Search This Blog

Wednesday, April 29, 2015

വിടരും മുമ്പേകൊഴിഞ്ഞ പുഷ്പമേ..കണ്ണീരോടെ വിട!!.





ഡോക്ടര്‍ ദീപക് കെ.തോമസ്….എന്റെ കുടുംബ സുഹൃത്തുക്കളായ ദീപകിന്റെ പിതാവ് തോമസ് കളപ്പുരയും, അമ്മ മോളിയും ക്ഷമിക്കണം. ഇനി ആ പേര്‍ മരിച്ചവരുടെ ഓര്‍മ്മകളിലേക്ക് എഴുതപ്പെടും. വിടരും മുമ്പേ പൊഴിഞ്ഞ പുഷ്പമേ…ഭൂകമ്പത്തില്‍ കാഠ്മഢുവിലേ 10 നില ഹോട്ടലിന്റെ കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇടിഞ്ഞുതകര്‍ന്ന് ശരീരത്ത് പതിച്ചപ്പോള്‍ രക്തവും ജീവനും ചിന്നി തെറിച്ച നിന്റെ മുഖം ഓര്‍മ്മിക്കാനേ ആവുന്നില്ല. നിരവധി മനുഷ്യരേ രോഗത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്റെ കരങ്ങള്‍ പ്രകൃതി നിശ്ചലമാക്കി. എല്ലാ പ്രാര്‍ഥനകളും നിരര്‍ഥകമാകുന്ന ദൈവത്തിനും മുകളിലുള്ള പ്രകൃതിയുടെ താണ്ഡവം. ഇത്രമാത്രം വ്യസനത്തോടെ സമീപകാലത്തെങ്ങും ഒരു കുറിപ്പും എഴുതേണ്ടിവന്നിട്ടില്ല.


ദീപക് തോമസ് ഓര്‍മ്മയില്‍ ഇപ്പോള്‍ ഇടിവാളുപോലെ പതിക്കുകയാണ്. എന്റെ ആത്മമിത്രത്തിന്റെ പുത്ര ദു:ഖം എന്റെകൂടി പിതൃ ദു:ഖമാണ്‌. ആത്മ സുഹൃത്തിന്റെ മകൻ മാത്രമല്ല ദീപക്, ആത്മ സുഹൃത്തിന്റെ മകനും എന്റെ ആത്മ സുഹൃത്തായിരുന്നു. മരണത്തിന്റെ ചിറകിലേറാന്‍ ഈ ചെറുപ്പക്കാരന്‍ നേപ്പാള്‍ വരെ പോയി. ലോകത്തിലെ ആയിരക്കണക്കിനു കണ്ണഞ്ചിപ്പിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിട്ടും അവര്‍ വണ്ടി കയറിയത് കാഠ്മണ്ഡുവിലേക്കുതന്നെയായിരുന്നു. വരാനിരിക്കുന്ന നാശത്തിലേക്ക് ടിക്കറ്റെടുത്തുള്ള യാത്ര. ഭൂകമ്പവുമായി പറഞ്ഞുറപ്പിച്ചതുപോലെ ഒരു പ്രീ പ്ലാന്‍. ഭൂകമ്പവും, ഈ കുട്ടി ഡോക്ടര്‍മാരുടെ സംഘവും കാഠ്മണ്ഡുവില്‍ വയ്ച്ച് സന്ധിക്കാന്‍ പോയതുപോലെ. ഭൂകമ്പത്തിനു അതിന്റെ വരവ് മാറ്റാനും ഒഴിവാക്കാനും ആകില്ല. അതിനേ ആര്‍ക്കും തടയാനും ആകില്ല. അത് പ്രകൃതിയും അതിന്റെ സന്താനവുമാണ്. അത് തീരുമാനിച്ച പ്രകാരം നടക്കുക തന്നെചെയ്യും. ഒഴിവാക്കാനും മുന്‍ കൂട്ടി കാണാനും ഇനിയും ലോകം വളര്‍ന്നിട്ടില്ല. ഭൂകമ്പത്തിനു മുന്നില്‍ പൂജ്യമാണ് ലോകത്തിലേ ശാസ്ത്രവളര്‍ച്ച. എന്നാല്‍ ദീപകിന്റെ നേതൃത്വത്തില്‍ ഉള്ള കുട്ടി ഡോക്ടര്‍മാരുടെ സംഘത്തിനു തീച്ചയായും യാത്ര മറ്റെവിടേക്കെങ്കിലും ആക്കാമായിരുന്നു. മറ്റേതേലും സ്ഥലം തിരഞ്ഞെടുക്കാമായിരുന്നു. നല്ലൊരു അസുഖം വന്ന് യാത്രയുടെ തലേന്ന് കിടപ്പിലായി പോയാല്‍ ഈ യാത്ര ഒഴിവാക്കാമായിരുന്നു.
deepak-irashad_1074x175
സ്‌നേഹ സമ്പന്നനായ ദീപകിന്റെ പിതാവ് തോമസിന്റേയും അമ്മ മോളിയുടെയും ഒറ്റ ഉടക്കില്‍ വേണേല്‍ ഈ യാത്ര പൊളിക്കാമായിരുന്നു. കാഠ്മണ്ഡുവിലേക്ക് ആ ദിവസം ടിക്കറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ ഒഴിവാകുമായിരുന്നു…അങ്ങിനെ അനേകായിരം, ലക്ഷകണക്കിനു നിമിത്തങ്ങള്‍ ഈ യാത്രമുടക്കാനും, ദീപകിന്റേ ജീവന്‍ രക്ഷിക്കാനും ഉണ്ടായിരുന്നു. അതിലൊരു നിമിത്തം പോലും നിര്‍ഭാഗ്യവശാല്‍ ദീപകിന്റേയും ഇര്‍ഷാദിന്റേയും തുണയ്ക്ക് വന്നില്ല. ഈ മരണവും ദുരന്തവും ഒഴിവാക്കാന്‍ ലക്ഷകണക്കിനു കാരണങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം വകഞ്ഞുമാറ്റി മരണത്തിന്റെ കൂട്ടുകാരായി ജീവനുമീതേ മരണത്തേ പുല്‍കാന്‍ അവര്‍ നേപ്പാളിലേ കാഠ്മണ്ഡുവിലേക്ക് തിരക്കിട്ടും അതിവേഗവും കുതിക്കുകയായിരുന്നു.


