Search This Blog

Sunday, August 31, 2014

മാധ്യമം പത്രം.അറപ്പുളവാക്കുന്ന എഡിറ്റോറിയല്‍

 


Story Dated: Saturday, August 30, 2014 11:50 am IST
;
അഡ്വ.വിന്‍സ് മാത്യു .
ഉള്ളതു പറഞ്ഞാല്‍ ....
ഇറാക്കിലും സിറിയയിലും നടക്കുന്നത് ഇസ്ളാമിക് ഭീകരരുടെ വീണവായനയല്ല,ഭീകരതയാണ്‌ .
ഭീകര സംഘടനയും ഒളിപ്പോരുകാരുമായ ഹമാസ് നീതി ചെയ്യുന്നുവെന്ന് മാധ്യമം പത്രം. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്ന അര്‍ഥമുള്ള ഹമാസ് പേര് എല്ലാ അര്‍ഥത്തിലും ശരിയാണെന്ന് വ്യക്തമാക്കിയതായും പത്രം പറയുന്നു. മാത്രമല്ല ലോകത്തെ വിമോചന പോരാളികള്‍ക്കും, സ്വാന്തന്ത്ര്യ ദാഹികള്‍ക്കും അഭിമാനവും ആവേശവും ആവുകയാണ്‌ ഹമാസ് എന്നും മാധ്യമം പറയുന്നു. ഓഗസ്റ്റ് 29ന്റെ പത്രത്തിന്റെ എഡിറ്റോറിയല്‍ ഹമാസിനു പിന്തുണയും അഭിനന്ദനവും പ്രഖ്യാപിക്കാന്‍ നീക്കിവയ്ച്ചു മാധ്യമം പത്രം. ഹമാസ് എന്താണെന്നും ഇസ്രായേല്‍ എന്താണെന്നും അറിയാന്‍ വെറുതെ ഒന്നും ഇന്റര്‍നെറ്റില്‍ പരതിയാല്‍ മതി. ഇസ്രായേല്‍ ഒരു രാജ്യമാണെന്നും ലോകത്ത് പലരാജ്യങ്ങളും ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ്‌ ഹമാസ് എന്നും ആര്‍ക്കും അറിയാവുന്ന കാര്യമാണ്‌.
ഇസ്രായേല്‍ നടത്തുന്ന അക്രമവും, ഹമാസ് ഇസ്രായേലിലേക്ക് നടത്തുന്ന അക്രമവും തെറ്റാണ്‌. അതുപോലെ അതിനേക്കാള്‍ ക്രൂരവും ആള്‍നാശവും, കുട്ടികളുടെ കൂട്ടക്കുരുതിയും ഇപ്പോഴും അരങ്ങേറുന്ന ഇറാക്കിലും സിറിയയിലും നടക്കുന്നത് ഇസ്ളാമിക് ഭീകരരുടെ വീണവായനയല്ല, ഭീകരതയാണ്‌. മുസ്ലീമുകളെ തന്നെയും, മറ്റ് മത ന്യൂന പക്ഷങ്ങളേയും 100-ശതമാനം കൊന്നുകളയുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുകയാണവിടെ. വെടിവെയ്ച്ച് കൊല്ലുന്ന ജനക്കൂട്ടത്തിന്റെ ജഢങ്ങള്‍ കുഴിച്ചിടാന്‍ പോലും ക്ഷമകാണിക്കാതെ ഇസ്ളാമിക് വിമത ഭീകരര്‍ വന്‍ കുഴികുത്തി ജനങ്ങളെ ജീവനോടെ അതില്‍ തള്ളിയിട്ട് വെടിവയ്ക്കുകയും, ജീവനോടെ മൂടുകയും ചെയ്യുന്നു. ചിലരെ കുഴിയെടുത്ത് അതിന്റെ അരികില്‍ നിരയായി നിര്‍ത്തി വെടിവെയ്ച്ചു കൊല്ലുന്നു. വെടിയേറ്റ് വീഴുന്നത് കുഴിക്കകത്തേക്കായിരിക്കും. കൊന്നുകഴിഞ്ഞാല്‍ ശരീരം ചുമക്കുന്നത് ഒഴിവാകാനാണിത്. കൂട്ട നരഹത്യക്കിരയാകുന്ന ജനങ്ങള്‍ അവരവരുടെ ശരീരം കുഴിച്ചിടുന്ന കുഴികള്‍ക്ക് മുമ്പിലും, അതിനകത്തും വെച്ച് ക്രൂരമായി വധിക്കപ്പെടുന്നു. ഹിറ്റലറുടെയും മുസോളിനിയുടേയും കാലത്ത് നടക്കാത്ത കൊടും ക്രൂരതകള്‍ ഇസ്ലാമിക ഭീകരര്‍ ഇറാക്കിലും സിറിയയിലും ഇതര മുസ്ലീം വിഭാഗത്തിനും ന്യൂന പക്ഷങ്ങള്‍ക്കും നേരെ നടത്തുകയാണ്‌. ഇതില്‍ നിന്നെല്ലാം കേരളത്തിലെ ഒരു വിഭാഗം മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമം ചിലതുമാത്രം അടര്‍ത്തിയെടുത്തത് ശരിയായില്ല. ഇപ്പോള്‍ ലോകത്തു നടക്കുന്ന മുസ്ലീം വിഭാഗവുമായി ബന്ധപ്പെട്ട അതിക്രമം, കുരുതികള്‍, വംശീയ ഹത്യകള്‍ എല്ലാത്തില്‍ നിന്നും അതില്‍ ചെറുതായ ഗാസയിലെ ഹമാസിന്റെ പോരാട്ടം മാത്രം അടര്‍ത്തിയെടുത്ത മാധ്യമത്തിന്റെ വര്‍ഗീയ കുബുദ്ധി ആവേശം പകരലും അസാമാന്യം തന്നെ. പലകാര്യത്തിലും മാധ്യമം പത്രത്തെ പ്രകീത്തിക്കാറുള്ള എനിക്ക് ഈ എഡിറ്റോറിയല്‍ ഭയാനകമായേ കാണാന്‍ പറ്റുന്നുള്ളു. അത്രമാത്രം ബോംബുകളും, വിഷവും, അതിലേക്കൂള്ള വഴിയും വരച്ചുകാട്ടുകയാണ്‌ ഉത്തരവാദിത്വ ബോധം ഉണ്ടെന്നു കരുതിയ ഒരു പത്രം.
മാധ്യമം ദിനപത്രം ചില മുസ്ലീം സമുദായത്തിന്റെ മുഖപത്രം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. എല്ലാ മുസ്ലീം വിഭാഗവും ഈ പത്രത്തെ ഉള്‍ക്കൊള്ളുന്നില്ല, അംഗീകരിക്കുന്നുമില്ല. എന്തായാലും മുസ്ലീം സമുദായത്തിന്റെ പത്രം എന്ന രീതിയിലാണ്‌ വായനക്കാരില്‍ അതിനുള്ള സ്ഥാനം. മതേതര സങ്കല്പ്പത്തെ പിന്താങ്ങുകയും, അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളും അവരുടെ പല പ്രസ്ഥാനങ്ങളും പലപ്പോഴും തെറ്റായ വഴിക്കാണ്‌ ചിന്തിക്കുന്നത്. മത നിരപേക്ഷ, മതേതരത്വം, സമഭാവന എന്നീ തത്വങ്ങള്‍ തങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ പാലിക്കാറുള്ളു. ന്യൂനപക്ഷ മതങ്ങള്‍ തോന്നുന്നവിധം വര്‍ഗീയവാദവും , തീവൃവാദവും മത വിഭാഗീയതയും അണികളില്‍ തരം പോലെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മതേതരത്വം ഭൂരിപക്ഷത്തെ നിലയ്ക്കുനിര്‍ത്താനും, അവരുമായി എന്നും വാദികാനുമായി മത ന്യൂനപക്ഷങ്ങള്‍ മാറ്റിയിരിക്കുകയാണ്‌ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ മാധ്യമത്തില്‍ വന്നിരിക്കുന്ന ഹമാസിനായി എഴുതിയ എഡിറ്റോറിയല്‍.
മാധ്യമം പത്രം ഹമാസിന്റെ പോരാട്ടം, യുദ്ധം എല്ലാം മുഴുവന്‍ മുസ്ലീമിനെന്നരീതിയില്‍ വ്യാഖ്യാനിച്ചത് എന്തിനാണ്‌?. ലോകത്തിലെ സ്വാതന്ത്ര്യ, വിമോചന പോരാട്ടങ്ങളുടെ നായകരായി ഹമാസിനെ ഉയര്‍ത്തിക്കാട്ടിയതില്‍ അസ്വഭാവികതയുണ്ട്. കാരണം ഹമാസ് ഗാസയില്‍ പോരാട്ടം നടത്തുകയും മാധ്യമം ഇന്ത്യയിലെ കേരളത്തില്‍ ഉള്ളതുമായ പ്രസ്ഥാനങ്ങളാണ്‌. ഗാസയിലെ കൂട്ടകൊലപോലെ ഗുജറാത്തിലും മുസാഫറിലും ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. എന്നാല്‍ ഇന്ത്യയിലെ നിയമങ്ങളും, ഭരണഘടനയും ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ എന്തുചെയ്യണം എന്നു പറയുന്നുണ്ട്. ആ നിയമവും, ഭരണഘടനയും നിലനില്ക്കുന്ന നാട്ടില്‍ ഇതുപോലത്തെ അനിഷ്ടസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനേ മാധ്യമത്തിന്റേ ഈ എഡിറ്റോറിയല്‍ ഉപകരിക്കൂ. ഇന്ത്യയിലേക്ക് ഹമാസിന്റെ ആശയങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കാനുള്ള അണിയറ നീക്കങ്ങള്‍ എന്തിനാണ്‌ നടത്തുന്നത്?...ഒരു മുസ്ലീം സമുദായ ചേരിയും, അവരുടെ പത്രവും നമ്മുടെ നാട്ടിലെ ചെറുപ്പകാരില്‍ അനാവശ്യം പ്രചോദനവും, യുദ്ധക്കൊതിയും ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ നല്കുന്നതാണ്‌ മാധ്യമം പത്രത്തിലെ ഈ എഡിറ്റോറിയലിലെ ഭീകരത. നല്ല എഴുത്തുകാരും, നിരൂപകരും കോളങ്ങള്‍ എഴുതുന്ന ഒരു പത്രത്തിന്റെ എഡിറ്റോറിയലില്‍ ഇത്തരമൊരു നിലപാടുവന്നത് ഭയപ്പെടുത്തുകയും അസ്വസ്തത ഉണ്ടാക്കുകയുമാണ്‌. യുദ്ധത്തേയും, അക്രമത്തേയും, അതിലൊരു വിഭാഗത്തേയും പൊന്നോമനകള്‍ എന്നും വീരന്മാര്‍ എന്നും, ആലേഖനം ചെയ്യാന്‍ കാണിച്ച പത്ര ധീരത ഭയാനകാണ്‌. നാളെത്തെ ചിറകടികളും, നയങ്ങളും, മനസിലിരുപ്പുമാണ്‌ ഇത്തരത്തില്‍ പുറത്തുവരുന്നത്. ഇന്ത്യപോലെ സാമുദായികപരമായി ഏറെ കെട്ടുപിരിഞ്ഞുകിടക്കുന്ന സമൂഹത്തില്‍ ഒരിക്കലും പ്രചരിപ്പിക്കേണ്ട ആശയമല്ല ഈ എഡിറ്റോറിയല്‍. കേരളത്തില്‍ അലായിരുന്നു മാധ്യമത്തിന്റെ ആസ്ഥാനം എങ്കില്‍ പോലീസ് ഭീകരവിരുദ്ധനിയമത്തില്‍ തീച്ചയായും ഈ റിപ്പോര്‍ട്ട് ഉള്‍പ്പെട്ട് കേസ് വരുമായിരുന്നു. അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലും, സമാധാനത്തിലും, സാമൂഹിക സുരക്ഷയിലും ആരും അഹങ്കരിക്കരുത്.
മാധ്യമം പത്രം ആലോചിച്ചു പ്രസിദ്ധീകരിച്ചതാണീ റിപ്പോര്‍ട്ട്. കാരണം എഡിറ്റോറിയല്‍ ആണെന്ന് ഓര്‍ക്കണം. എഡിറ്റോറിയല്‍ പത്രത്തിന്റേയും, അതിനെ പ്രതിനിധീകരിക്കുന്ന സമുദായ ഗ്രൂപ്പിന്റേയും നയവും നിലപാടുമാണ്‌. കേരളം എല്ലാ മതങ്ങളുടേയും സമാധാനപരമായ നാടാണ്‌. ഈ മലയാളികള്‍ക്കിടയില്‍ മാധ്യമത്തിന്റേ ഭീകര എഡിറ്റോറിയലിന്റെ ഉദ്ദേശ്യം വ്യക്തമല്ല. കേരളത്തിലെ മുസ്ലീം ചെറുപ്പക്ക്കാരെല്ലാം ഹമാസിന്റെ യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാവുന്നതാണെന്നും ഈ എഡിറ്റോറിയലിന്റെ ഉള്ളിലിരുപ്പില്‍ ഉണ്ട്. അക്രമത്തേയും, തീവൃവാദത്തേയും തള്ളിക്കളേണ്ടതായ സമൂഹത്തിലെ നായക സ്ഥാനത്തുള്ളവര്‍ ഭീകര പ്രസ്ഥാനങ്ങള്‍ക്കും ഒളിപ്പോരുകള്‍ക്കും വീര ധീര പരിവേഷം നല്കുന്നത് തെറ്റുകള്‍ വളര്‍ത്തും. തെറ്റുകള്‍ വളര്‍ന്നാല്‍ അതെങ്ങിനെ തുടച്ചുനീക്കപ്പെടുമെന്നും നിരപരാധികള്‍ അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുമെന്നും പിന്നോട്ട് തിരിഞ്ഞുനോക്കി മാധ്യമം പത്രം ചരിത്രം അണികള്‍ പറഞ്ഞുകൊടുക്കണം. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്ത എത്ര അനുഭവങ്ങള്‍ മുമ്പിലുണ്ട്. എന്നിട്ടും തരം കിട്ടുമ്പോള്‍, യുദ്ധത്തേയും, അക്രമത്തേയും, ജിഹാദുകളേയും ഒക്കെ പിന്തുണയ്ക്കുകയും സഹായം നല്കുകയും ചെയ്യും. പാഠം പടിക്കുകയുമില്ല, പഠിപ്പിക്കാന്‍ ശ്രമിക്കുകയുമില്ല.
മണ്ണിനായും നീതിക്കായും വേണ്ടിപോലും അക്രമവും യുദ്ധവും, ഒഴിവാക്കണം എന്ന് ചിന്തിക്കുന്ന പൈതൃകമുള്ള ഭാരതത്തിന്റെ ചിന്താ ധാരയും ശീലവും, സസ്കാരവും ഉള്‍ക്കൊള്ളാന്‍ ഇനിയും പലര്‍ക്കും ആകുന്നില്ല. നമ്മുടെ യഥാര്‍ത്ഥ സസ്കാരത്തിലേക്ക് ഇഴുകിചേരാന്‍ ഇനിയും കഴിയാതെപോയാല്‍ ഇവിടുത്തെ പലരും നമ്മളെ പരിഹസിക്കും. വരത്തന്മാരെന്നും, വലിഞ്ഞുകേറിവന്നവര്‍ എന്നും ഒക്കെയുള്ള വിളിയും പഴിയും കേള്‍ക്കേണ്ടിവരും. പാലസ്തീന രാജ്യത്തിന്റെ മണ്ണും ഭൂമിയും ഇസ്രായേലില്‍ ഉണ്ടെങ്കില്‍ ഇവിടുത്തെ ജനങ്ങള്‍ അതിലിടപെട്ട് എന്തിനു കലഹിക്കുന്നു. അസ്വാരസ്യപ്പെടുന്നു?. ആ വിഷയത്തില്‍ നമ്മുടെ ജനങ്ങളെ നയിക്കേണ്ടത് സമാധാനത്തിന്റേയും , ശാന്തിയുടേയും വഴിയിലൂടെ ആയിരിക്കണം. ഇന്ത്യയുടെ ഡസന്‍ കണക്കിനു ഗാസകള്‍ കൂടിചേര്‍ന്ന മണ്ണ് പാക്കിസ്താനില്‍ ഇപ്പോഴും കിടക്കുകയാണെന്ന് നമ്മള്‍ മറന്നുപോകരുത്. അതും ലോക ഭൂപടത്തിലുള്ള ഇന്ത്യയുടെ സ്വന്തം ശിരസും, ഭൂമിയും. തീര്‍ന്നില്ല ; നമ്മുടെ കാശ്മീരിനായി പിന്നെയും ഭീകരതയും, യുദ്ധവും പാക്കിസ്ഥാന്‍ തുടരുന്നു. നമ്മുടെ എത്രയോ കിലോമീറ്റര്‍ ചൈന കവര്‍ന്നെടുത്തുകഴിഞ്ഞു. എന്നിട്ടും ഹിമാചല്‍ പോലുള്ള നമ്മുടെ ഒരു സംസ്ഥാനം തന്നെ ഇനിയും വേണമെന്ന് പറയുന്നു. ഇവിടെയൊന്നും വികാരവും രോമവും പൊങ്ങാത്ത മാധ്യമത്തിനു ഗാസയില്‍ ഹമാസിനുവേണ്ടി കേരളത്തില്‍നിന്നും പ്രവര്‍ത്തിക്കാന്‍ ആണ്‌ താല്പര്യം. ഈ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും ഭൂമിക്കും മണ്ണിനും തര്‍ക്കിച്ച് റോകറ്റും മിസൈലും വിട്ട് കളിക്കുകയല്ല ഭാരതം. അവരുമായി ചതിയുദ്ധവും, ഒള്‍പ്പോരും നടത്തുകയോ, അസമാധാനം മേഖലയില്‍ പടര്‍ത്തുകയോ അല്ല ഇന്ത്യ ചെയ്യുന്നത്. ഗാസയ്ക്കു സമാനമായ വിഷയത്തില്‍ നമ്മുടെ അയല്‍രാജ്യത്തോട് ഭാരതം ചെയ്യുന്നത് എന്തെല്ലാമെന്ന് മാധ്യമം പത്രം ഗാസയിലെ ഹമാസിനു പറഞ്ഞുകൊടുക്കട്ടെ.
ഭാരതമെന്തെന്നും അതിന്റെ ചിന്താഗതികള്‍ എന്തെന്നും മാധ്യം പോലുള്ള പത്രങ്ങള്‍ മനസിലാക്കിവേണം അണികളില്‍ വിഘടനവാദം പരത്തുന്ന അശുഭ ചിന്തകള്‍ പരത്താന്‍. ചിലകാര്യത്തില്‍ മാത്രം മാധ്യമത്തിനു മതേതരത്വം, സമാധാനം, അക്രമരഹിതം, വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധം. അതിനായി പകല്‍ പ്രസംഗം നടത്തുന്നവരുടെ ഉള്ളിലിരുപ്പും, രാത്രി പ്രവര്‍ത്തവവും എന്തെന്ന് മാധ്യമം പത്രത്തിന്റെ എഡിറ്റോറിയലില്‍നിന്നും വ്യക്തമാണ്‌.
- See more at: http://www.dailyindianherald.com/home/details/96NXNVZ6/10#sthash.rXpOjfN5.5s71ual8.dpuf

