Search This Blog

Thursday, July 31, 2014

ലോകം ഇവര്‍ക്കുനേരെയും കരുണകാട്ടുക; കണ്ണ്‌ തുറന്നുകാണുക ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് എന്തുസംഭവിച്ചു ?

Story Dated: Saturday, July 26, 2014 9:07 pm IST

;
വിന്‍സ് മാത്യു.
ഉള്ളതു പറഞ്ഞാല്‍ !...
ദൈവവും മതവും ഒക്കെ കാരണം മനുഷ്യര്‍ കൂട്ടമായി കൊല്ലുകയും കൊലചെയ്യപ്പെടുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുമ്പോള്‍, അതില്ലാത്ത ലോകത്തെ സ്വപ്നം കാണുന്ന യുക്തിവാദികളെ വിമര്‍ശിക്കാന്‍ സമൂഹത്തിനു എന്ത് അര്‍ഹതയാണുള്ളത്? യുക്തിവാദികള്‍ ലോകത്ത് യുദ്ധവും, കൂട്ടകുരുതിയും, ലോക നശീകരണവും വരുത്തിയിട്ടില്ല എന്നത് പച്ചയായ സത്യമല്ലേ? ഒരു മനുഷ്യ ജീവനെപോലും അവര്‍ നശിപ്പിച്ച ചരിത്രം ഇല്ല.
........
ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് സ്ഥാപിച്ച ഐ.എസ്.ഐ.എസ് ക്രിസ്ത്യാനികള്‍ക്കെതിരെ ഫത് വ പുറപ്പെടുവിച്ചിരിക്കുകയാണ്‌. പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസ്സൂളിലെ ക്രിസ്ത്യാനികളുടെ വീടുകളില്‍ ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ഒട്ടിച്ചത് ആഴ്ച്ചകള്‍ക്ക് മുമ്പാണ്‌. നോര്‍ത്തേണ്‍ ഇറാക്കില്‍നിന്നും ക്രിസ്ത്യാനികള്‍ പൂര്‍ണ്ണമായും പാലായനം ചെയ്തുകഴിഞ്ഞു. ലോകത്തെ ഏറ്റവും പഴക്കംചെന്ന ക്രിസ്ത്യന്‍ ജനസമൂഹമാണ്‌ 2000വര്‍ഷത്തെ ആത്മബന്ധം അവസാനിപ്പിച്ച് രാജ്യം വിട്ടിരിക്കുന്നത്. അവരുടെ, വാഹനങ്ങള്‍ ആഭരണങ്ങളും, പണവും, മൊബൈല്‍ ഫോണും വരെ കവര്‍ച്ചക്കാര്‍ എടുത്തു. സ്വത്തും, രാജ്യവും എല്ലാം വിട്ട് പാലായനം ചെയ്യുന്ന ഇവര്‍ അയല്‍ രാജ്യങ്ങളിലേക്കും വിമിതര്‍ കടന്നുവരാത്ത മറ്റ് മേഖലകളിലും അഭയം തേടുകയാണ്‌. പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ വധഭീഷണിമുഴക്കി ഭീകരര്‍ മതം മാറ്റി. അതിനു തയ്യാറാകാതിരുന്നവരാണ്‌ രാജ്യം വിടുന്നത്. മുസ്ലീങ്ങള്‍ അല്ലാത്ത എല്ലാ ആളുകളും നോണ്‍ മുസ്ലീം നികുതി തങ്ങള്‍ക്ക് കൈമാറണമെന്ന് തീവൃവാദികള്‍ ഉത്തരവിറക്കികഴിഞ്ഞു. എന്‍ (N) നോട്ടീസാണ്‌ വിമിത പോരാട്ടക്കാര്‍ ഇറക്കിയിരിക്കുന്നത്. നസ്രായന്‍ അല്ലെങ്കില്‍ ക്രിസ്ത്യന്‍ എന്നാണ്‌ ഇതിലൂടെ അര്‍ഥമാക്കുന്നത്.
