Search This Blog

Monday, December 23, 2013

ആശങ്കകള്‍ തുടരുന്നു. ജനങ്ങള്‍ വോട്ടുബാങ്കാകണം. അവസാനത്തേ ആയുധം എടുക്കുക.

 ''വോട്ടറെ സബന്ധിക്കുന്നിടത്തോളം കാല്‍ കാശിന്റെ വിലയില്ലാത്ത ഓരോ വോട്ടുകളും കൂട്ടമായി സംഘടിക്കുമ്പോള്‍ മാരക പ്രഹരശേഷിയാണുള്ളത്. എല്ലാവരും അതെടുത്ത് ഉപയോഗിക്കാന്‍ സംഘടിക്കുക. ആ ശക്തികണ്ട് മാത്രമേ ഈ ചുരുങ്ങിയ കാലയളവില്‍ ഒരു തീരുമാനം ഇനി ഉണ്ടാകൂ. കര്‍ഷകരും, ജനങ്ങളും, വോട്ടുബാങ്കെന്ന അവസാനത്തേ ആയുധം കൈയ്യിലെടുത്ത് സംഘടിക്കുക. ജനവാസകേന്ദ്രങ്ങള്‍ ക്കും പട്ടയഭൂമിക്കും കൃഷിയിടത്തിനും പുറത്തായിരിക്കണം ലോലപ്രദേശം .  കസ്തൂരിയേയും, വനം പരിസ്ഥിതി നിയമങ്ങളെയും ജനങ്ങളുടെ കൃഷിയിടത്തില്‍ നിന്നും എന്നേക്കുമായി അടിച്ച പുറത്താക്കണം.'' 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ എന്തൊരു മടിയാണെന്നും താമസമാണെന്നും വ്യക്തമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കവും ഓഫീസ് മെമ്മോറാണ്ടവും. ലോല പ്രദേശങ്ങള്‍ പുനനിര്‍ണ്ണയം നടത്താന്‍ സസ്ഥാന സര്‍ക്കാരിനു കഴിയുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പുതിയ ഓഫീസ് മെമ്മോറാണ്ടം വിശദമായി പരിശോധിച്ചാല്‍ ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണ്ണയം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാരിനേയോ പ്രാദേശിക സമിതിയേയോ അധികാരപ്പെടുത്തിയിട്ടില്ലെന്നാണു സത്യം. അതായത് കസ്തൂരി രംഗന്‍ നിര്‍ദ്ദേശിച്ച് കേരളത്തിലേ 123വില്ലേജുകളെയും സംബന്ധിച്ച നിര്‍ദ്ദേശം പൂര്‍ണ്ണമായും നിലനില്ക്കുകയാണിപ്പോഴും. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കനാനേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. ലോല പ്രദേസങ്ങള്‍ പുനനിര്‍ണ്ണയം നടത്തുവാന്‍ പറ്റില്ല. സസ്ഥാന സര്‍ക്കാരാവട്ടെ ഈ നിര്‍ദ്ദേശം രൂപപ്പെടുത്താന്‍ പഞ്ചായത്തുതലത്തില്‍ പ്രാദേശിക സമിതികള്ക്കു രൂപവും നല്കി. ഈ സമിതികള്‍ നല്കുന്ന നിര്‍ദേശവും, സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശവും കേന്ദ്രം അതേപടി അംഗീകരിക്കും എന്നതിനു ഒരു ഉറപ്പും സാധ്യതയുമില്ല.