എ.എസ്. ഇർഷാദ്
എ.എസ്. ഇർഷാദ്

ദീപകിന്റെ പിതാവ് തോമസ് കളപ്പുര ഒരു പുരോഗമന ചിന്താഗതിക്കാരനാണ്. ഫെയര്‍ ട്രേഡ് ബിസിനസുമായി സ്വദേശത്തും വിദേശത്തും വിശാലമായ സൗഹൃദം ഉള്ളയാള്‍. പ്രകൃതിയേയും അതിന്റെ നാടന്‍ ശീലങ്ങളേയും മതിമറന്ന് സ്‌നേഹിക്കുന്ന മനുഷ്യന്‍. അദ്ദേഹം ഈ ദുരന്തത്തേ പ്രകൃതിപരമായി നോക്കികാണണം. ഉള്‍ക്കൊള്ളണം. മകനേ ഒരിക്കിലും അദ്ദേഹം എതിര്‍ത്തു കണ്ടിട്ടില്ല. ദീപക് എന്ന കുട്ടിയും യുവാവും ഒരിക്കലും അപ്പനെ വെറുപ്പിച്ചും കണ്ടിട്ടില്ല. അപ്പനും അമ്മയും ഒരിക്കല്‍ പോലും ദീപകിനേ ചെറുപ്പകാലത്തുപോലും തല്ലി നോവിച്ചിട്ടില്ല. അപ്പന്റെ മുഖത്തേ ഭാവങ്ങളും, നോട്ടത്തിലേ പ്രത്യേകതകളും വായിച്ചെടുത്ത് ജീവിതം ചിട്ടപ്പെടുത്തിയ ശാന്തനായ കുട്ടി ഡോക്ടറായിരുന്നു ദീപക്. അതുകൊണ്ട് തന്നെ മകനുണ്ടായ വേദനകളും, മരണത്തിനു മുന്‍പ് അനുഭവിച്ച യാതനകളും ഈ പിതാവിനു മറക്കാന്‍ കരുത്തു നല്കട്ടെ. വിടപറഞ്ഞ് പോയ ആ രക്തപുഷ്പത്തേ ഇനി ഓര്‍മ്മകളിലൂടെ മാറോട് ചേര്‍ത്തുവയ്ക്കാന്‍ സാധിക്കട്ടെ.

ഒരു തരത്തിലുമുള്ള നിയന്ത്രണം ഒരു സമയത്തും ഏക മകന്‍ ദീപകിനു ഏര്‍പ്പെടുത്താത്ത അപ്പന്‍. നിയന്ത്രണം ഒന്നുമില്ലാതെ വഴികളിലേ കുഴികളിലൊന്നും വീഴാതെ വളര്‍ന്ന കുട്ടി ഡോക്ടറും. ഇനി ഈ പിതാവ് ചെയ്യേണ്ടത് എല്ലാം നിയന്ത്രിക്കണം. ഇതുവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോയതെല്ലാം. മകന്റെ ഓര്‍മ്മകളില്‍, സ്വയം തകരാതെ ആ പിതാവിനു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ. എപ്പോഴും തലച്ചോര്‍ തുളച്ചും നെഞ്ചിന്റെ കൂടുതകര്‍ത്തും അകത്തു കടന്നുകയറുന്ന ദാരുണമായ മകന്റെ ഓര്‍മ്മകളില്‍നിന്നും മുക്തിയുണ്ടാകട്ടെ. മകനേയും അവന്റെ യാത്രകളേയും, ജീവിത വഴിയേയും നിയന്ത്രിക്കാതിരുന്ന തോമസ് കളപ്പുരയ്ക്ക് ഇനി മകനെ നിയന്ത്രിക്കാന്‍ സാധിക്കണം. ആ രക്തപുഷപത്തേ നോവും നീറ്റലുമില്ലാതെ ശാന്തമായി ഇനിയുള്ള കാലം നോക്കികാണാന്‍ കഴിയട്ടെ.
doctors

കണ്ണൂര്‍ ജില്ലയിലേ കണിച്ചാറിലേ ദീപക് തോമസ് ഡോക്ടറാകും മുമ്പേ കുട്ടിക്കാലം മുതല്‍ അനുജനായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ പിതാവ് തോമസ് കളപ്പുരയുമായി എന്നു സൗഹൃദം തുടങ്ങിയോ അന്നുമുതല്‍ ദീപകും സുഹൃത്തായി. ഞങ്ങള്‍ 7 വര്‍ഷത്തോളം നടത്തിയ പല യാത്രകള്‍, പ്രവര്‍ത്തനങ്ങള്‍ എല്ലാത്തിനും ഈ ബാലനും മിക്കവാറും ഒരു നിഴല്‍ പോലെയുണ്ടാകും കൂടെ. അപ്പന്‍ എവിടെ പോകുന്നുവോ..അവിടെയെല്ലാം അപ്പനെ അനുകരിക്കുന്ന കുട്ടി. ദീപകിന്റെ വീട്ടില്‍ മിക്കവാറും 1995 2016 കാലഘട്ടത്തില്‍ നിത്യ സന്ദര്‍ശകനായിരുന്നു ഞാന്‍. വീട്ടിലേ ആ സദസില്‍ രാഷ്ട്രീയക്കാരും, പൊതുപ്രവര്‍ത്തകരും, പത്ര പ്രവര്‍ത്തകരും ഒക്കെയുണ്ടാകും. ഞങ്ങളുടെ കമ്പിനി കൂടല്‍ ഈ വീട്ടില്‍ ആയിരുന്നു. മുതിര്‍ന്നവരുടെ കമ്പിനി ആണേലും പലപ്പോഴും എല്ലാം സജ്ജീകരിക്കുന്നത് ദീപക് ആയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള ഘടകം അദ്ധ്യക്ഷനുമാണ് ദീപകിന്റെ പിതാവ് തോമസ് കളപ്പുര.
ദീപക് ഡോക്ടര്‍ ആയതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. അന്നത്തേ ദീപകിന്റെ കുടുംബത്തിന്റെ അവസ്ഥ ദരിദ്രപൂര്‍ണ്ണമായിരുന്നു. വീടും കൃഷിഭൂമിയും കടങ്ങള്‍ മൂലം കേളകത്തേ ഫെഡറല്‍ ബാങ്കിലും, സഹകരണ ബാങ്കിലും ജപ്തിയില്‍ ആയിരുന്നു. അവരുടെ വക്കീലും ഞാന്‍ ആയിരുന്നു. കാര്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ ഓരോ പ്രാവശ്യവും കോടതിയില്‍ ഹാജരായി ജപ്തി നടപടികള്‍ നീട്ടികൊണ്ട് പോകും.