Sunday, August 24, 2014

പണമില്ലാത്തവർ മദ്യപിക്കേണ്ട. (മദ്യനയത്തിലേ സാമ്പത്തിക ശാസ്ത്രം)

 

കേരളത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്നവർ എന്തിനാണ്‌ മദ്യപിക്കുന്നത്. കാശില്ലാത്തവൻ മദ്യം കഴിക്കേണ്ട. പഞ്ചനക്ഷത്ര ഹോട്ടലിൽ കയറാൻ സാമ്പത്തിക നിലവാരവും ദദ്രതയും ഉള്ളവർ മാത്രം ഭാവികാലത്ത് മദ്യപിച്ചാൽ മതിയെന്ന വിധമുള്ള സർക്കാരിന്റെ മദ്യ നയം സ്വാഗതാർഹമാണ്‌. ദരിദ്രരും, നിത്യജീവിത ചിലവിനു കഴിവില്ലാത്ത ആളുകളും എന്തിനു മദ്യം വാങ്ങുന്നു. സ്വന്തം കുടുംബ ചിലവും, മക്കൾക്ക് ആഹാരവും വിദ്യാഭാസ ചിലവും ചികിൽസയും ഒക്കെ നടത്താൻ ശേഷിയില്ലാത്തവർക്ക് മദ്യ നിരോധനം മാത്രം ഏർപ്പെടുത്തിയാൽ പോരാ. ഇത്തരക്കാർ മദ്യപിച്ചാൽ അവരെ ശിക്ഷിക്കാൻ നിയമം കൂടി കൊണ്ടുവരണം. കുട്ടികൾക്ക് അഹാരവും, കുടുംബത്തിനു താങ്ങും, മരുന്നും, സാമ്പത്തിക സുരക്ഷിതത്വവും നല്കാൻ കഴിയാത്ത ഗ്രഹനാഥൻ തനിക്ക് ലഭിക്കുന്ന പണംകൊണ്ട് ലഹരിയുടെ ലോകത്ത് ജീവിക്കുന്നത് തെറ്റാണ്‌. കുടുംബം പോകട്ടെ സ്വന്തം കാര്യത്തിനു പോലും തെണ്ടി ജീവിക്കുന്നവർ, സ്വന്തം രോഗത്തിനു ചികിൽസിക്കാൻ പണമില്ലാത്തവർ ഒക്കെ മദ്യം വാങ്ങി പണം കളയുന്നു. സാമ്പത്തിക ദാരിദ്ര്യത്തിൽ കഴിയുന്ന വ്യക്തിക്ക് മദ്യപാനം ഒഴിവാക്കുന്നതിലൂടെ നല്ല ഭക്ഷണം കഴിക്കാൻ എങ്കിലും സാധിക്കും എന്ന് ഉറപ്പാണ്‌.

എന്താണ്‌ ഇപ്പോൾ നമ്മുടെ നാട്ടിലേ സ്ഥിതി. ദാരിദ്ര്യം അനുഭവിക്കുന്നവരും, ബി.പി.എൽ കുടുംബങ്ങളും ലക്ഷോപലക്ഷം. ഇവർക്ക് ഭക്ഷണവും ചികിൽസയും , മക്കൾക്ക് വിദ്യാഭ്യാസവും ഒക്കെ നല്കുന്നത് സർക്കാർ. സർക്കാരിന്‌ ഈ പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്. നികുതി വരുമാനത്തിലൂടെ. ഏറ്റവും അധികം നികുതി നല്കുന്നതും പിരിച്ചെടുക്കുന്നതും (കൊടുക്കാതിരിക്കുന്നതും) കേരളത്തിലേ സാമ്പത്തികമായി മുന്നിൽ നില്ക്കുന്ന ആളുകളാണ്‌. പണക്കാരായ ജനങ്ങൾ കൂടുതൽ പർച്ചേസ് നടത്തുമ്പോഴും, ബിസിനസ് നടത്തുപോഴും, വലിയ വീടുകൾ നിർമ്മിക്കുപോഴും ഒക്കെ സർക്കാരിനു ധനം ലഭിക്കുന്നു. സമൂഹത്തിൽ നികുതി നല്കാൻ ശേഷിയും കഴിവുമുള്ള ജനങ്ങളിൽനിന്നാണ്‌ സർക്കാരിന്റെ ഖജനാവിലേക്ക് പണം ഒഴുകുന്നത്. അവിടെ ദരിദ്രർക്കും, തൊഴിലാളികൾക്കും, ബി.പി.എൽ വിഭാഗകാർക്കും കാര്യമായ പങ്കൊന്നും ഇല്ല. ഇങ്ങിനെ എത്തുന്ന പണത്തിന്റെ ഉപഭോക്താക്കളാണീ വിഭാഗക്കാർ.

എന്റെ ഭക്ഷണവും, ചികിലസയും, കടങ്ങളും, വീടുനിർമാണവും, മക്കളുടെ പഠനവും...എല്ലാം സർക്കാരും നാട്ടിലേ നികുതി ദായകരും ഏറ്റെടുത്തോളൂ എന്നു പറയുകയും എന്റെ വരുമാനം ഞാൻ മദ്യത്തിനായി ചിലവഴിക്കും എന്നു പറയുന്നത് എന്ത് ന്യായമാണ്‌. എന്റെ അടുത്ത സുഹൃത്തായ ഒരു വീടുനിർമ്മാണ കരാറുകാരൻ ഒരിക്കൽ എന്നോട് കണക്കുകൂട്ടി കാണിച്ച കാര്യം ഞാൻ ഇപ്പോൾ ഒർക്കുന്നു. അന്ന് 500രൂപയോളം ദിവസകൂലി വാങ്ങിയിരുന്ന ഒരു മേസ്തിരി പണിക്കാരൻ അവന്റെ 60വയസുവരെയുള്ള ജീവിതത്തിൽ 2.1കോടി രൂപ ബീവറേജസ് ഷോപ്പിലോ ബാറിലോ കൊടുക്കുന്നുവെന്നാണ്‌ കണക്കുകൾ. അതിന്റെ മൂല്യവർദ്ധിത വരുമാനവും പലിശയും കൂടി കൂട്ടിയാൽ 4.67കോടിയോളം രൂപ 20വയസുമുതൽ ജോലിചെയ്യുന്ന 500രൂപ വരുമാനമു ഒരു സ്ഥിരം മദ്യപാനി മദ്യത്തിനായി ചിലവിടുന്നു. ഇത്തരം തൊഴിലാളിയുടെ കുടുംബം എങ്ങിനെ നന്നാകും. സർക്കാരിന്റെ ഔദാര്യത്തിൽനിന്നും ഈ കുടുംബം എങ്ങിനെ രക്ഷപെടും?. എന്റെ സുഹൃത്ത് കൂട്ടിയ കണക്ക് ഞെട്ടിപ്പിക്കുന്നതു തന്നെ.


ഇത്തരത്തിൽ സാമ്പത്തികമായി സുരക്ഷിതത്വമുള്ള ജനങ്ങളിൽനിന്നും കൂടുതലായി പിരിച്ചെടുക്കുന്ന നികുതി പണം ഉപയോഗിച്ചാണ്‌ സർക്കാർ നമ്മുടെ നാട്ടിൽ റേഷൻ കടകൾ വഴി വിലകുറച്ച് സാധനം നല്കുന്നതും, ഒരു രൂപയ്ക്ക് അരി നല്കുന്നതും, സപ്ലൈകോ മുതലായ ന്യായ വിലഷോപ്പുകൾ പ്രവർത്തിപ്പിക്കുന്നതും. കാരണം മാർകറ്റിലേ യഥാർഥവിലയ്ക്ക് ജീവിത ചിലവുകൾ നടത്താൻ ശേഷിയില്ലാത്ത ജനങ്ങൾക്ക് സർക്കാർ സഹായം നല്കുന്നു. സർക്കാരിന്റെ ഒരു രൂപ അരിയും റേഷനും വാങ്ങി ഭക്ഷണം കഴിക്കുന്ന ഒരാൾ തനിക്ക് ലഭിക്കുന്ന പണിക്കൂലിയും വേതനവും മദ്യക്കടയിൽ കൊടുക്കുന്നത് എന്ത് വിരോധാഭാസമാണ്‌?. സർക്കാർ ആശുപത്രിയിൽ ജനങ്ങൾ ചികിസ തേടിചെലുന്നതിന്റെ മുഖ്യ കാരണം സ്വകാര്യ ആശുപത്രിയിലേ ചികിൽസയ്ക്ക് പണം ഇല്ലാത്തതിനാലാണ്‌. സർക്കാർ ചിലവിൽ ചികിൽസ നടത്തുന്ന ജനങ്ങൾ സ്വന്തം പോകറ്റിലേ പണം മദ്യം വാങ്ങാൻ ദിനം പ്രതി ചിലവഴിക്കുന്നത് വല്ലാത്ത പൊരുത്തക്കേടാണ്‌. മികച്ച സ്കൂളുകളിൽ കുട്ടികളേ പഠിപ്പിക്കാൻ എല്ലാ മാതാ പിതാക്കൾക്കും ആഗ്രഹമുണ്ടാകും. മറയില്ലാതെ പറഞ്ഞാൽ സർക്കാർ സ്കൂളുകൾ തേടിവരുന്നവർ സ്വകാര്യ സ്കൂളുകളിലേ ചിലവുകൾ താങ്ങാൻ ശേഷിയിലാത്തവരാണ്‌. മാത്രമല്ല സർക്കാർ സ്കൂളുകളിലേ ഉച്ച ഭക്ഷണം, സൗജന്യ യൂണീഫോം, സ്റ്റൈഫന്റുകൾ, അർഹരായവർക്ക് സൗജന്യ പഠന ഉപകരണ വിതരണം എന്നിവയും സാമ്പത്തികമായി പിന്നോക്ക്കം നില്ക്കുന്നവർക്ക് താങ്ങാണ്‌. ഈ വിധത്തിൽ  മക്കൾക്ക് സർക്കാർ സ്കൂളുകളിലേ സൗജന്യം വാങ്ങുന്ന അത്തരക്കാർ ദരിദ്രരും, പിന്നോക്കം നില്ക്കുന്നതിനാലുമാണ്‌. ഇവരുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾക്ക് ലഭിക്കുന്ന വരുമാനം മദ്യത്തിനായി ചിലവഴിക്കുന്നത് വല്ലാത്ത ക്രൂരതയാണ്‌. സാമ്പത്തികമായി പിന്നോക്ക്ക്കം നില്ക്കുന്നവർക്ക് സർക്കാർ ഭവന സഹായം ചെയ്യുന്നു. എന്നാൽ ജീവിതത്തിൽ ലഭിച്ച വരുമാനവും, സമ്പത്തും മദ്യത്തിനായി ചിലവഴിച്ച് മുടിഞ്ഞ ഒരു കുടുമ്പത്തിനു ഇത്തരം സഹായങ്ങൾ വാങ്ങിച്ചെടുക്കാൻ യോഗ്യതയുണ്ടോ?. ഭൂമിയിൽ കൃഷി ചെയ്യാനും പരിപാലിക്കാനും നിർദനരും, കുറഞ്ഞ ഭൂമിയുമുള്ള കർഷകർക്കും കൃഷിഭവൻ വഴി നല്കുന്ന സഹായം കോടാനുകോടി രൂപയുടേതാണ്‌. ഈ കർഷകൻ ഈ സഹായമെല്ലാം വാങ്ങുകയും തനിക്ക് സ്വന്തമായി കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരുഭാഗവും മദ്യത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നത് നീതിയാണോ?. ഈ വിധത്തിലുള്ള് കർഷകർ ജീവിതകാലത്ത് സ്വന്തം കാലിൽ നില്ക്കാൻ ആകുമോ, രക്ഷപെടുമോ?. കൃഷിക്ക് പലിശരഹിത വായ്പകൾ നല്കുന്നു, കടങ്ങൾ എഴുതി തള്ളുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇതൊന്നും ബാങ്കുകൾ കർഷകനു ചെയ്യുന്ന സൗജന്യമല്ല എന്നതാണ്‌. കർഷകന്‌ ബാങ്കുകൾ നല്കുന്ന ഈ ഇളവുകൾ മുഴുവൻ ചില്ലി കാശുപോലും ഇല്ലാതെ സർക്കാരിന്റെ കീശയിൽ നിന്നും എണ്ണികൊടുക്കും. ഇത്തരം സൗജന്യം വാങ്ങുന്ന കർഷകർ സ്വന്തം വരുമാനം മദ്യത്തിനു ചിലവാക്കുന്നത് ന്യായീകരിക്കാനാകില്ല. മക്കളുടെ വിദ്യാഭ്യാസത്തിനു പലിശരഹിതവും, പലീശയോടെയുമുള്ള ലോണുകൾ വാങ്ങുന്ന ആളുകൾ കടക്കെണിയിൽ മുങ്ങി നില്ക്കുന്നവരാണ്‌. ഇവരുടെ വരുമാനം മദ്യത്തിനായി വീതിക്കുന്നത് തെറ്റാണ്‌.

സ്വന്തം കാലിൽ നില്കാൻ ശേഷിയില്ലാത്തവർ മദ്യപിക്കാൻ വരുമാനം ചിലവഴിക്കരുത്. ബി.പി.എൽ ലിസ്റ്റിൽ ഉള്ളവരും സമൂഹത്തിലേ ദരിദ്രരും സ്വയം പര്യാപ്തത നേടിയാലേ വികസനം യാതാർഥ്യമാകൂ. ബി.പി.എല്കാർ എന്നും അതേ നിലവാരത്തിലും, ദരിദ്രർ എന്നും അതേ പോലെയും തുടർന്നാൽ അത് വളരുന്ന സമൂഹത്തിനു ഭീഷണിയാണ്‌. അവരും ശേഷിയുള്ള ജനവിഭാഗത്തിനൊപ്പം എത്തണം. എന്നും സർക്കാരിന്റേയും നികുതി ദായകരുടേയും ഔദാര്യത്തിൽ ജീവിക്കുന്നവരും, സർക്കാരിനും സമൂഹത്തിനും ഭാരവും ആകാൻ പാടില്ല.

ഒരു വശത്ത് കഴിവുള്ള ജനങ്ങളുടേ നികുതി പ്പണത്തിലേ വരുമാനത്തിലൂടെ അരിയും ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും, കൃഷിയും, വീടും ഒക്കെ കുറെ ആളുകൾ സാധിച്ചെടുക്കുകയും അവരുടെ സ്വന്തം വരുമാനം അവരുടെ അഭിവൃദ്ധിക്ക് ഉപയോഗിക്കാതെ നശിപ്പിക്കുകയും ചെയ്യുന്നത് വലിയ പാപമാണ്‌. സമൂഹത്തിനോടും, നാടിന്റെ വളർച്ചയോടും, വികസനത്തിനോടും അവർ തെറ്റു ചെയ്യുകയാണ്‌. സ്വന്തം വരുമാനം മദ്യത്തിനും മയക്കുമരുന്നിനും നശിപ്പിക്കുന്ന ദരിദ്രരും, ബി.പി.എൽ വിഭാഗത്തിലുള്ളവരും വാങ്ങുന്ന സൗജന്യങ്ങളും സർക്കാർ സഹായങ്ങളും സമൂഹത്തിനു ഭാരമാണ്‌. ഇവർ യഥാർഥ വരുമാനം ഉപയോഗിച്ച് സ്വന്തം കാലിൽ ഉപജീവനം നടത്തിയിരുന്നെങ്കിൽ കൂടുതൽ അർഹരായ ദരിദ്രർക്കും, അത്യാവശ്യക്കാർക്കും കൂടുതൽ മെച്ചപ്പെട്ടതും മികച്ചതുമായ സൗകര്യം നല്കാൻ സർക്കാരിനു കഴിയും. സർക്കാരിനേ മാത്രം ആശ്രയിച്ച് അരി വാങ്ങുകയും, മറ്റ് നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കന്നവരുമായ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നതാണ്‌ നല്ലത്. അങ്ങിനെ വന്നാൽ യഥാർഥ അർഹരായവർക്ക് നല്ല സഹായവും, കൂടുതൽ കൈതാങ്ങും നല്കാൻ സാധിക്കും.

