ഈ  നീക്കങ്ങൾ.  
 
ഈ സമരത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ സമൂഹ മധ്യത്തിൽ ഇകഴ്ത്തിക്കാട്ടാൻ ചിലർ മുന്നിട്ടിറങ്ങി. കാട്ടുകൊള്ളക്കാരായും, പാറമടക്കാരായും, കഞ്ചാവ് കൃഷിക്കാരും കള്ളത്തടിവെട്ടുകാരുമൊക്കെയായി സമൂഹത്തിൽ വലിയ ഉന്നത നിലവാരത്തിൽ ഇരിക്കുന്നവർപോലും തുറന്നും ഒളിഞ്ഞും പറഞ്ഞു  .കുടിയേറ്റകർഷകരായ ക്രിസ്ത്യാനികളെ മുഴുവൻ കാട്ടുകൊള്ളക്കാരായും, വന നശീകരണക്കാരായും മുദ്രയടിച്ചു . പള്ളിക്കാർക്കും, ക്രിസ്ത്യാനികൾക്കും എതിരേ ചില വിഭാഗക്കാർ മനസിൽ സൂക്ഷിച്ച വൈര്യവും കനലുകളും തെളിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു.ഒരു ചെറിയ അവസരം ലഭിച്ചപ്പോൾ ഇത്രയും ശർദ്ദിച്ചവർ നിസാരക്കാരല്ല. ഈ വിമർശനങ്ങൾ ശ്രദ്ധിച്ചാൽ എല്ലാത്തിനും ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. ഹൈന്ദവ - ക്രിസ്ത്യൻ വർഗീയ ചേരിതിരിവായിരുന്നു ലക്ഷ്യം. വിമർശകരിൽ അധികവും നാളുകളായി ഈ ചേരിതിരിവിനു വളം നൽകുന്നവരായിരുന്നു എന്നതും ശ്രദ്ധേയമാണു. മുസ്ലീം, ക്രിസ്ത്യൻ വിഭാഗക്കാരിൽ നിന്നും ഈ സമരത്തിൽ പള്ളിക്കും വൈദീകർക്കുമെതിരെ വലിയ വിമർശനം ഉണ്ടായില്ല. കുഞ്ഞാടുകൾക്കും, പട്ടക്കാർക്കും, പള്ളിക്കുമെതിരായ കടുത്ത നിലപാടുകൾ കൂട്ടിവായിക്കുമ്പോൾ തീർച്ചയായും സംഘപരിവാറിന്റെ സ്വരവുമായി താരതമ്യം കാണുന്നു.എന്നാൽ സംഘപരിവാറുമായി ഇത്തരക്കാർക്ക് ബന്ധമുണ്ടാകണമെന്നുമില്ല. ആശയങ്ങൾ സ്വാധീനിക്കുന്നുവെന്നു മാത്രം .  ഏറെ വിദ്യാഭ്യാസവും അറിവുമുള്ള ആളുകൾ; ക്രിസ്ത്യാനികളെ ദഹിപ്പിക്കാൻ എന്ന മട്ടിലുള്ള വിമർശനത്തിന്റെ അമരത്തുകണ്ടു. മനുഷ്യൻ അറിവും വിദ്യാഭ്യാസവും കൂടുതൽ നേടുമ്പോൾ കൂടുതൽ കൂടുതൽ തന്റേതായാ മത ചിന്താഗതികളോട് തീവൃതീഷ്ണത പുലർത്തുകയാണു. വിദ്യാഭ്യാസം തീരെയില്ലാത്ത മലയാളികളെ അപേക്ഷിച്ച് വിദ്യാസമ്പന്നരും, ഉന്നത നിലവാരത്തിലുമുള്ള മലയാളികളിൽ വർഗ്ഗീയ ചിന്ത കൂടി വരികയാണു. ഉന്നത സ്ഥാനങ്ങളിൽ, ഓഫീസുകളിൽ, ഉന്നത പഠന രംഗത്ത് ഒക്കെ ഇത് ആഴത്തിൽ മലയാളികളിൽ പിടിമുറുക്കിക്കഴിഞ്ഞു. പഴയ കേരളത്തേ അപേക്ഷിച്ച് ഇന്നത്തേ കേരളത്തിൽ മത വൈര്യവും, വർഗീയതയും ആളുകളിൽ ഏറെയാണു. സ്വന്തം അടുത്ത സുഹൃത്തിനേ പോലും മാറിയിരുന്ന് വീക്ഷിക്കുന്നത് മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണു. വൈകൃതമായ ഈ മത വൈര്യവും, വർഗീയ ചിന്തയും പലരും മനസിൽ പൂഴ്ത്തിവക്കുന്നു. കനലുകൾ വ്യാജമായ വിവേകത്തിന്റെ മേലാപ്പിട്ട് ചാരത്തിൽ ഒളിപ്പിക്കുകയാണു. അവസരം ലഭിക്കുമ്പോൾ ഇതെല്ലാം ഇക്കൂട്ടർ തീയായി തങ്ങൾക്ക് വിരോധമുള്ളവരിലേക്ക് തുപ്പിതെറുപ്പിക്കുന്നു. ഇതുകൊണ്ടുകൂടിയാവണം കസ്തൂരി റിപ്പോർട്ട് സമരത്തിൽ  ക്രിസ്ത്യാനികളും, വിമർശകരുടെ ഭാഷയിൽ പറഞ്ഞാൽ ``കുഞ്ഞാടുകളും ഇടയന്മാരും `` വേട്ടയാടപ്പെട്ടത്. 

ഈ സമരത്തിൽ എല്ലാ വൈദീകരും ഇറങ്ങിയിട്ടില്ല. മഹാ ഭൂരിഭാഗം ബിഷപ്പുമാരും മൗനം പാലിച്ചു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ സമരത്തിൽ പങ്കെടുക്കാതെ മാറിനിന്നു. എന്നാൽ ഇതൊന്നും ക്രിസ്ത്യാനികളെ അടിക്കാൻ ഏറെകാലമായി വടിയും വെട്ടി കാത്തിരുന്നവർക്ക് വിഷയമല്ല. ക്രിസ്തുവും, കുർബാനയും, മുതൽ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട എല്ലാത്തിനേയും കസ്തൂരി സമരത്തിന്റെ പേരിൽ ചീത്തവിളിച്ചു. ചാരം മൂടിയ കനലുകൾ മത വൈരികളിൽനിന്നും പുറത്തുവരികയായിരുന്നു. കേരളത്തിലേ ഈ മനസ്ഥിതി അപകടകരമാണു. അത്യന്തം അപകടം നിറഞ്ഞ ചിന്താഗതികൾ കാത്തുസൂക്ഷിക്കുന്ന ഒട്ടനവധി ആളുകൾ ഉണ്ട്. എഴുത്തുകാരും ബുദ്ധിജീവികളും , മാധ്യമ പ്രവർത്തകർ വരെ ഇക്കൂട്ടത്തിൽ കേരളത്തിൽ സജീവമായി ഉണ്ടെന്ന് നിസംശയം പറയട്ടെ. ഈ സമൂഹത്തേ മുഴുവൻ ഒന്നു കശക്കിയെറിയാൻ കാത്തിരിക്കുന്ന ഇവരുടെ ചിന്തകളും മനസും വിഷലിപ്തവും ഭീകരവുമാണു. ഭീകരവാദികളിൽനിന്നും ഇത്തരക്കാരിലേക്കുള്ള ദൂരം ഏറെയൊന്നും അളക്കേണ്ടിവരില്ല. ഇവർക്ക് പിന്തുണയും നേതൃത്വവും ആരും നൽകാതിരിക്കട്ടെ.   
  

പള്ളീലച്ചന്മാർ തെരുവിലിറങ്ങിയതു പശ്ചിമഘട്ടത്തിലേ അവരുടെ പ്രദേശത്തേയും ജനങ്ങളെയും പുതിയ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കാനായിരുന്നു. അതിൽ എല്ലാ മതക്കാരുമുണ്ട്. കർഷകരിൽ കൂടുതലും ക്രിസ്ത്യാനികളായി പോയെന്ന കാരണത്താൽ ഇതിനു പിന്നിൽ കത്തോലിക്ക സഭയ്ക്കുള്ള കൂടുതൽ താല്പര്യം വ്യക്തവുമാണു. എന്നാൽ കസ്തൂരി റിപ്പോർട്ടിൽ നിന്നും ക്രിസ്ത്യാനികളെ മാത്രം ഒഴിവാക്കണമെന്ന് ഒരിടത്തും മുദ്രാവാക്യം ഉയർന്നിട്ടില്ല. ക്രിസ്ത്യാനി ഐക്യം സിന്ദാബാദ് എന്നും മുഴങ്ങിയിട്ടില്ല. ക്രിസ്തു മതത്തിൽ ആളേ ചേറ്ക്കുവാനുള്ള റാലികളും അല്ലായിരുന്നു. സമരത്തിൽ ഒരിടത്തും വർഗീയ ചേരിതിരിവും, മറ്റ് മതക്കാരെ മാറ്റി നിർത്തലും ഉണ്ടായിട്ടില്ല. മറ്റ് മത വിഭാഗക്കാരെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. മത വൈര്യമുണ്ടാക്കുന്ന ഒരു മുദ്രാവാക്യവും വിളിച്ചില്ല. ഇതിൽ ഒരു പൊതു വിഷയം തീർച്ചയായും ഉൾപ്പെട്ടിട്ടുണ്ട്.  വിമർശിക്കുന്നവർ അവർ നടത്തുന്ന സമരത്തിനെതിരെയായിരുന്നു  വിമർശനം നടത്തേണ്ടിയിരുന്നത്. അവരെടെ നിലപാടുകളെയായിരുന്നു വിമർശിക്കേണ്ടിയിരുന്നത്. ഇതൊന്നുമല്ലല്ലോ നടന്നത്.  വിമർശിച്ചവരുടെ ഉള്ളിലിരുപ്പ് സമരമൊന്നുമല്ലല്ലോ, വർഗ്ഗീയ ചേരിതിരിക്കലായിരുന്നല്ലോ .    ക്രിസ്ത്യാനികളെയും , അവരുടെ പള്ളിയെയും എങ്ങിനെ തെറിവിളിക്കാമെന്നാണു വർഗീയ വാദികൾ അസഹിഷ്ണുതയോടെ പ്രകടമാക്കിയത് . 
ഈ സമരത്തിൽ ബന്ധപ്പെട്ട പ്രദേശത്തേ എല്ലാ ജാതി മത വിഭാഗക്കാരുമുണ്ട്. എന്നിട്ടും ക്രിസ്ത്യാനികൾക്കെതിരെ മാത്രം ടാറ്ജറ്റ് ചെയ്തായിരുന്നു വെടി. മുസ്ലീം ലീഗും അവരുടെ സമുദായവും ഈ സമരത്തിൽ കർഷകർക്കനുകൂലമായ നിലപാടും എന്നാൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പിള്ളി എതിരായ നിലപാടു സ്വീകരിച്ചതും ശ്രദ്ധേയമാണു. വിമർശകർ സമരം ശക്തമായി നിലനിൽക്കുന്ന പ്രദേശത്തേക്ക് എത്തി സർവ്വ ജന, മത രാഷ്ട്രീയ പിന്തുണ മനസിലാക്കേണ്ടതാണു. മുഴുവനാളുകളും ചേർന്ന് ചില പ്രദേശങ്ങളിൽ നടത്തിവരുന്ന ഒരു പരിപാടിയിൽനിന്നും ക്രിസ്ത്യാനികളെ മാത്രം പെറുക്കിത്തിരിഞ്ഞെടുത്ത് കല്ലെറിയുകയും കുഞ്ഞാടുകളുടെയും ഇടയൻ മാരുടെയും രക്തത്തിനു മുറവിളികൂട്ടുകയും ചെയ്യുന്നതിനു പിന്നിലെ  മത ഭ്രാന്ത് കേരളത്തിന്റെ മതേതര മുഖം കാണാതെ പോകരുത്. ഇതൊന്നും ആരും പറയാൻ ആഗ്രഹിക്കില്ല. എഴുത്തും, പ്രസംഗവും തൊഴിലാക്കിയവർ പലരും വിധേയന്മാരായ അളുകളാണു. പലർക്കും വിധേയരായി ഒന്നും മിണ്ടാതെയിരിക്കാനാണിവർക്കിഷ്ടം.  
  
ബിഷപ്പുമാർ രൂക്ഷമായ വിധം പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ അവരുടെ  പ്രസ്താവന നാട്ടിൽ മത വൈര്യത്തിനും വർഗ്ഗീയതയ്ക്കും വളം വയ്ക്കുന്നതായിരുന്നില്ല. ഉന്നയിക്കുന്ന വിഷയത്തിൽ തീവ്ര നിലപാടുകളെടുത്തു. ഇതിനേ അതേ നാണയത്തിൽ വിമർശിക്കുന്നതാണു ഉചിതം. അല്ലാതെ ചിത്രത്തിലും വിഷയത്തിലുമില്ലാത്ത `കുരിശുമുതൽ മാർപ്പാപയെ വരെ`  കാര്യങ്ങൾ വിമർശിക്കാൻ കൂട്ടുപിടിക്കരുത്. ബിഷപ്പുമാർ നിയമവിരുദ്ധമായി എന്തെങ്കിലും പറഞ്ഞാൽ നിലവിലേ നിയമം അനുശാസിക്കുന്ന വിധം ഇവരെ നടപടിക്ക് വിധേയമാക്കണം. ആ എതിർപ്പ് നിലനിർത്തിക്കൊണ്ടുതന്നെയാണിതെഴുതുന്നത്.  ആരുടെയും വക്കാലത്ത് ഏറ്റെടുത്ത് എഴുതുന്നതല്ലിത്. നടക്കുന്ന കാര്യം തുറന്ന് പറയുന്നതാണു . 

Wednesday, November 20, 2013

കലാപത്തിന്റെ ബാക്കിപത്രം. കൊട്ടിയൂരിൽ നാട്ടുകാർ ജയിലിലേക്ക്. പുരുഷന്മാരെല്ലാം ഒളിവിൽ, മുഖ്യധാരാ മാധ്യമങ്ങൾ മറയ്ക്കുന്നത്.


കൊട്ടിയൂരിൽ ജനങ്ങളെ ശാന്തരാക്കുവാൻ 15നു പുലർച്ചെ ജില്ലാകലക്ടറും, പോലീസ് സൂപ്രണ്ടും എഴുതി ഒപ്പിട്ടുനൽകിയ രേഖ.ഇതോടെയാണു തടഞ്ഞുവച്ച പോലീസുകാരെയും, ബന്ദികളാക്കിയ വനം പരിസ്ഥിതി ഉദ്യോഗസ്ഥരെയും മോചിപ്പിച്ചത്.
''കേരളപ്പോലീസു ഞെട്ടിയത് 2013 നവംബര്‍ 14നു രാത്രിയിലാണു. ഡി.ജി.പി.യും യും ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും ഉറങ്ങാത്ത രാത്രി. ഒരു രാത്രി മണിക്കൂറുകള്‍കൊണ്ട് നൂറുകണക്കിനു പോലീസുകാരെ അടിച്ച് കാല്‍നടയായി വാഹനം പോലും ഉപേഷിച്ച് 3കിലോമീറ്റര്‍ അപ്പുറത്തേക്ക് ഓടിക്കുക, പോലീസിന്റെ ബസുകള്‍ ഉള്‍പ്പെടെ 11വാഹനങ്ങള്‍ കത്തിക്കുക, ഒരു കെ.എസ്.ആര്‍ ടി സി ബസ്, പോലീസ് ബൈക്ക്, വനം ഓഫീസും, 3ക്വാട്ടേഴ്സുകളും കത്തിക്കുക, ഫയര്‍ ഫോഴ്സിന്റെ വാഹനം, എസ്.പിയുടെ വാഹനം ഉള്‍പ്പെടെ നിരവധി വാഹനം വേറെയും തകര്‍ക്കുക, എസ്.പി. കലക്ടര്‍ , എം.എല്‍ .എ തുടങ്ങിയവരെ 3കിലോമീറ്റര്‍ അപ്പുറത്ത് രാത്രിമുഴുവന്‍ നിര്‍ത്തുക, റോഡുകള്‍ നിറയെ അഗ്നികുഢങ്ങള്‍ തീര്‍ത്തും മരം വെട്ടിയുട്ടും ഗതാഗതം പൂര്‍ണ്ണമായും തടയുക, സഭവം റിപ്പോര്‍ട്ട് ചെയ്യുവാനും ചിത്രത്തിനും ചെന്ന മുഴുവന്‍ പത്രക്കാരെയും തല്ലിയ്യോടിക്കുക, ചാനലുകാരെ 3കിലോമീറ്റര്‍ അപ്പുറത്ത് തടഞ്ഞ് കൊട്ടിയൂര്‍ കാണിക്കാതിരിക്കുക, കലാപത്തിന്റെ ഒരു ചിത്രവും വിഷ്വലും ഇല്ലാതാവുക...എസ് പി, ഡിവൈ എസ്.പി ഉള്‍പ്പെടെ 30ലധികം പോലീസുകാര്‍ക്ക് പരിക്ക്, 4കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥരെ ബന്ദികളാക്കുക, ഇതു നടന്നത് കാശ്മീരിലും, ആസാമിലുമൊന്നുമല്ല. കേരളത്തിന്റെ കൊട്ടിയൂര്‍ എന്ന പഞ്ചായത്തിലേ ചുങ്കക്കുന്ന് എന്ന കൊച്ചു ഗ്രാമത്തിലാണു. ഒരു സംഘടിത പ്രസ്ഥാനത്തിന്റെ കേഡര്‍ സമരത്തില്‍ പോലും , ആന്ധ്രയിലേ സസ്ഥാന വിഭജന കലാപത്തില്‍ പോലും ഒരു ചുരുങ്ങിയ സ്ഥപരിധിക്കുള്ളില്‍ മണിക്കൂറുകൊണ്ട് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ''
ഇതിനു പിന്നിലേ കാരണങ്ങളിലേക്കും യഥാര്‍ഥ ഗൂഢാലോചന കേന്ദ്രങ്ങളിലേക്കും എത്താതെ സര്‍ക്കാരും അഭ്യന്തിര വകുപ്പും ഇപ്പോള്‍ നടത്തുന്ന നാട്ടുകാരേ തകര്‍ക്കാം എന്ന വിധത്തിലുള്ള ഈക്കളി ഒരു തീക്കളിതന്നെയാകും. തീകാണാനും, യഥാര്‍ഥ സമരത്തിനും പോയ ആയിരക്കണക്കിനു ആളുകളെ പീഠിപ്പിക്കുന്നതും അവരെ ഗ്രാമത്തില്‍ ഉറങ്ങാന്‍ സമ്മതിക്കാത്തതും തീക്കൊള്ളികൊണ്ട് ചൊറിയലാകും. കണ്ണൂരിലേ മലയോരത്തേ ജനങ്ങളുടെ മനസ് വീണ്ടും വൃണപ്പെടുത്തുകയാണു.
അക്രമം നടത്തിയവരെയും, ജനത്തേ മറയാക്കി നിര്‍ത്തിയവരെയും തിരഞ്ഞ് പിടിക്കണം. ഞാന്‍ പൂര്‍ണ്ണമായും കരുതുന്നു നിരപരാധികളായ നാട്ടുകാരെ പോലീസ് വാശികേറി പിടിക്കും. കോടികളുടെ നഷ്ടം കെട്ടിക്കും. ഒടുവില്‍ ഈ സര്‍ക്കാര്‍ രാഷ്ട്രീയ കാരണം പറഞ്ഞ് കേസുകള്‍ മുഴുവന്‍ പിന്‍ലിക്കും. സര്‍ക്കാര്‍ ഈ കേസുകള്‍ പിന്‍ വലിച്ചിലെങ്കില്‍ അടുത്ത എല്‍ .ഡി.എഫ് സര്‍ക്കാരിനു ഈ കേസുകള്‍ മുഴുവന്‍ പിന്‍ വലിക്കുവാന്‍ മലയോരത്തേ കോണ്‍ഗ്രസിന്റെ കുഞ്ഞാടുകള്‍ ബാലറ്റിലൂടെ അവസരം നല്‍കും. നാടുകാര്‍ക്കെതിരായ കേസുകള്‍ക്ക് നിലനില്‍പ്പുണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ട് അറസ്റ്റിലാകുന്നവരും ജയിലില്‍ പോകുന്നവരും ഭയക്കേണ്ട. എന്നാല്‍ യ്ഥാര്‍ഥ കലാപകാരികളെ കണ്ടെത്തിയാല്‍ സ്ഥിതി മാറും.ഇതിനു പിന്നിലേ വന്‍ ഗൂഢാലോചന പുറത്തുവരേണ്ടതാണു. അക്രമം കാട്ടിയ ആളുകളെ നിയമത്തിന്റെ ഏറ്റവും പരമാവധി ശിക്ഷയിലേക്കും ജയിലിലേക്കും എറിയപ്പെടേണ്ടതാണു. പോലീസ് അതല്ല ചെയ്യുന്നത്. നിരപരാധികളും നാട്ടുകാരും ഈ കേസില്‍ കുടുങ്ങുന്നതോടെ കേസിനു വീര്യം കുറയും, പരാജയപ്പെടും.  
 