ഇന്ത്യയില്‍ വര്‍ഗീയവാദത്തിനും തീവൃവാദത്തിനും എതിരേ ന്യൂന പക്ഷങ്ങള്‍ നടത്തുന്ന ഭയാശങ്കകള്‍ എന്തേ ഇറാക്കിലെ കത്തോലിക്കരുടെ കാര്യത്തില്‍ ഇല്ലാത്തത്?. അതോ ജീവിക്കുന്ന രാജ്യത്ത് ന്യൂനപക്ഷം ആയാല്‍ അവിടെമാത്രം സംരക്ഷണവും, തങ്ങള്‍ക്ക് മത ഭൂരിപക്ഷമുള്ളിടത്തേ രാജ്യത്തേ ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടകുരുതികള്‍ക്ക് കൂട്ടും നില്ക്കാമെന്നാണോ?. ഇറാക്കില്‍ ഒരു പതിറ്റാണ്ടുമുമ്പ് 14ലക്ഷം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന് 50000 ആയി ചുരുങ്ങി. ബാക്കി 13.5ലക്ഷം വരുന്ന ആളുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് എന്തുകൊണ്ട് ആരും ഉല്കഠയോടെ ചോദിക്കുന്നില്ല. അവരെ കൂട്ടകുരുതി നടത്തിയും, നാടുകടത്തിയും, ഓടിച്ചുവിട്ടും മത ഭൂരിപക്ഷം നാമാവിശേഷമാക്കി. ബാഗ്ദാദ് അടക്കമു‍ള്ളടത്തെ കത്തോലിക്കാ പള്ളികള്‍ എല്ലാം ത്കര്‍ത്തു. 2000വര്‍ഷത്തേ കത്തോലിക്കരുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍നിന്നും അവരെ പുറത്താക്കിയത് ദരിദ്രരായാണ്‌. ഇറാക്കിലെ ആദ്യ മത, ജനസമൂഹമാണ്‌ കൂട്ടകുരുതിയിലൂടെയും, പാലായനത്തിലൂടെയും ഇല്ലാതായതെന്ന് ഓര്‍ക്കണം. മാതൃ രാജ്യത്തിനു പുറത്ത് ലക്ഷങ്ങള്‍ രാജ്യമില്ലാതെ അഭ്യാര്‍ഥികളായി സിറിയയിലും, ജോര്‍ദ്ദാനിലും, മറ്റ് പല രാജ്യങ്ങളിലും കഴിയുന്നു. ലോകത്ത് ഏറ്റവും വലിയ ന്യൂനപക്ഷ കൂട്ടകുരുതിയും പീഢനവും ഇറാക്കില്‍ നടന്നുകഴിഞ്ഞു. ഇനി അവിടെ രക്ഷിക്കാനും അവകാശങ്ങള്‍ സ്ഥാപിക്കാന്‍ പോലും ഈ വിഭാഗം ഇല്ല. ഭൂരിപക്ഷത്തിനെതിരെ കുരച്ചുചാടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും ഇറാക്കിലെ ഭീകരത കാണുന്നില്ല. അവിടെയാകാം, ഇവിടെയാകത്തില്ല എന്ന രീതി ശരിയല്ല. ഇതെല്ലാം വയ്ച്ച് നോക്കുമ്പോള്‍ ഇന്ത്യയിലേ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ എന്തിന്റെ കുറവാണുള്ളത്. ഇറാക്കിലെ ഭൂരിപക്ഷ തീവൃവാദം വയ്ച്ച് ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗീയത എത്രയോ നിര്‍ദ്ദോഷമാണ്‌. ഈ ഹൈന്ദവ ഭൂരിപക്ഷ രാജ്യത്തിന്റെ അന്തസ് എത്രയോ വലുതാണ്‌.
അക്രമവും വര്‍ഗീയതയും കൂട്ടകൊലയും എവിടെ നടന്നാലും എതിര്‍ക്കപ്പെടേണ്ടതാണ്‌. എന്റെ മതം മറ്റുമതക്കാരെ കൂട്ടകൊലനടത്തിയാല്‍ അതിനേ അഭിമാനത്തോടെ കണ്ട് നാവടക്കിയിരിക്കുകയും, സ്വന്തം മതക്കാര്‍ കൊലചെയ്യപ്പെടുമ്പോള്‍ കണ്ണുനീരു പൊഴിക്കുന്നതും കണ്ണില്ചോരയില്ലാത്ത കപട മാനവീകതയാണ്‌. ഇത്തരക്കാര്‍ക്ക് മനുഷ്യനും അവന്റെ ജീവനും രക്തവുമല്ല മറിച്ച് എന്റെ മതം എന്ന ചിന്തയാണ്‌ ഈ ലോകത്ത് വലുത്. സ്വന്തം മതക്കാരെ കൂട്ടകുരുതി നടത്താന്‍ കൈയ്യടിപ്പിച്ച് പ്രോല്‍സാഹിപ്പിക്കുന്ന കൊലപാതകികള്‍ക്ക് കൂട്ടുനില്ക്കുന്നവരാകരുത് ഒരു മത വിശ്വാസിയും.