മദ്യമെന്ന മഹാ വിപത്തിൽനിന്നും തൊഴിലാളികളുടെയും ദരിദ്രരുടേയും, ബി.പി.എൽ കാരുടേയും വീടുകളെ രക്ഷിക്കാൻ അവിടുത്തേ കുടുംബിനിമാർക്ക് നൂറു വർഷം ശ്രമിച്ചാലും കഴിയില്ല. അതിന്റെ ലഭ്യത 100% ഇല്ലാതാക്കുക മാത്രമായിരിക്കും പോംവഴി. ആ നിലയ്ക്ക് നിലവിലേ സർക്കാർ തീരുമാനം നല്ലതാണ്‌. 3, 4സ്റ്റാർ പദവികളും സൗകര്യവുമുള്ള ഹോട്ടലുകൾക്ക് ബാറുകൾ അനുവദിക്കാവുന്നതാണ്‌. എന്നാൽ  കേരളത്തിൽ മദ്യം തുടച്ചുനീക്കാൻ 10വർഷം എടുക്കും, ആ 10വർത്തിനുള്ളിൽ 3,4സ്റ്റാറുകളിൽ മദ്യം വിളമ്പാം എന്ന ഒരു തീരുമാനം സർക്കാരിനു എടുക്കാവുന്നതേയുള്ളു. സർകാരിന്റെ സബ്സിഡി വാങ്ങിക്കുകയും, നികുതിദായകരുടേയും, ആദായ നികുതി നല്കുന്നവരുടേയും പണത്തിന്റെ പങ്കുപറ്റി ജീവിക്കുന്നവരെയും മദ്യം വാങ്ങുന്നതിൽ നിന്നും വിലക്കി നിയമം കൊണ്ടുവരണം. ആദായ നികുതി നല്കുന്നവർക്ക് മാത്രം മദ്യം വാങ്ങാനും കുടിക്കാനും പെർമിറ്റു നല്കണം. ആദായ നികുതി നല്കാത്തവർ മദ്യം ഉപയോഗിച്ചാൽ പോലും കുറ്റകരമാക്കി നിയമ കൊണ്ടുവരണം. ദരിദ്രർക്ക് മദ്യം ഉപയോഗിക്കേണ്ടന്ന് പറയുന്നത് അസമത്വവും അനീതിയും അല്ലേ എന്ന് ചോദിക്കാം. എന്നാൽ സാമ്പത്തികമായ അനീതിയും അസമത്വവും ഉൾപ്പെടതാണ്‌ സമൂഹം. ഒരാൾക്ക് ഒരിക്കലും മറ്റൊരാളേ പോലെ ജീവ്ക്കാൻ ആകില്ല.  ഭക്ഷണത്തിലേയും സുഖലോലുപതയിലേയും ആഢംബരത്തിലേയും അസമത്വം എല്ലാ സമൂഹത്തിലും, കമ്യൂണിസ്റ്റ് ചൈനയിൽ പോലും നിലനില്ക്കുന്നു എന്നതാണ്‌ സത്യം. സ്വർണ്ണം അണിഞ്ഞ് വിവാഹം നടത്തുന്നത് എല്ലാവർക്കും ഒരു പോലെ പറ്റില്ല. ചിലർ ഡയമണ്ടും, പ്ലാറ്റിനവും അണിയും. നമ്മുടെ നാട്ടിൽ ബി.പി.എൽ കാരായ ആളുകൾ അതുപോലെ മകളെ വിവാഹം ചെയ്തയക്കണം എന്നു വാശിപിടിച്ചിട്ട് കാര്യമുണ്ടോ?.. അരും വാശിപിടിക്കാറുപോലുമില്ല. പലരും പല വിധത്തിലു വാഹനം ഉപയോഗിക്കും. ചിലർ വിമാനവും ഹെലികോപ്റ്ററും വരെ ഉപയോഗിക്കുന്നു. സൈക്കിൾ സ്വന്തമായി ഉള്ള ഒരാൾ വിമാനം സ്വന്തമായി യാത്രയ്ക്ക് വേണമെന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ?. കുടിലിൽ കിടക്കുന്നയാൾ അടുത്ത് കൊട്ടാരം നിർമ്മിക്കുന്ന അയല്ക്കാരനേപോലെ വീടുവയ്ക്കാറുണ്ടോ?.. ഭക്ഷണ പാനിയത്തിലേക്ക് വന്നാൽ ധനമുവർ ഉപയോഗിക്കുന്ന ഭക്ഷണവും പാനിയവും സാധാരണക്കാർ ഉപയോഗിക്കാറില്ല. ഒരു ലക്ഷത്തിലധിക രൂപയു മദ്യവും ഉച്ചയൂണൂം അത്താഴവും ഇന്നു ലോകത്തിലുണ്ട്. അതെല്ലാം എനിക്കും വേണമെന്ന് നമ്മുടെ നാട്ടിലേ ദരിദ്രർ പറയാറില്ല. പണക്കാർ കഴിക്കുന്ന മീനുകളും, പച്ചക്കറികളും പണമില്ലാത്തവർക്ക് സ്വപ്നം കാണാൻ ആകില്ല. വസ്ത്രവും അതുപോലെ. അതുപോലെ തന്നെ ആകണം മദ്യം. മദ്യം സമൂഹത്തിലേ അർഹതയില്ലാത്തവർക്ക് ഒരുതരത്തിലും ലഭ്യമാക്കരുത്. ദരിദ്രരുടേയും ബി.പി.എല്കാരായ ആളുകളുടേയും വിലക്കപ്പെട്ട പാനിയമാക്കി അതിനേ മാറ്റണം. ബി.പി.എൽ കാരും, ദരിദ്രരും അതിലേക്ക് വളരണം, സ്വന്തം കാലിൽ നിന്നും മദ്യത്തേ കൈയ്യെത്തിപ്പിടിക്കണം. സർക്കാരിന്റേയും, നികുതിദായകരായ ആളുകളൂടേയും ഷൂവിൽ കയറി നിന്ന് മദ്യം വാങ്ങിക്കുടിക്കുന്നതിൽ നിന്നും അത്തരാരെ നിർദ്ദാഷിണ്യം വിലക്കണം. മദ്യം പണക്കാരുടേയും, സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്നവരുടേയും മാത്രം പാനിയമാക്കണം. 

കുറിപ്പ്: മദ്യം കുടുംബവരുമാനത്തിൽ വരുത്തുന്ന വിനാശവും സാമ്പത്തിക പ്രത്യാഘാതവും മാത്രമാണിവിടെ വിലയിരുത്തിയത്.
nmvins@gmail.com



 

ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ കത്ത്: കോണ്‍ഗ്രസ് എന്നാല്‍ കത്തോലിക്കാ കോണ്‍ഗ്രസ് എന്നല്ല.