നവംബര്‍ 14 ബുധനാഴ്ച്ച രാത്രി കൊട്ടിയൂര്‍ ഗ്രാമത്തിനു മറക്കുവാന്‍ ഒരിക്കിലും പറ്റാത്ത രാത്രി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന ആദ്യ കലാപം. ഞടുക്കം വിട്ടുമാറാതെ ഇപ്പോഴും ഈ പ്രദേശം ഭീതിയിലാണു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു കലാപം കേട്ടിട്ടുണ്ടാകില്ല. ഈ കലാപത്തിന്റെ യഥാര്‍ഥ ചിത്രവും സംഭവവും ഇനിയും പുറത്തുവന്നിട്ടില്ല. പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ നല്‍കേണ്ടായെന്ന തീരുമാനത്തിലാണു. റിമാണ്ടിലാകുന്ന നാട്ടുകാരുടെ പേരുകള്‍ ലോക്കല്‍ പേജിലൊതുക്കി പത്രങ്ങള്‍ നിശബ്ദമാകുന്നു. കൊട്ടിയൂരിലേ ഒരു സംഭവവും ഇപ്പോള്‍ പുറത്തുവരുന്നില്ല. കൊട്ടിയൂര്‍ ഭീതിയിലായിരിക്കുന്നു. ഇപ്പോള്‍ പോലീസിന്റെ തേര്‍വാഴ്ച്ചയാണു. ആയിരക്കണക്കിനു വീടുകള്‍ കാലിയായി കിടക്കുന്നു. ജനങ്ങള്‍ അറസ്റ്റ്, പോലീസ് നടപടിയും ഭയന്ന് കൂട്ടമായി പാലായനം ചെയ്തു. വീടുകളിലുള്ള സ്ത്രീകളും കുട്ടികളും സംഘമായി ചേര്‍ന്ന് കഴിഞ്ഞ ഒന്നിച്ചു കിടക്കുന്നു. പോലീസ് വാഹനങ്ങളുടെ ചീറിപാഞ്ഞുള്ള ഓട്ടമാണു രാത്രിയിലും പകലും. ചിലപ്പോള്‍ വാഹനം വീട്ടുപടിക്കല്‍ നിര്‍ത്തും, അനുവാദമില്ലാതെ പുരുഷപോലീസുകാര്‍ വീടിനകത്തേക്ക് കടക്കും, തട്ടും പുറവും കക്കൂസും മുതല്‍ കട്ടിലിന്റെ അടിവരെ ആണുങ്ങള്‍ക്കായി പരതുന്നു.
14രാത്രി 9മണിക്കുശേഷമുള്ള മൊബൈല്‍ കാളുകള്‍ മുഴുവന്‍ സൂഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണു പോലീസ്. സമീപ സ്ഥലത്തുനിന്നും കലാപമുണ്ടായ ചുങ്കക്കുന്നിലേക്ക് വന്ന എല്ലാ വാഹനങ്ങളും പോലീസ് പിടിച്ചെടുക്കുന്നു. ഒട്ടോ ഡ്രൈവര്‍മാരെ മുഴുവന്‍ കസറ്റഡിയിലെടുക്കുന്നു. ഒളിവില്‍ പോയവരുടെ കടകളും സ്ഥപങ്ങളും ഇനിയൊരു അറിയിപ്പ് തരുന്നതുവരെ തുറക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി പോലീസ് അടപ്പിക്കുന്നു. പിടിയിലാകുന്നവരെ പല രീതിയില്‍ ചോദ്യം ചെയ്യുന്നു, മറ്റുള്ള പേരുകള്‍ കിട്ടുവാന്‍. ഞാന്‍ ഈ എഴുതുന്നത് സത്യമായ കാര്യങ്ങളാണു. കൊട്ടിയൂര്‍ മേഖലയില്‍ ആയിരക്കണക്കിനു വീടുകളില്‍ പുരുഷന്മാര്‍വാര്‍ത്തകള്‍ മുഴുവന്‍ ഒതുക്കപ്പെടുകയാണു. ജനങ്ങള്‍ ക്കുടുതല്‍ വികാരഭരിതരാകാതിരിക്കാന്‍ ഈ കലാപത്തിന്റെ പച്ചയായ ചിത്രം അന്നേ പുറത്തു വിട്ടില്ലായിരുന്നു. ഇതിനേ ആദ്യം മുതല്‍ കലാപം എന്ന വാക്കായിരുന്നു ഞാന്‍ ഉപയോഗിച്ചത്. 14നുതന്നെ എന്റെ ബ്ലോഗിലും ഈ കലാപത്തേപറ്റി എഴുതി. അത്ര ഭീകരമായ രാത്രിയായിരുന്നു അന്നവിടെ. കേരളം ഒരിക്കിലും ഇത്തരമൊരു കലാപം കണ്ടിരിക്കില്ല.
14നവംബര്‍ ഉച്ചമുതല്‍ ചുങ്കക്കുന്ന് പൊട്ടന്‍ തോട്ടില്‍ വിഷയം തുടങ്ങുകയായി. മിച്ചഭൂമീന്നപേരില്‍ പട്ടയ ഭൂമി അളക്കുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പിറകേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായൗള്ള വാര്‍ത്ത്കളുടെ വിശദാംശം ചാനലുകളിലും വരുന്നു. പൊട്ടന്‍ തോട്ടിലേ മിച്ചഭൂമി വിഷയം കസ്തൂരി സമരത്തിലേക്ക് മെല്ലെ റൂട്ട് മാറുന്നു. വൈകുന്നേരമായപ്പോഴേക്കും ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ വിവരം പുറത്തറിയുന്നു. ഏറെ വികാരഭരിതമാകുന്നു കൊട്ടിയൂരിലേ ജനങ്ങള്‍. രാത്രി തുടങ്ങിയപ്പോഴേ പോലീസുമായുള്ള ചെറുത്തുനില്‍പ്പ് തുടങ്ങുന്നു. കൊട്ടിയൂര്‍ മേഖലയിലേ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ ചുങ്കക്കുന്നിലേ പ്രശ്ന സ്ഥലത്ത് എത്തുന്നു. കൂടുതല്‍ വാഹനങ്ങളില്‍ ആളുകള്‍ രാത്രി വൈകിയും വരുന്നു. ഇതിനിടയില്‍ പൊട്ടന്‍ തോട്ടില്‍ പരിസ്ഥിതി
 
ഉദ്യോഗസ്ഥര്‍ എത്തിയ വാഹനം തോട്ടിലേക്ക് തള്ളിയിട്ട് കത്തിക്കുന്നു. ചുങ്കക്കുന്നിനും പൊട്ടന്‍ തോടിനും ഇടയിലുള്ള 3കിലോമീറ്റര്‍ റോഡില്‍ മുഴുവന്‍ തീയിടുന്നു. ജനക്കൂട്ടം പോലീസിനേ തടയുന്നു. പോലീസ് ഗ്രനേഡ് പ്രയോഗിക്കുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിഷേധവുമായി എത്തുന്നു. വീണ്ടും ആളുകള്‍ ചുങ്ക്ക്കുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍ ആരോ ഓഫാക്കുന്നു. കൂരിരുട്ടില്‍ പകല്‍ സംവിധാനവുമായി വന്ന പോലീസിനു ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെയായി. ആദ്യം മുതലേ ജനങ്ങളെ നിയന്ത്രിക്കാന്‍ സമരത്തിന്റെ ചെയര്‍ പേഴ്സനായ ഫാ. തോമസ് മണക്കുന്നേല്‍ ഇടപെടുന്നത് ഒരു കൂട്ടം ആളുകള്‍ അംഗീകരിക്കാതെ വരുന്നു. കൊട്ടിയൂരിനും ചുങ്കക്കുന്നിനും പുറത്തുനിന്നും വന്ന ആളുകള്‍ പോലീസിന്റെ വാഹനത്ത്നു നേരെ അക്രമം നടത്തുകയും പോലീസ് മുഴുവന്‍ വാഹനം ഉപേഷിച്ച് പോവുകയും ചെയ്യുന്നു. 3കിലോമീറ്റര്‍ അകലെ കേളകത്തെക്ക് നൂറുകണക്കിനു പോലീസുകാര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് 11 പോലീസ് വാഹനങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് കത്തിക്കുന്നു. ഫാ.തോമസിന്റെ വിലക്കുകള്‍ മറികടന്ന് പുറമേനിന്നും വന്ന സംഘം പള്ളിയില്‍ കൂട്ടമണിയടിക്കുന്നു. വാഹനങ്ങള്‍ കത്തിയമരുന്നത് കെടുത്താന്‍ എത്തിയ ഫയര്‍ഫോഴ്സിന്റെ വാഹനവും തകര്‍ക്കുന്നു. കൊട്ടിയൂരില്‍ ഫോറസ്റ്റ് ഓഫീസിനും, വാഹനവും തകര്‍ക്കുന്നു. കൊട്ടിയൂരില്‍ ഫോറസ്റ്റ് ഓഫീസിനും, 3ക്വാട്ടേഴ്സുകള്‍ക്കും തീയിടുന്നു. കണ്ണൂര്‍ എസ്.പി, കലക്ടര്‍ എന്നിവര്‍ക്ക് കൊട്ടിയൂരിലേക്ക് കടക്കുവാന്‍ ആകാതെ കേളകത്തു കാത്തുനില്‍ക്കുന്നു. വയനാട് ഭാഗത്തുനിന്നും പോലീസ് എത്തുന്നത് തടയുവാന്‍ അമ്പായത്തോട്ടിലും റോഡ് തടസപ്പെടുത്തിയിരുന്നു. ഇതിനിടെ പള്ളിയുടെ ഉച്ചഭാഷിണിയിലൂടെയുള്ള ഫാദറുടെ അനൗണ്‍സ്മെന്റ് ജനങ്ങള്‍ കേള്‍ക്കാതെ വരുന്നു. ഒടുവില്‍ അഭ്യന്തിര മന്ത്രി പലവട്ടം സമര നേതാക്കളെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സംഭവ സ്ഥലത്തേക്ക് കുതിച്ച കോണ്‍ഗ്രസിന്റെ എം.എല്‍.എ സണ്ണി ജോസഫിനേ ജനങ്ങള്‍ കൊട്ടിയൂരിലേക്ക് കടത്തിയില്ല. ഇദ്ദേഹം കേളകം സ്റ്റേഷനില്‍ ചിലവഴിച്ചു രാത്രി മുഴുവന്‍. ശ്രദ്ദേയമായ കാര്യം ഈ രാത്രി കലാപത്തിന്റെ തല്‍സമയ ചിത്രവും ദൃശ്യവും പകര്‍ത്തുന്നതില്‍ നിന്നും പത്രക്കാരെ വിലക്കി. എല്ലാ പത്രക്കാരെയും ലോക്കല്‍ ചാനലിനെയും അടിച്ചോടിച്ചു. ഒരു ചിത്രവും ദൃശ്യവും ലഭ്യവുമല്ല. പുലര്‍ച്ചെ 3മണിയോടെ ഫാദര്‍ കേളകം വരെ നടന്നു ചെന്ന് എസ്.പി.യേയും കലക്ടറെയും കൂട്ടിവരികയും കസ്തൂരി റിപ്പോര്‍ട്ട് കൊട്ടിയൂരില്‍ നടപ്പാക്കില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. ആര്‍ക്കുമെതിരെ കേസും എടുക്കില്ലെന്ന് ഇവര്‍ എഴുതി ഒപ്പിട്ടു നല്‍കി.
നേരം പുലര്‍ന്നപ്പോള്‍ എങ്ങും ചാരവും പുകയുമായി കലാപം അടങ്ങി. ഒരു രാത്രിയിലേ ഏതാനും മണിക്കൂറുകൊണ്ട് കേരള പോലീസിനെ ഞെട്ടിച്ച് ഈ കലാപം എങ്ങിനെയുണ്ടായി. ബഹളം തുടങ്ങിയിടത്തല്ല അവസാനിച്ചത്. തുടങ്ങിയത് മറ്റൊരു വിഷയത്തിലും പിന്നീട കസ്തൂരി റിപ്പോര്‍ട്ടിലേക്കും വീഴുകയായിരുന്നു. അപരിചിതരായ നാട്ടുകാരല്ലാത്തവര്‍ എങ്ങിനെ ഇവിടെയെത്തി. ലോറിയില്‍ എറിയാന്‍ കല്ലുകൊണ്ടുവന്നുവെന്ന് പറയുന്നുണ്ട്. ഇത് ശരിയെങ്കില്‍ ആരു കൊണ്ടുവന്നു. ഈ കലാപത്തില്‍ ക്വാറി മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നു. പ്രദേശത്തുനിന്നും കേള്‍ക്കുന്നത് മുഴുവന്‍ എഴുതാന്‍ പറ്റില്ല...കാരണം അത്രയേറെ ബാഹ്യ ഇടപെടല്‍ ഇവിടെ നടന്നു. വികാര ഭരിതരായ ജനത്തേ കലാപത്തിലേക്ക് തള്ളിവിടുവാന്‍ എളുപ്പമാണു.
സമരം നേതാക്കളുടെ കൈയ്യില്‍ നിന്നും രാത്രിയുടെ മറവില്‍ ആരോ ചേര്‍ന്ന് തട്ടിയെടുത്തു. ചാനല്‍ വാര്‍ത്തയും പത്രവാര്‍ത്തയും ഒന്നുമില്ലാതെ തന്നെ ഇത്രയും 5000ത്തോളം വരുന്ന ജന കൂട്ടം എങ്ങിനെ സംഘടിച്ചു. ഒരു കാര്യം ഉറപ്പാണു. നാട്ടുകാര്‍ മഹാ ഭൂരിപക്ഷവും സമരം നടത്താനും, അക്രമം തുടങ്ങിയപ്പോല്‍ കാഴച്ചക്കാരാകാനും ഓടിക്കൂടിയതാണു.
അക്രമം നടത്തിയത് ആരെന്നു പോലീസിനു നല്ലവണ്ണം അറിയാം. അവരെ ഒഴിവാക്കി ജനങ്ങളെ ക്രൂശിക്കരുത്. ഇതിനു പിന്നിലേ തലയെയാണു പിടിക്കേണ്ടത്. വാഹനങ്ങള്‍ കത്തിച്ചവരെയും, പോലീസിനേ അക്രമിച്ചവരെയും പിടികൂടണം. ഇവരെ കൃത്യമായി പിടിക്കാന്‍ പാറ്റാതെ തീകാണാനും കത്തിക്കുന്നത് കാണാനും, കൂട്ടുകാരെ ഫോണ്‍ചെയ്തു വിളിച്ചവരെയും ഒക്കെ പിടികൂടി കേസില്‍ പെടുത്തിയാല്‍ നാളെ ഇതിലും വലിയ ദുരന്തങ്ങള്‍ സംഭവിക്കും. കാരണം ഇതിനു പിന്നിലേ തലകള്‍ സുരക്ഷിതമായി ഇരിക്കുകയാണു. വികാരിഭരിതമായ ഒരു ജനത്തേക്കൊണ്ട് ഈ തീ വാരിച്ച ആളുകളെകൊണ്ടുതന്നെ ഈ അക്രമത്തിനു ഉത്തരം പറയിപ്പിക്കണം. ജനങ്ങള്‍ വികാരഭരിതരാവുക സ്വഭാവികമാണു. എന്നാല്‍ ഈ അക്രമത്തിലേക്കും തീവയ്പ്പിലേക്കുംഅവരെ നയിപ്പിച്ച ആളുകള്‍ രക്ഷപെടാന്‍ പാടില്ല.
കൊട്ടിയൂരുകാരെ മുഴുവന്‍ വേട്ടയാടുന്നതിനു പകരം കുറ്റകാരെ മാത്രം പിടിക്കുക. പാവം നാട്ടുകാരെ വെറുതേ വിടുക.ജനക്കൂട്ടം മുഴുവന്‍ വണ്ടി കത്തിക്കാന്‍ ഏതായാലും ഉണ്ടാകില്ല. വാഹനം കത്തിച്ചവരും, അക്രമം നടത്തിയവരും ഏതാനും പേരടങ്ങുന്ന സംഘമാണു. തീ കണ്ടവരെയും സമരത്തിനു വന്നവരെയും, സംഭവ സ്ഥലത്ത് ഉ ണ്ടായിരുന്നവരെയുമെല്ലാം ശരിയാക്കിത്തരാം എന്ന രീതിയിലുള്ള ഈ പോലീസ് നടപടി ഒരുതരം ഉമ്മാക്കു കാട്ടലാണു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെങ്കില്‍ ഇനിയും ഈ സമൂഹം വഴിമാറി ചിന്തിക്കും. കൊട്ടിയൂരില്‍ ഒരു ദിവസം കൊണ്ട് ഉണ്ടായ ഭരണകൂടത്തിനെതിരായ വികാരമല്ലിത്. പൊട്ടന്‍ തോട്ടില്‍ അരനൂറ്റാണ്ടു കഴിഞ്ഞ പട്ടയ ഭൂമി ഇപ്പോള്‍ മിച്ച് ഭൂമിയെന്ന് പറഞ്ഞ് ജനത്തേ കൊല്ലാകൊലചെയ്യും വിധം പീഠിപ്പിച്ചു. നെല്ലിയോടി, പാലുകാച്ചി, പാല്‍ച്ചുരം അടക്കാത്തോട്, അമ്പായത്തൊട് എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി കാട്ടാനയും വന്യ മൃഗ ശല്യവും, വനം റവന്യൂ വകുപ്പ് സംയുക്ത പരിശോധനയ്ക്ക് ശേഷം നല്‍കിയ പട്ടയമാണു ഇവിടെ. ഇങ്ങനെയുള്ള പട്ടയ ഭൂമിയിലൂടെ വനം വകുപ്പ് ഏകപക്ഷീയമായി ജണ്ടകള്‍ സ്ഥാപിച്ചു. വെറും ഒരു വിജ്ഞാപനത്തിലൂടെ പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന പട്ടയ ഭൂമി വനം വകുപ്പ് ഇ.എഫ്.എല്‍ ആക്കി. ഭൂമിക്ക് കരം അടക്കാനും, കൈമാറ്റവും പറ്റുന്നില്ല. ബാങ്കുകള്‍ ലോണ്‍ നിരോധിച്ചു. പാരിസ്ഥിതി ലോലമായി കൂടി ഇനി കൊട്ടിയൂരിനേ പ്രഖ്യാപിച്ചാല്‍ എന്താകും ജീവിതമെന്ന് ഇവിടുത്തുകാര്‍ക്ക് നിലവിലേ അനുഭവത്തില്‍ നിന്നും അറിയാം. കൊട്ടിയൂരുകാരെ പാരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പ്രത്യാഘാതം പഠിപ്പിക്കാന്‍ മാത്രം അനുഭവ സമ്പത്തുള്ള ഒരു പരിസ്ഥിതി പ്രേമിയും കേരളത്തിലില്ല.
ഇങ്ങനെ പതിറ്റാണ്ടുകളായുള്ള ഒരു ജനതയുടെ എല്ലാ രോഷവും ഒരു രാത്രി ആരോ വന്ന് വിളവെടുപ്പ് നടത്തി. എന്തായാലും  കേരളത്തിന്റെ മലയോരം മുഴുവന്‍ ഈ സമരം ഏറ്റെടുത്തു. ദില്ലിയില്‍നിന്നും തുടരെ തുടരെ അനുകൂല പ്രസ്ഥാവന വന്നു. കര്‍ഷകരുടെ നീറിപുകയുന്ന വിഷയങ്ങളില്‍ യാതൊരു അനുകമ്പയും കാട്ടാത്ത ഭരണകൂടങ്ങളും പരിസ്ഥിതി വാദികളും മനുഷ്യരോട് ചെയ്ത തെറ്റുകളുടെ പരിണിത ഫലമാണ് ഈ ദുരന്തം. ശരിയായ നീതി ഇവര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഇത്തരം അവസരത്തില്‍ ഒരു പൊരി മതി ആളിക്കത്തുവാന്‍ .
 

Sunday, November 17, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ വികസനത്തിന്റെ മരണമണി.

 
എന്തുകൊണ്ട് കർഷകർ പ്രതിഷേധിക്കുന്നു? എന്തുകൊണ്ട് ആശങ്കപ്പെടുന്നു?
 
പരിപുര്‍ണ്ണമായി പറയുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരുടെ വികസനത്തിന്റെ മരണമണിയാണ്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ ഞെട്ടിപോയി. വികസനത്തിന്റെ പാതയില്‍ ഈ ലോകം മുഴുവന്‍ കുതിക്കുപോഴും ഇന്ത്യ വന്‍ മുന്നേറ്റങ്ങള്‍
 നടത്തുമ്പോഴും കസ്തൂരി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ മരവിച്ചു നില്ക്കും. തൊട്ടതിനും പിടിച്ചതിനുമെല്ലാം വനം വകുപ്പിന്റെ അനുമതി വേണമെന്നതാണ് ഏറ്റവും വലിയ പാര. ഈ റിപ്പോര്‍ട്ട് കുഴപ്പമില്ലെന്ന് പറയുന്നവര്‍ പൂര്‍ണ്ണമായും കര്‍ഷക വിരുദ്ധരാണ്.വികസനം പൂർണ്ണമായും മുരടിക്കും. റിപ്പോർട്ട് വായിക്കാൻ.... അർഥം മനസികലാക്കാൻ അറിയില്ലെങ്കിൽ ഞാനെഴുതുന്ന കാര്യങ്ങൾസംബന്ധിച്ച റിപ്പോർട്ടിന്റെ ഭാഗം കർഷകദ്രോഹ പ്രവർത്തി നടത്തുന്നവർക്ക് കൈമാറാം. വിവരദോഷികളായ വയൽനികത്തിയ പട്ടണങ്ങളിലെ കുബുദ്ധികൾ മാനസാന്തരപ്പെടട്ടെ.  
 
റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമ്പോൾതന്നെ മറ്റെല്ലാവിധ വ്യവസായ സംരഭങ്ങൾക്കും പാരിസ്ഥിതിക പഠനവും അനുമതിയും ആവശ്യമായിവരുന്നു. അതും കേന്ദ്രവനം പരിസ്ഥിതി വകുപ്പിൽനിന്നുവേണം. ഒരു കുട്ടനിർമ്മാണ യൂണിറ്റോ, പലഹാര യുണിറ്റിനോ പോലും ഇതാവശ്യമാണു. ഗതാഗതവു മായി ബന്ധപ്പെട്ടുള്ള എല്ലാ പദ്ധതികൾക്കും പാരിസ്ഥിതിക പഠനവും, കേന്ദ്ര സർക്കാരിന്റെയും വനം വകുപ്പിന്റെയും അനുമതിവേണം. ഒരു പഞ്ചായത്ത് റോഡ് നിർമ്മിക്കാൻ പോലും ഈ പ്രദേശത്തുകാർക്ക് ദില്ലിയിൽനിന്നും അനുമതിപത്രം കൂടിയേതീരൂ. നമ്മുടെ പഞ്ചായതീരാജും, ഗ്രാമവികസനവും കസ്തൂരി റിപ്പോർട്ടിൽ കൊലചെയ്യപ്പെട്ടിരിക്കുന്നു. പഞ്ചായത്തും ഗ്രാമസഭകളുകമൊക്കെ വ്യവസായം, ഗതാഗതം, വീട് നിർമ്മാണം തുടങ്ങിയ തുടങ്ങിയ അടിസ്ഥാന മേഖലാ വികസനത്തിൽ മേഖലകളിൽ വെറും നോക്കുകുത്തികളായി തുടരും. വികസനമുരടിപ്പു കസ്തൂരി മേഖലയിൽ ഉണ്ടാവുകയും, അവികസിത വനമേഖലയാക്കി ഈ ജവാസ മേഖലയേ പുനർ വ്യാഖ്യാനിക്കുകയും ചെയ്യും.
 
 
ഇതെല്ലാം ഈ നാട്ടിലേ സാധാരണ കർഷകനെ ബാധിക്കുന്ന വിഷയങ്ങളാണു. ചിലർ കസ്തൂരി റിപ്പോർട്ട് മുഴുവൻ വായിച്ചിട്ടും പൊട്ടനെപോലെ കുന്തം വിഴുങ്ങി നിൽക്കുകയും കർഷകർ ആശങ്ക്പ്പെടാൻ ഒന്നുമില്ലെന്ന് പറയുന്നതിന്റെ അർഥവും പിടികിട്ടുന്നില്ല.  എല്ലാവരും റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ആണു ചര്‍ച്ചക്ക് എടുക്കുന്നത്. കര്‍ഷകര്‍ക്ക് ഈ കാറ്റഗറിയിലുള്ള വ്യവസായം എന്തിന്? ഇതാണു ചോദ്യം. എന്നാല്‍ ആശുപത്രി ഈ വിഭാഗത്തില്‍ വരുന്നുണ്ട്. മലയോരത്ത് ഒരിടത്തും ഇന്നും നല്ല ആശുപത്രികള്‍ ഇല്ല. എല്ലാം പട്ടണങ്ങളെ ചുറ്റിപറ്റി കിടക്കുന്നു. ഹൃദയ വേദനയും, ചുമച്ചും, വലിച്ചും, പനിച്ചും അവന്‍ നഗരത്തിലെ ആശുപത്രിയിലെത്തുമ്പോള്‍ പലപ്പോഴും നിലവില്‍ രക്ഷപെടാറില്ല. ഈ സാഹചര്യത്തില്‍ മികച്ച ആശുപത്രികള്‍ കൊട്ടിയൂരും, തിരുവാമ്പാടിയിലും, താമരശേരിയിലും, വയനാട്ടിലും, ഇടുക്കിയിലുമൊക്കെ ഇനി വേണ്ടന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഇത് എന്തു ന്യായം. റെഡ് കാറ്റഗറി കഴിഞ്ഞ് ഓറഞ്ച് കാറ്റഗറിയിലേ വ്യവസായത്തിലേക്കും കസ്തൂരി കത്തിനീട്ടുന്നു. ഫുഡ് സംസ്‌കരണവും, പ്രോസസിങ്ങ് ഉള്‍പ്പെടെ ഈ മേഖലയിലാണ്. ഇതിനേ പരാമര്‍ശിക്കുന്നിടത്ത് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ '' ഈ മേഖലയില്‍ പൂര്‍ണ്ണ നിരോധനം നടപ്പാക്കില്ല, എന്നാല്‍ എല്ലാ സംരഭങ്ങളും പരിസ്ഥിതിയെ വളര്‍ത്തുവാന്‍ ആകുന്നവിധത്തിലുള്ളതാകണം.'' കര്‍ശനമായും ഈ വിധമായിരിക്കണമെന്നാണ് റിപ്പോര്‍ട്ടിന്റെ ഈ ഭാഗം വ്യക്തമാക്കുന്നത്. അതായത് കുടുംബശ്രീകള്‍ നടത്തുന്ന ഒരു പലഹാര യൂണിറ്റ് പോലും ഈ നിര്‍ദ്ദേശത്തിനു കീഴില്‍ വരും. ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയില്‍ വരുന്ന മുഴുവന്‍ ചെറുകിട സംരഭങ്ങള്‍പോലും കസ്തൂരിയുടെ ചക്കിലിട്ട് വനവകുപ്പ് ആട്ടിപിഴിയും. ഇതുംസാധാരണ ജനങ്ങളെയും അവരുടെ വികസനത്തേയും ബാധിക്കുന്ന കാര്യമാണു.
 
 
മലയോര മേഖലയിലെ സാധാരണ ജനങ്ങള്‍ക്ക് തൊഴിലും , ജീവിത വരുമാനവും കിട്ടുന്ന കാര്‍ഷിക വൃത്തിയേ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായം, മില്ലുകള്‍, പലഹാരനിര്‍മ്മാണം, മെഴുകുതിരി, പേപ്പര്‍ കോണ്‍, പ്രിന്റിങ്ങ്, ചെറുകിട പ്ലാസ്റ്റിക് കുപ്പി നിര്‍മ്മാണ യൂണിറ്റുകള്‍, ഫര്‍ണ്ണിച്ചര്‍ വ്യവസായം, വര്‍ക്ക്‌ഷോപ്പുകള്‍, മരപ്പണിയൂണിറ്റുകള്‍, നീറ്റുകക്ക യൂണിറ്റുകള്‍, തുടങ്ങി നിരവധി, നിരവധി വ്യവസായം പാരിസ്ഥിതിക അനുമതിയും കാത്ത് കട്ടപ്പുറത്ത് കയറും. നിലവിലുള്ള വ്യവസായ യൂണിയുകള്‍ക്ക് ഏതേലും ഒരു പരാതിയോ, വകുപ്പ് ജീവനക്കാരന് ഒരു കുസൃതിയോ
ഉണ്ടായാല്‍ അതും കുളമാകും. ഇതെല്ലാം നടത്തുന്നത് മണല്‍ മാഫിയയോ, ക്വാറിമുതലാളിമാരോ, കഞ്ചാവ് കൃഷിക്കാരോ അല്ല. പച്ചയായ സാധുമനുഷ്യര്‍ ജീവിക്കാനും തൊഴിലിനുമാണ്. ക്‌സ്തൂരി അനുകൂലികള്‍ കര്‍ഷകര്‍ക്കെതിരായി നുണപ്രചരണം നടത്തുന്നു. അല്ലെങ്കില്‍ അറിവില്ലായ്മ വിളമ്പുന്നു. വളരേണ്ട ഗ്രാമങ്ങള്‍ക്ക് ചങ്ങലപ്പൂട്ടിടുന്ന ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ ഗ്രാമവും പട്ടണവുമായുള്ള വളര്‍ച്ചാ നിരക്കില്‍ വലിയ അന്തരം വരും. ഇത്തരം നീക്കങ്ങള്‍ നടപ്പാക്കിയാല്‍ ഈ ഭാഗത്തേ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതലായും പട്ടണത്തേ ആശ്രയിക്കേണ്ടിവരും.
 
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം  ഈ മേഖലയില്‍ ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ ഇനി നടക്കില്ല. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ '' എല്ലാ ഇന്‍ഫ്രാസ്ര്ക്ച്ചര്‍ വികസനവും, ഗതാഗതമുള്‍പ്പെടെ എല്ലാം പരിസ്ഥിതി പഠനത്തിന് വിധേയമാക്കണം. ഗതാഗതമുള്‍പ്പെടെ എല്ലാ ഇത്തരം പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിധേയമാണ്.'' കതൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകനും കാര്‍ഷിക മേഖലയ്ക്കും വിരുദ്ധമായി എന്താണുള്ളതെന്ന ചോദിക്കുന്ന വിവരദോഷികളായ ബുദ്ധിജീവികള്‍ ഇതിനേപറ്റി എന്തു പറയുന്നു. റോഡും പാലവും ഗതാഗത സൗകര്യവും ഇന്നും പട്ടണം വിട്ട് മലയോരത്തേക്ക് വന്നിട്ടില്ല. നിലവാരമുള്ള റോഡുകളും മെക്കാഡം ടാറിങ്ങപോലും കൊതിക്കുന്ന ജനലക്ഷങ്ങള്‍ക്ക് കസ്തൂരി രംഗന്റെ സമ്മാനമാണിത്. ഒരു റോഡിന് , നിലവിലുള്ള റോഡിന്റെ വികസന പദ്ധതിക്ക്
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് വയ്ച്ചാല്‍ ഈ കാലത്ത് നടക്കുന്ന കാര്യമല്ല. ഉദാഹരണം പറയാം, കണ്ണൂര്‍ ജില്ലയെയും വയനാട് ജില്ലയെയും ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത ഒരു എളുപ്പ പാതയ്ക്കായുള്ള സര്‍വ്വെ കഴിഞ്ഞ് അന്തിമ അനുമതിക്ക് അരനൂറ്റാണ്ടായി കാത്തുകിടക്കുന്നു. കസ്തൂരി റിപ്പോര്‍ട്ട് പതിക്കുന്ന പ്രദേശത്തേ ഇനിയുള്ള റോഡിന്റെയും പാലത്തിന്റെയും ഒക്കെ വികസനം ഇനി എന്താവും. കൂടുതല്‍ ഗതാഗത സൗകര്യം പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് വനസാമീപ്യ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് അനുഭവത്തില്‍നിന്നും നന്നായി അറിയാം. ലോകം മുഴുവന്‍ റോഡും ഗതാഗത വികസനവും ഉണ്ടാകുമ്പോള്‍ ജനസാന്ദ്രത വലരെ കൂടിയ കേരളത്തിലേ ഗ്രാമങ്ങള്‍ അന്ധകാര യുഗത്തിലേക്ക് പോകും. നിലവിലുള്ള പാലങ്ങള്‍ കാലാവധികഴിഞ്ഞാല്‍ പുതുക്കി പണിയാന്‍ പോലും വേണം അനുമതി.

റയില്‍ വേയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കസ്തൂരി തടയിടുന്നുണ്ട്. ഇതിനും പാരിസ്ഥിതിക അനുമതി കൂടിയേതീരൂ. പുതിയ റെയില്‍ വേലൈനുകള്‍ക്ക് കര്‍ശന നിബന്ധനകളാണ്. നിര്‍ദ്ദിഷ്ട തലശേരി മൈസൂര്‍ പാത കടന്നുപോകുന്ന ആറളം ഭൂപ്രദേശം, കുടക് ഭാഗം ഒക്കെ കസ്തൂരി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നതാണു. ഇവിടെ റയില്‍ ലൈന്‍ യാഥാര്‍ഥ്യമാവുക എന്നത് പാറപൊട്ടിക്കല്‍ കാരന്റെയും, കഞ്ചാവുകാരന്റെയും, മാഫിയകളുടെയും താല്പര്യമൊന്നുമല്ല, പതിറ്റാണ്ടുകളായി ജനങ്ങളുടെ സ്വപ്നമാണ്.
 
 
ഇത്തരത്തില്‍ പശ്ചിമ ഘട്ടത്തിലേ ഓരോ ചെറുതും വലുതുമായ വികസന പരിപാടികള്‍ പോലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്തുകിടക്കും. വികസനം സ്വപ്നം കണ്ട് മനുഷ്യന്‍ ഈ പ്രദേശത്ത് പതിറ്റാണ്ടുകള്‍നിരാശരായി കാത്തിരുന്ന് നഗരങ്ങളിലേക്കും, മറ്റ് സ്ഥലങ്ങളിലേക്കും മാറി താമസിക്കും. പശിമഘട്ടം കസ്തൂരി റിപ്പോര്‍ട്ട് നടപാക്കിയാല്‍ അന്ധകാരയുഗത്തിലേക്ക് എറിയപ്പെടും. ജനവാസ കേന്ദ്രങ്ങള്‍ വനവുമായി സൗഹൃദപ്പെട്ട് കിടക്കും. വനത്തില്‍നിന്നും എല്ലാ ത്തരത്തിലും മാറിനില്‌ക്കേണ്ട ജനവാസ കേന്ദ്രത്തില്‍ വന നിയമങ്ങള്‍ ഒന്നൊന്നായി കാലാകാലങ്ങ്‌ളില്‍ എത്തും. ഇതെല്ലാമാണ് ജനങ്ങളുടെ വിഷയങ്ങള്‍. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുക എന്നാല്‍ അതിനര്‍ഥം തന്നെ വനവല്ക്കരണമാണ്. വനവുമായി കൈകോര്‍പ്പിക്കുകയെന്ന ഈ പരിപാടിയെ കര്‍ഷക സമൂഹം ഒന്നായി എതിറ്ക്കുന്നതിന്റെ വികസനവുമായി ബന്ധപ്പെട്ട വശം മാത്രമാണിവിടെ വിലയിരുത്തിയത്. ഇതരത്തില്‍ വെളിച്ചവും റോഡും മറ്റ് വികസനവും ഇല്ലെങ്കില്‍ അരാണ് ഇവിടെ താമസിക്കാന്‍ ഇഷ്ടപ്പെടുക. വന്യമൃഗ ശല്യം കൊണ്ട് ഇപ്പോഴേ പൊറുതിമുട്ടിയ കര്‍ഷകരുടെ ഇനി വരാന്‍ പോകുന്ന കാലം എന്താകും. മാത്രമല്ല, ഇവരുടെ മണ്ണിനും ഭൂമിക്കും വിലയിലും മാര്‍കറ്റിലും ഇടിവ് ഇപ്പോഴേ വന്നുകഴിഞ്ഞു. ഭൂമി ആറ്ക്കും വേണ്ടാത്ത സ്ഥിതി വരും. ഇതേ സമയം മറ്റ് ഭാഗത്തേയും പട്ടണങ്ങളിലും ഭൂമിക്ക് വില കുതിച്ചുയരുകയും ചെയ്യും. ജനങ്ങളുടെ അവാസ വ്യവസ്ഥയെ ഒഴിവാക്കി വേണം കസ്തൂരി റിപ്പോര്‍ട്ട് നടപ്പാക്കാന്‍. ഖനനവും, കഞ്ചാവ് കൃഷിയും, പാറമടയും കള്ളത്തടിവെട്ടുമൊക്കെ നിരോധിക്കട്ടെ. കര്‍ഷകരുടെ ആശങ്കകളെഖനനവും, കഞ്ചാവ് കൃഷിയും, പാറമടയും കള്ളത്തടിവെട്ടുമൊക്കെയായി കാണരുത്. ഒരു കര്‍ഷകനും സമര നേതാവും അങ്ങിനെ പറഞ്ഞിട്ടുമില്ല. സമര വിരുദ്ധരുടെ പ്രചരണമാണത്. കര്‍ഷകരുടെ വികസനത്തിന്റെ മരണമണിയായ ഈ റിപ്പോര്‍ട്ട് ജീവന്‍ നല്കിയും തടയുമെന്ന് പറയുന്ന സമരക്കാരുടെ ഫിലോസഫിക്കു പിന്നിലേ ഇത്തരം വികാരങ്ങള്‍ മനസിലാക്കണം. ഈ അപകടങ്ങള്‍ ഈ റിപ്പോര്‍ട്ടിലേ സത്യമായ കാര്യങ്ങളാണ്. 

ഈ റിപ്പോര്‍ട്ട് നടപ്പായാല്‍ കേരളത്തിന്റെ സ്വതന്ത്ര ജനവാസ കേന്ദ്രങ്ങളുടെ വലിപ്പം കുറയും. കേരളം വീണ്ടും ചുരുങ്ങും. ജനപെരുപ്പമുള്ള കേരളത്തില്‍ ഭൂമി ചുരുങ്ങുകയും, ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവകുറവ് വരികയും ചെയ്യും. കേരളത്തിന്റെ വിദേശ നാണ്യത്തിലടക്കം കനത്ത ഇടിവ് ഉണ്ടാകും. പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് താമസിക്കുവാന്‍ പൊതുവേ ആളുകള്‍ ഇഷ്ടപ്പെടില്ല, വിദൂരഭാവിയില്‍. മൊത്തത്തില്‍ കൊച്ചു കേരളത്തിനു ഈ റിപ്പോര്‍ട്ടും നടപ്പാക്കലും വികസനത്തിലും, ജനജീവിതത്തിലും വെല്ലുവിളി ഉയര്‍ത്തും. കേരളത്തിലേ ജനവാസകേന്ദ്രങ്ങള്‍ഇത്തരത്തില്‍ ഇല്ലാതാക്കുന്നത് സംസ്ഥാനത്തിനു മൊത്തം അപകടമാണുണ്ടാക്കുക. വനം വനമായും ജനവാസ കേന്ദ്രങ്ങള്‍ ജനവാസ കേന്ദരമായും നിലനില്ക്കട്ടെ. കൂറ്റന്‍ ഷോപ്പിങ്ങ് മാളുകള്ക്കും, ഫാക്ടറികള്ക്കും, ക്വാറികള്ക്കും, കഞ്ചാവ്കൃഷിക്കും വേണ്ടിയെന്നുമല്ല ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം.

Thursday, November 14, 2013

കസ്തൂരി രംഗൻറിപ്പോർട്ട്: എന്തുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധിക്കുന്നു-2. ശാസ്ത്ര സാഹിത്യ പരിഷത്തിനു മറുപടി.