അപ്പന്‍ തോമസിനു മകനേ ഡോക്ടറാക്കാന്‍ കാല്‍ കാശിനു വകയില്ലായിരുന്നു. അതായത് ദീപക് തന്നെ സ്വപ്രയത്‌നത്തില്‍ പഠിച്ച് എന്‍ട്രന്‍സ് പാസായി. ഒരു ടൂഷനു പോലും വിടാനു അവസ്ഥയിലായിരുന്നില്ല ഈ കുടുംബം. ഒടുവില്‍ എം.ബി.ബി.എസ് നേടി പ്രാക്ടീസും തുടങ്ങി. ഇപ്പോള്‍ പി.ജി ക്ക് സെലക്ഷന്‍ ലഭിച്ചു. പി.ജിക്ക് സെലക്ഷന്‍ കിട്ടിയ ദീപകും, ഇര്‍ഷാദും അഭിനും ക്ലാസുകള്‍ തുടങ്ങാന്‍ ആഴ്ച്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു നേപ്പാള്‍ ടൂര്‍ നടത്തിയത്. പി.ജി തുടങ്ങും മുമ്പ് ഒരു പിക്‌നിക്. ഈ പിക്‌നികില്‍ ദീപകിനേയും ഇര്‍ഷാദിനേയും ഭൂകമ്പം തട്ടിയെടുത്തു. അഭിന്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
http://www.pravasishabdam.com/missing-doctors-ied-in-nepal-deepak-and-irshad/

Wednesday, April 22, 2015

നേതാവായാൽ പോരാ, നാണവും മാനവും വേണം. ഉതുപ്പിന്റെ വക്കീൽ ബി.ജെ.പി.നേതാവ് ശ്രീധരൻ പിള്ള; എന്തു ബി.ജെ.പി, എന്തു പാർട്ടി!!




''ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം നടത്തുന്നത് ഉന്നതനായ ബി.ജെ.പി.നേതാവും പാർട്ടിയുടെ മുൻ കേരളാ അദ്ധ്യക്ഷനുമായ ശ്രീധരൻ പിള്ള. സി.ബി.ഐ അറസ്റ്റിനായി പരതുന്ന ഒരു പ്രതിക്കായി കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് വക്കീൽ രൂപത്തിൽ ദൈവദൂതനാവുകയണ്‌. പണവും, കാര്യസാധ്യവും ഉണ്ടായാൽ ശ്രീധരൻ പിള്ളയ്ക്ക് എന്തു ബി.ജെ.പി?.എന്തു പാർട്ടി..വക്കീൽ കുപ്പായവും വക്കീൽ എത്തിക്സും തന്നെ വലുത്. നേതാവാണുപോലും നേതാവ്!!..ശ്രീധരൻ പിള്ളേ നിങ്ങൾക്ക് നാണവും അറപ്പും ഇല്ലേ ഈ കേസിന്റെ വാദവും കഴിഞ്ഞ മറ്റൊരു കുപ്പായവുമിട്ട് ഈ നാട്ടിലേ ജനത്തേ നയിക്കാൻ?..''
uthup varghese
കോടികൾ സമ്പത്തുള്ള പ്രതികളേയും അവരുടെ മടീശീലയും കാണൂമ്പോൾ ഇത്തരം ജനനായകർക്ക് തള്ളേ..കലിപ്പാണ്‌,..ജനങ്ങളോട്. നേതാവായി ഞെളിഞ്ഞു നടന്നിട്ട് എന്ത് അധാർമ്മികതയും, കൊള്ളത്തരങ്ങൾക്കും കൂട്ടുനില്ലാമെന്ന ഈ രീതി നല്ലതല്ല. ഇത്രയും വലിയ ഒരു നേതാവ് ഈ കേസ് ഏറ്റെടുത്തതോടെ ഉതുപ്പിനെതിരായ സി.ബി.ഐ അന്വേഷണം വെള്ളത്തിൽ വരച്ച വരയായി മാറിയേക്കും. വക്കീലും ക്രിമിനൽ കേസും ഒക്കെ അവിടെ നില്ക്കട്ടെ..കേരളം ശ്രീധരൻ പിള്ളയെ അറിയുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലെ അത്യുന്നതനായ നേതാവായാണ്‌. ശ്രീധരൻ പിള്ളേ…. നിങ്ങളുടെ വക്കീൽ ധാർമ്മികതയും എത്തിക്സും ഞങ്ങൾക്കറിയേണ്ട. നിങ്ങളിലേ കേരളത്തിലേ ഉന്നതനായ രാഷ്ട്രീയ നേതാവിനെയാണ്‌ ഞങ്ങൾക്കറിയേണ്ടത്.എന്താ ശ്രീധരൻ പിള്ളേ നിങ്ങൾ ഇങ്ങിനെയായത്?.. കൊള്ളക്കാർക്കും കള്ളന്മാർക്കും, ചതിയന്മാർക്കും, ഇരുമ്പഴികളിൽ പോകേണ്ട രാജ്യ, ജന ദ്രോഹികൾക്കും കൂട്ടുനില്ക്കാൻ ആണേൽ നിങ്ങൾ എന്തു നാടു നന്നാക്കൻ ആണ്‌ നടക്കുന്നത്?.. ചേരാത്ത 2 വശങ്ങൾ തന്നെയാണ്‌ ശുദ്ധവും, സത്യവും നീതിയുക്തവുമായ പൊതു പ്രവർത്തനവും, ക്രിമിനലുകളെ ജയിലിൽനിന്നും രക്ഷിക്കാൻ വാദിക്കുന്ന വക്കീൽ കുപ്പായവും. ഇത്തരം ആളുകൾ രാജ്യവും, ജനത്തേയും നശിപ്പിക്കും.
Job-nurses
ഒരു വക്കീൽ എന്ന നിലയിൽ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ ഒരു പ്രശസ്തനായ പൊതു പ്രവർത്തകൻ എന്ന രീതിയിൽ നിങ്ങളേ പരിഹസിക്കാനും, ചോദ്യം ചെയ്യാനും, പുശ്ചിച്ച് തള്ളാനും ഉദ്ദേശിക്കുകയാണ്‌. 240 കോടിരൂപ കേരളത്തിലേ കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത പട്ടിണി പാവങ്ങളിൽ നിന്നും തട്ടിയ ഉതുപ്പ് വർഗീസ് എന്ന രാജ്യത്തേ മുൻ നിരകേസുകളിലേ പ്രതിയേ സഹായിക്കാൻ ഇറങ്ങുന്ന താങ്കൾ പൊതു പ്രവർത്തനം അവസാനിപ്പിക്കണം. പൊതുരംഗത്ത് വന്ന ധാർമ്മികതയും നീതിയും പ്രസഗിക്കുന്ന നിങ്ങളുടെ വാ പൂട്ടണം. ഉതുപ്പിന്റെ മടിശീലയിലേ കോടികളിലാണ്‌ നേതാവേ നിങ്ങളുടെ കണ്ണും, മനസും എല്ലാം. കരഞ്ഞ് വിതുമ്പുന്ന കുടുംബങ്ങളേ നോക്കി നിങ്ങളിലേ പൊതുപ്രവർത്തകൻ ആക്രോശിക്കുകയും ഭീകരമായി അട്ടഹസിക്കുകയുമാണ്‌. ഇത്തരം പൊതുപ്രവർത്തകൻമാരുടെ അടിവേര്‌ ജനങ്ങൾ അറുത്തുമുറിച്ച് തള്ളണം. ഇത്രമാത്രം വലിയ കൊള്ള നടത്തിയവർക്കും, അധാർമ്മികത പ്രയോഗിച്ചവർക്കും വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ പുറത്തിറങ്ങി എന്നും ഞെളിപിരികൊണ്ട് നാക്കിട്ടടിക്കുന്ന ഇവിടുത്തേ ജനത്തിനു വേണ്ടി ആരുണ്ട് നേതാവേ ശബ്ദിക്കാൻ?. ശ്രീധരൻ പിള്ള പൊതുജീവിതം അവസാനിപ്പിക്കണം. വക്കീൽ പണി അവസാനിപ്പിക്കാൻ പറയുന്നില്ല. കാരണം അത് നിങ്ങളുടെ കഞ്ഞിയും തൊഴിലും ആണല്ലോ.
താൻ വഹിക്കുന്ന ചുമതലകളും അത് അർഹിക്കുന്നവർക്ക് ഒഴിഞ്ഞുകൊടുക്കണം. എന്നിട്ട് വക്കീലും അതിന്റെ എത്തിക്സുമായി പൊക്കോ, ഒരു പരാതിയുമില്ല. ഈ നാട്ടിലേ ക്രിമിനലുകൾക്കും, കൊലപാതകികൾക്കും, അഴിമതിക്കാർക്കും, കൊള്ളകാർക്കും വേണ്ടി വാദിച്ച് പണം ഉണ്ടാക്കാനുള്ള കൂട്ടികൊടുപ്പ് കേന്ദ്രമാക്കി രാഷ്ട്രീയത്തേയും നേതാവിന്റെ സ്ഥാനങ്ങളെയും വ്യഭിചരിക്കരുത്. മഹാ പാപമാണത്…, അത്തരക്കാർ മഹാപാപികളാണ്‌. ജനത്തേ വെറുതെ വിടുക. നിങ്ങൾക്ക് നിങ്ങളുടേ വഴി…ജനങ്ങളെ ദയവായി ഇങ്ങിനെയുള്ളവർ സേവിക്കാൻ ഇറങ്ങരുത്.