Story Dated: Monday, August 18, 2014 2:47 am IST

;
അഡ്വ: വിന്‍സ് മാത്യു.
ഉള്ളതു പറഞ്ഞാല്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കെ.സി.ബി.സി അദ്ധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് സോണിയക്ക് കത്തയച്ചത് കുശുമ്പുമൂത്താണ്. വിദ്യാഭ്യാസമടക്കം പല വകുപ്പുകളും മുസ്ലീം സമുദായത്തിന്റെ കുത്തുകയായെന്നാണു പരാതി. ഇതു പരമാര്‍ത്ഥമാണെങ്കിലും സോണിയക്ക് ഒരു കത്തെഴുതിയാല്‍ കേരളത്തിലേ ലീഗും ഭരണത്തിലേ അതിന്റെ സ്വാധീനവും ഇല്ലാതാവും എന്ന് ആന്‍ഡ്രൂസ് പിതാവ് കരുതികാണും!!. ഈ പിതാവ് ജീവിക്കുന്നത് ഈ കാലഘട്ടത്തിലും, ഇന്ത്യാ രാജ്യത്തൊന്നും അല്ലെന്ന് തോന്നുന്നു. ഇന്ത്യ മുഴുവന്‍ ഭരിക്കുന്നതും കേന്ദ്രത്തിലേ മുഴുവന്‍ വകുപ്പുകളും നിയന്ത്രിക്കുന്നതും ഹിന്ദു ഭൂരിപക്ഷപാര്‍ട്ടിയായ ബി.ജെ.പി ആണെന്ന ബോധം പിതാവിനു ഇല്ലാതെപോയി. സംഘ്പരിവാറും, ആര്‍.എസ്.എസുമാണ് ഇന്ത്യന്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. പിതാവ് ഭരണത്തിലേ വകുപ്പുകളിലേ സമുദായ കണക്കു എണ്ണി പറയുകയാണെങ്കില്‍ ആദ്യം കത്തെഴുതേണ്ടിയിരുന്നത് അമിത് ഷായ്ക്കായിരുന്നു. ഒരു പക്ഷേ അമിത് ഷായ്‌ക്കെഴുതി വച്ച കത്ത് മാറിപോയി സോണിയക്ക് അയച്ചതുമാകാം. വിദ്യാഭ്യാസ വകുപ്പില്‍നിന്നും കത്തോലിക്കാ സഭയ്ക്ക് എന്തോ സ്വാധീനിച്ചെടുക്കാന്‍ കഴിയാതെ വന്നതിന്റെ അരിശംകൊണ്ടാണ് കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു സമുദായത്തിന്റെ കുത്തുകയാക്കി വച്ചതായി ആരോപിക്കുന്നത്. വകുപ്പിലെ കൈയ്യിട്ടുവാരികളും, വിദ്യാഭ്യാസ വ്യവസായത്തിലെ ബിസിനസുകാരും തമ്മിലുള്ള ഈ വിഷയത്തില്‍ സോണിയക്ക് കത്തെഴുതിയിട്ട് ഒരു പ്രയോജനവുമില്ല. ഇറാക്കില്‍ ലോകത്തിലേ ഏറ്റവും വലിയ മത ന്യൂനപക്ഷ കശാപ്പും, പീഢനവും നടക്കുമ്പോള്‍ സ്വന്തക്കാരായ ക്രിസ്ത്യാനികളെ ഓര്‍ത്തെങ്കിലും കരയാന്‍ ഒരു തുള്ളി കണ്ണീരില്ലാത്തവരാണ് ഇത്തരത്തില്‍ കത്തുമെഴുതി നടക്കുന്നത്. മഹാ പാപമാണ് ഈ അവസരത്തില്‍ ചെയ്യേണ്ടതു ചെയ്യാതെ അനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൂട്ടുന്നത്. ഇതൊന്നും സഭാ വിശ്വാസികള്‍ക്കോ, ആല്മായര്‍ക്കോ വേണ്ടിയല്ല. സഭയുടെ അമരത്തുള്ളവരുടെ വിഷയങ്ങളും, കാര്യങ്ങളും, കോടികളുടെ പണമിടപാടുകളും ബിസിനസുകളും ഒക്കെയാണ്. വിശ്വാസികള്‍ക്ക് ഈ ചെയ്തുകൂട്ടുന്ന പാപത്തില്‍ പങ്കില്ല.
കത്തോലിക്കാ സഭയുടെ വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരികളെ പോലെ പെരുമാറുന്നതായി പിതാവ് സോണിയക്കയച്ച കത്തില്‍ തുടരുന്നു. കത്തോലിക്കാ സഭയോട് രാഷ്ട്രീയ നിലപാടു സ്വീകരിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്നല്ല ഏതൊരു പാര്‍ട്ടിക്കും സ്വാതന്ത്ര്യമുണ്ട്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും, കസ്തൂരി രംഗന്‍ വിഷയത്തിലും കോണ്‍ഗ്രസിനോടും ചില നേതാക്കളോടും കേരളാ സര്‍ക്കാരിനോടും കത്തോലിക്കാ മതം രാഷ്ട്രീയ നിലപാടു സ്വീകരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോട് കൈക്കൊള്ളുന്ന രീതിയില്‍ പ്രതിരോധിച്ചും, അക്രമിച്ചും, പരിഹസിച്ചും, തോല്പ്പിച്ചും, കനത്ത എതിര്‍പ്രചരണങ്ങള്‍ നടത്തിയും കത്തോലിക്കാ സഭ കോണ്‍ഗ്രസ് പാര്‍ട്ടിയോടും സര്‍ക്കാരിനോടും നയം സ്വീകരിക്കുകയായിരുന്നു. മത സംഘടന പാര്‍ട്ടിക്കാരെ തെറിപറയുകയും അക്രമിക്കുകയും ചെയ്യുമ്പോള്‍ തിരിച്ച് അക്രമിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് കോണ്‍ഗ്രസിനും സി.പി.എമ്മിനുമെതിരെയൊക്കെ എന്തും പറയാം എന്ന അപ്രമാദിത്യം ഉണ്ടെന്ന ധാരണ പാടില്ല. കേരളത്തിലേ പ്രമുഖപാര്‍ട്ടികളേയും, സര്‍ക്കാരിനേയും മതവിശ്വാസികളേ ചൂണ്ടിക്കാട്ടി ചില ബിഷപ്പുമാര്‍ ഭീഷണിപ്പെടുത്തരുത്. അങ്ങിനെ ചെയ്താല്‍ തിരിച്ച് തല്ലും വിമര്‍ശനവും അക്രമവും ഏല്‍ക്കാനും തയ്യാറാകണം. സര്‍ക്കാരിലേയും, കോണ്‍ഗ്രസിലേയും മുന്‍നിര നേതാക്കള്‍ക്ക് അതിനുള്ള ത്രാണിയില്ലെങ്കിലും ബിഷപ്പുമാരെയും, മറ്റും വിമര്‍ശിക്കാനും കാര്യങ്ങള്‍ പറയാനും കരുത്തും ഉശിരുമുള്ള ചുണക്കുട്ടികള്‍ രംഗത്തുവരും. അവരുടെ വിമര്‍ശനം കേള്‍ക്കുപോള്‍ സഭയും അതിന്റെ നേതൃത്വവും അസ്വസ്തപെട്ടിട്ട് കാര്യമില്ല. കാരണം ഇതൊക്കെ രാഷ്ട്രീയക്കാരുടെ പരിപാടികളില്‍ പെട്ടകാര്യങ്ങളാണ്. അല്ലെങ്കില്‍ പിതാക്കന്മാര്‍ അരമന ഭരിച്ചും, മതം ഭരിച്ചും മാത്രം കഴിഞ്ഞുകൂടണം. തങ്ങള്‍ വിമര്‍ശിക്കുന്നവര്‍ തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന സ്വേച്ചാധിപതിയുടെ വാക്കുകളാണ് ആന്‍ഡ്രൂസ് താഴത്ത് സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ സാരം. പിതാവേ.... ഇത് കാനോന്‍ നിയമത്തില്‍ സഭ ഭരിക്കുന്ന സംസ്ഥാനമല്ല കേരളം. ഇവിടുത്തെ കോണ്‍ഗ്രസിലും മാര്‍ക്‌സിസ്റ്റിലും, കേരള സര്‍ക്കാരിലും നിങ്ങള്‍ക്ക് ആവശ്യപ്പെടുന്ന സ്വാധീനം വേണമെന്ന് വാദിക്കാന്‍ കര്‍ദ്ദിനാളും, ബിഷപ്പുമല്ല നാടുഭരിക്കുന്നത്. നാനാ ജാതി, മത, സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതാണ് സര്‍ക്കാരും, കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഒരു കത്തോലിക്കാ മതത്തിന്റെ പ്രചാരകരും പ്രീണനക്കാരുമായി അവരൊക്കെ മാറണം എന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്, മറ്റ് മതങ്ങള്‍ക്കെതിരാണ്. നാണമില്ലേ കത്തോലിക്കാ സഭയുടെ നേതാക്കള്‍ക്ക് സമൂഹത്തില്‍ ഇത്തരം കലഹങ്ങളും വേര്‍തിരിവുകളും ഉണ്ടാക്കാന്‍. മാന്യമായി ജീവിക്കുന്ന ക്രിസ്ത്യാനിക്ക് പേരുദോഷമുണ്ടാക്കാന്‍ സഭാ പിതാക്കന്മാര്‍ നടത്തിവരുന്ന ക്രിസ്ത്യന്‍ വര്‍ഗീയതയാണിത്. അതൊന്നും ക്രിസ്ത്യാനിക്കും അല്മായര്‍ക്കും വേണ്ടിയല്ല. ഈ വര്‍ഗ്ഗീയതയില്‍ വിശ്വാസികള്‍ക്ക് പങ്കും ഇല്ല.
പല മത വിഭാഗങ്ങളിലുള്ള ആളുകള്‍ അംഗങ്ങളായുള്ള കോണ്‍ഗ്രസും, മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരും തങ്ങളുടെ ചൊല്പ്പടിയില്‍ നില്ക്കണം എന്ന രീതിയില്‍ സോണിയക്ക് കത്തെഴുതുകയെന്നത് കേരളത്തിലേ മറ്റ് മതങ്ങള്‍ക്കെതിരായ നീക്കമാണ്. മറ്റ് മത വിഭാഗക്കാരുടെ ശത്രുതയും സമൂഹത്തില്‍ അസ്വസ്തതയ്ക്കുമേ ഇത്തരം കത്തെഴുത്തുകള്‍ ഇടവരുത്തൂ. മത സൗഹാര്‍ദ്ദത്തിനും, മതേതരത്വത്തിനും, സമാധാനത്തിനും ഉതകുന്ന നിലപാടല്ല ആന്‍ഡ്രൂസ് പിതാവിന്റെ കത്തെഴുതല്‍. കേരളത്തിലേ സര്‍ക്കാരിനേയും, കോണ്‍ഗ്രസിനേയും കേറി അങ്ങ് ഭരിക്കണം എന്ന രീതിയില്‍ സഭ ഇടപെടുമ്പോള്‍ ഈ നാട്ടിലേ മഹാ ഭൂരിപക്ഷം വരുന്ന മറ്റ് മത വിഭാഗക്കാരുടെ വികാരത്തേ എന്തുകൊണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ കാണുന്നില്ല. ഈ സംവിധാനങ്ങള്‍ എല്ലാം മറ്റ് മത വിഭാഗക്കാരുടേതു കൂടിയാണ്. അല്ലെങ്കില്‍ സഭ നിലവിലേ കേരളാ കോണ്‍ഗ്രസിലൂടെയോ, ഒരു പുതിയ കത്തോലിക്കാ പാര്‍ട്ടിയിലൂടെയോ കേരളത്തിന്റെ ഭരണം കൈക്കലാക്കിയിട്ട് വരട്ടെ. കേന്ദ്രത്തില്‍ ബി.ജെ.പിയേ സംഘപരിവാറും ആര്‍.എസ്.എസും അധികാരത്തില്‍ എത്തിച്ചപോലെ സഭയും ഒരു പാര്‍ട്ടി ഉണ്ടാക്കി ഭരണം പിടിക്കട്ടെ. എന്നിട്ട് അവരിലൂടെ ഭരിക്കട്ടെ. അല്ലാതെ സഭയുടെ നിലവിലേ ഇടപെടലുകള്‍ ഈ നാട്ടില്‍ ഭൂരിപക്ഷം വരുന്ന മറ്റ് മതക്കാരെ വേദനിപ്പിക്കാനും അവരെ വിഭാഗീയമായി കൂടുതല്‍ ചിന്തിപ്പിക്കാനുമേ ഇടവരുത്തൂ. കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെയും, സഭാ നേതാക്കളുടെയും തൂവാലയല്ല. എല്ലാ മത വിഭാഗക്കാര്‍ക്കും അവകാശപ്പെട്ട പാര്‍ട്ടില്‍ കയറി നിരങ്ങാം എന്ന മോഹം ബിഷപ്പുമാര്‍ കളയണം.
കേരളത്തിലെ മറ്റ് മതക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന സര്‍ക്കാരിലേയും രാഷ്ട്രീയ പാര്‍ട്ടികളിലേയും ഇടപെടല്‍ ഏറെ കാലമായി സഭ നടത്തുന്നു. സഭ ഒന്നു കരുതണം. സഭയുടെ താക്കീതുകള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങുന്ന സര്‍ക്കാരിനേയും, പാര്‍ട്ടികളേയും കേരളത്തിലേ ജനസമൂഹം തള്ളിക്കളയും. മറ്റ് മത വിഭാഗം ബഹിഷകരിക്കും. അതാണ് നിലവിലേ കത്തോലിക്കാ സഭയുടേയും ബിഷപ്പുമാരുടേയും കേരള സമൂഹത്തിലേയും ജനങ്ങളിലേയും സ്ഥാനം എന്ന് പിതാക്കന്മാര്‍ ഓര്‍ക്കണം. സഭ വിമര്‍ശനത്തിന് അതീതമായതല്ല. വിമര്‍ശനത്തിനും എതിര്‍ക്കപ്പെടലിനും വിധേയം തന്നെയാണ്. സഭയ്ക്ക് മറ്റുള്ളവരെ തോല്പ്പിക്കാം, ശത്രുത പറയാം, ആരോപിക്കാം, വിമര്‍ശിക്കാം, വിധിക്കാം, ഇല്ലാതാക്കാം....എന്നാല്‍ സഭയ്‌ക്കെതിരെ ജനാധിപത്യ രീതിയില്‍ തിരിച്ചും അക്രമം വരുമ്പോള്‍ ഇതു ദൈവീക പ്രസ്ഥാനമാണ് ദൈവത്തിനു മാത്രമേ ഞങ്ങളില്‍ നിയന്ത്രണമുള്ളൂ എന്നും പറയുന്നത് നടപ്പുള്ള കാര്യമല്ല. അതു ഞായറാഴച്ച പ്രസംഗത്തില്‍ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ചെളീയെറിയുന്നവര്‍ തിരിച്ചും ഏറുവാങ്ങിക്കാന്‍ തയ്യാറായിക്കൊള്ളണം. ക്രിസ്തുവിനേയും ക്രിസ്ത്യാനിയേയും അതിനു കൂട്ടുപിടിക്കേണ്ട. പിതാക്കന്മാര്‍ സ്വയം വരുത്തുന്ന വിനകളും വിനാശവും അവര്‍ക്കുതന്നെ അനുഭവിക്കാന്‍ വിശ്വാസികള്‍ വിട്ടുകൊടുക്കണം, കൂട്ടുനില്ക്കരുത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിക്കാമായിരുന്ന തൃശൂര്‍, ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ കോണ്‍ഗ്രസിനേ തോല്പ്പിച്ചത് ഞങ്ങളുടെ പണിയാണെന്നും സോണിയക്ക് അയച്ച കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനോട് താല്പര്യം ഇല്ലാത്തതിനാല്‍ തോല്പ്പിച്ചശേഷം പിന്നെയും ആ പാര്‍ട്ടിയുടെ ഔദാര്യത്തിനായി എന്തിനാ കത്തോലിക്കാ സഭ സോണിയയുടെ മുന്നില്‍ യാചിക്കുന്നത്. തോല്പ്പീരും കഴിഞ്ഞിട്ട് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അപ്പക്കഷണത്തിനായി സഭയിലേ ചിലര്‍ എരന്നും ഇരുന്നും തെണ്ടുകുകയാണ്. പ്‌ളസ്ടു സീറ്റുകളും, യൂണിവേഴ്‌സിറ്റി ഭരണവും, വിദ്യാഭാസ രംഗവുമൊക്കെ സഭയുടെ സര്‍ക്കാരിനോടുള്ള യാചനാ കേന്ദ്രങ്ങളായി മാറുന്നു. കോണ്‍ഗ്രസില്‍നിന്നും സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ അവരെ തകര്‍ത്തും നശിപ്പിച്ചും പാഠം പഠിപ്പിച്ചുമല്ല. ഈ സര്‍ക്കാരില്‍നിന്നും എന്തെങ്കിലും വളഞ്ഞ വഴിയില്‍ കൈക്കലാക്കാന്‍ കിട്ടിയ അവസരം കളഞ്ഞു തുലച്ചതിനു ആന്‍ഡ്രൂസ് താഴത്ത് പിതാവ് കത്തെഴുതേണ്ടിയിരുന്നത് ഇടുക്കി, താമരശേരി ബിഷപ്പുമാര്‍ക്കായിരുന്നു. ഇനി കത്തോലിക്കാ സഭ ചെയ്യേണ്ടത് തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിനെ പിന്തുണയ്ക്കണം. കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും തോല്പ്പിക്കണം. അതാണ് ചെയ്യേണ്ടത്. അല്ലാതെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പ്പിച്ച കത്തോലിക്കാ സഭ യാതൊരു ഉളുപ്പുമില്ലാതെ ഇവിടുത്തെ നേതൃത്വത്തിനെതിരേ സോണിയക്ക് കത്തെഴുതുകയല്ല വേണ്ടത്. ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ ശവഘോഷയാത്രയും, ഒപ്പീസും ചൊല്ലി മണ്ണില്‍ കുഴിച്ചിട്ട കത്തോലിക്കാ സഭയ്ക്ക് ഉളിപ്പില്ലേ ഇപ്പോഴും കോണ്‍ഗ്രസിന്റെ വാലാട്ടിയായി തുടരാന്‍. രാഷ്ട്രീയകാരേക്കാള്‍ അവസരവാദികളായി മെത്രാന്മാരും സഭാ നേതാക്കളും തരം താഴരുത്. ബിസിനസ് കൊഴുപ്പിക്കാന്‍ യാചനയും, വഴങ്ങിയില്ലെങ്കില്‍ ഭീഷണിയുമായി ഇറങ്ങുന്നത് ഗുണ്ടാ സ്‌റ്റൈലില്‍ ആണെന്ന് തോന്നിപോവുകയാണ്. സഭയ്ക്ക് ഉളിപ്പില്ലെങ്കില്‍ കോണ്‍ഗ്രസും കേരളത്തിലേ സര്‍ക്കാരും ഇവരെ ആട്ടിപുറത്താക്കുകയാണ് വേണ്ടത്. കേരളത്തിലേ ന്യൂനപക്ഷവും ഭൂരിപക്ഷവും സഭക്കെതിരെ നിലപാടെടുത്താല്‍ ഈ സര്‍ക്കാരിനെ അനുകൂലിക്കുകയേയുള്ളു.
ഇടുക്കിയിലും, തൃശൂരും, ചാലക്കുടിയിലും കോണ്‍ഗ്രസിനെ തോല്പ്പിച്ചുവെന്ന് അഭിമാനിക്കുന്ന സഭ എന്തു നേടി?. എന്തെങ്കിലും നേടിയായിരുന്നേല്‍ ഇപ്പോള്‍ കരഞ്ഞുപിഴിഞ്ഞ് കത്തെഴുതുമായിരുന്നോ?.. കേരളത്തിലേ കത്തോലിക്കര്‍ പിതാക്കന്മാരുടേയും സഭയുടേയും ആജ്ഞാനുവര്‍ത്തികളാണെന്ന് കരുതരുത്. സി.പി.എമ്മിനെതിരെ വോട്ടുചെയ്യാന്‍ പല തിരഞ്ഞെടുപ്പിലും പള്ളികളില്‍ ദ്വയാര്‍ഥത്തില്‍ ആഹ്വാനമുണ്ടായിട്ടും ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പലപ്പോഴും ഇടതുപക്ഷം ജയിച്ച ഒരുപാട് ഉദാഹരണം ഉള്ളതൊന്നും ആരും മറക്കരുത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സഭയുമായി നല്ല ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും കിട്ടുന്ന സമയം കൊണ്ട് പണം വാരികൂട്ടാനാണ് താല്പര്യമെന്നും ഈ നില തുടര്‍ന്നാല്‍ സഭ കടുത്ത നിലപാട് എടുക്കുമെന്നു ആന്‍ഡ്രൂസ് താഴത്ത് സോണിയക്കുള്ള കത്തില്‍ പറയുന്നു. പിതാവ് നല്ല ബന്ധം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കേരള സമൂഹത്തോട് പറയണം. ചോദിക്കുന്നിടത്തെല്ലാം, സ്‌കൂളും കോളേജ്ജും, സീറ്റുകളിലേ വര്‍ദ്ധന, ഫീസ് കൂട്ടല്‍, നികുതിയിളവുകള്‍ തുടങ്ങിയ നല്ല ബന്ധമാണോ?. അരമനയില്‍ എത്തുകയും എല്ലാ തീരുമാനം എടുക്കുന്നതിനു മുമ്പും കൈമുത്തുകയും ആശീര്‍വാദം വാങ്ങുകയുമാണോ?. നല്ല ബന്ധം എന്നാല്‍ നല്ല കൂട്ടുകൂടല്‍ എന്നാണല്ലോ..അത് എന്തിനാണെന്നും എങ്ങനെ വേണമെന്നും സഭ വിശ്വാസികള്‍ എങ്കിലും അറിയാന്‍ പറയണം. കോണ്‍ഗ്രസിനേതിരെ ഇനിയും കടുത്ത നിലപാടു സ്വീകരിക്കും എന്നും പറയുന്നു. ഇപ്പോള്‍ വീണ് തറയോളം ചേര്‍ന്നു അവശനിലയില്‍ കിടക്കുന്ന സോണിയയുടെ കോണ്‍ഗ്രസിനേ ഒന്നുകൂടി നശിപ്പിക്കാന്‍ എന്തായുധമാണ് സഭാ മക്കള്‍ അറിയാത്തത് അരമനകളില്‍ ഉള്ളത്?. കോണ്‍ഗ്രസ് തകര്‍ന്നുകഴിഞ്ഞു.
കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടയും അതിന്റെ പ്രസിഡന്റുമായ ആന്‍ഡ്രൂസ് താഴത്തും ഈ പാര്‍ട്ടിയെ ഇനിയെന്ത് തകര്‍ക്കാനാണ്. ഈ പിതാക്കന്മാര്‍ക്കും സഭയുടെ വക്താക്കള്‍ക്കും എന്താണ് കോണ്‍ഗ്രസിനോട് ഇത്ര അരിശം. ഒരിക്കല്‍ കസ്തൂരി രംഗന്‍ വിഷയമായിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ പണ്ട് തിളച്ച സഭയുടെ രക്തം തണുത്തുപോയി. കുഞ്ഞാടുകളെ കസ്തൂരിയില്‍ ഉപേക്ഷിച്ചു. കേന്ദ്രത്തില്‍ ഒരു സ്ഥാനവും, അധികാരവും ഇല്ലെങ്കിലും ഇപ്പോഴും പോര് കോണ്‍ഗ്രസിനോട് തന്നെ. കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാട് സ്വീകരിക്കും എന്ന് എന്തിനു പറയുന്നു, ആ നിലപാട് ഈ മതത്തിന്റെ നേതാക്കള്‍ സ്വീകരിച്ചുകഴിയുകയും അവരെ പല സീറ്റിലും തോല്പ്പിക്കുകയും ചെയ്തല്ലോ. ഇഷ്ടമില്ലാത്ത കോണ്‍ഗ്രസിനെ അങ്ങ് തള്ളി കളഞ്ഞ് സി.പി.എമ്മിനോട് സ്വീകരിച്ചുകൂടെ സഭയ്ക്ക്. അതെന്താ ചെയ്യാത്തത്. ഭരണത്തിന്റെ ചൂടും ചൂരും പറ്റുവാന്‍ സഭയുടെ അമരത്തുവരുടെ വെപ്രാളം ജനങ്ങള്‍ കാണുന്നുണ്ട്.
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/TEzgbRnk/9#sthash.ERW0yWdY.V600zjHB.dpuf

Sunday, August 17, 2014

സി.പി.ഐയുടെ 187 ലക്ഷം ചീമുട്ടകള്‍ (പശ്ചാത്തലം സ്ഥാനാര്‍ഥിയാക്കാന്‍ ബെന്നറ്റിനിന്നും 1.87കോടി രൂപ വാങ്ങി) - See more at: http://www.dailyindianherald.com/home/details/Bld3y0m5/9#sthash.GGRU89w6.dpuf

ഉള്ളതു പറഞ്ഞാല്‍....

അഡ്വ: വിന്‍സ് മാത്യു.