പ്രകൃതിയെ രക്ഷിക്കാൻ കർഷകരെ ബലിയാടാക്കരുത്. കർഷകരുടെ കൃഷിയിടത്തിൽനിന്നും തോടും പുഴയുമൊന്നും ഉൽഭവിക്കുന്നില്ല. വനമാണു സംരക്ഷിക്കേണ്ടത്. വനം നന്നായും ഉത്തരവാദിത്വത്തോടും സംരക്ഷിക്കണം. ഇപ്പോൾ വനസംരക്ഷണമേയുള്ളു. അതിന്റെ പേരിൽ മനുഷ്യനും കൃഷിക്കും നാശവും ജീവഹാനിവരെയുണ്ടായാൽ ഉത്തരവാദിത്വമില്ല.    എന്നാൽ വനത്തിനും, വന്യ മൃഗത്തിനും എന്തേലും പറ്റിയാൽ ചോദിക്കാനും പറയാനും ജയിൽ, കോടതി, പോലീസ്, വനം വകുപ്പ്, തുടങ്ങി ജാഥപോലെ ആളുകളുണ്ട്.  ഇഴജന്തുക്കൾക്ക് കൊടുക്കുന്ന പരിഗണന പോലും വനസാമീപ്യ പ്രദേശത്തേ വന്യ മൃഗശല്യത്തിനിരയാവുന്ന ജനങ്ങൾക്ക് കിട്ടാത്തത് കഷ്ടമാണു. പ്രകൃതിയെന്തെന്ന് ആദ്യം അറിയണമെങ്കിൽ പരിഷത്തുകാരുടെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ സംഘം ആദ്യം മനുഷ്യജീവന്റെ വില പഠിക്കണം. ജീവന്റെ മൂല്യം തൃണവൽക്കരിക്കുകയും, അവഗണിക്കുകയും ചെയ്യുന്ന ഇത്തരം സന്ദേശങ്ങളാണു അസമധാനവും, മനുഷ്യൻ മനുഷ്യനെ കടിച്ചുകീറുകയും കൊല്ലുകയും ചെയ്യുന്ന ഇന്നത്തേ വ്യവസ്ഥിതിക്ക് പിന്നിൽ. വിഷപാമ്പുകൾക്ക് പോലും മനുഷ്യനേക്കാൾ പരിഗണന കിട്ടുന്നത് ഖേതകരമാണു. 
ഈ പ്രകൃതിസംരക്ഷണം മലനാട്ടിലേയും വനസാമീപ്യ പ്രദേശത്തു താമസിക്കുന്ന കർഷകന്റെ വയറ്റത്തടിച്ചു നടത്തേണ്ടകാര്യമുണ്ടോ? പ്രകൃതിക്ക് ഒരുപാട് ദ്രോഹമല്ലാത്തതും, മനുഷ്യനു ഏറെ ദ്രോഹകരവുമായ നിർദ്ദേശം കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്നും എന്തുകൊണ്ട് ഒഴിവാക്കികൂടാ.  കർഷകനെ തല്ലികെടുത്തി കാർഷികവൃത്തിയിൽനിന്നു തന്നെ അവനെ ഉന്മൂലന ചെയ്യുന്ന ഈ റിപ്പോർട്ട് വള്ളിപുള്ളി വിടാതെ നടപ്പാക്കണമെന്ന് എന്തിനാ ശാസ്ത്ര സാഹിത്യ പരിഷത്തുൾപ്പെടെ വാശിപിടിക്കുന്നത്. പരിഷത്തിന്റെ വാശി ഇവിടം കൊണ്ടും നിൽക്കുന്നില്ല. കസ്തൂരി തള്ളിക്കളഞ്ഞ് കൂടുതൽ കൊല്ലുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഗാഡ്ഗിൽ റിപോർട്ട് നടപ്പാക്കണമെന്നാണു.കേരളത്തിലേ കർഷകൻ നെല്ല് ഒരുപാട് വിളയിക്കുന്നില്ലെങ്കിലും  എന്റെ സുഹൃത്തുക്കളും,   എന്റെ കർഷകരും വിളയിക്കുന്ന നെല്ലിന്റെ ചോറുതന്നെയാണു ഭൂമിയും, കൃഷിയും, പാടവും ഇല്ലാത്ത ഗ്ഗാഡ്ഗിൽ കസ്തൂരി ശിങ്കിടികൾ വെട്ടിവിഴുങ്ങുന്നത്. ഈ പരിസ്ഥിതി വാദികൾക്കെല്ലാം അന്നം നൽകുന്ന, നാടിനു ഉൽപ്പന്നങ്ങളും, പുത്തൻ പണവും നൽകുന്ന കർഷകരുടെ കൈകളിൽ കൊത്തരുത്. കർഷകനെ മുൻ നിർത്തിതന്നെ വേണം ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടുകൾ ചർച്ചചെയ്യാൻ.  കർഷകരിൽനിന്നും പാടങ്ങൾ കൈക്കലാക്കി ഈ നാടിലേ രാഷ്ട്രീയക്കാരും, റിയൽ എസ്റ്റേറ്റുകാരും, പരിഷത്തിന്റെ പാർട്ടിക്കാരും മണ്ണിട്ടുനികത്തി പട്ടണവും കോപ്ലക്സുകളും പണിതില്ലേ? നഗരങ്ങളിൽനിന്നും അങ്ങിനെ നിങ്ങൾ കൃഷിയേയും കർഷകനെയും ചവിട്ടിപുറത്താക്കി ഇപ്പോൾ ദുഷ്ടലാക്കോടെ ഗ്രാമത്തിലേക്കും കഴുകൻ കണ്ണുകളുമായി വരികയാണോ?  
പശിമഘട്ടത്തിൽ കോടിക്കണക്കിനു മനുഷ്യരാണു കൃഷികൊണ്ട് മാത്രം ജീവിക്കുന്നത്. പരിസ്ഥിതി വാദമെന്നു പറഞ്ഞ് ഈ ജനവിഭാഗത്തിന്റെ കൃഷിയും വരുമാന മാർഗവും ഇല്ലാതാക്കൻ വരുന്നവർക്ക് സൂക്ഷിച്ചില്ലേൽ കലാപങ്ങളെ നേരിടേണ്ടി വന്നേക്കാം. ഈ ജനാധിപത്യ രാജ്യത്തേ എല്ലാ പാർട്ടികളും അവസാനം കപട പരിസ്ഥിതി വാദികളെ തള്ളി വോട്ടിനും നിലനിൽപ്പിനും കർഷക പക്ഷത്ത് ചേരും. റബ്ബർ വിളകൊണ്ട് മാത്രം കേരളത്തിനു മുൻ വർഷം ലഭിച്ച വരുമാനം 16500കോടി രൂപയാണു.  സംസ്ഥാനത്തിനു റബ്ബർ ഷീറ്റ് കച്ചവടത്തിൽനിന്നും മാത്രം ലഭിച്ച്ത് 2012ല് 400കോടിയിലധിക രൂപയാണു. അങ്ങിനെ ഓരോ വിളകളും..... കർഷകർക്ക് കിട്ടിയ 16500കോടി രൂപകൊണ്ട് ഈ കേരളത്തിൽ അവർ ജീവിച്ചു, ചിലവിട്ടു. കൃഷിയിൽ നിന്നും ലഭിക്കുന്ന ഓരോ ചില്ലി തുട്ടുകളും പുതുതായി ഉണ്ടാകുന്ന നാണയതുട്ടുകളാണു. പുതുതായി ജന്മം എടുക്കുന്ന ധനമാണു. ഇതാണു യഥാർഥ ഉല്പാദന മേഖല. വിത്തിനുവയ്ച്ചതും ഖജനാവിലേ എടുത്തും തിന്നുന്ന ശംബള, പെൻഷൻ സമ്പ്രദായമല്ലിത്. കൃഷിക്കാർ, ഇല്ലാത്ത ഒരു ധനം പുതുതായി സൃഷ്ടിക്കുകയും അത് വീതം വയ്ക്കുകയുമാണു ചെയ്യുന്നത്. അതായത് കൃഷിക്കാർക്ക് കൂലിയും വിളവിനു വിലയും കിട്ടുന്നത് ഖനനാവിൽ നിന്നല്ലെന്ന് സാരം. പരിഷത്തുകാർ ഞങ്ങളുടെ നാട്ടിൽ വരുമ്പോൾ ഞങ്ങൾ നിങ്ങളുടെ ബക്കറ്റിൽ ഇടുന്ന പണവും ഈ പുതിയ ധനത്തിൽ നിന്നുമാണു.  പുതിയതിനേ ഉണ്ടാക്കുന്ന സൃഷ്ടാക്കളെ ഇത്തരത്തിൽ കിട്ടുന്ന വടിവ്യ്ച്ച് തല്ലിയോടിക്കുന്ന പരിഷത്തുകാരും, കർഷക വിരുദ്ധന്മാരും ഇവിടെ ഒരു സംസ്കാരവും, തൊഴിലും ഇല്ലാതാക്കുകയാണു. കേരളത്തിലേ ആദിവാസികൾക്ക് എന്തു സംഭവിച്ചുവോ നാളെ ഈക്കണക്കിനു പോയാൽ കൃഷിക്കും കർഷകനും അതുതന്നെ സംഭവിക്കും.
കർഷകനെ കുടിയിറക്കുമെന്ന പ്രചരണം പരിഭ്രാന്തി പരത്താൻ കർഷകർ തന്നെ ഉണ്ടാക്കുന്നതാണെന്നു ചിലർ പറയുന്നു. ഇത് തെറ്റാണു. 30%ചരിവുള്ളിടത്ത് കൃഷിപാടില്ല, പുതിയ നല്ല റോഡുകൾ പാടില്ല, തന്നാണ്ടു വിളകളിൽ നിയന്ത്രണം, വീടുകൾക്കും, കെട്ടിടങ്ങൾക്കും നിയന്ത്രണം, കമ്പിയും സിമന്റും ഉപയോഗിക്കാതെ ചൂട്ടും മടലും ഉപയോഗിച്ച് വീടുപണിയണമെന്ന ഇരുണ്ട നൂറ്റാണ്ടിന്റെ കാട്ടാള ഉപദേശം, തുടരും........... ഇതെല്ലാം നടപ്പാക്കിയാൻ കർഷകൻ    മരവുരിയുടുക്കുകയും, ചങ്ങാടത്തിൽ യാത്രചെയ്യുകയും, കാട്ടുകിഴങ്ങുകൾ തിന്ന് വിശപ്പടക്കേണ്ടിയും വരും. ഇതാണല്ലോ അന്ധരായ പ്രകൃതിസ്നേഹികളുടെ(പ്രകൃതി ദ്രോഹികൾ)മനസിലിരിപ്പും.  കർഷകനെ വനത്തിനും വന്യ മൃഗത്തിനും വേട്ടയാടാൻ ഇട്ടുകൊടുക്കുന്നത് നശിപ്പിക്കലും കുടിയിറക്കും തന്നെയാണു.  കർഷകനെ കളിയാക്കുക, പരിഹസിക്കുക, കുടിയേറ്റക്കാരെ നികൃഷ്ടജീവികളെന്ന പോലെ കാണുക.....ഇതൊന്നും പ്രകൃതി സ്നേഹമല്ല. ഉണ്ണാനും ഉറങ്ങാനും, പണിയാനും, സൂക്ഷിച്ചുവയ്കാനും ഒക്കെ ഭൂമിയുള്ളതിന്റെ വിരോധം ഭൂമിയില്ലാത്തവൻ തീർക്കുന്ന ഒരുതരം കുശുമ്പാണു. പട്ടണങ്ങളിലേ ഭൂമിയില്ലാത്തവൻ ഭൂമിയുള്ളവനെ നോക്കിയുള്ള അസൂയപ്പെടൽ കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടിനു ജയ് വിളിക്കുന്നതിനു പിന്നിൽ ഉണ്ട്.  യുദ്ധവും, കലാപങ്ങളും ഒട്ടുമിക്ക കൊലപാതകങ്ങളുമെല്ലാം ഈ നാട്ടിലേ ഭൂമിയേചൊല്ലിയായിരുന്നു എന്നും ചരിത്രത്തിൽ. ഇവിടെയുമതുതന്നെയാണു നടക്കുന്നത്. കർഷകന്റെ ഭൂമി മരവിപ്പിക്കുക, കൃഷിക്ക് നിയന്ത്രണവും, നിരോധനവും കൊണ്ടുവരിക, പ്രകൃതി രക്ഷയുടെ പേരിൽ ഈ വിധം കർഷകനെ കൃഷിരഹിതനും വരുമാന രഹിതനും ഭൂരഹിതനുമാക്കുക. ഇപ്പോൾ ഏറ്റവും വലിയ ധനമായ ഭൂമി ഈ നാട്ടിലേ കർഷകന്റെ പക്കലാണു. ഈ കർഷകനിട്ട് ഒരു പണികൊടുക്കുന്നത് കൃഷിഭൂമി ഇല്ലാത്തവന്റെ ഒരു സ്വപ്നവും ദുരാഗ്രഹവുമാണു. കൃഷിഭൂമിയില്ലാത്തവനും കൃഷിഭൂമി സ്വന്തമായുള്ള ജനവിഭാഗവും തമ്മിലുള്ള വാക്ക് തർക്കമാണു ഇപ്പോൾ കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടുകളെ ചൊല്ലി നടക്കുന്നത്. അന്ധമായ പ്രകൃതിസ്നേഹം വട്ടും, ഭ്രാന്ത് രോഗവുമാണു. നിലവിലുള്ള വനവും വന്യ മൃഗങ്ങളേയും നന്നായി പോറ്റി വളർത്താനാണിവർ ആദ്യം തുനിയേണ്ടത്. ഒരുപാട് വൻകിടതോട്ടങ്ങൾ പാട്ടകാലാവധി കഴിഞ്ഞതുണ്ട്. അങ്ങോട്ടൊക്കെ ഒരു മാർച്ച് നടത്തി അതെല്ലാം പിടിച്ചേടുക്കണം ഈ പരിസ്ഥിതിവാദികൾ. നിങ്ങൾക്ക് എളുപ്പമാണു ലക്ഷം കർഷകരെ കൊല്ലാൻ..എന്നാൽ ഒരു ടാറ്റയെയും, വിദേശിയായ ഒരു ഹാരിസൺ പ്ലാന്റേഷനെയും ചുമ്മാതൊന്നു കാണാനോ, അവരുടെ രോമത്തിൽ പോലും സ്പർശിക്കാനോ നിങ്ങളുടെ പ്രകൃതി സ്നേഹത്തിനു ഊക്കുണ്ടാവില്ല.പ്രകൃതി ക്കുവേണ്ടി സമരം ചെയ്യേണ്ടവർക്കെതിരേ വേണം അതു നടത്തുവാൻ. കർഷകർ; വലിയ സമരം നടത്തിയിട്ടാണു ഭൂമി കിട്ടിയതും പട്ടയം കിട്ടിയതും സ്ഥിരതാമസമായതും. ചുമ്മാതെ വന്ന് കേറിതാമസിച്ച് ഇതൊന്നും പടുത്തുയർത്തിയതല്ല.അതെല്ലാം കേരളത്തിന്റെ തന്നെ ചരിത്രമാണു. സമരങ്ങളിൽ ജയിച്ചുവന്ന ഈ ജനവിഭാഗത്തേ കൃഷിഭൂമിയും, കൃഷിയും, പൊടിയാൻ ഇറ്റു വിയർപ്പും ഇല്ലാത്ത കപട പരിസ്ഥിതി വാദികളായ ഇറച്ചികോഴികൾക്ക് പെട്ടെന്ന് കീഴ്പ്പെടുത്താനാകില്ല. എന്തായാലും ഈ ലക്കം മാസികയിൽ സമരക്കാരെ കള്ളത്തടിവെട്ടുകാരും, വനം കൊള്ളക്കാരും, കഞ്ചാവ് കൃഷിക്കാരും, ഖനനക്കാരുമായും കേരള ശാസ്ത്ര സാഹിത്യ   പരിഷത്ത് വിശേഷിപ്പിച്ചതല്ലേ, ഇത്രയുമെങ്കിലും സത്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണം. ഒരു മടിയുമില്ലാതെ ഈ കർഷകരെ പരിഷത്ത് ഈ വിധം വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നു, മാടമ്പി ഭാഷ അന്നം തരുന്ന കർഷകർക്കിട്ട് തന്നെ പരിഷത്ത് എറിഞ്ഞല്ലോ, കഷ്ടം!!!!!..... 







കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായി ആദ്യ ലഹള കണ്ണൂര്‍ കൊട്ടിയൂരില്‍ നടന്നു.



ഒരുപാട് സമരവും സമരം അടിച്ചമര്‍ത്തലും കണ്ട കേരളത്തിലേ ജനങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കൊട്ടിയൂരില്‍ നടന്ന ആദ്യ ജനകീയ ലഹള കാണുക. 3കിലോമീറ്റര്‍ ദൂരമുള്ള റോഡ് ജനങ്ങള്‍ തീയിട്ടു.  8കിലോമീറ്റര്‍ റോഡ് യുദ്ധഭൂമിയായി. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടടക്കം 20ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സിന്റെ വാഹനവും പോലീസ് ബസുമുള്‍പ്പെടെ ജനങ്ങള്‍ കത്തിച്ചു ചാമ്പലാക്കി.  കേന്ദ്ര വനം പരിസ്ഥിതി ഉദ്യോഗസ്ഥരെ ബന്ദികളാക്കി. 6 പോലീസ് വാഹനങ്ങളും, പോലീസ് ബസും അഗ്നിക്കിരയാക്കി. ഡി,വൈ.എസ്പി ഉള്‍പ്പെടെ പോലീസുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ എസ്.പിയുടെ വാഹനമടക്കം നാട്ടുകാര്‍ തകര്‍ത്തു. ഒടുവില്‍ ജില്ലാ കലക്ടറില്‍നിന്നും കൊട്ടിയൂരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് എഴുതി വാങ്ങി. ഈ സമരത്തേ ആരും പള്ളിയുടെയും, പട്ടക്കാരുടെയും, രാഷ്ട്രീയക്കാരുടയും പേരില്‍ എഴുതി തള്ളേണ്ട. ജനം തന്നെയാണു പിന്നില്‍. അവരെ വേട്ടയാടുന്ന അസ്വസ്തതകളാണ് പിന്നില്‍.


 ഈ സമര നാളങ്ങള്‍ ഞാന്‍ കാണുന്നത് ദൂരെ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലിരുന്നാണു. ലോകം മുഴുവന്‍ ഉള്ള കുടിയേറ്റകര്‍ഷകരും അവരുടെ പിന്മുറക്കാരും കൊട്ടിയൂരിന്റെ ഈ ലഹളക്ക് പിന്തുണ തരുന്നു. ഇത്രയും വലിയ ലഹള കൊട്ടിയൂരിലെ പൊട്ടന്തോട്ടില്‍ ഉണ്ടായിട്ടും ഒരു പെറ്റികേസ് പോലും ജനങ്ങള്‍ക്കെതിരെ എടുക്കില്ലെന്ന് ജില്ലാ കലക്ടര്‍ എഴുതി ഒപ്പിട്ടുനല്കുകകൂടി ചെയ്ത ശേഷം ജനങ്ങള്‍ ബന്ദികളാക്കിയ ദില്ലിയിലെ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുകയായിരുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ അത്രമാത്രം കൈവിടുകയും തടഞ്ഞുവയ്ച്ച ഉദ്യോഗസ്ഥരുടെ മരണത്തിലേക്കുപോലും നീങ്ങുന്ന സാഹചര്യമായിരുന്നു അവിടെ.
ഇത് രാഷ്ട്രീയക്കാരുടെ സമരമല്ല. ജനങ്ങളുടെ സമരമാണ്. നിയമവും, കോടതിയും, രാജ്യവും, ഭരണകൂടങ്ങളും ജനങ്ങളുടേതാണ്. ജനങ്ങള്‍ക്കെതിരായി ജനങ്ങള്ക്കുവേണ്ടിയുള്ള ഈ സ്ഥാപനങ്ങള്‍ നിലകൊണ്ടാല്‍ അതിനേ തകറ്ക്കുകയും ശരിയായ പാതയിലേക്ക് തങ്ങള്‍ക്കനുകൂലമായ രീതിയില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് ജനങ്ങളുടെ ധര്‍മ്മമാണ്.എല്ലാ നിയമങ്ങളും അനുസരിക്കനുള്ളതല്ല. ഭരണ വര്‍ഗത്തിന്റെ താല്പര്യങ്ങള്‍ നടപ്പാക്കാനും, ജനവിരുദ്ധരുടെ ചട്ടുകമായി നിന്നു ജനങ്ങള്‍ക്കെത്രെ ഉണ്ടാക്കുന്ന നിയമങ്ങളും ലഘിക്കാനുള്ളതാണ്. ജനങ്ങള്‍ നിലനില്ക്കണം, എങ്കിലേ നിയമവും, ഭരണവും, രാജ്യവും ഒക്കെ ഉണ്ടാവുകയുള്ളു. ജനങ്ങളില്ലാത്ത രാജ്യം വെറും ശ്യൂന്യവും മിഥ്യയുമാണ്. ജനമാണ് കോടതിക്കും എന്തിനും മുകളിലുള്ള അന്തിമ വിധികര്‍ത്താക്കള്‍.

 തെറ്റു തിരുത്തുവാന്‍ ഈ വിധം ജനം നിയമം കൈയ്യിലെടുക്കുന്നത് കോടതികളുടെയും ഭരണ സംവിധാനത്തിന്റെയും കഴിവുകേടും അപചയവുമാണ് കാട്ടുന്നത്. ഈ സംവിധാങ്ങള്‍ ജനവിരുദ്ധമെന്ന് തോന്നുന്ന ധാരണ വ്യാപകമായിട്ടുണ്ട്.ഈ സമരം ഉണ്ടായ പൊട്ടന്തോട് എന്ന സ്ഥലത്തേ കുറിച്ച് ഒരു വാക്കുകൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. പൊട്ടന്തോട് എന്ന നാട്ടിലേ ജനങ്ങള്‍ 12വര്‍ഷത്തോളമായി ദുരിതം തിന്നുകയാണ്. മലബാറില്‍ കുടിയേറിയ ഈ നാട്ടുകാര്‍ വനം കയ്യേറിയവരല്ല. ജന്മിയില്‍ നിന്നും വിലകൊടുത്ത് നിയമപ്രകാരം ഭൂമി വാങ്ങിയ ആളുകളായിരുന്നു പൊട്ടന്‍ തോട്ടിലേത്. 12 വര്‍ഷം മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയിലാണു പട്ടയം അനുവദിച്ചിരിക്കുന്നതെന്നു കാട്ടി പട്ടയം അസാധുവാക്കി. അന്നുമുതല്‍ വില്ലേജ് മുതല്‍ പാര്‍ലമെന്റ് വരെ ഈ പൊട്ടന്തോട്ടുകാര്‍ പോയിക്കൊണ്ടിരിക്കുകയാണ്. അത്രമാത്രം ഈ ജനങ്ങള്‍ പൊറുതിമുട്ടി നില്ക്കുമ്പോഴായിരുന്നു കസ്തൂരി റിപ്പോര്‍ട്ടും ഉഗ്യോഗസ്ഥരുടെ വരവും.

