Search This Blog

Wednesday, December 4, 2013

മരണത്തേ മാടിവിളിക്കുന്നവര്‍...മരണത്തിന്റെ കുഴലൂത്തുകാര്‍!!..

ഇതു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രമാണിത്. മരണത്തേ മാടിവിളിക്കുന്നവര്‍...മരണത്തിന്റെ കുഴലൂത്തുകാര്‍...എന്തൊരു മുദ്രാവാക്യമാണു ഈ ചിത്രത്തില്‍. വിജയനും വിജയത്തിനും മരിക്കാന്‍ ഒരുങ്ങി ഊഴവും കാത്തുനില്‍ക്കുന്ന കുറെ അറവുമാടുകള്‍. എല്ലാ സി.പി.എം കാരും ഈ ചിത്രത്തിലേ മരണസാഹിത്യം അംഗീകരിക്കില്ല. ഒരു വിശ്വാസത്തിന്റെ പേരില്‍ മരിക്കുന്നതും കൊലപ്പെടുന്നതും വിജയമെന്ന പുണ്യം കിട്ടാന്‍ നല്ലതെന്ന് കരുതുന്ന സി.പി.എം പ്രവര്‍ത്തകര്‍ ഈ പ്രചരിപ്പിക്കുന്നത് അന്ധവിശ്വാസമാണു. സ്വന്തം ജീവനു പുല്ലു വില കല്‍പ്പിക്കുന്ന ഇത്തരം ആളുകള്‍ അപകടകാരികളാണു. ജീവന്റെമൂല്യവും മഹത്വവും പൂജ്യമെന്ന വിശ്വസിക്കുന്ന ഈ ചിത്രത്തിലേ പ്രചരണക്കാര്‍ ഈ നാട്ടിലേ ഏറ്റവും വലിയ നാശകാരികളാണു. നിർഗുണന്മാരും ശൂന്യന്മാരുമാണിവർ. ചാകാന്‍ ഏതുസമയവും തയ്യാറായി നില്‍ക്കുന്ന ഈ ആളുകള്‍ അക്ഷരാര്‍ഥത്തില്‍ മനോനില തെറ്റിയ രോഗികളാണു. ഇത്തരക്കാര്‍ സി.പി.എമ്മില്‍ ഒരുപാടുണ്ടെന്നുള്ളതിന്റെ തിളിവാണു ഈ ചിത്രത്തിനു ഞാന്‍ ശ്രദ്ധിക്കുന്ന സമയത്ത് 60ഓളം ലൈക്കുകളും കുറെ ഷേയറുകളും വന്നത്. ഈ 60പേരല്ല കേരളത്തിലേ സി.പി.എം കാര്‍. കച്ചകെട്ടി നില്‍ക്കുന്ന നടക്കുന്ന ചാവാലികള്‍ക്കൊപ്പമല്ല മനുഷ്യരായ പാര്‍ട്ടിയിലേ ആളുകള്‍. എന്തു ആശയും ആശയവുമാണു ഇത്തരം പ്രചരണങ്ങള്‍ വഴി സമൂഹത്തിനു നല്‍കുന്നത്. ഇതെല്ലാം കേട്ട് രസിച്ച് വാഴുന്ന നരനേ രോമത്തിന്റെ വിലപോലും കല്‍പ്പിക്കാത്ത കുടെ അധമന്‍ മാരും. മനുഷ്യനു മരണ ദൂതുമായി വരുന്ന കാലന്മാര്‍ പാതാളത്തിലും നരകത്തിലുമല്ല, ഇവിടെതന്നെയുണ്ട്. ഇത്തരം ആളുകളെ കാലമാടന്മാര്‍ എന്നു വിളിച്ചാല്‍ പോത്തിന്റെ കറും നിറമുള്ള കാലന്‍ പോലും നാണിക്കും. മരണം കൊതിച്ചു നടക്കുന്നനിലും, മരണത്തിന്റെ നടത്തിപ്പുകാരനിലും കാലന്‍ തന്നെയാണു ഉള്ളത്. വിജയനും, വിജയവും, സി.പി.എമ്മുമൊന്നുമല്ല.