തിരുവനന്തപുരം: ബെന്നറ്റ് എബ്രഹാം സ്ഥാനാര്‍ഥിയാകാന്‍ സി.പി.ഐക്ക് നല്കിയ കോഴ 1.87 ലക്ഷം കോടി രൂപയെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഒരു ഇടതുപക്ഷ പാര്‍ട്ടി ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നാല്‍ സി.പി.ഐയുടെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും ഉന്നത നേതാക്കള്‍ ഇതു പുറത്തുവിടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ വാസ്തവമാണെന്ന് ജില്ലാ സിക്രട്ടറികൂടിയായിരുന്ന വെഞ്ഞാറമൂട് ശശി പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ ഇനി സി.പി.ഐക്കെതിരെ ഇതില്‍ കൂടുതല്‍ തെളിവുകള്‍ ജനകീയ കോടതിയില്‍ ആവശ്യമില്ല.
സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ നാണിച്ചു തലതാഴ്ത്തണം. വിശുദ്ധിയുടെ രൂപങ്ങളായിരുന്ന വെളിയം ഭാര്‍ഗവനും, സി.കെ ചന്ദ്രപ്പനും ഇരുന്ന കസേരയില്‍ കയറിയിരുന്ന് പന്ന്യനും സംഘവും നടത്തിയ ഈ കുറ്റകൃത്യം വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്റെ ദുരന്തമാണ്. മിക്ക രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരം പേയ്‌മെന്റ് സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടെന്ന് പരാതികള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര കൈയ്യോടെ ഒരു പാര്‍ട്ടി കുടുങ്ങുന്നത് ആദ്യമാണ്. ഇതിനു നേതൃത്വം നല്കിയവരും, കൈക്കൂലി കൊടുത്തവരും ജനാധിപത്യത്തെ വധശിക്ഷയ്ക്ക് വിധിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ പല്ലിളിച്ചും ആദര്‍ശം പറഞ്ഞും നടക്കുന്ന ഈ കോഴക്കേസിലേ മാന്യന്മാരെ കല്ലെറിഞ്ഞു തുരത്തുകയാണ് ജനം ചെയ്യേണ്ടത്. സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇനി ഒരു നൂറ്റാണ്ട് പൊതുജീവിതം നടത്തിയാലും ജനാധിപത്യത്തെ മുറിപ്പെടുത്തിയ ഈ കറ അദ്ദേഹത്തില്‍ തറഞ്ഞുകിടക്കും. ഇപ്പോള്‍ സി.ദിവാകരന്‍ ഉള്‍പ്പെടെയ ആരോപണ വിധേയരായ നേതാക്കളെ കാണുമ്പോള്‍ നിരാശതോന്നുകയാണ്.
സ്‌കൂളിലും, കോളേജ്ജിലും അദ്ധ്യാപക നിയമനത്തിനു കോഴ വാങ്ങിക്കുന്നതുപോലെ, ഇടതുമുന്നണിയില്‍ നിന്നും സീറ്റുവാങ്ങി 187 ലക്ഷം രൂപയ്ക്ക് അത് വില്പന നടത്തിയിരിക്കുന്നു. ഇതാണോ സി.പി.ഐ. എന്ന പാര്‍ട്ടിയുടെ രാഷ്ട്രീയം. പല കാര്യത്തിലും സി.പി.എമ്മിനേ മര്യാദ പഠിപ്പിക്കാനും, പിണറായി വിജയനെ നന്നാക്കനും ഇറങ്ങുന്ന സി.പി.ഐക്ക് ഈ കോഴ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയായി തുടരാനുള്ള അര്‍ഹത ഇല്ല. അല്ലെങ്കില്‍ 187ലക്ഷം രൂപ വാങ്ങിയതും അനുഭവിച്ചവരുമായ നേതാക്കള്‍ പൊതുജീവിതം നിര്‍ത്തി സി.പി.ഐയെ ശുദ്ധീകരിക്കണം. അവര്‍ പൊതുജീവിതം നിര്‍ത്തുന്നതോടൊപ്പം രാജ്യത്തെ ജനാധിപത്യ വിശ്വാസികളോടും തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹമിനു വോട്ട് ചെയ്ത ജനങ്ങളോട് മാപ്പ് പറയുകയും വേണം.
അഴിമതിക്കെതിരെ വാതോരാതെ സസാരിക്കുന്ന സി.പി.ഐ തിരഞ്ഞെടുപ്പില്‍ സീറ്റ് വിറ്റത് കൊടിയ ചതിയായി പോയി. മുമ്പ് ഈ ആരോപണം കാസര്‍ഗോട് ഒരു കരാറുകാരന്‍ മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസിനെതിരെയും, ചില തിരഞ്ഞെടുപ്പില്‍ ലീഗിനെതിരെയും, സി.പി എമ്മിനെതിരെയും ഒക്കെ ഉയര്‍ന്നിട്ടുണ്ട്. അന്നൊന്നും അത് വിശ്വസനീയമായ വിധം തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടില്ലായിരുന്നു. എന്തായാലും പണം വാങ്ങി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായും, മുന്നണിയുമായും ജനങ്ങളുമായും ബന്ധമില്ലാത്ത ആളുകളെ മല്‍സരിപ്പിക്കുന്ന പരിപാടി ഉണ്ടെന്നുള്ളത് പരമാര്‍ഥമായ കാര്യമാണ്. തോല്ക്കാന്‍ സാധ്യതയും, വിജയ സാധ്യത കുറഞ്ഞതുമായ സീറ്റുകളില്‍ കോടികള്‍ കോഴവാങ്ങി രാഷ്ട്രീയത്തിനു പുറത്തുള്ള ആളുകളെ കൊണ്ടുവരും. പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളില്‍ ഏതാനും ചിലര്‍ നടത്തുന്ന കച്ചവടമായിരിക്കും ഇത്. ഈ വഴിയിലൂടെ കിട്ടുന്ന കോടികളുടെ കോഴപ്പണം നേതാക്കളുടെ കീശയിലേക്ക് താഴും. എന്നിട്ട് മറ്റ് നേതാക്കളേയും തിരഞ്ഞെടുപ്പില്‍ രാത്രികളെ പകലാക്കി അദ്ധ്വാനിക്കുന്ന പ്രവര്‍ത്തകരെയും വോട്ടുചെയ്യുന്ന ജനങ്ങളേയും വഞ്ചിക്കും. എന്തൊരു ക്രൂരമായ ജനാധിപത്യമാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്.
ജനാധിപത്യം കൊണ്ട് ജീവിക്കുകയും അതിനേ ഏറ്റവും നല്ല ബിസിനസാക്കി പണം വാരുകയും ചെയ്യുന്ന ഇത്തരം രാഷ്ട്രീയ കഷികളുടെ തലപ്പത്തേക്ക് എത്തുവാന്‍ ആളുകള്‍ നടത്തുന്ന തിക്കിതിരക്കിനു ഇതു കൂടി കാരണമാണ്. ഭരണം പോലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പണം കായ്ക്കുന്ന മരമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വം. പണ്ട് കണ്ണൂരില്‍ മുല്ലപ്പള്ളിയുടെ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും കൊടുത്ത 25 ലക്ഷത്തോളം രൂപയുമായി മുങ്ങിയ കോണ്‍ഗ്രസ് നേതാവിനെ എല്ലാവര്‍ക്കും അറിയാം. ഇദ്ദേഹത്തെ പിന്നീട് പിടികൂടിയെങ്കിലും പണം കിട്ടിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന്റെ സസ്ഥാന നേതാവായി ഇപ്പോള്‍ അദ്ദേഹം വിലസുകയും ചെയ്യുന്നുണ്ട്. ഒരു സ്ഥാനാര്‍ഥിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം നല്കുന്ന പണം കൃത്യമായി ചിലവാക്കുന്ന പാര്‍ട്ടി സി.പി.എം മാത്രമായിരിക്കും.
കോണ്‍ഗ്രസാകട്ടെ പാര്‍ട്ടി നേതൃത്വം നല്കുന്ന കോടികള്‍ പല നേതാക്കളുടെയും പോക്കറ്റിലേക്ക് സുഗമമായി പോകും. കള്ളക്കണക്കും, സ്വന്തം ചിലവും ഒക്കെ പറഞ്ഞ് പണം തട്ടി സ്ഥാനാര്‍ഥിയുടെ അടുത്ത് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഫണ്ട് എത്തുമ്പോള്‍ പലപ്പോഴും കോടികള്‍ വാടിയ പരിവത്തിലാകും. കേരളത്തില്‍ സി.പി.എമ്മിനൊപ്പം പലപ്പോഴും തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ കോണ്‍ഗ്രസ് പിറകിലാകാനും സ്ഥാനാര്‍ഥി തോല്ക്കാനും ഇതു കാരണമാകാറുമുണ്ട്. ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്തികളാകട്ടെ കിട്ടിയ പണം മുഴുവന്‍ ചിലവാക്കാതെ കുറെ കീശയില്‍ അമട്ടും. ഇങ്ങനെ ഒടുവില്‍ തോറ്റുപോയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരു സംസ്ഥാന നേതാവിന്റെ പേര് പ്രസിദ്ധമാണുതാനും. ചില പാര്‍ട്ടി നേതാക്കള്‍ ആകട്ടെ സീറ്റുകള്‍ പണിപ്പെട്ട് വാങ്ങിക്കുന്നത് ജയിക്കാനല്ല, പണം ഉണ്ടാക്കാനാണ്. ഇടതുമുന്നണിയുടെ കോട്ടകളില്‍ പോലും ഒരു സീറ്റു ലഭിക്കാന്‍ പൊരിഞ്ഞ അടിയും ചരടുവലിയും നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞെടുപ്പില്‍ കാണാം. ഇത് ജയിക്കാനല്ല, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ലക്ഷങ്ങള്‍ കീശയിലേക്ക് നിറയ്ക്കാനുള്ള പരിപാടിക്കാണ്. പാര്‍ട്ടി നല്കുന്ന ഫണ്ടും കൂടാതെ സ്ഥലത്തെ വന്തോക്കുകളില്‍നിന്നുള്ള പിരിക്കലും, കള്ള കണക്കും, എല്ലാം കൂടി ചേര്‍ത്ത് ഒരു വന്‍ തുകയുമായാണ് പല സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് ഉല്‍സവ കൊയ്ത്തു കഴിഞ്ഞ് കളം വിടുന്നത്. തോല്ക്കുമെന്നറിഞ്ഞിട്ടും പൂജ്യം സാധ്യതയുള്ള സീറ്റിനു പോലും പലരും കടിപിടി കൂടുന്നതിന്റെ രഹസ്യവും ഇതാണ്.
യാതൊരു വരുമാന സ്രോതസും, മറ്റ് ഉപജീവന മാര്‍ഗങ്ങളും ഇല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ നാട്ടില്‍ സമ്പന്നരാകുന്നത് എങ്ങനെയാണ്?. വഴിച്ചിലവിനുപോലും ഗതിയില്ലാതെ രാഷ്ട്രീയത്തില്‍ അലഞ്ഞ പലരും മറ്റ് തൊഴിലും വരുമാനവും ഒന്നും ഇല്ലാതെ ഫ്‌ളാറ്റ് ഉടമകളും, നെല്ലിയാമ്പതിയിലും, അട്ടപാടിയിലും മറ്റും തോട്ടം ഉടമകളും, റിയല്‍ എസ്‌റ്റേറ്റുകാരും ഒക്കെയായി എങ്ങനെ രൂപമാറ്റം വരുന്നു. വിദേശത്തേക്ക് മക്കളെ അയച്ച് അവിടെ ബിസിനസും മക്കളുടെ വിദേശ അക്കൗണ്ടില്‍ പണം ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യുന്ന കേരളത്തിലേ രാഷ്ട്രീയ നേതാക്കള്‍ അനവധിയാണ്. ജനങ്ങള്‍ ഓര്‍ക്കണം... ഒരു വരുമാനവും ഇല്ലാതെ ചിലവ് മാത്രമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തില്‍, അമരത്തുവരാന്‍ ആളുകള്‍ മല്‍സരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന്. നിസ്വാര്‍ഥമായ പൊതു ജീവിതത്തിനോ അതോ രാഷ്ട്രീയം എന്ന ബിസിനസില്‍ സാമ്രാജ്യങ്ങള്‍ ഉയര്‍ത്താനോ പലരും നേതാക്കളാകാന്‍ തിക്കിതിരക്കുന്നത്?. അന്തസില്ലാത്തവരുടെ അന്തസുകെട്ട പണിയായി രാഷ്ട്രീയ ജീവിതത്തിന്റെ വിശുദ്ധിയും പാവനതയും മൂല്യവും ബിസിനസുകാരായ രാഷ്ട്രീയക്കാര്‍ നശിപ്പിച്ചു. ഇന്ത്യാ മഹാരാജ്യത്ത് ജനാധിപത്യ സംവിധാനത്തിലൂടെ പണിയെടുക്കാതെയും ജോലിചെയ്യാതെയും പണമുണ്ടാക്കുന്ന ആളുകള്‍ ലക്ഷക്കണക്കിനു വരും. ജനാധിപത്യം കൊണ്ട് ജീവിക്കുന്നവര്‍,... പണം സമ്പാദിക്കുന്നവര്‍!!. നമ്മുടെ രാജ്യത്തേ സര്‍ക്കാരിന്റെ പദ്ധതികളുടേയും, ജനങ്ങളുടേയും, ബിസിനസുകാരുടേയും പണം ഇവര്‍ ഇരന്നും തെണ്ടിയും, മോഷ്ടിച്ചും കൈക്കലാക്കുകയാണ്. രാഷ്ടീയക്കാര്‍ ഇത്രയധികം ജോലിചെയ്യാതെ ജനാധിപത്യം കൊണ്ട് വരുമാനമുണ്ടാക്കുകയും കുടുംബം പോറ്റുകയും ചെയ്യ്ന്ന രാജ്യം ലോകത്തില്‍ ഇന്ത്യയല്ലാതെ വേറെ ഇല്ല. ഗള്‍ഫിലും ചൈനയിലുമൊക്കെയായിരുന്നെങ്കില്‍ പണ്ടേ ഇവരേ ഒക്കെ തലവെട്ടിയും, വെടിവയ്ച്ചും കൊന്ന് രാജ്യം ശുദ്ധീകരിക്കുമായിരുന്നു.
തിരഞ്ഞെടുപ്പ് ഇത്തരത്തില്‍ കോഴയുടെയും, കട്ടും മോഷ്ടിച്ചും പണം ഉണ്ടാക്കുന്നതിന്റേയും അരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ കള്ള ചൂതാട്ടത്തിന്റെ ആളുകളുടെ ചിഹ്ന്‌നങ്ങളിലാണ് നിരപരാധികളായ ജനാധിപത്യ വിശ്വാസികള്‍ വോട്ട് കുത്തുന്നത്. ഈ കള്ള നാണയങ്ങള്‍ക്കായാണ് തിരഞ്ഞെടുപ്പ് നാളുകളില്‍ ഊണൂം ഉറക്കവുമില്ലാതെ ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ പണവും, പണിയും ജീവിതവും കുടുംബകാര്യവും എല്ലാം ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കൈക്കൂലി കൊടുത്ത് സീറ്റ് വാങ്ങിയ മാന്യന്മാരാണ് വോട്ട് ചോദിച്ചു വരുന്നത്.
ഇത്തരത്തിലുള്ള കള്ള നാണയങ്ങള്‍ നമ്മുടെ നാട്ടില്‍ ഒരുപാട് ഉണ്ടെങ്കിലും ചൂണ്ടിക്കാട്ടാനും, തൊട്ടുകാട്ടാനും ഇപ്പോള്‍ ആളുകളായിരിക്കുകയാണ്. സി.പി.ഐയുടെ സസ്ഥാന നേതൃനിരയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ കാണുക പരിതാപകരമായ കാഴ്ച്ചകളാണ്. മോഷ്ണക്കേസില്‍ തൊണ്ടിസഹിതം പോലീസ് പിടിയിലായ അവസ്ഥയാണ് ചിലരേ കാണൂമ്പോള്‍ തോന്നുന്നത്. ഇവര്‍ ദയവായി ഇനിയും ഈ നാട്ടിലേ ജനത്തേ ഉപദ്രവിക്കാതെ പൊതുജീവിതം അവസാനിപ്പിച്ച് വനവാസത്തിനോ, വീടുകളില്‍ ഒതൊങ്ങികഴിയാനോ പോകണം. നാടിനും, സമൂഹത്തിനും ഭാരമായി അവശേഷിക്കരുത്. കൈയ്യോടെ പിടികൂടിയ ചില ആളുകള്‍ ഒരു ഉളുപ്പും ഇല്ലാതെ വിവാദത്തില്‍ നിന്നും തലയൂരാന്‍ ഓടുകയാണ്. തുണിപോലുമില്ലെങ്കിലും പിന്നെയും ജന മധ്യത്തില്‍ ഞെളിഞ്ഞു നില്ക്കുന്ന നാണമില്ലാത്ത ഇവരുടെ തൊലിക്കട്ടി അപാരം തന്നെ.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.ഐ. എന്നും ഇടതു പക്ഷത്തിന്റേയും, മുന്നണിയുടേയും, അതില്‍ വിശ്വസിക്കുന്ന ജന സഞ്ചയത്തിന്റേയും ഔദാര്യത്തില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണിത്. സി.പി.എമ്മിന്റെ ജന പിന്തുണയിലും ആ പാര്‍ട്ടി ഉയര്‍ത്തുന്ന സാമൂഹ്യ വിഷയങ്ങളിലും, സമര മുഖങ്ങളിലും ഒക്കെ പങ്ക് പറ്റി അവരുടെ കോലായില്‍ കഴിയുന്ന ഇടതു പക്ഷത്തിലേ ഈ ഇത്തിക്കണ്ണി 187 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം ലോക് സഭാ സീറ്റ് വില്പന നടത്തുമെന്ന് ആരും സ്വപനത്തില്‍ പോലും കരുതിയതല്ല. എന്നും അഴിമതിക്കെതിരും, ലാവലിന്‍ പോലുള്ള വിഷയത്തില്‍ സി.പി.എമ്മിനെ പോലു പ്രതിക്കൂട്ടിലും നിര്‍ത്തി പ്രവര്‍ത്തിച്ച സി.പി.ഐക്ക് എങ്ങിനെ ഈ കടും കൈ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സി.പി.ഐ പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്നും ഇത്തരമൊരു വാര്‍ത്തയും റിപ്പോര്‍ട്ടും വന്നത് ഏതൊരു ജനാധിപത്യ വിശ്വാസിയേയും ഞെട്ടിപ്പിക്കുകയാണ്.
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/Bld3y0m5/9#sthash.GGRU89w6.dpuf

Sunday, August 10, 2014

ഇറാക്കില്‍ വീണ്ടും അമേരിക്ക; എന്തുകൊണ്ട് ?..


Story Dated: Saturday, August 09, 2014 3:47 am IST
;
വിന്‍സ് മാത്യു
.
ഉള്ളതു പറഞ്ഞാല്‍.....
. .
ഇറാക്കിന്റെ ആകാശത്ത് വീണ്ടും അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ അഗ്നിവര്‍ഷം തുടങ്ങി. ഭൂമുഖത്ത് ഏറ്റവുമധികം എണ്ണസമ്പത്ത് ഉള്ള രാജ്യത്ത് ഏറെ കാലമായി ഒഴുകുന്നത് ചോരപ്പുഴയാണ്‌. ഇറാക്കിലെ സുന്നി വിമിതര്‍ ഏറെ നാളുകളായി പ്രതിരോധങ്ങള്‍ ഒന്നുമില്ലാതെ മുന്നേറുകയായിരുന്നു. വിനാശങ്ങള്‍ വിതച്ചും സുന്നികളല്ലാത്ത അവിടുത്തെ ഷിയ, കുര്‍ദ് വിഭാഗക്കാരായ മുസ്ലീം ആളുകളേയും, ക്രിസ്ത്യന്‍ മത വിഭാഗക്കാരെയും ഉന്മൂലനം ചെയ്താണ്‌ സുന്നികളുടെ മുന്നേറ്റം നടക്കുന്നത്. മത ന്യൂന പക്ഷങ്ങളേയും, കുര്‍ദ്ദ് മേഖലയിലെ അമേരിക്കന്‍ പൗരന്മാരെയും സുന്നികള്‍ അക്രമിച്ചതിനാലാണ്‌ ഇപ്പോഴത്തേ വ്യോമാക്രമണം എന്ന് അമേരിക്ക പറയുന്നു. പ്രത്യേക ക്യാമ്പുകള്‍ തുറക്കാതെയും, യുദ്ധപ്രഖ്യാപനം നടത്താതെയും സുരക്ഷിതമായി നിന്നുകൊണ്ടാണ്‌ ഇക്കുറി അമേരിക്കന്‍ നീക്കം ഇറാക്കില്‍.
അമേരിക്കയുടെ ഈ നീക്കത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. മനുഷ്യരെ ബോബിട്ട് കൊല്ലാനും അവരുടെ ആവാസ വ്യവസ്ഥ ആകാശത്തുനിന്നും സര്‍വ്വ സംഹാരിയായ അഗ്നിഗോളങ്ങള്‍ വിട്ടും നശിപ്പിക്കാന്‍ അമേരിക്കയ്ക്കെന്നല്ല ആര്‍ക്കും അവകാശമില്ല. അതേ സമയം ഇറാക്കില്‍ കൂട്ടകൊലയ്ക്കിരയാകുന്ന ന്യൂന പക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കാന്‍ ലോകത്ത് ആര്‍ക്ക് സാധിക്കും?. അവിടെ നടക്കുന്ന നീച കൃത്യങ്ങള്‍ക്കും, കൂട്ടകുരുതികള്‍ക്കും ആരേ നമ്മള്‍ കുറ്റപ്പെടുത്തണം?.. ഭീകരമായ അക്രമണത്തില്‍ അവിടെ ഓരോ ദിവസവും കൊലപ്പെടുന്നത് നൂറുകണക്കിനാളുകളാണ്‌. ഇപ്പോഴത്തെ അഭ്യന്തിര യുദ്ധത്തില്‍ ലക്ഷത്തിനടുത്ത ആളുകള്‍ക്ക് ജീവഹാനി ഉണ്ടായതായി (കൃത്യമായ കണക്കുപോലും പുറം ലോകത്തേക്ക് എത്തുന്നില്ല) കണക്കാക്കുന്നു. ഈ കൊലകള്‍ ബോബിട്ട് മാത്രമല്ല, സുന്നി വിമിതര്‍ ഇറാക്കിലെ മറ്റ് വിഭാഗക്കാരായ മുസ്ലീം ജനങ്ങളേയും കൃസ്ത്യാനികളേയും നിരത്തിനിര്‍ത്തി വെടിവെയ്ച്ചും, കഴുത്തുവെട്ടിയും കൊലപ്പെടുത്തുന്നു. സ്ത്രീകലെ അസാന്മാര്‍ഗീകതയുടെ സംശയത്താല്‍ കൂട്ടമായി വെടിവയ്ച്ചുകൊലപ്പെടുത്തുന്നു. എതിര്‍വിഭാഗക്കാരായ സ്ത്രികളെപോലും ചേലാകര്‍മ്മം നടത്തുന്നതില്‍നിന്നും ലോകത്ത് തടയാന്‍ ആര്‍ക്ക് സാധിച്ചു?. ഇറാക്കില്‍ ക്രിസ്ത്യാനികളെ മാത്രമല്ല, കുര്‍ദിഷുകളെയും, ശിയ മുസ്ലീങ്ങളേയും കൂട്ടമായി ആക്രമിക്കുകയാണ്‌ വിമിത തീവൃവാദികള്‍. കത്തോലിക്ക പള്ളികള്‍ ബോബുവയ്ച്ച് തകര്‍ക്കുകയും കുരിശുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ശിയ വിഭാഗത്തിന്റെ ചരിത്രപ്രാധാന്യ കേന്ദ്രങ്ങളും, പള്ളികളും വിമിതപോരാളികള്‍ നശിപ്പിച്ചു. ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും പ്രധാനപ്പെട്ട യോനാ പ്രവാചകന്റെ ശവകുടീരം അടങ്ങിയ പള്ളി (ശിയകളുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്) ബോബും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് റിപ്പബ്ലിക് ഉണ്ടാക്കാനാണിതു ചെയ്യുന്നത്. വിമിതന്മാരുടെ മുസ്ലീം മത തത്വങ്ങള്‍ മാത്രം അനുസരിക്കുന്ന ജനങ്ങളുടെ ഒരു രാജ്യം ആണിവര്‍ വിഭാവനം ചെയ്യുന്നത്. മുസ്ലീം ലോകത്തുനിന്നുപോലും ആലോചിക്കുമ്പോള്‍ എത്രയോ വലിയ തെറ്റുകുറ്റങ്ങളാണിത