 ഇപ്പോള്‍ നടന്ന കലാപം എന്തുകൊണ്ട് അടിച്ചൊതുക്കിയില്ല, വെടിവെയ്പ്പും, കൊലയും, മര്‍ദ്ദനവും നടന്നില്ല. ലാത്തി ചൃജ്ജിലും ഗ്രനേഡിലുമായി ഭരണകൂട നടപടി എങ്ങിനെ ഒതുങ്ങി. ജീവിക്കാന്‍ ലഹളയും സമരവും നടത്തുന്ന ജനത്തേ ഒരിക്കിലും വെടിവെയ്ച്ചു കൊല്ലാന്‍ ആകില്ല. ന ന്ദിഗ്രാമൊക്കെ നമ്മള്‍ കണ്ടതല്ലേ. അവിടെ നടത്തിയ ഭരണകൂട ഭീകരത ഒടുവില്‍ പരാജയപ്പെട്ടു. മാത്രമല്ല ജനത്തേ കൊന്ന ഭരണകൂടങ്ങള്‍ ഈയാം പാറ്റകളെ പോലെ പറന്നും പോയി അവിടെ. സംഘടനകളെയും, രാഷ്ട്രീയ പാര്‍ട്ടികളെയും തല്ലിയും വെടിവയ്ച്ചും ഒതുക്കാം. ശരിയായ ജനകീയ സമരത്തേ തകര്‍ക്കാന്‍ ഒരു ജനത്തേയും കൊല്ലാനാവില്ല. അങ്ങിനെ കൊന്നാല്‍ ജനമില്ലാത്ത രാജ്യത്തിനു എന്തു പ്രസക്തി. ഇന്നലെ കൊട്ടിയൂരില്‍ ഒരു പോലീസ് നടപടിയും , കൂട്ടക്കൊലയും നടന്നിരുന്നെങ്കില്‍ ഇന്ന് ഉമ്മന്‍ ചാണ്ടിയും , സംസ്ഥാന മന്ത്രി സഭയും ഉണ്ടാകില്ലായിരുന്നു. ഈ കലാപത്തിന്റെ രൂക്ഷത യഥാസമയം സര്‍ക്കാരിനെയും ഡി.ജി.പിയെയും ബോധ്യപ്പെടുത്താനും, വലിയ ദുരന്തമുണ്ടായി സര്‍ക്കാര്‍ ഈ വെള്ളിയാഴ്ച്ച നിലം പൊത്താതിരിക്കുന്നതിലും പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്‌ന്റെ ഒരു ശ്രമകൂടി ഉള്ളതിനാലാണ്‌

Tuesday, November 12, 2013

എന്തുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷക വിരുദ്ധ തീരുമാങ്ങള്‍- 1

(http://www.dailyindianherald.com/home/details/Dtf59jed/9)
30%ത്തിലധികം ചെരിഞ്ഞ ഭൂമിയില്‍ കൃഷി പാടില്ല. ഇതാണു ഏറ്റവും ശ്ര്ദ്ധിക്കേണ്ട കാര്യം. ഇപ്പോള്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നതില്‍ 30മുതല്‍ മുകളിലേക്ക് ചെരിവുള്ള ഭൂമികള്‍ ധാരാളമുണ്ട്. ലക്ഷക്കണക്കിന്‍ കൃഷിക്കാര്‍ ഈ വിധം കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉണ്ട്. ഈ ജില്ലകളിലാണി...ത്തരം കര്‍ഷകര്‍ കൂടുതലും. ഈ ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ സമൂഹത്തില്‍ തീരെ നിവൃത്തികെട്ടവരും, ഉയറ്ന്നുനില്ക്കാന്‍ ശേഷി തീരെയില്ലാത്തവരുമാണ്. കാരണം എന്തേലും ഗതിയുള്ള കര്‍ഷകരെല്ലാം കൂടുതല്‍ സൗകര്യം തേടി നല്ല കൃഷിയിടത്തിലേക്ക് മാറിയപ്പോള്‍ പട്ടിണി കര്‍ഷകര്‍ മലമുകളിലേക്കും കുന്ന് നിറഞ്ഞ് ഭൂമിയിലേക്കും പോയി. ഈ കര്‍ഷകരോട് കൃഷിയിറക്കേണ്ടാ എന്നു പറയുന്ന ക്‌സ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ബദല്‍ സംവിധാനം ഒന്നും പറയുന്നില്ല. കൃഷിചെയ്യാതെ വിട്ടിലിരുന്നാല്‍ എന്തു സംഭവിക്കും?.. ഇവര്‍ക്ക് ആര് പണവും ഭക്ഷണവും വസ്ത്രവും മരുന്നും നല്കും. അതോ ഇവരെ പച്ചപ്പ് പിടിപ്പിക്കാനായി ഈ പ്രകൃതിയില്‍ നിന്നും ഉന്മൂലനം ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത്.
 
 
കുന്നിന്‍ പുറത്ത് കൃഷിചെയ്യേണ്ട എന്നു പറയുമ്പോള്‍ ഈ വലിയ ജനവിഭാഗം എന്തു ചെയ്യണമെന്നാണു ഉദ്ദേശിക്കുന്നത്.കൃഷിപാടില്ലെന്ന് പറഞ്ഞ് ഉന്മൂലനം നടത്താന്‍ ഇത് ഹിറ്റ്‌ലര്‍പട നോട്ടമിട്ട ജൂതവംശമല്ല. ഈ രാജ്യവും, മണ്ണും, ഭരണ സംവിധാനങ്ങളും ഇവരുടെകൂടിയാണ്. ഇത്തരം കറേ കര്‍ഷകര്‍ ആരും പണിയെടുത്ത് വന്‍ സമ്പന്നരുടെ പട്ടികയിലേക്ക് പ്ര്കൃതിയുള്ള കാലത്തോളം ഉയരാന്‍ പോകുന്നില്ല. ജീവിക്കാനും അവന്റെ മക്കളെ ജീവിതത്തില്‍ ഏതെങ്കിലും ലക്ഷ്യത്തിലെത്തിക്കുക എന്നൊക്കെയേയുള്ളു. കടത്തിലും, മരണകയറിന്റെ കുരുക്കിലും ഇപ്പോഴേ മുങ്ങിക്കിടക്കുന്ന ഇവരെ ഈ റിപ്പോര്‍ട്ടില്‍ ഉന്മൂലനം ചെയ്യാനാണു പരിപാടി. 30%ചെരിവുള്ള കുന്നുകളില്‍ നിന്നും കര്‍ഷകരെ മാറ്റി പാര്‍പ്പിക്കാന്‍ ഒരു നിര്‍ദ്ദേശമാണ് ആദ്യം വേണ്ടത്. കുന്നിന്‍ പ്രദേശം മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വനവല്ക്കരണം നടത്തട്ടെ, കര്‍ഷകരെ കുടിയൊഴിപ്പിക്കട്ടെ. എന്നിട്ട്കണ്ണൂര്‍ ജില്ലയിലെ കണ്ണവം പോലുള്ള വനത്തില്‍ തന്നെ ആയിരക്കണക്കിന് ഏക്കര്‍ തേക്ക് പ്ലാന്റേഷനുണ്ട്. തളിക തട്ടുപോലെ നിരന്ന ഈ പ്ലാന്റേഷനുകള്‍ കുന്നിന്‍ മുകളിലേ കര്‍ഷകര്‍ക്ക് പതിച്ചു നല്കണം.
 
 
30%ചരിവുള്ള സ്ഥലത്ത് കൃഷിപാടില്ലെന്ന നിര്‍ദ്ദേശം മലയോര കര്‍ഷകന്റെ സിരകളില്‍ ജീവനുള്ളപ്പോള്‍ നടപ്പാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അത്രയേറെ ത്യാഗോജ്ജലമായ കുടിയിറക്ക് വിരുദ്ധ സമരം നടത്തിയവരാണിവര്‍. ഇതു ഇനിയും കേരളത്തിലെ ഭരണകൂടങ്ങളുടെ ഗതിവിഗതികളെ തന്നെ നിയന്ത്രിക്കും. പരി സ്ഥിതി വാദികള്‍ കണ്ണടച്ച് റിപ്പോര്‍ട്ട് നടപ്പാക്കണം എന്നു പറയുമ്പോള്‍ ഒന്നു പറയട്ടെ . ഇത്തരം സാമൂഹ്യ വിഷയങ്ങള്‍ ഓര്‍ക്കണം. പൊട്ടന്‍ പൊട്ടനോട് സംവദിക്കുന്ന ഭാഷയില്‍ അവര്‍ സംസാരിക്കരുത്. ഈ പരിസ്ഥിതി വാദികളില്‍ എത്ര ആളുകള്‍ സ്വന്തം മക്കളെ 2ഏക്കര്‍ ഭൂമി വാങ്ങി കൃഷിക്കു വിടുന്നുണ്ട്. ജൈവകൃഷി, പ്രകൃതി എന്നൊക്കെ ഗീവാണം മുഴക്കിയാല്‍ പോരാ.
 
 
കുന്നിന്‍ ചെരുവില്‍ കൃഷി നടത്തരുതെന്ന് പറഞ്ഞാല്‍ ആ നിര്‍ദ്ദേശം ഒരിക്കിലും നടപ്പാക്കാന്‍ പറ്റില്ല. അതൊകൊണ്ട് മണ്ണില്‍ ചവുട്ടിനില്ക്കാത്തവരും, കൃഷിയും ജീവിതവും എന്തെന്നാറിയാത്തവരും പട്ടണങ്ങളിലേ ചില്ലുമേടകളിലിരുന്ന് സാധുകര്‍ഷകരെ കല്ലെറിയരുത്. പശമണ്ണില്‍ ചവുട്ടി നില്ക്കുന്ന ജനത്ത്‌ന്റെ ഒരു വികാരമുണ്ട്.. അതറിയണമെങ്കില്‍ മാറ്റങ്ങളും ചരിത്രവും, വിപ്ലവങ്ങളും വന്ന വഴികള്‍ പഠിക്കണം. മണ്ണിന്റെ മക്കളും അവകാശികളുമാണിവര്‍. ഇവര്‍ക്ക് അസ്വീകാര്യമായതൊന്നും അവരുടെ കൃഷിയിടത്തില്‍ ആറ്ക്കും നടപ്പാക്കാന്‍ പറ്റില്ല. കര്‍ഷകെ കൂടിയിരുത്തി ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം.ജീവിക്കാന്‍ തീരെ പട്ടാത്ത സ്ഥലങ്ങളില്‍ നിന്നും പകരം ഭൂമി നല്കി കര്‍ഷകരെ മാറ്റിപാര്‍പ്പിക്കണം എന്ന കാര്യവും ചര്‍ച്ചചെയ്യണം.കുന്നിന്‍ മുകളില്‍ താമസിക്കുന്ന കര്‍ഷകനെ കഞ്ചാവ് കര്‍ഷകരായും, പാറമടക്കാരായും, കള്ളത്തടിവെട്ടുകാരായും നിങ്ങള്‍ കാണരുത്. കാടടച്ചുള്ള ഈ വെടിവയ്ക്കല്‍ ചിലപ്പോള്‍ ഉന്നം പിഴച്ചേക്കാം.. കൊള്ളക്കാരെ കര്‍ഷകനില്‍ നിന്നും മാറ്റിനിര്‍ത്തി തന്നെ ദയവായി കാണുക, വിലയിരുത്തുക

Saturday, November 9, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌; മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെങ്ങിനെ?...

 ''കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുടനീളം ഉള്ളത്. എന്നും സമരം നടക്കുന്നു. ഈ ലക്ഷങ്ങളില്‍ ഒരു മാവോവാദിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുകയാണ്. എങ്കില്‍ ഈ സമരം കേരളം ഏറ്റെടുക്കുമായിരുന്നു. മാധ്യമങ്ങളും ചാനലും ഏറ്റെടുക്കുമായിരുന്നു. കേരളത്തിന്റെ ഏതോ ഉള്‍വനത്തില്‍ ആരുടെയോ നിഴല്‍ കണ്ടപ്പോള്‍ നിക്കറില്‍ മൂത്രമൊഴിച്ച പോലീസും, പകലും രാത്രിയും ലൈവ് ചര്‍ച്ചകല്‍ നടത്തിയ മാധ്യമങ്ങളുമാണീ നാട്ടില്‍. മാവോ വാദികളെ ഭരണകൂടവും, മാധ്യമവും ഒരുപാടു ഭയക്കുന്നു. നക്‌സലിസവും, മാവോയിസവും ഒന്നും സാധാരണ ജനങ്ങള്‍ക്കെതിരായിരുന്നില്ല. ആര്‍ക്കെതിരാണോ അവരാണ് ഭയക്കുന്നത്. ''

ജനങ്ങളുടെ ഭൂമിയിലും, കൃഷിയിടത്തിലും, പാര്‍പ്പിടത്തിലും, അവകാശം സ്ഥാപിക്കാന്‍ വന്ന ഒരു ഭീകരനെതിരെ നിരായുധരായ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരമാണ് ഇപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ. കൊലപാതകവും, ഉരുള്‍പൊട്ടലും, ദുരന്തങ്ങളും റിപ്പോര്‍ട്ട്‌ചെയ്യാന്‍ മലയോരത്ത് എത്തുന്ന ചാനലുകള്‍ക്ക് ഈ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ ജനസമൂഹം ഇനി മാവോ വാദികളും നക്‌സലുകളും ആകണോ? ബോംബും, തീയും, കൊടുവാളുകളും കയ്യില്‍ എടുക്കണമോ?. ഭരണകൂട സംവിധാനങ്ങള്‍ക്ക് നേരെ അക്രമം നടത്തണോ?....ചാനലുകളും, അവിടെ സ്ഥിരം ചര്‍ച്ചകള്‍ക്കെത്തുന്ന ആളുകളും ഒക്കെ പട്ടണങ്ങളിലെ ചില്ലു മേടകളില്‍ ഇരിക്കുന്നവരാണ്. ഇവര്‍ സമരം നടത്തുന്ന മലയോര കര്‍ഷകനേ വനം കൊള്ളക്കാരായും, കള്ളത്തടിവെട്ടുകാരായും, പരിസ്ഥിതി നാശകരായും, ഖനനക്കാരായും കാണുകയാണ്. ഇവിടെയാണ് വേര്‍തിരിവ് കാണേണ്ടത്. കള്ളന്മാരെയും കൊള്ളക്കാരെയും ഈ സാധു ജനവിഭാഗത്തിന്റെ ജീവിത സമരവുമായി കൂട്ടികലര്‍ത്തി ക്കാണരുത്. ഈ അക്കൗണ്ടില്‍ എഴുതരുത്.

പ്രകൃതിയെ പച്ച പുതപ്പിക്കുകയും പശമണ്ണില്‍ ചവിട്ടിനില്ക്കുന്നവരുമാണ് കര്‍ഷകര്‍. ഇവര്‍ ഒരു മരം മുറിച്ചെങ്കില്‍ അസംഖ്യം കൃഷിമരങ്ങള്‍ നട്ടു നനച്ചു വളര്‍ത്തുന്നു. പട്ടണങ്ങളില്‍ പാടങ്ങള്‍ നികത്തിയ സ്ഥലത്തേ ചില്ലുമേടകളിലിരുന്ന് പരിസ്ഥിതി വാദികളും , ചാനല്‍ ചര്‍ച്ചകരും, ചാനലുകളും ഈ സമരത്തേ അക്രമിക്കരുത്.വെല്ലുവിളിക്കുന്നു, നികത്തിയ പാടങ്ങളില്‍ നിര്‍മ്മിച്ച ടൗണുകളും, സമുച്ചയങ്ങളും ആദ്യം നീക്കം ചെയ്യാമോ?. ഒരിക്കല്‍ നക്‌സലിസത്തേ കേരളത്തില്‍ ഭരണകൂടം വേട്ടയാടിയപ്പോഴും അവര്‍ക്ക് സഹായങ്ങള്‍ നല്കിയത് വയനാട്ടിന്റെ വനസാമീപ്യ പ്രദേശങ്ങളിലെ സാധാരണ ജനവിഭാഗവും, ആദിവാസികളുമായിരുന്നെന്ന് ഇപ്പോള്‍ മാവോ വാദികളെ തിരയുന്നവര്‍ ഓര്‍ത്തിരുന്നാല്‍ നല്ലത്.

Friday, November 8, 2013

കസ്തൂരി-ഗാഡ്ഗിൽ റിപ്പോർട്ട്: കോൺഗ്രസ് തീരുമാനമെടുക്കണം; കർഷകരെ ഈ വിധം വട്ടം കറക്കരുത്. .


ഒരു ജനാധിപത്യ സര്‍ക്കാരിനു ഈ സമരങ്ങള്‍കൊണ്ട് കാര്യങ്ങള്‍ ബോധ്യമാകില്ലേ? ദയവായി കോണ്‍ഗ്രസിന്റെ സര്‍ക്കാരുകള്‍ ഇനി തീരുമാനം എടുത്ത് സമരം നടത്തുന്ന ജനങ്ങളോട് കാര്യം പറയണം. ഒന്നുകില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ല, അല്ലേല്‍ നടപ്പാക്കും. കാരണം ഈ തീരുമാനം അറിഞ്ഞാല്‍ കര്‍ഷകര്‍ ക്കും ലക്ഷോപ ലക്ഷം ജനങ്ങള്ക്കും സമരത്തിന്റെയും അവരുടെ ഭാവി രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ പുതിയ തീരുമാനം എടുക്കാമല്ലോ? സര്‍ക്കാരിന്റെ പ്രതിനിധികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും സമരത്തിന്റെ കൂടെ നില്ക്കുന്നത് വലിയ ചേരായ്മയും അഭംഗിയും.... നിങ്ങള്‍ സര്‍ക്കാരിനെയും നിങ്ങളുടെ പച്ചകുത്തിയ എം.എല്‍.എമാരുടെയും അടുത്ത് പോയി സമരം നടത്തുന്നതിലും നല്ലത് കരയുകയാണു . 

ഏറെ ദിവസമായി കേരളത്തിലേ മലയോരമേഖലയിലെയും വനസാമീപ്യ പ്രദേശത്തേയും കർഷകർ സമരത്തിലാണു. ഗാഡ്ഗിൽ- കസ്തൂരി രംഗൻ റിപ്പോർട്ടുകൾക്കെതിരെയാണു പ്രക്ഷോഭം. കൊട്ടിയൂരിലാണു സമരം കൊടുമ്പിരികൊണ്ടിരിക്കുന്നത്.ജാഥകൾ ഹർത്താൽ, റാലി, പ്രകടനം, പൊതുസമ്മേളനം, സർക്കാരോഫീസുകൾ പികറ്റിങ്ങ്, ഒടുവിൽ കണ്ണൂർ കലക്ട്രേറ്റിലും സിക്രട്ടറിയേറ്റ് പടിക്കലേക്കും സമരം നീണ്ടു. തിരുവാമ്പാടി, നിലമ്പൂർ, ഇടുക്കി, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെല്ലാം സമരം നടക്കുന്നു. നിത്യ നിവൃത്തിക്ക് ജോലിചെയ്യുന്നവരും മണ്ണിൽ പണിത് അന്നം ഉണ്ടാക്കുകയും ചെയ്യുന്ന ഈ സാധു ജനവിഭാഗത്തേ ഇനിയും ബുദ്ധിമുട്ടിക്കരുത്. ഇവരുടെ പണവും തൊഴിലവസരവും അരോഗ്യവും ഒക്കെ ധാരാളം സമരത്തിനായി കളഞ്ഞു. കണ്ണൂരിൽ കലക്ട്രേറ്റിനുമുന്നിൽ ആയിരക്കണക്കിനാളുകൾ കൊട്ടിയൂരിൽ നിന്നും വന്നത് വീടും കടകളും മുഴുവൻ പൂട്ടിയിട്ടായിരുന്നു. 

ആരെന്തുപറഞ്ഞാലും ഈ രണ്ട് റിപ്പോർട്ടുകളിലും കർഷകരെ ദ്രോഹിക്കുന്ന നിരവധി നിർദ്ദേശങ്ങളുണ്ട്. കർഷകദ്രോഹമായ ഒരുപാടുണ്ട്. ഇവിടുത്തേ കർഷകരായിരുന്നില്ല ഇവിടുത്തേ പരിസ്ഥിതിയും പ്രകൃതിയും നശിപ്പിച്ചത്. കർഷകനെ അവന്റെ മണ്ണിൽ പട്ടിണിക്കിട്ടുകൊല്ലാനും ബാങ്ക് വായ്പ്പകളിൽ ജീവിതം കുരുക്കി കൊല്ലാനുമുള്ള തകർക്കൽ കസ്തൂരി റിപ്പോർട്ടിലുണ്ട്. അതിനു ഏത് സംവാദത്തിനും തയ്യാറുമാണു. കര്‍ഷകന്റെ നിലവിലേ ജീവിതക്രമവും കൃഷിരീതികളും പാടേ തകറ്ക്കുകയും നിലവിലേ വികസനമില്ലായ്മയും, വന്യമൃഗ ശല്യവും ഒന്നുകൂടി ആണിയടിച്ച് ഉറപ്പിക്കുന്നതുമായ നിര്‍ദ്ദേശം അതിലുണ്ട്. ഈ റിപ്പോര്‍ട്ടിലേ നല്ല കാര്യങ്ങളെ എതിറ്ക്കുന്നില്ല. കര്‍ഷക, ജനദ്രോഹ പരിപാടികളെയാണ് എതിറ്ക്കുന്നത്. ഇപ്പോഴേ കടക്കെണിയും വിലതകര്‍ച്ചയും നേരിടുന്ന കര്‍ഷകന്റെ ശവപ്പെട്ടിയിലേക്കുള്ള പുതിയ ആണികൂടിയാണ് കസ്തൂരി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്.‍ തീരുമാനത്തിനു കോണ്‍ഗ്രസ് വൈകിക്കരുത്. കാരണം ഈ നടത്തുന്ന സമരങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കെതിരായിട്ടുള്ളതാണെന്ന തിരിച്ചറിവ് വേണം. കസ്തൂരി രംഗന്‍ പാവം അദ്ദേഹത്തിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കേണ്ട, അദ്ദേഹം ഈ സര്‍ക്കാരുകള്‍ ജോലിക്കു വയ്ച്ച ഒരു മനുഷ്യന്‍ മാതമാണു. കേന്ദ്രവും, കേരളവും അടക്കിവാഴുന്ന ഇവർ ഈ സമരങ്ങളോട് മാന്യത കാട്ടണം. ഈ വിധം സമരം നടത്താൻ ഇവർ രാഷ്ട്രീയക്കാരും ഭരണം പിടിചെടുക്കാനുമൊന്നുമല്ല. എല്ലാ ദിവസവും ഈ പാവങ്ങളെ ഇത്തരത്തിൽ തെരുവിൽ ഇറക്കരുത്. കർഷർക്ക് പറമ്പിൽ ധരാളം പണിയുള്ള കാലമാണു മഴ മാറിയ ഈ സമയം. റബ്ബർ വെട്ടിന്റെ ഏറ്റവും നല്ല സമയങ്ങൾ പോകുന്നു. സമരത്തിനു പണം ചിലവാകുന്നു. കോൺഗ്രസ് മൂലമാണിതെല്ലാം ഉണ്ടാകുന്നാതെന്ന് നാളെ കർഷകർ വിലയിരുത്തും. ഈ കമ്മിഷന്റെ എല്ലാം പിറകിൽ കേന്ദ്ര സർക്കാരാണു.