പല വക്കീലുമാരും രാഷ്ട്രീയ പാർട്ടിയിൽ വരുന്നത് നാടുന്നക്കാനല്ല. കേസു പിടിക്കാനും, കാശുണ്ടാക്കാനുമാണ്‌. പാർട്ടിയിൽ വ്യക്തിത്വവും ഭരണത്തിൽ സ്വാധീനവും ഉണ്ടാക്കി അതെല്ലാം നാട്ടിൽ കണ്ട കള്ളമാർക്കും, കൊള്ളക്കാർക്കും, കൊലപാതകികൾക്കും, ബലാൽസംഗവീരന്മാർക്കുമായി ഉപയോഗപ്പെടുത്തുന്നു. പാർട്ടിയിലേ പദവികളും സ്വാധീനവും, ഭരണ സ്വാധീനവും പല വക്കീലുമാരും വിറ്റ് കോടികൾ സമ്പാദിക്കുന്നു. എന്നിട്ട് പുറത്തിറങ്ങി അഴിമതിക്കെതിരെയും നീതിക്കുമായി നാക്കിട്ടടിക്കുന്നു,..ചതിയന്മാർ..
Nursing-Jobs
1291 നേഴ്സുമാരിൽനിന്നും 20ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി ഒളിവിൽ പോയ ഒരു വലിയ ക്രിമിനലിനുവേണ്ടി വാദിക്കാൻ പോകുന്ന ശ്രീധരൻ പിള്ള ഇനി എന്തിനു രാഷ്ട്രീയത്തിൽ തുടരണം?..എന്താണ്‌ ഒരു പൊതു പ്രവർത്തകൻ എന്ന രീതിയിൽ നിങ്ങളിലേ വിശ്വാസ്യതയും ധാർമ്മികതയും?..2000ത്തിലധികം കുടുംബങ്ങളെ സാമ്പത്തികമായി കൊന്നു കൊലവിളിച്ച ഒരു പ്രതിക്കായി ഇന്ത്യയിലും വിദേശത്തും സി.ബി.ഐ വലവിരിച്ചിരിക്കുകയാണ്‌. ഇന്റർപോളുംതിരയുന്നു. അപ്പോഴാണ്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് സാക്ഷാൽ ദൈവമായി പ്രതിയുടെ മുമ്പിൽ അവതരിക്കുന്നത്. ശ്രീധരൻ പിള്ള അഴിമതിക്കും ധാർമ്മികതയ്ക്കും ഒക്കെ എതിരേ ഒരു പാട് പ്രസംഗിക്കുന്നതും, ചാനലിൽ വാദിക്കുന്നതും കണ്ടിട്ടുണ്ട്. എന്താണിങ്ങനെ ജനത്തേ പരിഹസിക്കുന്നത്?..നിങ്ങളേ പോലുള്ള ആൾക്ക് രാഷ്ട്രീയ ജീവിതവും പൊതു പ്രവർത്തനവും പറഞ്ഞിട്ടില്ല. ബി.ജെ.പി നേതാവിന്റെ കുപ്പായ അഴിച്ചുവയ്ച്ച് കൊള്ളക്കാർക്കും അഴിമതികാർക്കും അധാർമ്മികമായി ജീവിക്കുന്നവർക്കും മാത്രമായി പണിചെയ്യൂ… കുറെ നേരം ഉതുപ്പുമാരുടെ കൂടത്തിലും കുറെ നേരം ജനങ്ങൾക്കൊപ്പവും എന്ന ഈ പോക്ക് ചതിയാണ്‌. എല്ലാം വേണമെന്ന് വാശിപിടിക്കാതെ ഏതേലും ഒന്നിനു പിറകേ പോകണം.
nurses-recruotment
ഉതുപ്പ് വർഗീസ് ചില്ലറകാരനല്ല, 2000ത്തോളം ആളുകളിൽനിന്നും 19,500 രൂപ വീതം വാങ്ങിക്കേണ്ടതിനു പകരം ഓരോ ആളിൽനിന്നും 20ലക്ഷം വീതം പിരിച്ചെടുത്ത ഉതുപ്പിനു കോടികൾ തട്ടിക്കാൻ മാത്രമല്ല,നില്ക്കാനുംമറിയാം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലേ ഏറ്റവും വലിയ ഒരു നേതാവിനെ അദ്ദേഹം വിലയിട്ട് വാങ്ങിയിരിക്കുന്നു. കേസ് നടത്താൻ മാത്രമല്ല, സി.ബി.ഐ എന്ന കൂട്ടിലേ തത്തയുടെ വായിൽ തുണിതിരുകാൻ കൂടി ഈ നീക്കത്തിൽ ഉതുപ്പ് ഉന്നം വയ്ക്കുന്നു. സൗമ്യ വധത്തിലേ ഗോവിന്ദചാമിക്കുവേണ്ടി ഹാജരായ ആളൂർ വക്കിലിനെതിരെ എന്തെല്ലാം കോലാഹലമായിരുന്നു. ആളൂർ എന്ന വക്കീൽ ‘വക്കീൽ’ മാത്രമായിരുന്നു. ജനലക്ഷങ്ങളേ മുന്നിൽ നിന്ന് നയിക്കുന്ന ശ്രീധരൻ പിള്ളയേപോലുള്ള നേതാവായിരുന്നില്ല. ആളൂരിനേ നൂറുവട്ടം വിമർശിച്ചവർ ശ്രീധരൻ പിള്ളയേ ആയിരം വട്ടം വിമർശിക്കണം. പൊതുപ്രവർത്തകനോ നിങ്ങൾ ഉതുപ്പുമാരുടെ നേതാവോ?..ആളൂർ ചെയ്തതിലും ഭീകരമാണ്‌ ശ്രീധരൻ പിള്ള എന്ന നേതാവ് ചെയ്യുന്നത്. ജനനായകനാണ്‌ ഇദ്ദേഹം. എന്നിട്ടാണ്‌ നാടിനേ കുട്ടിച്ചോറാക്കുന്ന ആളുകളുടെ കൂടി നേതാവാകുന്നത്.
കുറിപ്പ്: ഇവിടെ ശ്രീധരൻ പിള്ളയേ ന്യായീകരിക്കാൻ ഇത്തരം വേലത്തരങ്ങൾ മുമ്പും, ഇപ്പോഴും തുടരുന്ന മറ്റ് നേതാക്കളേ ആരും ഉദാഹരിക്കേണ്ട. ഇത്തരം ഇരട്ട മുഖമുള്ള എല്ലാവർക്കും എതിരാണ്‌ മേലെഴുതിയതിന്റെ ഉള്ളടക്കം.
http://www.pravasishabdam.com/nursing-recruitment-scam-sreedharan-pillai-bjp-appeares-for-uthup/