ഇന്ത്യയിലേയും കേരളത്തിലേയും രാഷ്ട്രീയപാര്‍ട്ടികള്‍, പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ സാഹിത്യ നിരീക്ഷകന്മാര്‍ എല്ലാവരും ലോകത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും സമരം നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇവരാരും എന്തുകൊണ്ട് ഇറാക്കിലെ മത ന്യൂനപക്ഷത്തിനെതിരായ നൂറ്റാണ്ടുകളായ ക്രൂരതകള്‍ക്കെതിരെ കണ്ണടയ്ക്കുന്നു?. ഭൂരിപക്ഷ വിഭാഗം ഒരു രാജ്യത്തെ ദുര്‍ബല ന്യൂനപക്ഷത്തേ കൂട്ടകൊലയിലൂടെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന ഇറാക്കിലെ ഭീകരതയ്ക്കെതിരെ നിലയുറപ്പിക്കാന്‍ ലോകത്തെ സമാധാനത്തിനും സഹവര്‍തിത്വത്തിനും ആകുന്നില്ല, ഐക്യരാഷ്ട്ര സഭയെവിടെപോയി, ലോകത്ത് സമാധാനവും നീതിയും സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്ന അമേരിക്കയെവിടെ?.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇസ്രായേല്‍-പാലസ്തീനിലേക്ക് തിരിയുമ്പോള്‍ ഇറാക്കിലേ ന്യൂനപക്ഷങ്ങളേ എല്ലാവരും മറന്നിരിക്കുന്നു. വര്‍ഗീയതയും, ന്യൂനപക്ഷപീഢനവും, കൂട്ടകൊലകളും ലോകത്തെവിടെയാണെങ്കിലും വിമര്‍ശിക്കപ്പെടണം. ഇറാക്കില്‍നിന്നും പാലായനം നടത്തിയ ക്രിസ്ത്യാനികള്‍ ദരിദ്രരായി അഭയാര്‍ഥികളായി പലരാജ്യങ്ങളില്‍ അലയുകയാണ്‌. അവശേഷിക്കുന്നവര്‍ മരണഭയത്താല്‍ എല്ലാം ഉപേഷിച്ചെന്നവിധം കഴിയുന്നു. കൂട്ടകൊലയില്‍ ഇല്ലാതായ ഈ വംശാവലിക്കെതിരായ അനീതികള്‍ വേറെ. ഇറാക്കിലെ ന്യൂനപക്ഷം ലോകത്തിന്റെ കാരുണ്യവും പ്രതികരണവും തേടുകയാണ്‌.
എ.ഡി ഒന്നാം നൂറ്റാണ്ടിലാണ്‌ ക്രിസ്തു ശിഷ്യന്മാരായ സെന്റ്. തോമസും, തദ്ദേവൂസും ഇറാക്കില്‍ ക്രിസ്തുമതവുമായി എത്തിയത്. 2000വര്‍ഷത്തിലേറെയായി ഇറാക്കിലും മൊസൂളിലും ക്രിസ്ത്യാനികള്‍ പള്ളികള്‍ സ്ഥാപിച്ച് അരാധന നടത്തുകയും, ജീവിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് ഈ മതവിഭാഗമായിരുന്നു ഇറാക്കില്‍ നിര്‍ണ്ണായകം. 13നൂറ്റാടില്‍ ഇറാക്കില്‍ 12രൂപതകള്‍ വരെ നിലവിലുള്ള പ്രബലമായ മതമായിരുന്നു ക്രിസ്ത്യാനിറ്റി. 14ആം നൂറ്റാണ്ടില്‍ മുസ്ലീം രാജവംശങ്ങളുടെ പടയോട്ടത്തേതുടര്‍ന്ന് കത്തോലിക്കരെ ഉന്മൂലനം ചെയുകയായിരുന്നു. ടിമൂര്‍ ചക്രവര്‍ത്തി നടത്തിയ പടയോട്ടത്തില്‍ ബാഗ്ദാദില്‍ 90000 ത്തിലധികവും തിക്രിത്തില്‍ 70000 ക്രിസ്ത്യാനികളുടെ ശിരശ്ചേദനം നടത്തിയെന്നാണ്‌ ചരിത്രത്തില്‍ പറയുന്നത്.