ഇനിയും ഉമ്മൻ ചാണ്ടി എന്തുകൊണ്ട് കർഷകരുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നില്ല. കർഷകരോട് എന്താണേലും സർക്കാരിന്റെ തീരുമാനം പറയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം ചെലുത്തുകയാണു ഇനി കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത്. അതിനുള്ള ഹോംവർക്കുകൾ ഒക്കെയായി, ചൂണ്ടിക്കാട്ടാൻ നിരവധികാര്യങ്ങളുമായി. ഇനിയും നീട്ടികൊണ്ടുപോയി കോൺഗ്രസ് ജനത്തിന്റെ കണ്ണിൽ പൊടിയിടരുത്. ഇനിയും ഇത്തരം സമരങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ തലകൾ കണ്ടാൽ അറുബോറാകും. ഇനിയും സമരത്തിന്റെ അമരത്ത് നിൽക്കാതെ നേരിട്ട് സ്വന്തം സർക്കാരിൽ ചെന്ന് കാര്യങ്ങൾ നടത്തിവരികയാണു വേണ്ടത്. കോൺഗ്രസിനു ഇനിയും ഈ സമരത്തിൽ പങ്കെടുക്കാൻ ധാർമ്മികമായി അവകാശമില്ല. കാരണം ഇന്ന് ഞാനീപ്പറയുന്ന കാര്യം സമരം ചെയ്ത് തളർന്ന ജനം നാളെ ചോദിക്കും. വോട്ടിന്റെ എണ്ണത്തിലും കുറവുണ്ടാകും. മാത്രമല്ല സി.പി.എം പാർട്ടിക്ക് സംസഥാന തലത്തിൽ ഈ റിപ്പോർട്ടുകൾക്കെതിരായി ഒരു നിലപാടുണ്ട്. അച്യുതാനന്ദൻ ഇതിപെടില്ലെങ്കിലും. എന്നാൽ കോൺഗ്രസ് ഈ വിഷയത്തിൽ ഇരു വള്ളത്തിലും കാലുവൗക്കുകയാണു. മാത്രമല്ല, കോൺഗ്രസ് ഹരിത എം.എൽ.എ മാരടക്കം ഈ വിഷയത്തിൽ കർഷകർക്കെതിരായും, കസ്തൂര റിപ്പോർട്ടിനു അനുകൂലവുമാണെന്നത് ശ്രദ്ധേയമാണു.

Wednesday, November 6, 2013

എവിടെ ക്രൂശിക്കണം; കുരിശിലോ അരിവാളിലോ?...

കാരാട്ട് പറഞ്ഞു. ''ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ അഴിമതി നടത്തില്ല. 34 വര്‍ഷം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നില നിന്ന പശ്ചിമബംഗാളില്‍ ഒരൊറ്റ അഴിമതി ആരോപണം പോലുമുണ്ടായില്ല. സി.ബി.ഐയെക്കാള്‍ കരുത്തുള്ള അന്വേഷണ സംവിധാനമാണ് സി.പി.എമ്മിന്‍േറത്. ആ സംവിധാനമുപയോഗിച്ച് ഞങ്ങള്‍ ഈ കേസ് അന്വേഷിച്ചു. പിണറായിയുടെ നിലപാട് ശരിയാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തെ നിയമപരമായും രാഷ്ട്രീയമായും പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു''- 

വിമോചിതനായ പിണറായിക്ക് നല്കിയ സ്വീകരണത്തിലാണ് കാരാട്ടിതു പറഞ്ഞത്. ഈ ലോകത്തുള്ള ജീവിക്കുന്നതും മണ്മറഞ്ഞവരുമായ മുഴുവന്‍ കമ്യൂണിസ്റ്റുകളുടെയും കീശ കാരാട്ടിന്റെ കൈയവശമായിരുന്നുവോ? അതോ ആകമാന കമ്യൂണിസ്റ്റുകളുടെ മുഴുവന്‍ പണമിടപാടുകള്‍ കാരാട്ടുവഴിയാണോ നടന്നുവരുന്നത്? തീന്നില്ല, കമ്യൂണിസ്റ്റുകള്‍ ഭാവിയിലും അഴിമതി നടത്തില്ലെന്ന് ഇദ്ദേഹം അഡ്വാന്‍സായി പറഞ്ഞുവയ്ച്ചിരിക്കുന്നു. ലോകത്ത് കമ്യൂണിസ്റ്റുകള്‍ നടത്തിയ അഴിമതികളില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും, കമ്യൂണിസവും വരെ ഉടഞ്ഞുപോയത് അവിടെനില്ക്കട്ടെ...കാരാട്ട് ഈ പെരും നുണപറഞ്ഞ കേരളത്തിലേ പഞ്ചായാത്തുകളിലെ ഓരോ വാര്‍ഡില്‍ പോലുമിരുന്ന് കമ്യൂണിസ്റ്റ് മെമ്പര്‍മാര്‍ കുലുങ്ങിചിരിക്കുന്നുണ്ടാകും-കാരാട്ട് പറഞ്ഞതുകേട്ട്. ഈദ്ദേഹം ഒരു അഭിനവ കമ്യൂണിസ്റ്റ് നുണയനോ, അതോ വിഢിയോ? എന്താവും കൂടുതല്‍ ചേരുക? എന്തിന്റെ അടിസ്ഥാനത്തിലും, എന്തെല്ലാം വിവരങ്ങള്‍ വയ്ച്ചുമാണ് ഇത്രയും വലിയ ഒരു (കമ്യൂണിസ്റ്റ്) നേതാവ് ഇതെല്ലാം പറഞ്ഞത്. മുഴുവന്‍ കമ്യൂണിസ്റ്റുകളുടെയും പാപം ഏറ്റെടുത്ത് അവരെ കഴുകിവെടിപ്പാക്കിയ ഇദ്ദേഹത്തിന് മിശിഹാ പട്ടം നല്കണം. എന്നിട്ട് എവിടെ ക്രൂശിക്കുമെന്നേ സംശയമുള്ളു..കുരിശിലോ...അരിവാളിലോ?.

സി.ബി.ഐയേക്കാള്‍ മികച്ച അന്വേഷണ സംവിധാനമാണ് ഞങ്ങള്ക്കുന്നും കാരാട്ട് പറയുന്നു. എങ്കില്‍ ഇനി മുതല്‍ രാജ്യത്തേ തെളിയാത്ത് കേസുകള്‍ എല്ലാം ഈ അനേഷണ സംവിധാനത്തിന് നല്കാം. കാരാട്ടിന്റെ പാര്‍ട്ടി ഈ രാജ്യത്തേ ഏറ്റവും വലിയ അന്വേഷണ സംവിധാനവും കോടതിയുമെന്ന് മുമ്പേ അറിഞ്ഞവരാണ് ജനങ്ങള്‍. അങ്ങിനെ അന്വേഷിച്ചാണല്ലോ ടി.പി യെ വധശിക്ഷയ്ക്ക് വിധിച്ചതും കൊന്നുകളഞ്ഞതും; ഷുക്കൂറിനേ മണിക്കൂറുകള്‍ പാര്‍ട്ടിവിചാരണ നടത്തി അരിഞ്ഞുതള്ളിയതും. കാരാട്ട് ഈ പറഞ്ഞ അന്വേഷണ സംവിധാനമുപയോഗിച്ച് കണ്ണൂരിലേ എത്രയോ കേസുകളില്‍ പ്രതികളെ കണ്ടെത്തി കമ്യൂണിസ്റ്റ് കോടതി വിധി നടപ്പാക്കി കൊന്നുകളഞ്ഞു. കോണ്‍ഗ്രസുകാരും, ബി.ജെ.പ്പികാരും കൊന്നിട്ടുണ്ട്. എന്നാല്‍ സ്വന്തം അന്വേഷണ സംവിധാനവും കോടതിയും ശിക്ഷയും ഉണ്ടെന്ന് പരസ്യമായി പറയുകയും അതെല്ലാം നടപ്പാക്കുകയും ചെയ്യുന്ന പാര്‍ട്ടി സി.പി.എം മാത്രമേയുള്ളു. ഒരു ജനാധിപത്യ രാജ്യത്തുനിന്ന് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യ്ത്തിന്റെയും എല്ലാ സുഖവും നുകര്‍ന്നശേഷം ആ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് നേരെ കല്ലെറിയുന്ന ഒരുകാരന്റെ ഇരുണ്ട ശബ്ദമാണ് കാരാട്ടിന്റെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും ഇതു പ്രതീക്ഷിക്കാം, കുറ്റപ്പെടുത്തനാകില്ല. കാരണം ജനാധിപത്യത്തേക്കാളുപരി കമ്യൂണിസം പുലര്ന്നുകാണുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. യഥാര്‍ഥ കമ്യൂണിസം ജനാധിപത്യത്തിനു വിരുദ്ധമായതും ജനാധിപത്യം അംഗീകരിക്കാത്തതുമാണ്. എങ്കിലും ഈ ജനാധിപത്യ രാജ്യത്തിരുന്ന് അതിന്റെ അടിസ്ഥാന സങ്കല്പ്പങ്ങളെ കൊല്ലുന്നത് ശരിയല്ല. സൂക്ഷിച്ചു വായിക്കുക കാരാട്ടിന്റെ പ്രസ്ഥാവന, ഇതില്‍ അപകടമുണ്ട്.... ഇതു തന്നെയാണ് മാവോവാദികളും പറയുന്നത് ചെയ്യുന്നത്.പണത്തിന്റെയും, സമ്പത്തിന്റെയും, അഴിമതിയുടെയും കാര്യം മാറ്റി നിര്‍ത്തിയാല്‍ ആശയപരമായി ഇരുകൂട്ടരും തമ്മില്‍ ഇത്തരം ചില സാമ്യം കാണുന്നു. ഈ സാമ്യം ആരും കണ്ടെത്തിയതോ, ഞാന്‍ ഉണ്ടാക്കി പറയുന്നതോ അല്ല, കാരാട്ട് പറയുന്നതാണിത്.കരാട്ടിനെ വിശ്വസിക്കാം..നമ്മുടെ സി.പി.എം ഇതൊക്കെതന്നെയാണ് പാര്‍ട്ടിക്ലാസുകളില്‍ പഠിപ്പിക്കുന്നത്. എന്നാണിവര്‍ ജനാധിപത്യത്തിനും അതിന്റെ സംവിധാനങ്ങള്ക്കും കീഴ്‌പ്പെടുന്നത്.


ജനാധിപത്യത്തിന്റെ എല്ലാ സുഖങ്ങളും നുകരുക, പാര്‍ലമെന്ററി സ്ഥനമാനങ്ങളില്‍ പഞ്ചായത്തുതലം മുതല്‍ കയറിയിരിക്കുക എന്നിട്ട് അവസരം വരുംപ്പോള്‍ജനാധിപത്യത്തേ ചവിട്ടിതാഴ്ത്തുക. കാരാട്ട് പറയുന്നതാണ് പ്രവര്‍ത്തിക്കേണ്ടതെങ്കില്‍ ഇതെല്ലാം ഉപേഷിച്ച് വനത്തില്‍ പോകേണം ജനാധിപത്യത്തിനെതിരേ ഒളിയുദ്ധം തുടങ്ങേണം...അങ്ങിനെ ജനാധിപത്യത്തേ കീഴ്‌പ്പെടുത്തി കാരാട്ട് പറയുന്ന 'ഞങ്ങളുടെ അന്വേഷണ സംവിധാനവും കോടതിയും ശിക്ഷവിധിക്കലും, പ്രതിയേ കണ്ടെത്തലും'' വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ തന്നെ കൊണ്ടുവരണം. അതുവരെ നിങ്ങള്‍ ഈ നാട്ടിലേജനാധിപത്യത്തിനും ജനത്തിനും കീഴ്‌പ്പെട്ടേ പറ്റൂ. പിണറായി വിജയന്റെ ഇപ്പോഴത്തേ വിധിക്കെതിരായുള്ള സി.ബി.ഐയുടെ മേല്‍ കോടതിയിലേക്കുള്ള അപ്പീലിനും വഴങ്ങിയേ പറ്റൂ. അതുകൊണ്ട് ഇഷ്ടമുള്ള കോടതിവിധിയില്‍ മതിമറക്കാതെ .. ആഹ്ലാദത്തില്‍ പരിസരം മറന്ന് പരിസരം മറന്ന് സംസാരിക്കാതെ...സമയം കളയാതേ അപ്പീലില്‍ പോയി വാദിച്ചു ജയിക്കാന്‍ നോക്കണം. കാരണം ഇതാണ് ജനാധിപത്യം.

Monday, November 4, 2013

എഴുത്തുകാരുടെ ചിത്ര വധം.



ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആയുധ പൂജാ നാളിലെ ചടങ്ങിലേ ചിത്രത്തില്‍ തൂങ്ങിപിടിച്ച് ബന്ധപ്പെട്ട് കുറെ ദിവസമായി സോഷ്യല്‍ മീഡിയയിലും , പത്രമാധ്യമങ്ങളിലും എരിവും പുളിയും ചേര്‍ത്ത് എഴുത്തുകാര്‍ എഴുതുന്നു. തൂടക്കത്തിലേ പറയാം എഴുത്തുകാരെ വിമര്‍ശിക്കാന്‍ എഴുത്തുകാരനാവണ്ട കാര്യമില്ല. എഴുതാനും ഉള്ളതുപറയാനും ഇത്തരം വേലകള്‍ ഒന്നും ഒരുത്തന്റെയും കുത്തുകയുമല്ലല്ലോ?. എന്തുപറഞ്ഞാലും ഇതെല്ലാം പറയാനുള്ള അര്‍ഹത പലപ്പോഴും ചോദ്യം ചെയ്ത് പലരും ഹാലിളക്കം നടത്താറുണ്ട്. അവര്‍ തല്‍ക്കാലം കുരങ്ങന്‍ ആപ്പൂരിയപ്പോഴുള്ളപോലെ അടങ്ങിയിരുന്നാലും. മോഡി തോക്കുകള്‍ക്കു മുമ്പിലിരിക്കുന്നതും, വാള്‍ സമര്‍പ്പിക്കുന്നതുമൊക്കെയാണു ചിത്രങ്ങള്‍. ഇതെല്ലാം കണ്ട് ചിലര്‍ക്ക് പേടിയല്ല, കലിയും ഭാന്തും കയറുകയായിരുന്നു. പേടിച്ചിരുന്നെങ്കില്‍ കുറ്റം പറയില്ലായിരുന്നു.



മോഡിയെ വിമര്‍ശിക്കുന്നവര്‍ എല്ലാം ബുദ്ധിജീവികളും സാഹിത്യ, എഴുത്ത് വാസനയുള്ളവരുമാണെന്ന ധാരണ നാട്ടില്‍ ഫാഷനായി വളര്‍ന്നിട്ടുണ്ട്. അതൊരുതരം നല്ല വ്യക്തിത്വം ആയും, എല്ലാവരും അംഗീകരിക്കുന്ന മാന്യതയായും കാണുന്ന കൂറ്റന്‍ ചിന്തകരും ഉണ്ട്. മറ്റുള്ളവരുടെയും സഹകാരികളുടെയും കൈയ്യടിയും മോഡിയെ വിമര്‍ശിച്ചാല്‍ കിട്ടും എന്ന് ചിലര്‍ കരുതുന്നു. കേരളത്തിലും മറ്റും ഈ പരിപ്പ് നന്നായി വേകുമെന്ന് ഇത്തരം ആളുകള്‍ക്ക് നല്ല തോന്നലുണ്ട്. നമ്മുടെ ഫേസ്ബുക്ക് എഴുത്തുകാരാവട്ടെ ആവേശത്തോടെയാണു മോഡിവിമര്‍ശന ചിത്ര വധം നടത്തിയത്. ഇക്കൂട്ടത്തില്‍ പ്രഗല്‍ഭരായ പത്ര, മാധ്യമ പ്രവര്‍ത്തകര്‍ പോലും ഉണ്ട്. കൂടുതല്‍ ലൈക്ക് കിട്ടുവാനും, കൂട്ടുകാരുടെയും,  മറ്റ് വിരുദ്ധമതക്കാരുടെയും കൈയ്യടിവാങ്ങാനും അങ്ങിനെ ഇമ്മിണി കേമന്മാരാകാനും ഉള്ള ചുളു വേലകളും നമ്പറുകളുമായി ഏറെ ദിവസങ്ങളായി ഇവര്‍ മോഡിയെ ചിത്ര വധം ചെയ്യുകയാണു. ഫേസ് ബുക്കില്‍ ഒരു പൊങ്ങന്‍ എഴുത്തന്‍ എഴുതിപിടിപ്പിച്ചത് നരേന്ദ്ര മോഡി ഹിറ്റലറെക്കാള്‍ വലിയ ക്രൂരമായ നരഹത്യയിലേക്ക് ഇന്ത്യയെ നയിക്കുമെന്നാണു. മാത്രമല്ല ഹിറ്റ്‌ലറുടെ കാലത്തേ നരഹത്യകളും ജൂത കൂട്ടക്കൊലയുമൊക്കെ സവിസ്തരം ഇയാള്‍ എഴുതി ഇതിന്റെ ആവര്‍ത്തനം നടാത്തനുള്ള മുന്നറിയിപ്പാണു മോഡിയുടെ ആയുധപൂജ എന്നരീതിയില്‍ വരെ പറഞ്ഞുവയ്ക്കുന്നു. ജൂതരെപോലെ മുസ്ലീം മത വിഭാഗക്കാരെ കൂട്ടമായി ഭാരത്തില്‍ നിന്നും തുടച്ചുമാറ്റുമെന്നാണു ഫേസ്ബുക്കിലൂടെ പലപ്പോഴും പരസ്യ മദ്യപാനശീലം പ്രചരിപ്പിക്കുന്ന ഇയാള്‍ എഴുതിയതിന്റെ ചുരുള്‍ . എന്ത് അഭാസത്തരങ്ങളാണിതൊക്കെ? അരാജകത്വവും തേന്ന്യാസവും എഴുതാനുള്ള , (അതും ന്യൂനപക്ഷങ്ങളുടെ ചിലവില്‍ ) തുരുപ്പു ചീട്ടായി ഈ ചിത്രങ്ങള്‍ ഉപയോഗിച്ചവര്‍ കേമന്മാരായ വിടുവായന്മാര്‍ തന്നെ. വലിയ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും ഒക്കെ ഇതിനു കയറി ലൈക്കായതും മറ്റൊരു ദാസനും വിജയനും കളി. മോഡിയുടെ ചിത്രവധം ഹിറ്റലറിലും കടന്നു പോയി,... ഹിറ്റ്‌ലറിലെങ്കിലും നിര്‍ത്താമായിരുന്നെന്നും എനിക്ക് ഇദ്ദേഹത്തിന്റെ ലേഖനത്തിനു മറുപടി എഴുതി അറിയിക്കേണ്ടി വരുകയും ചെയ്തു.