ഇത് വെറുമൊരു തമാശയായി കാണേണ്ട. മനസുകൊണ്ട് ഈ ചിന്താഗതി മുറുകെ പിടിച്ച പാര്‍ട്ടിപ്രവര്‍ത്ത്കര്‍ കുറെയുണ്ട്. മരണത്തിനും ഇങ്ക്വിലാബ് വിളിക്കുന്ന, മരണത്തേ രസമായി കാണുന്ന അധോലോകം ഉണര്‍ന്നുതന്നെയിരിക്കുന്നു. മരണത്തിന്റെ കളിക്കൂട്ടുകാരായി ജീവിതത്തിന്റെയും ജീവന്റെയും ശത്രുക്കളായി ഇവര്‍ പരിഷ്‌കൃത സമൂഹത്തില്‍ ഒളിച്ചിരിക്കുകയാണു. ഇവരെ ഏറെ സൂക്ഷിക്കണം, ഭയക്കണം. ഒരു ചിതാഗതിക്കും, മുദ്രാവാക്യത്തിനുമായി ചാവേറുകളാകുവാന്‍ ഏതു സമയത്തും പൂര്‍ണ്ണ സെറ്റപ്പില്‍ ഇരിക്കുകയാ!!... എന്തു സാഹിത്യമാണിതൊക്കെ? സ്വന്തം ജീവനെ തെല്ലും സ്‌നേഹിക്കാത്ത ഇവര്‍ക്ക് മറ്റുള്ളവരുടെ ജീവനു എന്തു വില നല്‍കാനാകും. ജീവനു പൂജ്യം വിലയിട്ട ചാവേറുകളായി കഴിയുന്നവരുടെ ഇടയില്‍ മനുഷ്യ ജീവിതത്തിനും സ്വാന്തന്ത്ര്യത്തിനും എന്തു അര്‍ഥമാണുള്ളത്. ഇത്തരം പ്രചരണങ്ങളും ജീവനെ ത്രണവല്‍ക്കരിക്കലും സമൂഹത്തില്‍ ആശ്ങ്കയും അസ്വസ്തതയും ഉണ്ടാക്കുകയാണു. ജനങ്ങളില്‍ ഇത്തരം ചെകുത്താന്റെ വചനങ്ങള്‍ പേടിപ്പെടുത്തലുകള്‍ ഉണ്ടാക്കുന്നു. ജനത്തേ ഭയപ്പെടുത്തുന്നു. ഇടതുപക്ഷ തീവൃവാദവും, ക്രിമിനല്‍ വാസനയും വഴിതെറ്റി ചിന്തിക്കുന്നവരില്‍ വളര്‍ത്തുന്നു. സ്വന്തം ജീവിതം സംരക്ഷിക്കാന്‍ താല്പര്യം ഒട്ടുമില്ലാത്തവര്‍ മറ്റുള്ളവരെ എങ്ങിനെ രക്ഷിക്കും. ഒരു യുദ്ധത്തില്‍ പട്ടാളക്കാര്‍ വിജയത്തിനായി മരിച്ചുവീഴും എന്നൊക്കെ പറയുന്ന പോലെ സി.പി.എം പ്രവര്‍ത്തകര്‍ യുദ്ധ സന്നാഹം നടത്തുമെന്നാണോ ഇത്തരം പ്രചരണങ്ങളുടെ അര്‍ഥം. നമ്മുട നാട്ടില്‍ തോക്കും ബോംബും, സ്‌ഫോടക വസ്തക്കളും നിരോധിച്ചിരുന്നിലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ജീവന്റെ വിലയറിയാത്തവര്‍ മറ്റുള്ളവരുടെ ജീവനു വേണ്ടി കൊതിക്കും.