ഗാസയിലെ അക്രമങ്ങള്‍ പോലെ ലോകം എന്തുകൊണ്ട് ഇറാക്കിലെഅതിക്രമത്തെ കണ്ടില്ല. ഗാസയില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചപ്പോള്‍ ഇറാക്കില്‍ അതേ കാലയളവില്‍ മരിച്ചത് പതിനായിരങ്ങളായതിനാലാണോ?. അതോ ഒരു രാജ്യത്തെ പൗരന്മാരെ അതേ രാജ്യത്തെ തീവൃവാദികളായ ആളുകള്‍ കൊന്നൊടുക്കിയാല്‍ അതിനെ അഭ്യന്തിര സംഘര്‍ഷം എന്ന ഓമനപേരു വിളിച്ച് തള്ളികളയാം എന്നാണോ?. ഇറാക്കില്‍ കുര്‍ദ്ദ്, ശിയ മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുന്നത് മുസ്ലീം നാമധാരികള്‍ ആയ ആളുകള്‍ ആയതിനാലാണോ?.. മുസ്ലീങ്ങളായ ആളുകള്‍ക്ക് ആരാജ്യത്തേ ഇഷ്ടമില്ലാത്ത ആളുകളേ കശാപ്പു ചെയ്യാം എന്ന് ആരെങ്കിലും ധരിച്ചുവയ്ച്ചിട്ടുണ്ടോ?..
ഇറാക്കില്‍ നടന്ന കൂട്ടക്കൊലകളും, വംശീയ ഉന്മൂലനവും ലോകചരിത്രത്തില്‍ തന്നെ ഞടുക്കുന്ന സംഭവങ്ങളാണ്‌. അവിടെ ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു. അടുത്ത തലമുറ ഉണ്ടാകാതിരിക്കാനുള്ള ക്രൂരത നിറഞ്ഞ കൂട്ടകുരുതി കുട്ടികള്‍ക്കെതിരായി നടന്നു. ഭക്ഷണവും മരുന്നും കിട്ടാതെ കുരുന്നുകള്‍ മരിച്ചു. ഇത്തരം അതിക്രൂര കൃത്യങ്ങളെ മതത്തിന്റേയും, ഒരു മതത്തിലെ വ്യത്യസ്ത ഗ്രൂപ്പിന്റേയും തിമിര കണ്ണിലൂടെ കാണരുത്. ഇതെല്ലാം മുസ്ലീം മുസ്ലീമിന്റെ പേരില്‍ നടത്തുന്നതിനാല്‍ തെറ്റുപറയാന്‍ പറ്റില്ലെന്നും ഗാസയില്‍ യൂദന്‍ നടത്തുന്ന നീചതയില്‍ തെറ്റുകള്‍ കൂമ്പാരമാണെന്നും വകതിരിച്ച് പറയരുത്. ഒരിടത്ത് മനുഷ്യനും കുട്ടികളും കൊലപ്പെടുമ്പോള്‍ വിലപിക്കുന്നവരുടെ കണ്ണുനീരിനു നീതി ഉണ്ടെങ്കില്‍ അവര്‍ മറ്റിടത്തേയും ക്രൂരതകള്‍ കാണണം. ഇറാക്കിലെ അതിക്രമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് നമ്മുടെ സോഷ്യല്‍ മീഡിയയില്‍ ഗാസയുടെ പേരില്‍ അരിശം കൊണ്ട ആളുകള്‍ പ്രതികരിച്ചില്ല. ചുരുക്കം ഇതാണ്‌..ഗാസയും, മരിച്ച കുട്ടികളും ഒന്നും അല്ല വിഷയം ... അവര്‍ക്കെല്ലാം അവരുടെ മതവും ജാതിയും, വര്‍ഗീയതയുമാണ്‌ മുഖ്യം. ചില കൊലകള്‍ നല്ല കൊലകളും, ചിലത് ചീത്തക്കൊലകളും...!
ഇവിടെയാണ്‌ അമേരിക്കയുടെ ഇടപെടല്‍ കാണേണ്ടത്. അമേരിക്ക ഇപ്പോള്‍ വന്നിരിക്കുന്നത് ക്രിസ്ത്യാനികളെ മാത്രം രക്ഷിക്കാനല്ല. ശിയ വിഭാഗക്കാരെയും, കുര്‍ദ്മേഖലയിലുള്ളവരെയും രക്ഷിക്കാന്‍ കൂടിയാണ്‌. (രക്ഷപെടുമോയെന്ന് കണ്ടറിയാം). മാത്രമല്ല ഇറാക്കില്‍ കൂട്ടക്കുരുതിക്കിരയായ ക്രിസ്ത്യാനികളുടെ മത നേതാക്കള്‍ ക്ഷണിച്ചിട്ടുമല്ല അമേരിക്കയുടെ ഈ വരവ്. നാളുകള്‍ക്ക് മുന്നേ ഇറാന്‍ പല തവണ അമേരിക്കയോട് ഒട്ടിചേര്‍ന്ന് നിന്ന് മാടിവിളിച്ചതാണ്‌. കുര്‍ദ്ദിഷ് നേതാക്കളും, ഇറാക്കിലെ ഔദ്യോഗിക ഭരണകൂടവും അമേരിക്കന്‍ സഹായം തേടുകയുണ്ടായി.അവിടെയും തീര്‍ന്നില്ല. അമേരിക്കയേ വീണ്ടും ഒരു രണ്ടാം വരവിനു പ്രേരിപ്പിച്ചതിനു പിന്നില്‍ അറബ് ലീഗിന്റെയും സൗദിയുടേയും സ്വാധീനം നിര്‍ണ്ണായകമാണ്‌. കാരണം ഇറാക്കില്‍ ഇപ്പോഴത്തെ വിമത പോരാളികള്‍ നടത്തുന്ന പടയേട്ടത്തില്‍ അറബ് രാജ്യങ്ങളില്‍ ആശങ്കയാണ്‌. ശിയ വിഭാഗത്തിന്റെ ആശങ്കകള്‍ വേറെ. വിമിത പോരാളികളില്‍ നല്ലൊരു ഭാഗവും സൗദിയില്‍നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍നിന്നുമാണ്‌.ഇറാക്കിലെ യുദ്ധം കഴിഞ്ഞ് മാതൃരാജ്യത്തേക്ക് ഇവര്‍ മടങ്ങിവരുന്ന അവസ്ഥ പലര്‍ക്കും ഭീതീജനകമായി തോന്നിതുടങ്ങി.
സമീപകാല ലോക സഭവ വികാസങ്ങളില്‍ ഏറ്റവും വലിയത് ഇറാക്കിലെ കൂട്ടക്കുരുതികളും, ആ രാജ്യത്തെ സ്വന്തം ജനങ്ങളുടെ ഉന്മൂലനവും കൂട്ടപാലായനവും തന്നെയാണ്‌. ഗാസയും ഇസ്രായേലും ഒക്കെ അതിനു പിന്നിലേ വരൂ. ഇത്രയും വലിയ അസമാധാനം ലോകത്ത് ഉണ്ടായിട്ടും ലോക ഭരണകൂടങ്ങള്‍ക്കും, ഐക്യരാഷ്ട്ര സഭയ്ക്കും ഒന്നും ചെയ്യാന്‍ ആയില്ല. എല്ലാവരും നോക്കി നില്ക്കുകയാണ്‌. ചിലരാകട്ടെ എത്തിനോക്കാന്‍ പോലും മടിക്കുന്നു. ലോക മതങ്ങള്‍ക്കും മത നേതാക്കള്‍ക്കും ഒരു ചുക്കും ലോകത്തിലെ ഏറ്റവും വലിയ അസമാധാനത്തിനെതിരെ ചെയ്യാന്‍ ആയില്ല. കാരണം മത നേതാക്കളുടെ കൈകളിലും പരിധിയിലുമല്ല മത തീവൃവാദികള്‍. എല്ലാവരും കാഴ്ച്ചക്കാരായി നില്ക്കുന്ന ഈ വേദിയിലേക്കാണ്‌ അമേരിക്കയുടെ ഇറാക്കിലേക്കുള്ള രണ്ടാം വരവ്.
ലോകത്ത് ഇത്തരം വരവുകള്‍ക്കും ഇടപെടലുകള്‍ക്കും അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ. റഷ്യപോലുള്ള ശക്തികള്‍ ഇത്തരം കാര്യങ്ങളില്‍ വെറും കടലാസുകൂടുകള്‍ മാത്രമാണ്‌. അമേരിക്ക ഇറാക്കില്‍ നടത്തുന്ന ഓരോ നീക്കത്തിനും ചവിട്ടിനില്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണും അറബ് നാടാടായ ഇറാക്കിന്റെ കുര്‍ദ്മേഖലയും, സൗദിയും, കുവൈറ്റും ഒക്കെയാണ്‌. അല്ലാതെ അമേരിക്കയിനിന്നും കടലില്‍ കിടക്കുന്ന കപ്പലുകളില്‍ നിന്നുമല്ല അവരുടെ പോര്‍വിമാനങ്ങള്‍ പൊങ്ങുന്നത് എന്നും കൂടി ഓര്‍ക്കണം. എങ്കിലും അമേരിക്കന്‍ ബോബുകളില്‍ ഇനി ഇറാക്കില്‍ ജനങ്ങളും കുട്ടികളും ഒക്കെ കൊലപ്പെടാനിടയുണ്ട്. നിരപരാധികള്‍ മരണപ്പെടും. തീവൃവാദികള്‍ ജനവാസമേഖലയില്‍ നുഴഞ്ഞുകയറി ജനങ്ങള്‍ക്കും മരണം വാങ്ങിക്കൊടുക്കാം. ബോംബുകള്‍ പ്രദേശവും വീടുകളും വിഴുങ്ങും. ഗാസയില്‍ ലോകം എതിര്‍ത്തതുപോലെ ഇതിനേയും എതിര്‍ക്കപ്പെടേണ്ടതു തന്നെ. നമ്മുടെ നാട്ടില്‍ ഇടതുപക്ഷവും, നിവര്‍ന്നു നില്ക്കാന്‍ ശേഷിയില്ലാത്ത കടലാസു പുലികളും ഒക്കെ പന്തം കൊളുത്തിയും,കൊളുത്താതെയും ഇറാക്കിലെ അമേരിക്കയുടെ രണ്ടാം വരവിനെ എതിര്‍ക്കും. എതിര്‍ക്കണം എന്നേ പറയാനുള്ളു. എന്നാല്‍ ഒപ്പം എന്തിനു അവിടെ അമേരിക്ക ബോംബുമായി വന്നുവെന്നു കൂടി പറയണം. ആരാണ്‌ അമേരിക്കയെ എത്തിച്ചതെന്നും, ആരാണ്‌ അവരെ ക്ഷണിച്ചുകൊണ്ടുവന്നതെന്നും എതിര്‍ക്കുന്നവര്‍ ലോകത്തോട് പറയണം. എതിര്‍ക്കുന്നതോടൊപ്പം അതിനാധാരാമായ കാരണങ്ങളും കാണാതെ പോകരുത്.
അക്രമകാരികളായ കലാപകാരികളെയും, ജനങ്ങളേയും ലോകം നശിപ്പിക്കും. അതാണ്‌ ഇന്നുവരെയുള്ള ലോക ചരിത്രം. നെപ്പോളിയനും, അലക്സാണ്ടറും, ബ്രിട്ടീഷുകാരും പടയോട്ടം നടത്തിയിട്ട് എന്തായെന്ന് നമുക്കറിയാം. മുസോളിനിയും ഹിറ്റ്ലറും, സ്റ്റാലിനും ഒക്കെ വരുത്തിയ വിനകള്‍ക്ക് ലോകവും സമാധാന പ്രേമികളും വലിയ വിലകൊടുക്കേണ്ടിവന്നെങ്കിലും അവരെല്ലാം ഒടുവില്‍ തരിപ്പണമായി നശിച്ചു. പട്ടാളത്തെ ഉപയോഗിച്ച് ഭരണം പിടിച്ച പാക്കിസ്ഥാനിലെ സിയാ ഉല്‍ ഹക്ക് ജനങ്ങളെ എത്രമാത്രം ദ്രോഹിച്ചു, പഴയ ഇറാക്കിന്റെ പ്രവശ്യകളായ സൗദിയുടെ ഭാഗവും, കുവൈറ്റും, ഒക്കെചേര്‍ന്നുള്ള വിശാല ഇറാക്കിനായി യുദ്ധം ചെയ്ത് സദ്ദാം ഹുസൈന്‍ വരുത്തിയ വിനാശം ലോകം കണ്ടതാണ്‌. മര്യാദയ്ക്ക് ലോകത്തിനു ശല്യം ഉണ്ടാക്കാതെ സ്വന്തം രാജ്യം ഭരിക്കുകയായിരുന്നില്ല സദ്ദാം ചെയ്തത്. താലിബാന്‍ രാജ്യം സ്ഥാപിച്ച് ഭരണം തുടങ്ങിയ അല്‍ ക്വയ്തയുടെയും ബിന്‍ലാദന്റെയും സ്ഥിതി എന്തായി?. എവിടെയും പോകേണ്ട ഇന്ത്യയില്‍ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പടയോട്ടം നടത്തി സാമ്രാജ്യങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് എന്തു സംഭവിച്ചു. ചരിത്രത്തിന്റെ ഏതറ്റം വരെ പോയാലും അക്രമകാരികളും കലാപകാരികളും ലോകത്തിനും ജനപഥങ്ങള്‍ക്കും കീഴ്​പ്പെട്ട ചരിത്രമേയുള്ളു... nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/5ps5AIPr/9#sthash.G0rdE2vz.dpuf

Friday, August 1, 2014

കർത്താവേ... ഇവർ ഇടത്തോ വലത്തോ?....

കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....