 ചുരുക്കത്തില്‍ മോഡിയുടെ ആയുധ പൂജാ ചിത്രത്തേയും മോഡിയേയും വിമര്‍ശിച്ചാല്‍ തങ്ങളുടെ മേഖലയില്‍ ചുളുവില്‍ പബ്ലിസിറ്റിയും മൈലേജും കൂടുതല്‍ കിട്ടുമെന്ന ധാരണ പല എഴുത്തുകാരിലും വന്നു. വല്യ എഴുത്തുകാര്‍ ഇതു ചെയ്യുന്ന കണ്ടപ്പോള്‍ നാട്ടിലേ കൂമ്പ് എഴുത്തുകാരും, ഫേസ്ബുക്ക്, ട്വിറ്റര്‍ വികാര ജീവികളും ഉറക്കമില്ലാതെ ഇരുന്ന് വികാരം കാഷ്ടിക്കാന്‍ തുടങ്ങി. മോഡി ആയുധ പൂജ നടത്തിയത് ഇത്രമാത്രം ഭാരതീയ ഭീകരതയായി ചിത്രീകരിക്കേണ്ട എന്തു തെറ്റാണുള്ളത്. ഇതു ചൂണ്ടിക്കാട്ടി നാടിനേയും വായനക്കാരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ എന്ത് കുന്തമാണു ഈ ചിത്രം നല്‍കുന്ന സന്ദേശം. എഴുതാപ്പുറത്തിന്റെ അപ്പുറത്തേ പുറവും കടന്നുള്ള വായനപോലെയായി പലരുടെയും ഈ ചിത്ര വധ വിവരണം. മോഡി ഗുജറാത്തിലേ മുഖ്യമന്ത്രിയാണു. ആയുധ പൂജാ നാളില്‍ അദ്ദേഹം ആദ്ദേഹത്തിന്റെ വിശ്വാസമനുസരിച്ചുള്ള ഒരു സാധാരണ ചടങ്ങു നടത്തി. മോഡി കള്ളത്തോക്കുകളുടെയോ, സ്വന്തം തോക്കുകളുടെയോ മുന്‍പില്‍ ഇരുന്നൊന്നുമല്ല പൂജ നടത്തിയത്. ഇതെല്ലാം ഈ രാജ്യത്തേ പതിവ് ശൈലികളും രീതികളും തന്നെയാണു. സൈന്യത്തില്‍ പുതിയ കപ്പലുകളും യുദ്ധ വിമാനങ്ങളുമെത്തുമ്പോള്‍ ഹൈന്ദവ അരാധന ക്രമമനുസരിച്ച് പൂജകള്‍ നടത്താറുള്ളത് എന്താ ആരും പറയാത്തത്. ഈയിടെ കൊച്ചിയില്‍ പ്രതിരോധ വകുപ്പിനായി തയ്യാറാകുന്ന യുദ്ധ് കപ്പല്‍ വെള്ളത്തിലിറക്കല്‍ ചടങ്ങ് ഉല്‍ ഘാടനം ചെയ്തത് എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്താണു. ആന്റണി കൂടി പങ്കെടുത്ത ഈ ചടങ്ങ് നടത്തിയത് ഹോമവും, പൂജയും, നാളികേരമുടയ്ക്കലും, ആരതിയുഴിയലും ഉള്‍പ്പെടെയാണു. കേന്ദ്ര സര്‍ക്കാരിന്റെ കൂറ്റന്‍ പദ്ധതികള്‍ മിക്കതും തുടക്കം കുറിക്കുമ്പോള്‍ ഭൂമീപൂജയും ഹോമവും നടത്താറുള്ളത് നമ്മുടെ വയറ്റപിഴപ്പിനും ലൈക്കിനും അക്ഷരം പ്രസവിക്കുന്ന എഴുത്തുകാര്‍ക്ക് അറിയാം. എന്നാല്‍ ഇതൊന്നും അവര്‍ മിണ്ടില്ല. അവര്‍ക്കിഷ്ടം മോഡിതന്നെ, കാരണം നിലവിലേ മാര്‍കറ്റില്‍ നല്ല മുറ്റി നില്‍ക്കുന്നതും ചിലവാകുന്നതുമായ ഇനം. മോഡിയെ വാഴ്ത്താനല്ല ഇതൊന്നും എഴുതുന്നത്.

മോഡി പ്രധാനമന്ത്രിയായാലും ഇല്ലെങ്കിലും എനിക്ക് ഒന്നും സംഭവിക്കില്ല. എനിക്ക് തോന്നുന്നു ഇന്ത്യയിലേ ജനങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. ഞടുക്കവും അതോടൊപ്പം മാറ്റിമറിക്കലും ഒന്നും വരില്ല. എന്നാല്‍ ഇന്ത്യ മാറ്റിമറിക്കലും, പെട്ടെന്ന് മായാജാലം വികസനത്തിലും ഉണ്ടാകില്ല. എല്ലാം പഴയതുപോലെ നടക്കും. നടപ്പ് വിവാദങ്ങളും അഴിമതിയും കൈയ്യിട്ടുവാരലും ഒക്കെ തുടരും. സധാരണക്കാരന്റെ ജീവിതത്തില്‍ ചുക്കും സംഭവിക്കത്തില്ല.ആരു പ്രധാനമന്ത്രിയായാലും നിലവിലേ പരിമിതികളും ഇന്ത്യന്‍ ശൈലിയും ഒന്നും മാറില്ല. ലഹളകളും കലാപങ്ങളും എല്ലാം മോഡിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാനാണുതാനും.
പിന്നെ മോഡി പ്രധാനമന്ത്രിയായാല്‍ എല്ലാം നശിക്കുമെന്നും പ്രധാനമന്ത്രിയാകാന്‍ പാടില്ലെന്നും പറയുന്നത് ന്യായമല്ല. അഭിപ്രായം പറയാം, പക്ഷേ അതിനായി ഭീകരത പരത്തരുത്. ന്യൂനപക്ഷത്തേ അങ്ങ് വിരട്ടരുത്... ബി.ജെ.പി ജയിച്ചാല്‍ മോഡി പ്രധാനമന്ത്രി ആകരുതെന്ന് പറയുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരാണു. ജനാധിപത്യ വിരുദ്ധരും ഭരണഘടനാ വിരുദ്ധരുമാണവര്‍. ഇവര്‍ക്ക് കഴിയുമെങ്കില്‍ ആദ്യം നിലവില്‍ ഉള്ള രീതിയില്‍ ഭൂരിപക്ഷം കിട്ടുന്ന കഷിയുടെ മുന്നണിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കുന്ന നിയമം മാറ്റിയെഴുതട്ടെ.
 
മുമ്പ് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹൈന്ദവരാജ്യമാകുമെന്നും, മറ്റ് മതക്കാരെ കൊല ചെയ്യുമെന്നും പ്രചരിപ്പിച്ചിരുന്നു. മറ്റ് മതങ്ങളുടെ അന്ത്യമായിരിക്കും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എന്നും രാജ്യം മുഴുവന്‍ വര്‍ഗീയ ലഹള പൊട്ടിപുറപ്പെടും എന്നും കേരളത്തിലേ ന്യൂന പക്ഷങ്ങളില്‍ വ്യാപക പ്രചരണം ഉണ്ടായിരുന്നു. എന്നിട്ടോ,.. വാജ്‌പേയി പ്രധാനമന്ത്രിയായി, ബി.ജെ.പി ഇന്ത്യ ഭരിച്ചു. പേടിച്ചതൊന്നും നടന്നില്ല. ഇന്നും ഇത്തരം പേടികള്‍ വിതച്ച് പലതും കൊയ്യാന്‍ പലരും ഓങ്ങുന്ന കാഴ്ച്ചയാണു, അതും ന്യൂന പക്ഷങ്ങളെ കണക്കിനു വിരട്ടി.
ഇന്ത്യയിലേ വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള മുന്നണിക്കാണെങ്കില്‍ മോഡി പ്രധാനമന്ത്രിയാകും, ആകണം. അതാണു നമ്മള്‍ പഠിച്ചതും മനസിലാക്കിയതുമായ ഇന്ത്യന്‍ ജനാധിപത്യം. അല്ലാതെ മുമ്പ് കോണ്‍ഗ്രസ് മുന്നണി കേന്ദ്രത്തില്‍ ജയിച്ചപ്പോള്‍ അതിന്റെ നേതാവ് ശ്രീമതി സോണിയാ ഗാന്ധിയേ പ്രധാനമന്ത്രി ആക്കില്ലെന്നും ആക്കിയാല്‍ രാജ്യം മുഴുവന്‍ കത്തിക്കുമെന്ന് പറഞ്ഞ ബി.ജെ.പിയുടെയും, ആത്മാഹുതി ചെയ്യുമെന്ന് ഭീഷണിമുഴക്കിയ സുഷുമാ സ്വരാജിന്റെയും ജനാധിപത്യവുമല്ല ഇന്ത്യന്‍ ജനാധിപത്യം. കൊലയാളികള്‍ക്കെല്ലാം അതേ ശിക്ഷ നല്‍കുന്ന രാജ്യമല്ലല്ലോ നമ്മുടേത്!...
- See more at: http://www.dailyindianherald.com/home/details/WKfM6t90/17#sthash.eYM8LGbm.dpuf

Sunday, November 3, 2013

സി.പി.എം പാര്‍ട്ടിപ്രവര്‍ത്തനം ഫേസ്ബുക്കിലൂടെ

ഈയിടയായി ഫേസ്ബുക്കിലൂടെ സി.പി.എം പാര്‍ട്ടിപ്രവര്‍ത്തനം നന്നായി നടത്തുന്നു. (മറ്റ് പാര്‍ട്ടിക്കാരും ഫേസ്ബുക്കില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നുണ്ട്, പക്ഷേ കൂടുതലായും പക്ക പാര്‍ട്ടിക്കാരായും കമ്മിറ്റികളുടെ നേതൃത്വത്തിലും, പാര്‍ട്ടികാര്യങ്ങള്‍ സ്ഥിരം പ്രചരിപ്പിക്കുന്നതായും കാണുന്നത് സി.പി.എമ്മുകാരിലാണ്. പിന്നെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ മറ്റുള്ള പാര്‍ട്ടിക്കാര്‍ക്ക് ജാള്യപ്പെടാനുമില്ല.)സി.പി.എ...ം ഫേസ്ബുക്ക് സെല്ലിന്റെ സസ്ഥാന സിക്രട്ടറി അരാണോ ആവോ, അങ്ങിനെയൊരാളുണ്ടാവാന്‍ സാധ്യതയുണ്ട്. അല്ലാതെ ഇത്ര കണ്ട് വലിയ പാര്‍ട്ടിപ്രവര്‍ത്തനം ഈ മീഡിയയിലൂടെ നടത്തുമെന്ന് കരുതാന്‍ വയ്യ. എവിടെയെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകനെ മര്‍ദ്ദിച്ചാല്‍, വെട്ടേറ്റാല്‍, കൊല്ലപെട്ടാല്‍ ഇനിമുതല്‍ സഖാക്കള്‍ ദേശാഭിമാനിപോലും വായിക്കേണ്ട,മറ്റ് ചാനലില്‍ വിശ്വാസമില്ലെങ്കില്‍ കൈരളി ചാനല്‍ കാണുന്ന സഖാക്കള്‍ ഇനി അതും കാണേണ്ടാ. ഫേസ്ബുക്കില്‍ പോയി നോക്കിയാല്‍ മതി. അത്ര വലിയ ലൈവ് ഹൈടെക്ക് പ്രവര്‍ത്തനമാണ് നടക്കുന്നത്. ചിലപ്പോള്‍ വരുന്ന ചില പോസ്റ്റുകള്‍ ഇങ്ങനെ നമ്മള്‍ എല്ലാ സഖാക്കളും ഇതു ഷെയര്‍ ചെയ്യണം.അതായത് പലപ്പോഴും സഖാക്കള്‍ക്ക് മാത്രമായി ഫേസ്ബുക്കില്‍ പോസ്റ്റുകളും പ്രചരണവും നടക്കുന്നുണ്ട്.


സി.പി.എമ്മിന്റെ പുതിയ രീതികള്‍ അറിഞ്ഞ് ഫേസ്ബുക്ക് മേധാവി ചിരിക്കുകയല്ല, അറയ്ക്കുന്നുണ്ടാകും. കാരണം അമേരിക്കന്‍ മുതലാളിത്വവും അത് നടപ്പാക്കാനുള്ള പ്രചരണവുമായി ഫേസ്ബുക്കിനേ കളിയാക്കിയവരാണ് സി.പി.എമ്മുകാര്‍. ഫേസ്ബുക്ക് ഇടതുപക്ഷവിരുദ്ധമാണെന്ന് ഏറെപ്രചരണം ഒരുകാലത്ത് നടത്തി. കവലകളില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും മൈക്കുകെട്ടി വിളിച്ചുപറഞ്ഞു.ഇത്തരം മീഡിയകളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിതലത്തില്‍ തന്നെ മുന്‍ കാലത്ത് ഏറെ തീരുമാനം കൈക്കൊണ്ടിരുന്നു. ഇപ്പോഴെന്താ ഫേസ്ബുക്കിന്റെ മുതലാളി സി.പി.എമ്മില്‍ മെംബര്‍ ആയോ, അതോചൈനാ പൗരത്വം എടുത്തുവോ.. ഈ മീഡിയവഴി പാര്‍ട്ടിവളര്‍ത്തുവാനും പാര്‍ട്ടിപ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചതിനുപിന്നില്‍.


കല്ലുവെട്ട് യന്ത്രം മുതല്‍ കമ്പ്യൂട്ടര്‍ വരെ എതിരു നില്ക്കുകയും സമരം നടത്തുകയും ചെയ്ത പാര്‍ട്ടി ഇപ്പോള്‍ ഫേസ്ബുക്കില്‍ കയറി പല പരിപാടികളും നടത്തുകയാണ്. സ്വതന്ത്ര ചിന്തകളും, ആശയങ്ങളും ലോകം മുഴുവന്‍ പരത്തുന്ന ഈ മീഡിയയുടെ എല്ലാ നല്ലതിനിട്ടുംകയറി ഒരു പണികൊടുക്കാം എന്ന തരത്തിലാണ് പാര്‍ട്ടിക്കാരുടെ പലപ്പോഴുമുള്ള പോസ്റ്റുകള്‍. എതിരാളികളെ വികൃതമാക്കി ചിത്രീകരിക്കുക, ചിത്രവധം ചെയ്യുക തുടങ്ങി പലതും. ഇന്റര്‍നെറ്റ് കൊടുവാള്‍ പ്രയോഗവും , ബോംബും എങ്ങിനെ ഉപയോഗിക്കാമോ അത് നല്ല വൃത്തിയായി ചെയ്തു കാണുന്നു. പലപ്പോഴും പല പോസ്റ്റുകളും അസഹനീയത തന്നെയാണ് സൃഷ്ടിക്കുന്നത്. വല്ലപ്പോഴും നമ്മുടെ സുഹൃത്തുക്കളില്‍ നിന്നും സഹിക്കാം. പക്ഷേ സ്ഥിരം അരക്ഷിതാവസ്ഥ പ്രചരിപ്പിക്കുകയും, ഫേസ്ബുക്കിലേ സമാധാന അന്തരീക്ഷത്തിനെതിരെ അക്രമം അഴിച്ചുവിടുകയുമാണ് ചില ചങ്ങാതിമാര്‍.


ചിലപ്പോള്‍ ഫേസ്ബുക്ക് സി.പി.എം പ്രവര്‍ത്തകരുടെ നീക്കം കണ്ടാല്‍ കണ്ണൂര്‍ ജില്ലയില്‍ പണ്ടൊക്കെ സഹകരണ ബാങ്ക് പിടിക്കാന്‍ പരിപാടിയിടുന്നപോലെയാണ്.ഫേസ്ബുക്ക് പിടിക്കാന്‍ പോലും നീക്കം നടത്തുവാന്‍ തക്ക കരുത്തുള്ള പാര്‍ട്ടിയാണല്ലോ ഇത്. എന്നാണ് ഇനി സി.പി.എം നിയന്ത്രണതില്‍ ഫേസ്ബുക്ക് വരുന്നത് എന്നാണ് ചില പ്രവര്‍ത്തകരെങ്കിലും ഉറ്റുനോക്കുന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ലോകത്ത് കമ്യൂണിസം പുലരുന്ന ഒരുസുപ്രഭാതം വരുമെന്നതാണ് അവര്‍ വിശ്വസിക്കുന്നതും പഠിച്ചുവയ്ച്ചിരിക്കുന്നതും അതിനായി മാത്രം ജീവിക്കുന്നതും. എന്തായാലും ഫേസ്ബുക്ക് വേണമെങ്കില്‍ വിലയ്ക്കെടുക്കാന്‍ നിസാര സമയം കൊണ്ട് കഴിയുന്ന പാര്‍ട്ടിയാണിതെന്ന് സത്യം. അതോ പത്രത്തിന് പത്രവും , പിന്നെ ചാനലും, ടൂറിസവും, ഫ്‌ളാറ്റുകളും, സൗധങ്ങളുമെല്ലം പടുത്തുയര്‍ത്തിയ പാര്‍ട്ടി ഫേസ്ബുക്കിന് ബദലായി സി.പി.എം ബുക്ക് തുടങ്ങിയാലും തെറ്റില്ല.

 - See more at: http://www.dailyindianherald.com/home/details/Ny7T7eKt/132#sthash.FBx24haF.dpuf

കസ്തൂരി രംഗൻ റീപ്പോർട്ടിനെതിരായ സമരം; മാധ്യമങ്ങൾ സ്വീകരിക്കുന്നത് ഗൂണ്ടായിസം.


കേരളത്തില്‍ നടക്കുന്ന ഒരു സമരത്തില്‍ മാധ്യമങ്ങളെയും ചാനലുകളെയും പറ്റി ഈ കുറിപ്പ്

തയ്യാറാക്കുന്നത് സംഭവ സ്ഥലത്തുനിന്നും ഏറെ മാറി ഓസ്‌ട്രേലിയയിലെ പെര്‍ത്തിലിരുന്നാണ്.കേരളത്തില്‍ നടക്കുന്ന വാര്‍ത്തകള്‍ എത്രമാത്രം പുറം ലോകമറിയുന്നു എന്നു കൃത്യമായും മനസിലാക്കാനാകും. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്ത മാധ്യമങ്ങളും ചാനലുകളും, പത്രപവര്‍ത്തകരും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ ഒരു സമരം കാണാതെ പോവുകയാണു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേരളത്തിന്റെ 100ലധികം വില്ലേജുകളില്‍ കഴിഞ്ഞയാഴ്ച്ചത്തേ എല്ലാ ദിവസങ്ങളിലും സമരം നടക്കുകയായിരുന്നു. ലക്ഷ കണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നു. പലയിടത്തും ഹര്‍ത്താല്‍ നടന്നു, വലിയ റാലികള്‍ നടന്നു, പന്തം കൊളുത്തി പ്രകടനം, ബൈക്ക് വാഹന റാലികള്‍, മനുഷ്യ ചങ്ങല സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ നടക്കുന്നു. കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, വിവിധ മതനേതാക്കള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരും സമരത്തിലുണ്ട്. സമരം നടന്നുവരുന്ന സ്ഥലങ്ങളില്‍ എല്ലാ രാഷ്ട്രീയ പര്‍ട്ടികളും സമരത്തിന്റെ മുന്‍പന്തിയിലുണ്ട്. സമര കേന്ദ്രങ്ങള്‍ കൊട്ടിയൂരും, തിരുവമ്പാടിയും, നിലമ്പൂരും, ഇടുക്കിയിലെ മലയോര പ്രദേശങ്ങളുമാണു.


ഈ സമരത്ത്‌നു നേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടായാലും വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന ധര്‍മ്മത്തിനെതരായ പാപമാണത്. ചാനലുകളില്‍ എന്തൊക്കെ വാര്‍ത്തകള്‍ വരുന്നു. എന്തെല്ലാം ചര്‍ച്ചകള്‍ അവിടെ നടക്കുന്നു അവിടെയും ഈ ജനങ്ങളുടെ സമരത്തിനു ഇടം കിട്ടിയില്ല. ഇത്തരത്തിലൊരു ജനകീയ സമരം കേരളത്തില്‍ നടന്നുവരുന്നതായി ആകമാന കേരള

ജനതയ്ക്ക് യാതൊരറിവുമില്ല. കുറ്റക്കാര്‍ പത്രങ്ങളും ചാനലുകളും തന്നെ. അച്ചടി പത്രങ്ങളാകട്ടെ തങ്ങളുടെ പ്രാദേശിക പേജില്‍ ഈ വിഷയം കൊടുത്തൊതുക്കുന്നു. അതു ചെയ്തില്ലെങ്കില്‍ ഈ സമരനാടുകളില്‍ അച്ചടി പത്രം ഇറക്കാന്‍ ജനം സമ്മതിക്കില്ല. ഓരോ ദിവസവും സമരം ശക്തിപ്പെടുകയാണു. ഈ സമരത്തിന്റെ ഒരു മെറിറ്റിലേക്കും കടക്കുന്നില്ല. വാര്‍ത്തകള്‍ തമസ്‌കരിക്കുകയും സാധാരണക്കാരനേ ചവുട്ടി പുറത്താക്കുകയും ചെയ്യുന്ന ന്യൂസ് റൂമുകളിലേ ബിസിനസ് മാനേജ്ജ്‌മെന്റ് വികിടന്മാരെയാണു പരാമര്‍ശിക്കുന്നത്. മാധ്യമ ഓഫീസുകള്‍ എന്നും സാധാരണ ജനത്തിന്റെ കൂടെയല്ല. അവര്‍ നഗരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും, ബിസിനസ് കേന്ദ്രങ്ങള്‍ക്കും മീതേ വട്ടമിട്ട് പറക്കുന്നവരാണു. കുടിയേറ്റക്കാരും ഗ്രാമവാസികളും, വനസാമീപ്യ ജനങ്ങളും മാധ്യമ കച്ചവടത്തിലേക്ക് എന്തു പണം, പരസ്യം, സഹായം,ഒക്കെ നല്കാനാണ്..