ഇതു പോലെ തന്നെ കിഴക്കന്‍ മേഖലയിലും ക്രിസ്ത്യന്‍ മതത്തിന്റെ ആധിപത്യം പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തു. ഈ സംഭവത്തോടെ ഇറാക്ക് മേഖലയിലേ ക്രിസ്ത്യന്‍ മതം ഏറെക്കുറെ തുടച്ചുനീക്കപ്പെടുകയായിരുന്നു.17നൂറ്റാണ്ടില്‍ അമീര്‍ അഫ്രാസിയാബ് പോര്‍ച്ചുഗീസുകാര്‍ക്ക് നഗര മേഖലയ്ക്ക് പുറത്തു പള്ളി പണിയാന്‍ അനുമതി നല്കുന്നതോടെയാണ്‌ ക്രിസ്ത്യന്‍ മതം പിന്നീട് ഇറാക്കില്‍ നാമെടുക്കുന്നത്. ഇതിനുശേഷം കത്തോലിക്കര്‍ കൂട്ടമായി ഇറാക്കില്‍നിന്നും ഉന്മൂലനം ചെയ്യപ്പെട്ടത് 1914- 1933 കാലഘട്റ്റത്തിലായിരുന്നു. ഇവിടെത്തേ കത്തോലിക്കര്‍ നേരിട്ട ചരിത്രത്തിലേ രണ്ടാമത്തേ ദുരന്തം ആയിരുന്നത്. ഇറാക്കിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ഈ ക്രിസ്ത്യന്‍ കൂട്ടക്കുരുതികള്‍ ലോക ചരിത്രത്തിലെ തന്നെ പ്രധാന സഭവമാണ്‌. ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന പോരാട്ടത്തില്‍ അധികവും ബലിയാടാവേണ്ടിവന്നത് ഇറാക്കിലെ കത്തോലിക്കരായിരുന്നു. ഇറാക്കിലെ പ്രാദേശിക മിലിട്ടറി നടത്തിയ അക്രമണത്തിലും മറ്റും ലൗസാനേ ഉടമ്പടിയിലെ റിപ്പോര്‍ട്ട് പ്രകാരം 2,75000 അസ്സീറിയന്‍ (കത്തോലിക്കര്‍) ആളുകള്‍ മരണപ്പെട്ടതായാണ്‌ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ കത്തോലിക്കരുടെ തിട്ടപ്പെടുത്താതെ പോയ മരണങ്ങള്‍ ഉള്‍പ്പെടെ 3ലക്ഷത്തിലധികം കൊലപാതകങ്ങള്‍ ഉണ്ടായെന്നും ചരിത്രം പറയുന്നു. അസ്സീറിയന്‍ ജെനോസൈഡ് (അസ്സീറിയന്‍ കൂട്ടക്കുരുതി) എന്നപേരില്‍തന്നെയാണ്‌ ചരിത്രത്തില്‍ ഈ കൂട്ടക്കുരുതികള്‍ അറിയപ്പെടുന്നതും. ഇതിലൂടെ ഇന്നത്തേ ഇറാക്ക് മേഖലയിലേ പകുതിയിലധികം ക്രിസ്ത്യാനികളേയും ഉന്മൂലനം നടത്തി.