ഇവന്‍ നേതാജിയുടെ കൊലയാളി…ഇവനെ ക്രൂശിക്കുക! നെഹ്രുവിന്റെ രക്തത്തിനായി സംഘികളുടെ ദാഹം




  
''ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇതിനെ ഒരു മതേതര രാജ്യമാക്കാന്‍ ശിരസുയര്‍ത്തിനിന്നു പ്രവര്‍ത്തിച്ച ചരിത്ര പുരുഷന്റെ രക്തത്തിനായി ഇന്ന് സംഘികള്‍ ദാഹിക്കുകയാണ്. ഭാരതം അഭിമാനത്തോടെ മാനിക്കുന്ന ധീരന്‍ സുഭാഷ് ചന്ദ്രബോസിന്റെ ഘാതകനായി യുഗപുരുഷനായ നെഹ്രുവിനെ ചിത്രീകരിക്കുന്നവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് വേണ്ടത്. ചരിത്രപുരുഷന്മാരെ നാലാംകിട രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ഉപയോഗിക്കുന്നവര്‍ക്ക് കൊടുക്കണം കരണകുറ്റിക്ക് അടി.''

എന്താണ് കാവി വര്‍ഗീയ വാദികള്‍ക്ക് നെഹ്രുവിനോട് ഇത്ര കലിപ്പ്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമായതുപോലെ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാത്തതോ? ഇന്ത്യയെ ഹിന്ദുരാജ്യം ആക്കണമെന്ന അന്നത്തേ മതതീവൃവാദികളുടെ ആവശ്യത്തിന്റെ കരണകുറ്റിക്ക് അടികൊടുത്തത് ധീരനായ നെഹ്രുവാണ്. ഹൈന്ദവരാജ്യം എന്ന തീവൃവാദത്തെ ഇന്ത്യയുടെ ആദ്യഭരണത്തില്‍ നിന്നുതന്നെ നുള്ളിമാറ്റുകയും, അതിനു എന്നേക്കുമായി ശവപ്പെട്ടി തയ്യാറാക്കി വര്‍ഗീയ വാദികള്‍ക്ക് നല്കിയ ധീഷണശാലിയായായിരുന്നു നെഹ്രു. ബ്രാഹ്മണ കുലത്തില്‍ പിറന്ന നെഹ്രുവിനു മതമില്ലായിരുന്നു. വിശ്വാസിയല്ലായിരുന്നു. എല്ലാ മതങ്ങളേയും, മനുഷ്യരേയും സ്‌നേഹിച്ച അസല്‍ യുക്തിവാദിയിലായിരുന്നു സ്വതന്ത്രഇന്ത്യ എത്തപെട്ടത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ,… ജാതിവെറിയുടെ ഭീകരതകള്‍ അനുഭവിച്ച അംബേദ്കറും കൂടിച്ചേര്‍ന്നപ്പോള്‍ ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അടിക്കല്ലായ മതേതരഭരണഘടനയും ഉണ്ടായി.
Viswam
സംഘപരിവാര്‍ ശക്തികള്‍ നെഹ്രുവിന്റെ പേരില്‍ കള്ളകത്തുവരെ ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നു. ഫോട്ടോഷോപ്പിലും, സൈബര്‍ യുഗത്തിലും കയറ്റി യുഗപുരുഷന്മാരെ മതവെറിയന്മാര്‍ ക്രൂരമായി വധിക്കുകയാണ്. ഭാരതത്തെയാണ് ഇവര്‍ നശിപ്പിക്കുന്നത്. ഈ വ്യാജകത്തിന്റെ ബലത്തില്‍ പ്രാധാനമന്ത്രി മോദി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തേപോലും സന്ദര്‍ശിച്ചു. എന്തിനായിരുന്നു ഈ വൃത്തികെട്ട നാടകങ്ങള്‍. ഭാരതത്തെ കാവിയുടുപ്പിക്കാന്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ ഭരണഘടനയെയും, ഇന്നത്തേ ഇന്ത്യയുടെ ശില്പിയേയും നോക്കി തെറിപറയുന്നു, പുലമ്പുന്നു.
ഒരായിരം കൊല്ലം ഭരിച്ചാലും ഒരു സംഘിശക്തിക്കും നെഹ്രു ഇന്ത്യക്ക് നല്കിയ സമാധാന മതനിരപേക്ഷത തകര്‍ക്കാന്‍ ആകില്ല. നെഹ്രുവിനെ ഇല്ലാതാക്കി സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനേ കാവിയുടുപ്പിച്ച് കൊണ്ടുനടക്കുന്നു. ഇതുവരെ പട്ടേലിനേ മൈക്കുകെട്ടി തെറി പറഞ്ഞുനടന്നവര്‍ക്ക് മദ്യപാനിയുടെ മദ്യവീര്യം ഇറങ്ങിയപ്പോള്‍ നെഹ്രു-സ്നൂപിങ്ങിലെ തെറികള്‍ നിര്‍ത്തി. ഇപ്പോള്‍ പട്ടേലിന്റെ പ്രതിമകള്‍ നിര്‍മ്മിച്ച് പ്രതിമകള്‍ക്ക് കാവിയുടെ അടികോണകം പോലും കെട്ടിക്കുകയാണ്. പട്ടേലിന്റെ സ്ഥാനം നെഹ്രുവിന്റെ ഒരുപാട് താഴെയാണ്. പട്ടേലെന്ന nehru-snoopingഉരുക്ക് മനുഷ്യന്റെ സിരകളിലേക്ക് രക്തവും ആശയവും പകര്‍ന്നത് രാജ്യശില്പിയായ നെഹ്രുവായിരുന്നു സംഘികളേ.. മതവെറിയന്മാരേ.. പട്ടേലല്ല രാജ്യം ഭരിച്ചത്, നെഹ്രുവായിരുന്നു. നെഹ്രുവില്ലായിരുന്നേല്‍ ധീരനായ പട്ടേലിന്റെ സ്ഥാനം മറ്റെവിടെങ്കിലും ആകുമായിരുന്നു. ഇപ്പോള്‍ കുറെ പട്ടേല്‍ വിശ്വാസികള്‍ ഇറങ്ങിരിക്കുന്നു…