Story Dated: Saturday, August 02, 2014 4:50 am IST
;
വിന്‍സ് മാത്യു.
ഉള്ളതു പറഞ്ഞാല്‍ !...
ഇറാക്കിലേ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് ഞാന്‍ മുമ്പ് എഴുതിയിരുന്നു. അതുമായി ബന്ധപ്പെട്ട് ആഗോള കത്തോലിക്ക സഭയുടെയും പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്ക സഭയേയും ഒന്നു വിലയിരുത്തുകയാണിവിടെ. കാര്യകാരണങ്ങള്‍ സഹിതം ഹൈന്ദവ വര്‍ഗീയവാദികള്‍ക്കെതിരെയും, മുസ്ലീം വര്‍ഗ്ഗീയ, തീവൃവാദികള്‍ക്കെതിരെയും എഴുതിയിട്ടുണ്ട്. ചിലര്‍ അപ്പോഴൊക്കെ ക്രിസ്ത്യന്‍ തീവൃവാദിയായും, മുസ്ലീം ഭീകരതക്കെതിരെ പറഞ്ഞപ്പോള്‍ സംഘിയായും, ജൂതനായും ഒക്കെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സഭയെ ഒരു ക്രിസ്ത്യാനി വിമര്‍ശിച്ചാല്‍ എന്താകും ഇനി പറയുക? ഒരു സമുദായത്തിനെതിരെ വിമര്‍ശനം നടത്താനും തെറ്റുകള്‍ കാട്ടാനും ഏറ്റവും അര്‍ഹത അതിനുള്ളില്‍തന്നെ ഉള്ളവര്‍ക്കാണ്‌. വിമര്‍ശനങ്ങളും തിരുത്തലുകളും ഉള്ളില്‍നിന്നുവന്നാല്‍ അതിനു വര്‍ഗീയതയുടെ പരിവേഷം വരില്ല. മറ്റ് സമുദായക്കാര്‍ വിമര്‍ശിച്ചാല്‍ ആളുകളുടെ പേരും വിലാസവും ചികഞ്ഞെടുത്ത് മതത്തിന്റേയും വര്‍ഗീയതയുടേയും നിറം കൊടുക്കുന്നത് ഇപ്പോഴത്തേ ശീലമായിപോയി. വിമര്‍ശനം ഉന്നയിച്ചാല്‍ ഉന്നയിക്കുന്ന ആളുടെ മതവും ജാതിയും ചൂണ്ടിക്കാട്ടി കുറ്റക്കാരായ മതങ്ങളും സമുദായവും, മത നേതാക്കളും ജനങ്ങളില്‍നിന്നും രക്ഷപെടുകയാണ്‌.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹത്തെ ഇറാക്കില്‍ നിന്നും ഉന്മൂലനം ചെയ്തിരിക്കുന്നു. കൂട്ടകുരുതിയിലൂടെയും, തോക്കിന്മുനയില്‍ നിര്‍ത്തി മതം മാറ്റിയും, രാജ്യത്തുനിന്നും ആട്ടിയോടിച്ചും കൂട്ട വംശഹത്യ നടത്തിയിരിക്കുന്നു. 14മത് നൂറ്റാണ്ടുമുതലുള്ള ചരിത്രം എടുത്താല്‍ വിവിധ ചക്രവര്‍ത്തിമാരുടെ പടയോട്ടങ്ങളില്‍ ലക്ഷക്കണക്കിന്‌ കത്തോലിക്കരെ തലവെട്ടി മാറ്റി കൊലപ്പെടുത്തിയ പ്രദേശമാണിത്. മുസ്ലീം ചക്രവര്‍ത്തിയായ ടിമൂറിന്റെ കാലത്തേ ഇറാക്ക് അധിനിവേശത്തില്‍ തന്നെ 2ലക്ഷത്തിനടുത്ത് ഇറാക്കികളായ ക്രിസ്ത്യാനികളെ ശിരസറുത്ത് കൊലപ്പെടുത്തിയെന്നാണ്‌ ചരിത്രത്തില്‍ പറയുന്നത്. 1914-1933 കാലത്തെ സ്വാതന്ത്ര്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 3ലക്ഷത്തോളം കത്തോലിക്കരെ കൊലപ്പെടുത്തിയതായും ചരിത്രം പറയുന്നു. അസ്സീറിയന്‍ ജെനോസൈഡ് (അസ്സീറിയന്‍ കൂട്ടക്കുരുതി) എന്നപേരില്‍തന്നെയാണ്‌ ചരിത്രത്തില്‍ ഈ കൂട്ടക്കുരുതികള്‍ അറിയപ്പെടുന്നതും.പിന്നീടും അവശേഷിച്ച ഇറാക്ക് ക്രിസ്ത്യാനികള്‍ ഒരു പതിറ്റാണ്ടുമുമ്പ് 14ലക്ഷം ആയിരുന്നു. ഒരു പതിറ്റാണ്ടായി നിലനില്ക്കുന്ന ആഭ്യന്തിര യുദ്ധങ്ങളില്‍ ഇറാക്കിലെ ക്രിസ്ത്യാനികളില്‍ 13.5ലക്ഷം പേരും ഇല്ലാതായി, സംഘടിതവും ആസൂത്രിതവുമായ വര്‍ഗ ഉന്മൂലനം!. ഇറാക്കിലെ ആദ്യ മതവും ജനവിഭാഗവും ആയിരുന്നു ഇവര്‍. ലോകത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഒന്നായിരുന്ന ഇവരെല്ലാം ഉന്മൂലനം ചെയ്യപ്പെട്ടത് ക്രിസ്തുവില്‍ വിശ്വസിക്കുകയും, ക്രിസ്ത്യാനികള്‍ ആയതിനാലും മാത്രം ആയിരുന്നു.
ഇത്രമാത്രം വര്‍ഗ്ഗ ഉന്മൂലനവും കൂട്ടകുരുതിയും നടന്നിട്ടും കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ എന്തുകൊണ്ട് ഈ ദാരുണ സംഭവങ്ങള്‍ ഇടം പിടിക്കാതെ പോയി. സഭയും, പള്ളികളും ഈ രക്തസാക്ഷികളോട് ചെയ്തതും ഒരു തരം ഉന്മൂലന പ്രക്രിയയാണ്‌. ക്രിസ്തുവിനായും, വിശ്വസിക്കുന്ന മതത്തിനായും കൊലപ്പെടാനല്ല ഒരു മനുഷ്യന്‍ ജനിക്കുന്നതും ജീവിക്കുന്നതും. . ക്രിസ്തുവിനുവേണ്ടി മരിക്കണമെന്ന് ഒരിടത്തും ബൈബിളിലും , ക്രിസ്തുവിന്റെ പ്രബോധനങ്ങളിലും ഇല്ല. മറിച്ച് ക്രിസ്തുവിനായി ജീവിക്കണമെന്ന മഹത്തായ സന്ദേശമണ്‌ ബൈബിള്‍. മരണവും രക്തസാക്ഷിത്വവും പുണ്യവും, ദൈവീകവുമല്ല. മതത്തിന്റെ പേരില്‍ നടക്കുന്ന പീഢനങ്ങള്‍ക്കും രക്തസാക്ഷ്യങ്ങള്‍ക്കും വീരത്വവും കര്‍ത്താവിലേക്കുള്ള ധീരയാത്രയുമായി പഠിപ്പിക്കുന്ന
സഭയുടെ ചില പ്രബോധനങ്ങള്‍ പാവങ്ങളേയും നിരാലമ്പരായ ജനങ്ങളേയും പറ്റിക്കാനാണ്‌. കത്തോലിക്കാ സഭയുടെ കാതല്‍ ജീവനു നല്കുന്ന വിലയും സ്ഥാനവും തന്നെയാണ്‌. ജീവന്‍ നിലനിര്‍ത്താനും ജീവിക്കാനും ഉള്ള അവകാശം അമ്മയുടെ ഉദരത്തില്‍ മനുഷ്യന്‍ ജന്മമെടുക്കുന്ന ആദ്യ നിമിഷത്തിലും, മണിക്കൂറിലും തുടങ്ങുന്നു എന്ന് പഠിപ്പിക്കുന്നമതമാണ്‌ കത്തോലിക്കാ സഭ എന്ന് ഓര്‍ക്കണം. ജനിക്കാനിരിക്കുന്ന ശിശുവിനുപോലും ഇത്ര പ്രാധാന്യം നല്കുന്ന ക്രിസ്തു വിശ്വാസത്തിന്റെ യഥാര്‍ത്ഥ കാതല്‍ സന്ദേശത്തിനെതിരാണ്‌ രക്തസാക്ഷിത്വം.
നീതികിട്ടാത്ത ഹത ഭാഗ്യരും, ലോകത്തിനും മനുഷ്യര്‍ക്കും രക്ഷപെടുത്താന്‍ കഴിയാത്ത പാവങ്ങളും ദുര്‍ബലരുമാണ്‌ മറ്റുള്ളവരുടെ കൈകളാല്‍ മരണപ്പെടുന്നത്. ഇറാക്കില്‍ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയത് 2003നു ശേഷമല്ല. അത് 13മത് നൂറ്റാണ്ട് മുതല്‍ തുടങ്ങിയതാണ്‌. ഇക്കാലമത്രയും ഇപ്പോഴും വിവിധ കത്തോലിക്ക സഭയും മാര്‍പ്പാപ്പമാരും ഉറങ്ങുമയായിരുന്നുവോ?....
ഇപ്പോള്‍ പൂര്‍ണ്ണമായും ഈ മതത്തെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞത് മുസ്ലീം മതത്തിലെ തീവൃവാദികളുടെ വിജയമാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടകുരുതികള്‍ ലോകത്തിനും, മാനവ സമൂഹത്തിനും കളങ്കമാണ്‌. അതിനെ വിശ്വാസത്തിന്റെ തീവൃതയായും, ക്രിസ്തുവുമായുള്ള അഗാധബന്ധമായും കാണുന്ന കത്തോലിക്ക സഭയും, വത്തിക്കാനും വിഢികളുടെ ലോകത്താണ്‌. ഈ രക്തസാക്ഷിത്വങ്ങള്‍ ധീരതയല്ല, മറിച്ച് ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ജന വിഭാഗത്തിനെ ഉന്മൂലനം ചെയ്ത ശ്യൂന്യതയായി കത്തോലിക്കാ സഭകാണണം. ഇവിടെ ക്രിസ്തുവിനും ബൈബിളിനും സഭയ്ക്കും ഒന്നു സംഭവിച്ചില്ല, നഷ്ടപ്പെട്ടില്ല. അങ്ങിനെ നഷ്ടവും വന്നിരുന്നെങ്കില്‍ 13നൂറ്റാണ്ടുമുതല്‍ ഈ മതത്തിനു ഈ കൂട്ടകുരുതികള്‍ ആഘാതങ്ങള്‍ ഉണ്ടാക്കിയേനെ. നഷ്ടപ്പെട്ടതും നശിച്ചതും മണ്ണടിഞ്ഞതും ഇറാക്കിലെ പ്രകൃതിയില്‍ ഇന്നും ജീവിച്ചിരിക്കേണ്ട ജനലക്ഷങ്ങളാണ്‌. അവരുടെ വംശപരമ്പര ഇന്നു ഒരു പക്ഷേ കോടികളില്‍ എത്തിയേനെ.. ആ മനുഷ്യരെല്ലാം നശിച്ചുപോയി. ആ മനുഷ്യര്‍ക്കും, രാജ്യത്തിനും ആണ്‌ യഥാര്‍ത്ഥ നഷ്ടം വന്നത്.
ഈ ഘട്ടത്തില്‍ ഒരു ഉദാഹരണം പറയാം. ഗാസയില്‍ ഇതിനകം കൊലചെയ്യപ്പെട്ട പാലസ്തീന്‍ ജനങ്ങള്‍ക്കായി ലോകമെങ്ങുമുള്ള മുസ്ലീം ജനവിഭാഗം അനുഭാവം പ്രകടിപ്പിച്ചു. മരണം 300 നടുത്ത് എത്തിയപ്പോള്‍ തന്നെ ലോകമെങ്ങും മുസ്ലീങ്ങള്‍ ഗാസയിലെ ആളുകളെ സഹായിക്കാന്‍ തുക സമാഹരണം നടത്തി. നോമ്പു തുറക്കലിന്റേയും, പാരിതോഷികങ്ങളുടേയും, സക്കാത്തിന്റേയും ഒക്കെ ഒരു ഭാഗം തകര്‍ന്ന സഹോദരങ്ങള്‍ക്കായി അവര്‍ മാറ്റിവയ്ച്ചു. പാലസ്തീനിലെ മുസ്ലീങ്ങള്‍ ഇസ്രായേല്‍ അക്രമത്തില്‍ കൊലചെയ്യപ്പെടുന്നതിനെതിരെ ലോകമെങ്ങുമുള്ള ജനസഞ്ചയത്തിന്റെ അനുഭാവം ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞു.
ഇറാക്കില്‍ ആയിരങ്ങള്‍ കൊലചെയ്യപ്പെടുമ്പോഴും, ക്രൈസ്തവര്‍ക്കെതിരെ വിമിത പോരാട്ടക്കാര്‍ ഫതവ പുറപ്പെടുവിച്ചപ്പോഴും ലോകത്തിന്റെ കണ്ണും കാതും തുറന്നിരുന്നത് ഗാസയിലേക്കായിരുന്നു. ക്രിസ്ത്യാനികളായ സ്ത്രീകള്‍ ഉള്‍പ്പെടെ 11നും 46നും ഇടയിലുള്ളവര്‍ ഇറാക്കില്‍ ചേലാകര്‍മ്മം നടത്തണമെന്ന് തീവ്രവാദികള്‍ നിര്‍ദ്ദേശം നല്കിയപ്പോഴും ലോകം അതൊന്നും കാണാതെ പോയി. ഗാസയില്‍ ഒരു ജനവിഭാഗം കൊലചെയ്യപ്പെടുമ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കാനും സഹായിക്കാനും എത്തിയ ലോക മുസ്ലീങ്ങളുടെ നീക്കം ശ്രദ്ധേയവും അനുകരണീയവുമാണ്‌.. ലോകം ഗാസയിലെ സംഭവങ്ങള്‍ കാണുന്നത് മുസ്ലീം സമുദായത്തിലെ ആളുകളുടെ പ്രചരണത്തില്‍നിന്നും, മറ്റുമാണ്‌. മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലോക ജനതയ്ക്ക് കൃത്യമായി പങ്കുവയ്ക്കാന്‍ മുസ്ലീം ജനവിഭാഗത്തിനു കഴിഞ്ഞു. എന്നാല്‍ ഇതൊന്നും ഇറാക്കിലെ ക്രൈസ്തവരുടെ കാര്യത്തില്‍ ഇല്ലാതെ പോയി. ലോകം അവരെ കണ്ടില്ല. ആശ്രയവും സംരക്ഷണവും നല്കാന്‍ കഴിഞ്ഞില്ല. എത് എങ്ങിനെ സംഭവിച്ചു?. ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് സഭവിക്കുന്നത് ലോകത്തെ അറിയിക്കാനും, അവര്‍ക്ക് അഭയം നല്കാനും ആര്‍ക്കും കഴിയാതെപോയി. ഏകപക്ഷീയമായ വംശനാശത്തിനു ഇരയായ അവര്‍ക്ക് ലോകം കല്പിച്ച നീതിയും വിധിയും ചരിത്രപുസ്തകത്തില്‍ പഠിക്കാനായി മാത്രം ഇനി അവശേഷിക്കും.
ഇറാക്കിലെ ക്രിസ്ത്യാനികള്‍ മരിച്ചത് ക്രിസ്തുവിന്റേയും ക്രൈസ്തവ സഭകളുടേയും പേരിലായിരുന്നു. ക്രിസ്തുവും, ക്രിസ്ത്യാനിറ്റിയും അവരുടെ മരണവിധിക്ക് കാരണമാവുകയായിരുന്നു. ഒരു ഭാഗത്ത് മത തീവൃവാദികള്‍ കൂട്ടകുരുതി നടത്തിയപ്പോള്‍ ക്രിസ്തു വിശ്വാസം മരണത്തിലേക്കുള്ള വിധിവാചകമായി. ഇവരെ മരണത്തിലേക്ക് എതിര്‍പ്പും, ചെറുത്തുനില്പ്പും ഒന്നുമില്ലാതെ ഏകപക്ഷീയമായി തള്ളിവിട്ടതില്‍ ക്രിസ്തു വിശ്വാസത്തേയും, വിവിധ ക്രൈസ്തവ സഭകളേയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടതാണ്‌. വിശ്വാസത്തിനും ദൈവത്തിനും വേണ്ടി മിണ്ടാപ്രാണികളേപോലെ കൊലചെയ്യപ്പെട്ട ജനവിഭാഗത്തിനായി ക്രൈസ്തവ സഭയും ബൈബിളും ഒന്നും ചെയ്തില്ല. ഇതു പറയുന്നത് കേവലം ക്രിസ്ത്യാനികളെ യുദ്ധം ചെയ്യാന്‍ ഇളക്കിവിടണം എന്ന അര്‍ഥത്തിലല്ല. അവര്‍ക്ക് മരണത്തില്‍നിന്നും ജീവിതവും മാന്യമായ പുനരധിവാസവും, ലോകത്തിന്റെ നീതിയും ഒരു പരിധിവരെ വാങ്ങികൊടുക്കാന്‍ കഴിയണമായിരുന്നു എന്ന അര്‍ഥത്തിലാണു പറയുന്നത്. ഇറാക്കിലെ ഈ ജനവിഭാഗം ക്രിസ്ത്യാനികള്‍ അല്ലായിരുന്നെങ്കില്‍ ഇന്നും അവര്‍ക്കും സന്തതി പരമ്പരകള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാമായിരുന്നു. മരണത്തില്‍നിന്നും രക്ഷപെടുവാന്‍ വേണ്ടിയും സഭയുടെ അടിസ്ഥാന പ്രമാണമായ ജീവന്‍ നിലനിര്‍ത്താനായും ഒരു വംശാവലിയെ കൂട്ടകുരുതിയില്‍നിന്നും രക്ഷിക്കാന്‍ കഴിയുന്നില്ലേല്‍ അവരെ പരസ്യമായി തള്ളിപറയാനെങ്കിലും ക്രിസ്തീയ സഭകള്‍ക്ക് കഴിയുമായിരുന്നു. ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നും അല്ലാത്തവര്‍ക്ക് രാജ്യം വിട്ടാല്‍ സംരക്ഷണവും സഭയ്ക്ക് ഉറപ്പുനല്കാമായിരുന്നു.