പഞ്ചായത്ത് തലത്തില്‍ ഇനി സര്‍വേ നമ്പര്‍പ്രകാരമാണ് ലോല പ്രദേശം കണ്ടെത്തുന്നത്. വനത്തിനു അടുത്തുള്ള സ്ഥലങ്ങള്‍ ഇതില്‍ കുടുങ്ങാതിരിക്കാന്‍ കരുതല്‍ വേണം. ഒരു മുന്‍ വിധിയും ഇക്കാര്യത്തില്‍ ഉണ്ടാകരുത്. ജനവാസകേന്ദ്രങ്ങള്‍ ക്കും പട്ടയഭൂമിക്കും കൃഷിയിടത്തിനും പുറത്തായിരിക്കണം ലോലപ്രദേശം കണ്ടെത്തുന്നത്. കസ്തൂരിയേയും, വനം പരിസ്ഥിതി നിയമങ്ങളെയും ജനങ്ങളുടെ കൃഷിയിടത്തില്‍ നിന്നും എന്നേക്കുമായി അടിച്ചുപുറത്താക്കണം. മാത്രമല്ല പുതിയ നിര്‍ദ്ദേശം സമിതികള്‍ നല്കുമ്പോള്‍ വന്യജീവികള്‍ നടത്തുന്ന അക്രമത്തിലേ നാശത്തിനും, ഹാനിക്കും വനം വകുപ്പിനും, പരിസ്ഥിതി വകുപ്പിനും ഉത്തരവാദിത്വംനിര്‍വചിക്കണം. പരിസ്ഥിതിയും വനവും സംരക്ഷിക്കുന്നതിന്റെ ചിലവില്‍ വന്യജീവികള്‍ വരുത്തുന്ന കൃഷിയിടത്തിലേ നാശം കൂടി ഉള്‍പ്പെടുത്തണം.

പ്രാദേശിക സമിതികള്‍ സര്‍വേനമ്പര്‍ പ്രകാരം ഒരിടത്തും തീരുമാനമെടുക്കരുത്. ഒരു കര്‍ഷകനെ പോലും സര്‍വേ നമ്പര്‍ കണക്കിന്റെ കുരുക്കില്‍ കൊല്ലരുത്. വില്ലേജിലേ മുഴുവന്‍ സര്‍വേനമ്പറുകളും ഒരുപോലെ പരിഗണിക്കണം. അല്ലെങ്കില്‍ കുറെ വനസാമീപ്യമുള്ള കര്‍ഷകര്‍ ചതിക്കപ്പെടും, കസ്തൂരിയില്‍ കുരുങ്ങും. ഏതാനും ചിലര്‍ കുരുങ്ങിയാല്‍ ഭൂരിഭാഗം വരുന്ന രക്ഷ്‌പെട്ടവര്‍ അവര്‍ക്കായി സമരം നടത്തില്ല. എല്ലാ സമരങ്ങളും അവസ്സാനിക്കുകയും ചെയ്യും. നമ്മൂടെ നാട്ടില്‍ റോഡ് വികസനവും, പുതിയ പദ്ധതികള്‍ക്കായി ഭൂമിയെടുക്കലും വരുമ്പോള്‍ നഷ്ടപ്പെടുന്നവനേ മഹാ ഭൂരിപക്ഷം വരുന്ന ഒന്നും നഷ്ടപ്പെടാത്തവര്‍ ഒറ്റപ്പെടുത്തുന്ന സ്ഥിതി ഇവിടെയും ഉണ്ടാകരുത്. വികസനത്തിന്റെപേരിലും, പ്രകൃതി സംരക്ഷണത്തിന്റെ പേരിലും നഷ്ട്‌പ്പെടുന്നവരും ഹിംസിക്കപ്പെടുന്നവരും എന്നും ന്യൂനപക്ഷങ്ങ്‌ളെന്ന് ഓര്‍മ്മവേണം. തോളോട് തോള്‍ചേര്‍ന്ന് സമരം നടത്തിയവരില്‍ നിന്നും ഏതാനും ആളുകളെ മാത്രം ഭിന്നിപ്പിച്ച് കസ്തൂരി റിപ്പോര്‍ട്ട് നടപ്പിലാക്കിക്കരുത്.