ഇന്ത്യയെ ഒരു ഹിന്ദു രാജ്യം ആക്കാതിരിക്കാനുള്ള എല്ലാ നടപടികളും ചെയ്തുവയ്ച്ചിട്ടാണ് നെഹ്രു എന്ന യുഗപുരുഷന്‍ യാത്രയായത്. ഒരു നൂറു കൊല്ലം ഇന്ത്യ 100% ഭൂരിപക്ഷത്തോടെ ബി.ജെ.പിയും സംഘികളും ഭരിച്ചാലും നെഹ്രു പടുത്തുയര്‍ത്തിയ ഇന്ത്യയുടെ അടിത്തറയെ തൊടാന്‍ ആകില്ല. ഒരു ചുക്കും നടക്കില്ല. ഒരു ചുക്കും മതവെറിയന്മാരേ നിങ്ങള്‍ക്ക് ചെയ്യാന്‍ ആകില്ല. ആ തിരിച്ചറിവാണ് നെഹ്രുവിന്റെ രക്തത്തിനായുള്ള ദാഹം. കഴുത കാമം കരഞ്ഞുതന്നെ തീര്‍ത്തുകൊണ്ടെയിരിക്കും. നെഹ്രുവും, ബി.ആര്‍ അംബേദ്‌കറും, പട്ടേലും ഭാവന ചെയ്ത ഇന്ത്യയില്‍നിന്നും നിങ്ങള്‍ക്ക് ഭരിക്കാം, അല്ലേല്‍ നിങ്ങള്‍ക്ക് തുലയാം.. ഒരായിരം വര്‍ഷം കഴിഞ്ഞാലും ഈ മഹാന്മാര്‍ ഭാരതത്തിന്റെ ഭാവി സംവത്സരങ്ങള്‍ക്ക് അര്‍പ്പിച്ച അടിക്കല്ലുകളില്‍ തൊടാന്‍ പോലും സംഘികളെ നിങ്ങള്‍ക്ക് ശക്തിയുണ്ടാകില്ല. സ്പര്‍ശിക്കാന്‍ മതവെറിയന്മാര്‍ക്കും മത ഭ്രാന്തന്മാര്‍ക്കും കഴിയില്ല. അത്ര ശക്തമായ മതേതര ഭാരതമാണ് അവര്‍ വിഭാവനം ചെയ്തത്. സംഘികള്‍ അവരുടെ വിദ്വേഷങ്ങള്‍ മറ്റ് എവിടെവേണമെങ്കിലും തീര്‍ത്തുകൊള്ളുക..
Nehru-india
സംഘികളെ, നിങ്ങളുടെ കൈകളില്‍ ഗാന്ധിജിയുടേ രക്തക്കറയുണ്ട്. ഇപ്പോള്‍ നെഹ്രുവിന്റെ ചോര നിങ്ങളുടെ മുഖത്തും തെറിച്ചുകിടക്കുന്നു. ഒരു മസ്ജിദ് തകര്‍ത്താലും, പള്ളികള്‍ കത്തിച്ചാലും, കുറെ ഘര്‍വാപ്പസി നടത്തിയാലും ഒലിച്ചുപോകുന്ന മതേതര ഭാരതമല്ല നെഹ്രു ഉണ്ടാക്കിയത്. സഘികളെ ഇതു ഞങ്ങള്‍ ഇന്ത്യക്കാരുടെ നെഹ്രുവാണ്. ആ ചരിത്രപുരുഷന്‍ യുഗങ്ങളുടെ പുരുഷനായി ഭാവി ഭാരതത്തില്‍ കൊണ്ടാടപ്പെടും.
സോഷ്യലിസത്തിനും, ജനാധിപത്യത്തിനും, മതേതരത്വത്തിനും, മിശ്ര സമ്പദ്‌വ്യവസ്ഥയ്ക്കും, ചേരിചേരാനയത്തിനും അടിത്തറയിട്ട ജവഹര്‍ലാല്‍ നെഹ്രു ഇവിടുത്തെ എല്ലാ മതക്കാരുടേയും, കോണ്‍ഗ്രസുകാരന്റെയും, കമ്യൂണിസ്റ്റ്കാരുടെയുമടക്കം പാര്‍ട്ടികളുടെ മഹാനായ മനുഷ്യനാണ്. ആ ഭാവനാശാലി പണിതുയര്‍ത്തിയ അടിത്തറയിലാണ് ഇവിടെ ഇന്നു നാനാജാതി മതങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ പാക്കിസ്ഥാനെപ്പോലെ ഇതുമതഭ്രാന്തരുടെ നാടാകുമായിരുന്നു.. ബോബുകള്‍ ഉണ്ടാക്കി വിറ്റു ജീവിക്കുകയും, തോക്കുകകൊണ്ട് അമ്മാനം ആടുന്നവരുടേയും രാജ്യമായേനേ..
subhas chandra bose
ജനങ്ങള്‍ തമ്മിലടിച്ച് മരിക്കുകയും നിലയ്ക്കാത്ത കലാപങ്ങളുടേയും നരഹത്യകളുടേയും രാജ്യമായി ഇന്ത്യ ഇന്നു ലോകത്തില്‍ അറിയപ്പെടുമായിരുന്നു. ഇന്ത്യയില്‍ നിന്നും വേര്‍പെട്ടുപോയി ഭീകരതയുടെ ആഗോള കേന്ദ്രമായ പാക്കിസ്ഥാന്റെ നിലവാരത്തിലേക്കും ദുരിതത്തിലേക്കും ഇന്ത്യ തള്ളപെട്ടേനെ; നിലയ്ക്കാത്ത മതയുദ്ധങ്ങളും, കലാപങ്ങളുടേയും പറുദീസയായി ഇന്ത്യ മാറിയേനേ. ഇന്ത്യയെ അങ്ങിനെയൊക്കെ ആക്കാന്‍ നടക്കുന്ന നീക്കമാണ് നെഹ്രുവിനെ ക്രൂശിക്കാന്‍ ഇറങ്ങിയവരുടെ പിന്നില്‍.
വിഭജനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാത്ത ദുരാരോപണങ്ങളില്‍ ഇന്നും ക്രൂരമായി വേട്ടയാടപ്പെടുന്ന കഥയും നെഹ്രുവിനെ ചുറ്റിപറ്റിയുണ്ട്. എന്തായിരുന്നു 1946മുതല്‍ രാജ്യത്തു നടന്ന വര്‍ഗീയകലാപം എന്നും മനസിലാക്കണം. പാക്കിസ്ഥാന്‍ വേര്‍പെട്ടുപോയില്ലാത്ത ഇന്ത്യയെന്നാല്‍ അതുഭയാനകവും ഭീകരവുമാകുമായിരുന്നു എന്ന് ചരിത്രവും വര്‍ത്തമാനകാലവും നമ്മളെ പഠിപ്പിക്കുന്നു. ആയിരക്കണക്കിനു ദൈവങ്ങളും, നൂറുകണക്കിനു ഭാഷാവിഭാഗവും, ജാതി, വര്‍ണ്ണ വിഭാഗവുമുള്ള ലോകത്തിലെ ഈ അപൂര്‍വ്വ ഭൂപ്രദേശത്തേ ഒരു ചരടില്‍ കോര്‍ത്തിണക്കിയ ഭാരത്തത്തിന്റെ ശില്പിയായ നെഹ്രു മഹാന്‍ മാത്രമല്ല, ഇന്ത്യയുടെ ദൈവം തന്നെയാണ്. http://www.pravasishabdam.com/bjp-wants-to-break-jawaharlal-nehrus-image-bjps-dirty-tricks-wing-behind-snooping-controversy/