പാര്‍ട്ടിപറയും വരെയേ ജീവിതം ഉള്ളുവെന്ന് കരുതുകയും വിശ്വസിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒട്ടനവധി അടിമകള്‍ സി.പി.എമ്മിലുണ്ട്. പിണറായി വിജയനും, സി.പി.എമ്മിനും ഒക്കെ മീതേ സ്വന്തം ജീവന്റെ വില കാണുവാന്‍ കഴിയാത്ത ആളുകള്‍ക്ക് എങ്ങിനെ കുടുംബം എന്ന ആശയത്തോട് നീതി പുലറത്തുവാനാകും? ജനിപ്പിച്ച മാതാപിതാക്കളോടും, ജന്മം കൊടുത്ത മക്കളോടും ഭാര്യയോടും എങ്ങിനെ നീതി നിര്‍വഹിക്കാനാകും. എന്നുവരെ താന്‍ ജീവിക്കണമെന്ന് പാര്‍ട്ടിപറയും, എന്ന് ഈ കാലഘട്ടത്തിലും വിശ്വസിക്കുന്ന ചില സി.പി.എം പ്രവര്‍ത്തകര്‍ നമ്മുട നാട്ടിലുണ്ടെന്ന് വിശ്വസിച്ചേ പറ്റൂ. വികാരങ്ങളും, വിചാരങ്ങളും, അസ്തിത്വവും, ചിന്താശേഷിയും, ഒന്നുമില്ലാത്ത കുറെ ആളുകള്‍. അന്ധവിശ്വാസികള്‍...മരിച്ചുകഴിഞ്ഞാല്‍ ജയിക്കും, പാര്‍ട്ടി ജയിക്കും, എന്നൊക്കെ കരുതുന്ന വിഢികള്‍. ഇവര്‍ക്ക് എന്നുവെളിവു വീഴും?. സി.പി.എമ്മിലെ ഇത്തരം ചില ആളുകളുടെ അന്ധ വിശ്വാസം അംഗീകരിക്കാന്‍ ഈ കാലഘട്ടത്തിലേ ഒരു മനുഷ്യനു കഴിയുമോ? എത്രയോ ആളുകള്‍ ജീവന്‍ വെടിഞ്ഞുകഴിഞ്ഞു, രക്തസാക്ഷികളായി, വെടിയേറ്റു മരിച്ചു. അവരെല്ലാം മരണം ഏറ്റുവാങ്ങിയത് ഈ പ്പറയുന്ന മരണത്തിനു അപ്പുറമുള്ള വിജയത്തിനു വേണിയായിരുന്നു. എന്നിട്ട്..വിജയമെവിട്?..പര്‍ട്ടിയെവിടെ?..ഇന്ത്യയിലേ പാര്‍ര്‍ട്ടിയുടെ സ്ഥാനമെവിടെ?..ഇന്ത്യയില്‍ ഈ പാര്‍ട്ടി കാച്ചില്‍ പോലെ കീഴോട്ട് വളരുന്നത് കാണുന്നില്ലേ?..വിജയനും,കൂട്ടാളികള്‍ക്കും, ഇന്നു കാണുന്ന വളര്‍ച്ചയല്ല ഉദ്ദേശിക്കുന്നത്. മരിച്ചവരെല്ലാം പോയി മറഞ്ഞു, മണ്ണായി തീര്‍ന്നു..മരിച്ചവരും അവരുടെ ബന്ധുജനങ്ങളും എന്തു നേടി?.. മരിച്ച രക്ത സാക്ഷികള്‍ എവിടെയാണു വിജയിച്ചതെന്ന് ജീവിച്ചിരിക്കുന്നവരും മരിക്കാന്‍ കച്ചകെട്ടി വെമ്പി നില്‍ക്കുന്നവരും നന്നായി മനസിലാക്കണം. കത്തോലിക്കര്‍ സ്വര്‍ഗ്ഗം ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാല്‍ ആരും അതു കണ്ടിട്ടില്ല. കണ്ടവര്‍, അവിടെ നിന്നുവന്നും സാക്ഷ്യവും പറഞ്ഞിട്ടില്ല.

എന്നാല്‍ സി.പി.എമ്മില്‍ നേരെ തിരിച്ചാണു. ജീവിച്ചിരിക്കുന്നവരാണു ഏറ്റവും വലിയ തെളിവും സാക്ഷ്യവും. മരിച്ചവര്‍ മരണ ശേഷം വിജയിച്ചില്ലെന്നും, അവരുടെ മുദ്രാവാക്യവും, ആഗ്രഹവും വിജയിച്ചില്ലെന്നും തിരിച്ചറിയുക. പാര്‍ട്ടിയും, നയവും, നേതാക്കളും ഒക്കെ കാലത്തിനനുസരിച്ച് മാറും. പാര്‍ട്ടി ഈ രൂപത്തിലും, നയത്തിലും, നേതൃത്വത്തിലും നാളെകളില്‍ ഉണ്ടാകില്ല. മാറ്റത്തിനു വിധേയമാണു. എന്നാല്‍ മരിച്ചവര്‍ ആരും പര്‍ട്ടിയും നേതാവും, നയവും, ഒക്കെ മാറുപോള്‍ കുഴിമാടം വെട്ടിതുറന്ന് പുറത്തുവരാനും, എന്തിനെന്നെ രക്തസാക്ഷിയാക്കി ചതിച്ചു എന്നും ചോദിക്കാനും വരില്ല. ജീവന്റെ വിലയറിയാത്ത ചാവേറുകള്‍ക്കും ചാവാലികള്‍ക്കും മനോരോഗത്തിനു എ.കെ ജി സെന്ററില്‍ ഒരു കൗണ്‍സിലിങ്ങ് കേന്ദ്രം തുടങ്ങിയാല്‍ ഭാവിയില്‍ കുടെ കുടുംബങ്ങള്‍ രക്ഷപെടും.. സി.പി.എമ്മിനു മനുഷ്യത്വ മുഖം കൂടുതലായി കൈവരും.
(ഈ ചിത്രം ഫേസ്ബുക്കിലേ എന്റെ സുഹൃത്ത് ലിസ്റ്റിലുള്ള ഒരു സി.പി.എം ഭക്തൻ ഷേർ ചെയ്തതാണു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് അവഹേളിക്കുന്നത്നു തുല്യമാകുമെന്നതിനാൽ ആ സുഹൃത്ത് ആരെന്ന് ഇവിടെ പറയുന്നില്ല.)