1950ഓടെ ജനസംഖ്യയില്‍ 10 ശതമാനമായി ക്രിസ്ത്യാനികള്‍ ചുരുങ്ങി. പിന്നീട് ഓരോ ആഭ്യന്തിര സംഘര്‍ഷത്തിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവുണ്ടായി തുടങ്ങി. 1987ലെ അവസാനത്തെ ഇറാക്ക് സെന്‍സസ് പ്രകാരം 14ലക്ഷം ആയിരുന്നു ക്രിസ്ത്യാനികളുടെ എണ്ണം. തുടര്‍ന്നുള്ള സദ്ദാം ഹുസൈന്റെ ഏറെക്കുറെ സുക്യുലര്‍ രീതിയിലുള്ള ഭരണത്തില്‍ കൃസ്ത്യാനികള്‍ സംതൃപ്തരും സുരക്ഷിതരും ആയിരുന്നു. എന്നാല്‍ പിന്നീടുള്ള ഇറാക്ക് യുദ്ധവും സദ്ദാം ഹുസൈന്റെ വിചാരണയും ഇറാക്കിലെ ക്രിസ്ത്യാനികളുടെ ജീവിതം വീണ്ടും കശക്കിയെറിഞ്ഞു.2003ലെ ഇറാക്ക് യുദ്ധശേഷം വധഭീഷണിയും, നാടുകടത്തലും ഭീഷണിപ്രയോഗിച്ച് ഇറാക്കിലെ ക്രിസ്ത്യാനികളെ വ്യാപകമായി പീഢിപ്പിക്കുനയും മതം മാറാന്‍ ആവശ്യപ്പെടുകയും ഉണ്ടായി.2004ലും 2008ലും ഇറാക്കിലും ബാഗ്ദാദിലുമുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഒട്ടുമിക്കവയും തകര്‍ക്കുകയും, വൈദീകരെയും പള്ളിയില്‍ വരുന്നവരെയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. 2010ല്‍ മൊസൂളില്‍ ഐഡന്‍ന്റിറ്റി കാര്‍ഡില്ലാതെ ക്രിസ്ത്യാനികള്‍ പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ട് തീവൃവാദികള്‍ ഫത്വ ഇറക്കി. ക്രിസ്ത്യാനികള്‍ക്ക് അവരുടെ പേരിന്റെ അവസാനം അസ്സിരിയന്‍ എന്നോ ക്രിസ്ത്യന്‍ എന്നോ എഴുതിചേര്‍ക്കുവാന്‍ തുടങ്ങി.2010 ജനവരിയിലാണ്‌ ബാഗ്ദാദിലെ അതിപുരാതനമായ കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന വൈദീകരടക്കം 58പേരേ കൊലപ്പെടുത്തുകയും പള്ളി നശിപ്പിക്കുനയും ചെയ്തത്.
2003ലെ ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് ക്രിസ്ത്യാനികളുടെ എണ്ണം വീണ്ടും ചുരുങ്ങി. അമേരിക്കയുടേയും പാശ്ചാത്യ ശക്തികളുടേയും ഇറാക്കിനുമേലുള്ള അക്രമണത്തിനു ഇറാക്കിലെ ക്രിസ്ത്യന്‍ സമൂഹം ബലിയാടാവുകയായിരുന്നു. ആഭ്യന്തിര സംഘര്‍ഷത്തില്‍ ക്രിസ്ത്യാനികള്‍ നല്ലെരുഭാഗത്തേയും തീവൃവാദികള്‍ കൊന്നൊടുക്കുകയായിരുന്നു. കുറെപേര്‍ സിറിയയിലേക്ക് പാലായനം നടത്തി. അല്ക്വയ്ദയുടെയും, മറ്റ് തീവൃവാദ ഗ്രൂപ്പുകളുടെയും അക്രമത്തില്‍ ഇറാക്ക് കത്തോലിക്കര്‍ വീണ്ടും ചിതറി. മരിച്ചവര്‍ എത്രയെന്നോ പാലായനം ചെയ്തവര്‍ എത്രയെന്നോ കൃത്യമായ കണക്കുകള്‍ നിലവിലില്ല. 3.3ലക്ഷത്തോളം പേര്‍ സിറിയയില്‍ അഭയം തേടിയതായി പറയുന്നു. 10000പേര്‍ യു.കെയില്‍ അഭയാര്‍ഥികളായി. ഇറാക്കില്‍ നിന്നും പലരും വെറും കൈയ്യുമായി ഒളിച്ചോടുകയും, കടല്മാര്‍ഗം രക്ഷപെടുകയുമായിരുന്നു. 2003ല്‍ 12ലക്ഷമുണ്ടായിരുന്ന കത്തോലിക്കര്‍ 2014ലെ യു.എന്‍ കണക്കുകള്‍ പ്രകാരം 2.9ലക്ഷമായി ചുരുങ്ങി. ഇപ്പോഴത്തെ ആഭ്യന്തിര യുദ്ധത്തോടെ ഇറാക്കിലെ ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോള്‍ വെറും 50000ത്തിലേക്ക് ചുരുങ്ങിയതായി കത്തോലിക്ക സഭ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമിതപോരാട്ടക്കാര്‍ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ച മൊസൂളില്‍ ക്രിസ്ത്യാനികളുടെ സംഖ്യ എണ്ണം 60000ആയിരുന്നത് പൂജ്യമായിരിക്കുന്നു ഇപ്പോള്‍. ഇറാക്കിലെ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള പട്ടണത്തില്‍ ഒന്നായിരുന്നു ഇത്.
nmvins@gmail.com
http://www.dailyindianherald.com/home/details/a3473aEu/9