ഇറാക്കില്‍നിന്നും ഉന്മൂലനം ചെയ്യപ്പെട്ട ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ക്ക് ഉദരത്തില്‍ മനുഷ്യ ശരീരം പോലും രൂപപെടാത്ത ദ്രൂണത്തിന്റെ വിലപോലും ക്രൈസ്തവ സഭ നല്കിയില്ല. പൂര്‍ണ്ണമനുഷ്യര്‍ ഇറാക്കില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ടപ്പോള്‍ കണ്ണും പൂട്ടിയിരുന്ന സഭയാണ്‌ ദ്രൂണഹത്യകള്‍ക്കെതിരെ ധാര്‍മ്മിക പ്രസംഗം നടത്തുന്നതും സമരം നടത്തുന്നതും. എന്തൊരു വൈരുദ്ധ്യാത്മകത?... അധാര്‍മ്മികം തന്നെ. ഇറാക്കില്‍ അധിനിവേശം നടത്തിയ ബ്രിട്ടനും അമേരിക്കയുമൊക്കെ കത്തോലിക്ക വിശ്വാസമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്‌. ഈ രാജ്യങ്ങള്‍ ചൂഷണത്തിനായും, മറ്റു പലതിനായും നടത്തിയ ഇറാക്ക് അധിനിവേശങ്ങളും അവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് മരണ വാറണ്ടായി. ഇറാക്കിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1914- 1933 കാലത്തെ 3ലക്ഷത്തോളം ക്രിസ്ത്യാനികളുടെ കൂട്ടകുരുതിക്ക് കാരണം ബ്രിട്ടനായിരുന്നു. മുസ്ലീം തീവൃവാദം ഇത് ചെയ്തുവെങ്കിലും ബ്രിട്ടന്റെ അധിനിവേശവും വാഴ്ച്ചയും ദുരന്തത്തിനു കാരണമായി. പ്രദേശത്തെ ക്രിസ്ത്യാനികളുടെ സുരക്ഷിതത്വത്തിനും, ജീവനും എതിരായി പാശ്ചാത്യ ബ്രിട്ടന്‍ ക്രിസ്ത്യാനികള്‍ ഇറാക്കിനെ കീഴ്പ്പെടുത്തിയതായി കാണണം. 2003മുതലുള്ള ക്രിസ്ത്യാനികളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയും സഖ്യകക്ഷികളും നടത്തിയ യുദ്ധങ്ങളുമായി ബന്ധപ്പെട്ട് കാണണം. ഇറാക്കിലെ ആഭ്യന്തിര കാര്യത്തില്‍ ഇത്തരത്തില്‍ മറ്റ് കത്തോലിക്കാ ഭൂരിപക്ഷരാജ്യങ്ങള്‍ ഇടപെട്ടതിനെതിരെ വിവിധ കത്തോലിക്ക സഭകള്‍ ഒന്നും ചെയ്തില്ല. കാര്യങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യുന്നതില്‍ വത്തിക്കാനും സഭയ്ക്കും പങ്കില്ലാതെ പോയി. ഇവിടെയെല്ലാം വത്തിക്കാനും, ആഗോള കത്തോലിക്കാ സഭയും, ഐക്യരാഷ്ട്ര സഭയുമൊക്കെ അമേരിക്കയുടേയും ബ്രിട്ടന്റേയും, സഖ്യകക്ഷികളുടേയും ഒക്കെ കാല്കീഴില്‍ ആയിരുന്നു. അങ്ങിനെ അമേരിക്കയ്ക്കും, ബ്രിട്ടനും വേണ്ടി പലപ്പോഴും ഇറാക്കിലെ ക്രിസ്ത്യാനികളെ സ്വന്തം മതം പോലും തള്ളിപറയുകയായിരുന്നു. ഇതെല്ലാം ചരിത്ര സത്യങ്ങളാണ്‌.
കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് വിദേശത്തുനിന്നും സഹായങ്ങള്‍ നിര്‍ലോഭം ലഭിച്ചിട്ടുണ്ട്. അത് പണത്തിന്റെ രൂപത്തിലും പണ്ടൊക്കെ ധാന്യപ്പൊടിയുടേയും ഗോതമ്പിന്റേയുമൊക്കെ രൂപത്തിലും. വിദേശത്തുനിന്നുള്ളവരുടെയും പ്രവാസികളുടേയും പണം എന്നും കേരളത്തിലെ പള്ളികളുടെ ധന ഉറവിടത്തിന്റെ നട്ടെലാണ്‌. എന്നാല്‍ ഇറാക്കില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റ തിരിച്ചടികള്‍ നമ്മുടെ സഭ അറിഞ്ഞമട്ടില്ല. കുട്ടികലെ വേദപാഠം പഠിപ്പിക്കുന്നത് സഭാ ചരിത്രവും, മതത്തേപറ്റി അറിവ് നല്കാനുമാണ്‌. എന്നാല്‍ അവിടൊന്നും ഇറാക്കിലെ ക്രൈസ്തവ സഭകള്‍ അനുഭവിച്ച ചരിത്രം കാണില്ല. 13നൂറ്റാണ്ടില്‍ തുടങ്ങിയ ക്രിസ്റ്റ്യാനിറ്റിക്കെതിരായ ആക്രമണങ്ങള്‍ നമ്മുടെ സഭയുടെ പുസ്തകത്തില്‍ ഇടം പിടിച്ചിട്ടില്ല. ഇപ്പോഴും നമ്മുടെ രക്തസാക്ഷികളായ പുണ്യാളന്മാരുടെ രൂപകൂടുകളാല്‍ ആലംകൃതമാണ്‌ പള്ളികള്‍. എത്രയോ കാലമായി ഈ പുണ്യാളന്മാരെ നമ്മള്‍ കാണുന്നു... വണങ്ങുന്നു. ഇറാക്കില്‍ 13നൂറ്റാണ്ടുമുതല്‍ കൂട്ടക്കുരുതിക്കിരയായ പതിനായിരക്കണക്കിനു പുണ്യാളന്മാരെ നമ്മുടെ സഭ കാണാതെ പോവുകയാണ്‌. ഓരോ പുണ്യാളനും അതിനര്‍ഹമായ വസ്തുതകള്‍ എന്തുമാകട്ടെ... സഭ കണ്ടെത്തുന്നതാണ്‌. നമ്മുടെ പള്ളികളിലെ രൂപക്കൂടുകളില്‍ സ്ഥാപിക്കേണ്ട യഥാര്‍ഥ രൂപങ്ങള്‍ ഇറാക്കില്‍ ക്രിസ്തുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ജനവിഭാഗത്തിന്റേതാവണം. ഇറാക്കില്‍ വിശ്വാസത്തിന്റെ പേരില്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ജനാവലിക്കായി പള്ളികളിലെ രൂപക്കൂടുകള്‍ പൊളിച്ചുപണിയുകയാണ്‌ വേണ്ടത്. ആദിമ ക്രൈസ്തവരുടെ ത്യാഗങ്ങളും രക്തസാഷിത്വങ്ങളും പഠിപ്പിക്കുന്ന സഭ ജീവിക്കുന്ന കാലഘട്ടത്തിലെ രക്തസാക്ഷികലെ മറന്നിരിക്കുന്നു. മനുഷ്യരും, ലോകവും ഒന്നുമായി ബന്ധമൊന്നും ഇല്ലാത്ത പഴമക്കാരായ ചില പുണ്യാളന്മാരുടേയും ആദിമ ക്രിസ്ത്യാനികളുടേയും ചരിത്രത്തിനു പകരം ചുടുരക്തം ഇറ്റു വീഴുന്ന ഈ കാലഘട്ടത്തിലെ ക്രിസ്ത്യാനികളേയാണ്‌ കാണേണ്ടത്. വിദേശ ക്രിസ്ത്യാനികളുടെ സമ്പന്നതയും പണവും ധാന്യങ്ങളും വാങ്ങിക്കുന്ന കേരളത്തിലെ സഭയ്ക്ക് ഇറാക്കിലെ ക്രിസ്ത്യാനികലെ ചിന്തിക്കാനും കഴിയണം.
ക്രൈസ്തവ വിശ്വാസത്തിനും ക്രിസ്തു ഭക്തിക്കും ചരിത്രത്തില്‍ ഏറ്റ ഏറ്റവും വലിയ തിരിച്ചടി ഇറാക്കില്‍ നടന്നിരിക്കുകയാണ്‌. അവിടെ ഉന്മൂലനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളാണ്‌ ക്രിസ്തുവിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍. ക്രിസ്തുവിനും ബൈബിളിനു അവരെ രക്ഷിക്കാന്‍ ആയില്ലെങ്കിലും സഭ ആദരിക്കേണ്ട യഥാര്‍ഥ ക്രിസ്ത്യാനികള്‍ ഇവര്‍തന്നെയാണ്‌. ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ സിറിയയിലും ജോര്‍ദ്ദാനിലും, ഇറാക്കിന്റെ കുര്‍ദ്ദ് മേഖലയിലേക്കും പാലായനം ചെയ്തപ്പോള്‍ അവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്യാന്‍ സഭയ്ക്കായില്ല. നിര്‍ണ്ണായകമായ ഈ കാലഘട്ടത്തില്‍ കേരളത്തിലെ കത്തോലിക്കാ സഭകള്‍ പ്ലസ്ടുവിനു സീറ്റു കൂടുതല്‍ കിട്ടാനും, പുതിയ പ്ലസ്ടു സ്കൂളുകള്‍ക്കും വേണ്ടി പാഞ്ഞു നടക്കുകയായിരുന്നു. വിശ്വാസ കച്ചവടം നന്നായി നടക്കുന്ന കേരളത്തിന്റെ നനഞ്ഞമണ്ണ്‌ ആഴത്തില്‍ കുഴിക്കാന്‍ ഓടിനടക്കുന്ന കത്തോലിക്കാ സഭ എന്തുകൊണ്ട് ഇറാക്കിലെ സുവിശേഷ ദൗത്യത്തില്‍നിന്നും പിന്‍ വാങ്ങി?. വടക്കേ ഇന്ത്യയിലേക്ക് മിഷിനറിമാരെ അയക്കാനും , പണം കായ്ക്കുന്ന യൂറോപ്പിലും അമേരിക്കയിലും പാശ്ചാത്യരുടെ നാടുകളിലും മലയാള രൂപതകളും ഇടവകകളും ഉണ്ടാക്കുന്ന കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് ഇറാക്കിലേ ക്രിസ്ത്യാനികളെ കാണാന്‍ കണ്ണില്ലാതെ പോയി. കേരളത്തില്‍ ഇപ്പോള്‍ പള്ളികള്‍ക്ക് ചുറ്റും വീടുകളല്ല, വീടുകള്‍ക്ക് ചുറ്റും പള്ളികളാണ്‌. മല്‍സരിച്ച് പള്ളികള്‍ പണിയുകയും, ഷോപ്പിങ്ങ് കോപ്ലക്സുകളും, മണ്ഡപങ്ങളും, വാടക കെട്ടിടങ്ങളും, കച്ചവട സ്ഥാപനങ്ങളുമൊക്കെ പണിയുന്ന കത്തോലിക്കാ സഭയ്ക്ക് ഇറാക്കിലെ കത്തോലിക്കരുമായി എന്തു ബന്ധം?..ആനന്ദലബ്ദിയിലും സുഖലോലുപതയിലും, ആഢംബര വാഹനങ്ങളിലും അരമനകളിലും വാഴുന്നവരേ.... നിങ്ങളുടെ കര്‍ത്താവില്‍ വിശ്വസിച്ച കുറ്റത്തിനു ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന ജനത്തേപറ്റി അറിഞ്ഞിരിക്കണം. ഏതൊരു സ്ഥാപനത്തേയും കടത്തിവെട്ടുന്ന ഭൂസ്വത്തിനും സമ്പന്നതയ്ക്കും മുകളില്‍ സാമ്രാജ്യങ്ങള്‍ തീര്‍ത്ത് കഴിയുന്ന കേരളത്തിലെ സഭയ്ക്ക് ലോകത്ത് വേട്ടയാടപ്പെട്ട കത്തോലിക്കര്‍ക്ക് ധനം കൊടുക്കാനും ദാനം ചെയ്യാനും കഴിയണം. വിശ്വാസികളെ പങ്കുവയ്ക്കാന്‍ പഠിപ്പിച്ചാല്‍ മാത്രം പോരാ, സഭാ പിതാക്കന്മാര്‍ അത് പ്രാവര്‍ത്തികമാക്കണം.
ഇറാക്കിലെ ക്രിസ്ത്യാനികളെ പ്രാര്‍ഥനയില്‍ സ്മരിക്കണം എന്നു പള്ളികളില്‍ പറഞ്ഞാല്‍ അതു ഭൂലോക വിഢിത്തരമായിരിക്കും. അത് ജനത്തിന്റേയും വിശ്വാസികളുടേയും കണ്ണുമൂടികെട്ടാനാണ്‌. സഭയുടെയും പിതാക്കന്മാരുടേയും, പട്ടക്കാരുടേയും കാര്യം വരുമ്പോള്‍ വിശ്വാസികളില്‍നിന്നും പണം വാങ്ങുകയും, പിരിവ് നടത്തുകയും തങ്ങള്‍ ചെയ്യേണ്ട ബാധ്യതകള്‍ വരുമ്പോള്‍ പ്രാര്‍ഥനയില്‍ ഒതുക്കുകയും ചെയ്യുന്നത് കാപട്യമാണ്‌. അന്തരിച്ച ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് പറഞ്ഞപോലെ വിശക്കുന്നവന്‌ ബൈബിളല്ല വേണ്ടത്, ഭക്ഷണമാണ്‌. യാതനകള്‍ അനുഭവിക്കുന്നവരുടെ അടുത്ത് പോയി പ്രാര്‍ഥിച്ചിട്ടും, ബൈബിള്‍ പറഞ്ഞിട്ടും എന്തു പ്രയോജനം?. അവര്‍ക്ക് വേണ്ടത് ഭക്ഷണവും, നാണയവും, മരുന്നും, വസ്ത്രവുമാണെങ്കില്‍ അതു കൊടുക്കണം. അതറിയാമായിട്ടും ഇറാക്കിലെ ജനങ്ങള്‍ക്കായി പ്രാര്‍ഥന നടത്തുന്നതിലെ കാപട്യം തിരിച്ചറിയണം. ബൈബിളിനും, പ്രാര്‍ഥനയ്ക്കും വസ്ത്രവും ഭക്ഷണവും മരുന്നും നാണയ തുട്ടുകളും എത്തിക്കാന്‍ ശേഷിയില്ല. അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടത് കൊടുക്കണം. അതിനു ശേഷിയുള്ളവര്‍ അതു ചെയ്യുകയും വേണം. നല്ല ബിസിനസുകാരും കച്ചവടക്കാരും ആയി ലോകത്തേ നന്നാക്കാനും, ക്രിസ്ത്യാനികളെ സഹായിക്കാനും വിചാരിക്കരുത് സഭ. ലോകത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഉള്ള മതം ക്രിസ്തുമതമാണ്‌. ഈ വിശ്വാസികളുടെ പേഴ്സുകളിലെ ഒരു റൊട്ടികഷണത്തിനു പോലും തികയാത്ത തഴയപ്പെട്ടുകിടക്കുന്ന ചെറുനാണയങ്ങള്‍ മാത്രം ശേഖരിച്ചാല്‍ ഇറാക്കിലെ ക്രിസ്ത്യാനികലെ പുനരധിവസിപ്പിക്കാമായിരുന്നു. ഉന്മൂലനത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു. അതു ചെയ്യാന്‍ ആരും ഉണ്ടായില്ല. നേതൃത്വം നല്കാന്‍ പട്ടക്കാരും പള്ളികളും ഉണ്ടായില്ല. അതിനു പകരം വിശ്വാസികളുടെ പോകറ്റിലെ മുന്തിയ കടലാസ് നോട്ടുകള്‍ അതാത് പള്ളികളില്‍ ദൈവത്തിന്റെ നാമത്തില്‍ പിടിച്ചുപറിച്ചുവാങ്ങുകയും ചെയ്യുകയാണ്‌ നമ്മുടെ ക്രൈസ്തവ സഭകള്‍.
ഇപ്പോള്‍ ഒരു കാര്യം ബോധ്യമാവുകയാണ്‌. കസ്തൂരി രംഗന്‍ വിഷയത്തില്‍ സമരം നടത്തിയ സഭ അത് വിശ്വാസികള്‍ക്കായിരുന്നുവെന്നാണ്‌ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സ്നേഹം കൂട്ടകുരുതിക്ക് വിധേയരായ സ്വന്തം കുഞ്ഞാടുകളോട് കാണിക്കാതെ പോയതിന്റെ പൊരുള്‍ എന്താകും?. എന്തായാലും ഇനിയും എന്തിനധികം എഴുതുന്നു...സഭാപിതാക്കന്മാര്‍ക്ക് എന്തുമാകാം അതാണ്‌ കത്തോലിക്ക സഭ. നമ്മള്‍ പണിയും പള്ളികളും, കപ്പേളകളും നമ്മുടേതല്ല ചങ്ങാതികളേ......!.
സ്നേഹിതരേ...പണിതീരുവോളം നമ്മുടേത്. പണികഴിഞ്ഞാല്‍ ആധാരവും രേഖയും, പട്ടയവുമെല്ലാ ചൂണ്ടിക്കാട്ടി ബിഷപ്പിന്റെ പേരിലും. ഇതൊക്കെയാണ്‌ സഭയുടെ എല്ലാ കാര്യത്തിലുമുള്ള ജനപങ്കാളിത്വത്തിന്റെ കാതല്‍. ഇതൊക്കെയാണ്‌ ഈ സഭയിലേ സമ്പത്തിലും ധനത്തിലുമുള്ള വിശ്വാസികളുടെ സ്ഥാനം.
അതിനാല്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്കാ സഭയുടെ ഇരുമ്പുലക്കപോലുള്ള നിലപാടുകളില്‍ അല്ഭുതങ്ങള്‍ ഉണ്ടാകത്തില്ല. ഇറാക്കിലല്ല, ലോകത്തെവിടെയാണേലും ക്രിസ്ത്യാനികള്‍ എന്തു അനുഭവിച്ചാല്‍ ഞങ്ങള്‍ക്കെന്ത്?....യൂറോപ്പിലും, അമേരിക്കയിലും, വിദേശത്തും പണം പിടുങ്ങാനും പള്ളിപണിയാനും ഇടവകയുണ്ടാക്കാനും, രൂപതയുണ്ടാക്കാനും കേരള കത്തോലിക്കാ സഭയെ ക്ഷണിച്ചാല്‍ മാത്രമേ ഇവര്‍ മിഷിനറിപ്രവര്‍ത്തനം കടലിനക്കരെ നടത്തൂ. വിശ്വാസികള്‍ക്കിടയില്‍ പോലുംഇറാക്കിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് പറഞ്ഞുകൊടുക്കാന്‍ സഭയ്ക്ക് താല്പര്യമില്ല. മുറിവുണങ്ങാത്ത ഈ ചരിത്ര സാക്ഷ്യങ്ങള്‍ ഇല്ലാത്ത എന്തു മതപഠനവും വേദപാഠവുമാണ്‌ ക്രിസ്ത്യാനിമക്കളില്‍ നിങ്ങള്‍ നടത്തുന്നത്?. ഇറാക്കിലേ ക്രിസ്ത്യാനികള്‍ കുറച്ചു കാശും, സ്വര്‍ണ്ണവും വയ്ച്ച് മാടിവിളിച്ചാല്‍ കേരളത്തിലെ സഭാ പിതാക്കന്മാര്‍ അങ്ങോ​‍ട്ട് യാത്ര നടത്താന്‍ വിമാനത്താവളത്തില്‍ ക്യൂ നില്ക്കുമായിരുന്നു. അതായത് പണത്തിലും ലോക വസ്തുക്കളിലും, സ്ഥാനമാനങ്ങളിലും അഭിരമിക്കുകയും ഇഴുകിചേരുകയും ചെയ്ത വിശ്വാസമാണ്‌ കേരള കത്തോലിക്കാ സഭയുടെ അകത്തളങ്ങളില്‍. യഥാര്‍ഥ ഭക്തിയും ബൈബിളും ക്രിസ്തുവും ക്രിസ്ത്യാനിയും അവരില്‍നിന്നും അകലത്താണ്‌.
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/gy0w3yJk/9#sthash.fb0grrRn.dpuf