പത്രപര്‍വര്‍ത്തനം എന്നാല്‍ കൂലിക്കെഴുത്തുമാത്രമാണെന്ന് കരുതരുത്. സ്ഥാപന മുതലാളിയുടെ താല്പര്യം ആണവിടെ വലുത്. ഏറ്റവും നന്നായി ഈ കട എങ്ങിനെ നടത്താമെന്ന് എന്നും മേലധികാരി അനുചരന്മാരെയിരുത്തി ഗൂഢാലോചന നടത്തും. നാട്ടിലേ മുഴുവന്‍ വിഷയങ്ങള്‍ക്കും , വ്യക്തികള്‍ക്കും അവര്‍ വിലയിടും. അങ്ങിനെവിലയിടുമ്പോള്‍ കര്‍ഷകനും ഗ്രാമവാസിയും മലയോരവാസിയും കുടിയേറ്റക്കാരനുമൊക്കെ തൂക്കം കുറവായിരിക്കും. ഈ വിഭാഗക്കാര്‍ എന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാറില്ല. വാര്‍ത്തകള്‍ വായിക്കാറും കാണാണാറുമേയുള്ളു. സാധുകര്‍ഷകരും ഗ്രാമവാസികളും ഒരിക്കലും വാര്‍ത്താമൂല്യമുള്ള വിഷയങ്ങള്‍ ഉണ്ടാക്കാറില്ല. മലയോരക്കാരുടെ ഈ സമരം ന്യൂസ് റൂമുകള്‍ക്ക് പുറത്തായത് കഷ്ടമായിപ്പോയി. പ്രിയ മാധ്യമ പ്രവര്‍ത്തകരും, ചാനല്‍ മുതലാളിമാരും, പത്രക്കടകള്‍ നടത്തുന്നവരുമൊക്കെ തിന്നാന്‍ കൈയ്യും കഴുകി പാത്രത്തിനും ഇലയ്ക്കും മുമ്പില്‍ ഇരിക്കുമ്പോഴേങ്കിലും മണ്ണിനേയും കര്‍ഷകനേയും ഓര്‍മ്മിക്കണം. പച്ചക്കറി വിഷമയം, അരി കൃഷിചെയ്യുന്നില്ല, എന്നൊക്കെ കുറ്റം പറയുന്ന, എഴുതികൂട്ടുന്ന നിങ്ങള്‍ ഓര്‍ക്കണം ഇതെല്ലാം എഴുതികുത്തി, വായിച്ച്,ഈ പരുവത്തിലാക്കിയത് നിങ്ങള്‍ ഒരു കൂട്ടരാണ്. അക്രമസമരങ്ങളെ മാത്രം പ്രമോട്ട്‌ചെയ്ത് അരാജകത്വം പരത്തുന്നത് അരാണ്?. നല്ലതിനേ നിഷേധിക്കുകയും, തിരസ്‌കരിക്കുകയും തിന്മയും, പൊള്ളത്തരങ്ങളും, ഭരണവും, ധനവും മാത്രമാണ് വാര്‍ത്തകെളെന്നു വരുത്തിവയ്ച്ചിരിക്കുന്നതും ആരാണ്?. ഈ നാടിന്റെ ശരിയായ പോക്കില്‍ കച്ചവടം നടക്കില്ലെന്നും, തിനമയിലും നാശത്തിലും, അപകടത്തിലും ദുരന്തത്തിലുമാണ് മാധ്യമ പ്രവര്‍ത്തനം എന്നും ധരിച്ച് പ്രചരിപ്പിക്കുന്ന ഇപ്പോഴത്തേ പത്രപ്രവര്‍ത്തനം ലക്ഷ്യബോധം ഇല്ലാത്തതാണ്. ഇതൊക്കെയാണ് ഇന്നത്തേ പ്രഫണണല്‍ പത്ര ധര്‍മ്മം. നമ്മുടെ നാടിന്റെ ദുരവസ്ഥ്യ്ക്ക് പ്രതികളില്‍ മുമ്പിലായി ഈ കൂടരെകൂടി കയറ്റിനിര്‍ത്തണം.


മാധ്യമങ്ങൾ എന്നും അവജ്ഞയോടെയും, നികൃടമായുമേ ഈ ജനവിഭാഗത്തേ കണ്ടിട്ടുള്ളു. കുടിയേറ്റക്കാരെയും , മലയോര കർഷകരെയും പൊതുജനത്തിനു മുമ്പിൽ വനം കൈയ്യേറ്റക്കാരായും, പരിസ്ഥിതി വിരുദ്ധരായും ചിത്രീകരിക്കുനയും ഇത്തരം വാദങ്ങൾക്ക് ആധികാരികത നൽകുകയും ചെയ്യുന്നത് കേരളത്തിലേ മാധ്യമങ്ങളാണു. മാധ്യമങ്ങളുടെ മർദ്ദനങ്ങൾ മാത്രമേ കേരളത്തിലേ കർഷകരുടെയും, കുടിയേറ്റക്കാരന്റെയും നീറുന്ന വിഷയങ്ങൾക്ക് രഎന്നും ലഭിക്കുന്നുള്ളു. തല്ല് എന്നും തരുന്നവർ വല്ലപ്പോഴും എങ്കിലും ഒഎഉ തലോടൽ കൊടുത്തിരുന്നെങ്കിൽ. പീതാംബരകുറുപ്പിന്റെ കൈ ഒന്ന് തൊട്ടപ്പോള്‍ കേരളത്തേ കുലുക്കിയും ഇരുത്തിയും ചിന്തിപ്പിച്ച ചാനലുകള്‍ നാട്ടിലെ സംഭവ വികാസങ്ങളുടെ പട്ടികയിലെങ്കിലും ഈ സമരത്തേ ഉള്‍പ്പെടുത്തി വാര്‍ത്ത കൊടുക്കണം.


കേരളമെന്ന കൊച്ചു സംസ്ഥാനത്ത് പത്ര പ്രവര്‍ത്തനം നടത്തുക വളരെ എളുപ്പമാണ്. എല്ലാ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി വാര്‍ത്ത നല്കാനാവും. കഴിഞ്ഞ ദിവസങ്ങളിലേ കേരളത്തിലുണ്ടായ ഏറ്റവും വലിയ ജനകീയ സമരവും മുന്നോറ്റവും റിപ്പോര്‍ട്ട് ചെയ്യാത്തത് നല്ല വിധത്തില്‍ പറഞ്ഞാല്‍ മാധ്യമ ഗുണ്ടായിസം എന്നു പറയേണ്ടി വരും. ഗ്രാമങ്ങളും ഗ്രാമവാസികളും എന്നും വാര്‍ത്തകളില്‍ നിന്നും അകലുന്ന സ്ഥിതിയുടെ അവസാന ഉദാഹരണമാണിത്. ഈ സമരം ജനങ്ങളിലേക്ക് ഇതുവരെ എത്തിച്ചത് ഫേസ്ബുക്ക് തന്നെയാണ്.  തിരുവാമ്പാടിക്കാരെയും, വയനാടുകാരെയും, നിലമ്പൂരുകാരെയും, ഇടുക്കിക്കാരെയുമെല്ലാം ഫേസ്ബുക്ക് കൂട്ടിയോജിപ്പിക്കുകയാണ്. ഒരേ വിഷയത്തില്‍ കേരളത്തിന്റെ പല ഭാഗത്ത് സമരം നടക്കുന്നത് മറുഭാഗത്ത് സമരം നടക്കുന്ന ഭാഗത്തേ ജനങ്ങള്‍ക്ക് പോലും അറിയാനാകുന്നില്ല. വാര്‍ത്താലോകം ഇത്ര വളര്‍ന്ന കാലത്തും പത്രങ്ങളും ചാനലുകളും ഉപേഷിച്ച ജനങ്ങള്‍ക്ക്മൊബൈല്‍ ഫോണൂം ഫേസ്ബുക്കും മാത്രമാണ് ആശ്രയം. - See more at: http://www.dailyindianherald.com/home/details/N5lAb9yw/9#sthash.mjZ8c0YL.dpuf

Saturday, November 2, 2013

ശ്വേതാ മേനോൻ; കുറുപ്പിന്റെ പിടുത്തം പുത്തരിയല്ല.


കുറുപ്പിന്റെ പിടുത്തം പുത്തരിയല്ല. പൊതുവേദിയിൽ തൊട്ടതും ഉരുമിയതും ചൂണ്ടിക്കാട്ടി കഴിഞ്ഞ 2ദിവസമായി ശ്വേതാ മേനോൻ കേരളത്തേ വികാരഭരിതമാക്കുകയാണു. ഇപ്പോഴും മനസിലാവാത്തത് ഒരാണിനു പെണ്ണിനോട് പൊതുവേദിയിലെങ്കിലും എത്രവരെ സ്നേഹപ്രകടനം അകാമെന്നാണു. അത് കൈകൊടുക്കലോ, അശ്ലേഷിക്കലോ, പുറത്തു തട്ടലോ, കൈ പിടിച്ച് സ്വീകരിക്കലോ, റ്റാറ്റ കൊടുക്കലോ ഇതിൽ ഏതുവരെയാകാമെന്ന് ഇനിമുതൽ ഒരു പൊതു മാനദഢം ഉണ്ടാക്കണം. അലെങ്കിൽ ഇനിയും ഒരുപാടു പേർ അതും നിരപരാധികളായവർ പെണ്ണുവിചാരിച്ചാൽ നാറും. പെണ്ണു എന്തു പറഞ്ഞാലും പെരുനുണയായാലും മാനം പോകും, നീതിയും ന്യായവും ഒക്കെ അങ്ങ് കോടതിയിൽ പറഞ്ഞാൽ മതിയാകും. ശ്വേതാ മേനോന്റെ മാനഹാനിക്കിടയക്കിയ മൂവി ദൃശ്യങ്ങൾ പലതവണ കണ്ടു. എന്നിട്ടും കുറ്റകരമായിട്ടും പെൺ സമൂഹത്തേ ആശാങ്കാകുലരാക്കാനും ഒന്നും കണ്ടില്ല.

പീതാംബരകുറുപ്പ് ശ്വേതയേ പിടിച്ചിരിക്കാം, കാണാൻ പറ്റാത്തതാകും എന്നാലും ഇത്രമാത്രം വലിയ ഒരപരാധം ഇവിടെ നടന്നതായി കരുതാൻ വയ്യ. പെരുമാറ്റം മോശമായിരുന്നെങ്കിൽ ശ്വേതയ്ക്ക് ഇയാളിൽനിന്നും മാറിനിൽക്കാമായിരുന്നു, അലെങ്കിൽ അദ്ദേഹത്തോട് പറയാമായിരുന്നു, പിന്തിരിപ്പിക്കാമായിരുന്നു, തന്റെ ബുദ്ധിമുട്ട് വാക്കിലോ, ഭാവത്തിലോ, ഏതേലും പ്രകടനത്തിലൂടെയോ പ്രടിപ്പിക്കാമായിരുന്നു. ബസിലും, പൊതുസ്ഥലത്തും പുരുഷന്മാരുടെ മോശം പ്രകടനത്തിനു ഇരയാവുന്ന സാധാരണ സ്ത്രീകൾ പോലും പ്രതികരിക്കാറുണ്ട്. ഇത്രയും തൊലിക്കട്ടിയുള്ള ഒരു സ്ത്രീ ഇതു പോലും ചെയ്യാതെ ചടങ്ങിലുടനീളം പീതാംബരകുറുപ്പിന്റെ കൈപ്രയോഗം അനുഭവിച്ചു എന്നു കേൾക്കുമ്പോൾ ഏതൊരാൾക്കും വിചിത്രത തോന്നും. ഇതൊന്നും വലിയ ആനകാര്യമല്ല. ഇതൊന്നും പുത്തരിയുമല്ല.

ചാനലുകളും, മാധ്യമങ്ങളും എത്ര ചർച്ച നടത്തിയാലും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഓർക്കാപ്പുറത്ത് ചാനലുകൾക്ക് വന്നുപെട്ട ചാകരയായിരുന്നു ശ്വേതക്കെതിരായ കൈപ്രയോഗം. ന്യൂസ് അവറിൽ മഹിളാ നേതാക്കൾ നിരന്നിരുന്ന് ന്യായങ്ങൾ വിളമ്പി. ഇതൊകൊണ്ട് എന്ത് പ്രയോജനം. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ എന്ന വരട്ടു ന്യായം മാത്രം പറയരുത്. ഇതുകൊണ്ടൊന്നും സ്ത്രീകൾക്കെതിരായ ഒരതിക്രമവും ഇല്ലാതാവില്ല. ഈ അതിക്രമം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അതി പുരാതനകാലത്തായിരുന്നു ഇതിലും ഭീകരമായ സ്ഥിതി നിലനിന്നത്. എത്ര ചർച്ചകൾ നടത്തിയാലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകതന്നെ ചെയ്യും. കാരണം അതൊരു ക്രിമിനൽ വാസനയാണു. ഏത് അധുനിക സമൂഹത്തിലും ക്രിമിനലുകൾ ഉണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം 2രീതിയിൽ ആവർത്തിക്കപ്പെടും. കരുതികൂട്ടി ഒരു മനുഷ്യ ജീവിയെ അക്രമിക്കുന്ന രീതിയിലും രണ്ടാമതായി ആണുങ്ങളിലെ വികാരതീവൃതയും പക്വതയില്ലാത്ത പ്രകടനവും, ലൈഗീകമായ അരാജകത്വത്തിലൂടെയും അല്ലാതെയും വരുന്ന മാനസീക രോഗവും. ഇതിൽ ആദ്യത്തേത് അഴിവാക്കാമെങ്കിലും രണ്ടാമത്തേത് പ്രകൃതിയിൽനിന്നും ഒഴിവാക്കാനാകില്ല. അതൊരുതരം പ്രതിഭാസവും, ആവർത്തിച്ചുകൊണ്ടെയിരിക്കുന്ന രോഗവുമാണു.  കാട്ടാള വികാരം വരുന്നത് മനുഷ്യനിലേ ഹോർമ്മോണുകളിലൂടെയാണു. മരുന്നുപോലും സാധ്യമല്ല. ഈ രോഗം ഇല്ലാതാവണമെങ്കിൽ പുരുഷകുലം മുഴുവൻ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെടണം.അല്ലെങ്കിൽ പുരുഷ ഹോർമ്മോണുകളെ പുരുഷനിൽനിന്നും ശാസ്ത്രീയമായി തന്നെ നശിപ്പിക്കണം. വധശിക്ഷ നൽകാൻ നിയമം മാറ്റിയെഴുതിയാലും ബലാൽസംഗം നിൽക്കില്ല. കൊലകുറ്റത്തിനു വധശിക്ഷ നിയമം നിലവിൽ ഉണ്ടായിട്ടുതന്നെയാണല്ലോ കൊലപാതകം അതി ക്രൂരമായി ആവർത്തിക്കുന്നതെന്നും ഓർക്കണം.


അതിനാൽ സ്ത്രീകൾ എത്ര ചാനലുകളിൽ ചാരിത്ര്യ പ്രസംഗം നടത്തിയാലും ക്രിമിനലുകളുടെയും, ലൈഗീകരോഗികളായ പുരുഷന്മാരുടെയും ക്രിമിനൽ ആക്ടിവിസം ഈ സമൂഹത്തിൽനിന്നും ഇല്ലാതാക്കാനാവില്ല. ഇന്ത്യയിൽ ലൈഗീക സ്വാതന്ത്ര്യത്തേ സമൂഹവും, ചാരിത്ര്യ പ്രാസംഗീകരും ചേർന്ന് ആർഷഭാരതീയതയും, സംസ്കാരവും പൈതൃകവും ചൂണ്ടിക്കാട്ടി തടവറയിൽ ഇട്ട് പീഢിപ്പിക്കുകയും ചവിട്ടിമെതിക്കുകയുമാണു. ഇരുമ്പഴികൾക്കുള്ളിലിട്ട് നമ്മുടെ ശരിയായ വികാരങ്ങളെ അടിച്ചൊതൊക്കുകയാണു. ഇതിന്റെ പരിണിത ഫലവും, പ്രകൃതിപരവുമായ വേലിപൊളിക്കലാണു നമ്മുടെ ലൈഗീക കുറ്റകൃത്യങ്ങളുടെ മൂലക്കല്ല്. സ്ത്രീയെ കണ്ടാലും, അവളുടെ വസ്ത്രത്തിന്റെ ഇടയിലൂടെയുള്ള മേനിയഴകു കാണുമ്പോഴും വികാരജീവികളുടെ ചില തള്ളലുകൾ പ്രകൃതിനിമിത്തമാണെന്ന് കരുതേണ്ടിവരും. അങ്ങിനെ പലപ്പോഴും ഇത്തരം പീഢനങ്ങൾ ദുർബലരായ പുരുഷന്മാരുടെ മുള്ളാനും, വിസർജ്ജിക്കാനുമെന്നപോലെ പിടിച്ചാൽ കിട്ടാത്ത പ്രകൃതിയുടെ വിളിയായി പരിണമിക്കുന്നു. കാരണം ഈ വികാരവും, ഹോർമ്മോണുമൊന്നും ചിലപ്പോൾ സ്വയം സൃഷ്ടിയല്ല, പ്രകൃതിയുടെ , ദൈവത്തിന്റെ സൃഷ്ടിതന്നെയാണു.


ഇതുപോലുള്ള ഇന്ത്യയിൽ നമ്മുടെ സിനിമാ നടിമാരും, വനിതകളും, സിനിമയിലും ജീവിതത്തിലും പരസ്യത്തിലും വിവസ്ത്രകളാകുന്നത് അവസാനിപ്പിക്കണം. പാശ്ചാത്യ രീതിയിലേ വേഷങ്ങളും, സിനിമാ കുപ്പായങ്ങളും, നഗ്നതാ പ്രദർശനവും ഇന്ത്യയിൽ പാടില്ല. കേരളത്തിൽ ഒട്ടും പാടില്ല. കാരണം ദ്രാന്ത്കയറിയവർ ധാരാളമുള്ള ആലയമാണു   ഈ നാട് .  നമ്മൾ പാശ്ചാത്യ സംസ്കാരം പിൻ തുടരുന്നവരല്ല. സ്ത്രീകളുടെ വേഷവിധാനത്തിലും, സിനിമകളിലും നഗ്നമായ പാശ്ചാത്യത അനുകരീക്കുകയും അതിന്റെ മറുവശമായ പാശ്ചാത്യ ലൈഗീക സംസ്കാരം നാട്ടിൽ തടയുകയും ചെയ്യുന്നത് വലിയ ചേർച്ചയില്ലായ്മ ഉണ്ടാക്കും, പൊരുത്തക്കേടും, അസ്വസ്തതയും, നഗ്നമായ വികാര വിക്ഷോഭങ്ങൾക്കും ഇടവരുത്തും. ഒരു സംസ്കാരത്തിന്റെ ഒരു ഭാഗം പകർത്തുകയും അതുമായി ബന്ധപ്പെട്ട മറുഭാഗം വിലക്കപ്പെടുകയും ചെയ്യുന്നത് നമ്മുട നാട്ടിൽ ലൈഗീക അരാജകത്വം സൃഷ്ടിക്കും.  ഇതു കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യൂന്ന പരിപാടിയാണു.   ഇവിടെ ഇതു നടമാടുകയാണു. നമ്മുടെ സംസ്കാരത്തിനും വ്യവസ്ഥിതിക്കും താങ്ങാവുന്നതിലും അപ്പുറത്തേക്ക് ഈ നാട്ടിലെ പുരുഷന്മാരുടെ വികാരത്തേ ആളിക്കത്തിക്കരുത്. വലിയ അപകടത്തിലേക്കും അസന്തുലിതാവസ്ഥയിലേക്കും കാര്യങ്ങൾ ചെന്നെത്തും. 


ചുരുക്കത്തിൽ ശ്വേതയുടെ സിനിമകളിലെ പല അർദ്ധ നഗ്ന ചിത്രങ്ങളും എന്തു സന്ദേശമാണു നമ്മുടെ സമൂഹത്തിനു നൽകിയത്. വിതച്ചത് കൊയ്യുന്നു, അനുഭവിക്കുകതന്നെ. എന്തായാലും ഈ ശ്വേത എന്തിനു മുഖ്യമന്ത്രിക്ക് പരാതി നൽകണം. സ്ഥലത്തേ പോലീസ് സ്റ്റേഷനിൽ കൊടുക്കാം, അല്ലേൽ സി.ഐ, മുതൽ ഡി.ജി.പി വരെ ആർക്കെങ്കിലും കൊടുക്കാം, ആഭ്യന്തിര മന്ത്രി വരെയുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയേ തന്നെ തിരഞ്ഞെടുത്തത് അടുത്ത വിവാദത്തിനോ?. തൊട്ടപ്പോൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിനൽകുന്ന ഇവരുടെ നാട്ടിലേ സാധാരണ പെൺകുട്ടികൾ ക്രൂര ബലാൽസംഗത്തിനിരയാകുമ്പോൾ എവിടെ ഇനി പരാതി നൽകേണ്ടിവരും. പൊതുവേദിയിൽ കൈകൊടുക്കുന്നതും, തൊടുന്നതും, ഉമ്മവയ്ക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, ആശ്ല്ഷിക്കുന്നതും വലിയ കാര്യമല്ലെന്നാണിതുവരെ നാം കണ്ടതും കരുതിവന്നതും. പീതാംബരകുറുപ്പിനു എന്തു വേണേലും വരട്ടെ, ജയിലോ, കൊലമരമോ എന്തു ശിക്ഷയും കിട്ടട്ടെ. കുറുപ്പല്ല വിഷയം, ശ്വേതയുയർത്തിയ വിവാദവും, പൊഴിച്ച കണ്ണീരിന്റെ ഉപ്പും നനവും തന്നെയണു പ്രസക്തം.പൊതുവേദിയിൽ ഇതെല്ലാം തെറ്റെന്ന് ഇനി എല്ലാവരും കരുതണം, നോക്കീം കണ്ടും നിന്നോണം. ആ രജ്ഞിനി ഹരിദാസിനേ സൂക്ഷിക്കണം, എല്ലാ പൊതുവേദിയിലും എല്ലാവരെയും കെട്ടിപ്പിടിക്കുന്ന രജ്ഞിനി അപകടകാരിയാകും,.. ഏതു സമയത്തും. ഒരു പരാതിമതി ഇന്നുവരെ രജ്ഞിനി കെട്ടിപ്പിടിച്ച എല്ലാവരും അഴിയെണ്ണാൻ. മാത്രവുമല്ല ശ്വേതയേക്കാൾ ബോൾഡാണിവർ. ഇനിമുതൽ രജ്ഞിനി കെട്ടിപ്പിടിക്കാൻ വന്നാലും ചെറിയ ആൺകുട്ടികളാണേലും കഴിവതും ഒഴിഞ്ഞുമാറുന്നതാവും ഇത്തരം സഭവങ്ങൾ നൽകുന്ന പാഠം..