 കസ്തൂരി റിപ്പോര്‍ട്ട് ഈ കേന്ദ്ര സര്‍ക്കാരിന്റെ കാലത്തു തീപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. ഈമേഖലയിലേയും, 10കിലോമീറ്റര്‍ ബഫര്‍ സോണിലേയും ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കും. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണു വരുന്നതെങ്കില്‍ കസ്തൂരി റിപ്പോര്‍ട്ടില്‍ കേരളത്തിനു കാര്യമായ ഒഴിവാക്കല്‍ ഉണ്ടാകില്ല. ഇപ്പോള്‍ തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ബി.ജെ.പിയുമായി ബന്ധപ്പെട്ട സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പി കേരളത്തില്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ അനുകൂലമായി ചിതിക്കുന്ന ഒരു പാര്‍ട്ടികൂടിയാണ്. അത് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കസ്തൂരി റിപ്പോര്‍ട്ടെന്ന ഈ തീപിടിച്ച വിഷയത്തില്‍ നിന്നും പുറത്തുകടക്കാനും ഉത്തരവാദിത്വത്തില്‍നിന്നും തലയൂരാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ കേരളത്തിലേ കര്‍ഷകരെല്ലാം ഭാവിയില്‍ പീധിക്കപ്പെടും. കസ്തൂരിയുടെ കറുത്ത ഭീതിയില്‍ ജീവിതം തകരും. മുല്ലപ്പെരിയാര്‍ പോലെയും, അയോധ്യ തര്‍ക്കം പോലെയും ഈ വിഷയം നീട്ടിക്കൊണ്ട്‌പോകാതെ അവസാന തീരുമാനം ഉണ്ടാകണം.

 തിരഞ്ഞെടുപ്പ് അടുത്തുവന്നു. എല്ലായിടത്തും സമരസമിതികള്‍ ഉണരണം. കൂടുതല്‍ കൂടുതല്‍ ശക്തി സമാഹരിച്ച് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം. അത് ഏറ്റവുമടുത്ത ദിവസം തന്നെ തുടങ്ങണം. കാരണം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വരും മുമ്പ് ഈ വോട്ടുബാങ്ക് രാഷ്ട്രീയം സര്‍ക്കാരുകള്‍ക്ക് ബോധ്യമാകണം. വോട്ടറെ സംബധിക്കുന്നിടത്തോളം കാല്‍ കാശിന്റെ വിലയില്ലാത്ത  ഓരോവോട്ടുകളും കൂട്ടമായി സംഘടിക്കുമ്പോള്‍ മാരക പ്രഹരശേഷിയാണുള്ളത്. എല്ലാവരും അതെടുത്ത് ഉപയോഗിക്കാന്‍ സംഘടിക്കുക. ആ ശക്തികണ്ട് മാത്രമേ ഈ ചുരുങ്ങിയ കാലയളവില്‍ ഒരു തീരുമാനം ഇനി ഉണ്ടാകൂ. കര്‍ഷകരും, ജനങ്ങളും, വോട്ടുബാങ്കെന്ന അവസാനത്തേ ആയുധം കൈയ്യിലെടുത്ത് സംഘടിക്കുക. ഇനി കസ്തൂരി വിരുദ്ധ സമരം വോട്ടുബാങ്ക് രാഷ്ട്രീയത്തിളേക്ക് തിരിച്ചുവിടണം. കസ്തൂരി വിരുദ്ധ വോട്ടുബാങ്ക് ഉണ്ടാക്കാന്‍ നിലവിലേ 123വില്ലേജ്ജുകളിലേ ആളുകളേ മാത്രം കൂട്ടിയാല്‍ പോരാ. 10കിലൊമീറ്റര്‍ ഉള്ള ഇതിന്റെ ബഫര്‍സോണുകളില്‍ കൂടി ഉള്‍പ്പെട്ടവര്‍ വേണം. ഫഫര്‍ സോണുകളേ പറ്റി ഇനിയും ജനങ്ങള്‍ മനസിലാക്കിയിട്ടില്ല. ഉദാഹരണത്തിനു കൊട്ടിയൂരിന്റെ ബഫര്‍ സോണ്‍ മണത്തണവരെ വരുന്നുണ്ട്.