വിദർഭ ഇന്ത്യയുടെ ദു:ഖം. പരുത്തികർഷകർ ജീവനുവേണ്ടി നിലവിളിക്കുന്നു.



ഹാരാഷ്ട്രയിലെ വിദർഭ ഇന്ത്യയുടെ കണ്ണീരാവുകയാണ്‌.രാജ്യത്ത് കർഷക ദുരന്തങ്ങൾ അനവധിയാണേലും വിദർഭ ദുരന്തങ്ങളുടെ കേന്ദ്രസ്ഥാനമാണ്‌. ലോകം മുഴുവൻ ഇവിടുത്തേ കർഷകരുടെ ചലനമറ്റ ശരീരവും, ദയനീയ കാഴ്ച്ചകളും കാണുകയാണ്‌. മഹാരാഷ്ട്രയിലേ ഈ പ്രദേശത്താണ്‌ ലോകത്ത് ഏറ്റവുമധികം പരുത്തി കൃഷിചെയ്യുന്നത്. ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കോട്ടൺ ഉല്പാദിപ്പിക്കുന്ന രാജ്യമാണിന്ത്യ. ലോകത്തേ മഹാ മാളുകളിൽ, ആഢംബര കടകളിൽ വിദർഭയിലേ കർഷകന്റെ രക്തമാണ്‌ തൂക്കി വില്ക്കുന്നത്. പരുത്തി ലോബിയും, ലോകത്തേ പരുത്തി ഉല്പന്ന കച്ചവടക്കാരും വിദർഭയിലേ സാധുകർഷകരെ കൊന്നു തിന്നുകയാണ്‌. വല്ലാത്ത ചൂഷണം തന്നെ.
cotton farmers vidharbha
ലോകത്ത് ഇപ്പോൾ പരുത്തി ആവശ്യത്തിലധികമാണ്‌. ഉല്പാദന ആധിക്യം വല്ലാതെയായി. വിദർഭയിൽ ഒരു ക്വിന്റൽ പരുത്തിക്ക് ലഭിക്കുന്ന വില 2500 രൂപമുതൽ 2800വരെയാണ്‌. കർഷരുടെ സമീപകാല ഓർമ്മയിൽ ഇത്ര കുറഞ്ഞവില വന്നിട്ടില്ല. കഴിഞ്ഞവർഷം 6000 രൂപവരെ ലഭിച്ചിരുന്നു. 10000 രൂപയ്ക്കും മുകളിൽ മുമ്പ് വിലയുണ്ടായിരുന്നു. അതാണിപ്പോൾ 2500ൽ വന്നത്. അതിനൊപ്പം ആഴച്ചകൾ മുന്നം കാലം തെറ്റി പെയത മഴയിൽ 60% കൃഷിവിളവെടുപ്പും നശിച്ചുപോയി.
cotton-2
ബാങ്ക് ലോണുകൾ, ജപ്തികൾ, ജീവിത ചിലവുകൾ, ഭക്ഷണക്ഷാമം, മരുന്നും ചികൽസയ്ക്കും വിഷമം..ഇങ്ങിനെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്‌ വിദർഭയെന്ന പ്രദേശത്ത്. മുൻ വർഷം 2900 പരുത്തികർഷകർ ഇവിടെ ആത്മഹത്യ ചെയ്തു. ഈ Vidharbha farmers suicideകൊല്ലം ഇതുവരെ ആത്മഹത്യ 500ൽ അധികമായി. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യയുടെ കോട്ടൺ ഉല്പന്നങ്ങളും പരുത്തിയും എത്തുന്നു. ലോകത്തേ മുന്തിയ ഇനം തുണികൾ ഇതിലൂടെ ഉണ്ടാക്കി മഹാ മാളുകളിലൂടെ വില്ക്കുന്നു. ഉല്പന്നങ്ങൾക്ക് ഓരോ വർഷവും വിലകുത്തിച്ചുകയറുമ്പോഴും അത് പശമണ്ണിൽ ചവിട്ടി നിന്ന് ഉല്പാദിപ്പിക്കുന്ന കർഷകന്‌ മരണം പ്രതിഫലമായി കിട്ടുന്നു.
Another-vidarbha-cotton-farmer-laxman
ഇന്ത്യയുടെ ദേശീയ മൊത്തവരുമാനത്തിന്റെ 18% സഭാവന ചെയ്യുന്നത് കർഷകരാണ്‌. അവർ എണ്ണത്തിൽ കൂടുതലുമാണ്‌.ഈ 18% 65കോടിയോളം വരുന്ന ജനസഞ്ചയമാണ്‌ സഭാവന ചെയ്യുന്നത്. 2013 ൽ രാജ്യത്ത് 12000ത്തോളം കർഷകർ ആത്മഹത്യ ചെയ്തു. ഇപ്പോഴും ഒരു ദിവസം 44 കർഷകർ ആതമഹത്യ ചെയ്യുന്നു.
vdharbha-death
നമ്മുടെ പ്രധാനമന്ത്രി കാനഡയിലും, യൂറോപ്പിലും ഒക്കെ പോയി ഇന്ത്യയെ കുറിച്ച് ഈയിടെ വാചാലനായപ്പോൾ മറന്നു പോയ ജനകൂട്ടമാണ്‌ ആത്മഹത്യയിലേക്ക് നീങ്ങുന്ന രാജ്യത്തിന്റെ ഹൃദയഭൂമിയിലേ കർഷകർ. അദ്ദേഹത്തിന്റെ കാനഡയിലെ പ്രസംഗം അന്ന് വായിച്ച് ഞാനും കോരിതരിച്ചിരുന്നു. എന്നാൽ ഭരിക്കുന്ന രാജ്യത്തേ കർഷകരുടെ ചേതനയറ്റ ശവശരീരം പോയി ആദ്യം കാണുന്നതായിരുന്നു. തകർന്ന കൃഷിയിടങ്ങളിൽ ഒരു കാരുണ്യം എത്തിക്കുന്നതിലായിരുന്നു മോദിക്ക് കാനഡ പ്രസംഗത്തിലും ജനപ്രീതി ലഭിക്കുമായിരുന്നത്. കരാറുകളിൽ ഒപ്പിടാൻ ആതാതു വകുപ്പ് മന്ത്രിമാരെ തല്ക്കാലം അയച്ചാലും മതിയായിരുന്നു!

Sunday, April 12, 2015


''ഏപ്രിൽ 4നു സി.എൻ.എൻ യമനിൽ നിന്നും പുറത്തുവിട്ട ഒരു ചിത്രമുണ്ട്. യമനിലേ ഗ്രാമീണർ മണ്ണിൽ നിരനിരയായി കുഴികൾ എടുത്ത് ശവശരീരങ്ങൾ എത്തുന്നതും കാത്ത് കുഴികൾക്ക് സമീപം കുത്തിയിരിക്കുന്ന രംഗമാണത്. എല്ലാ യുദ്ധഭൂമിയിലേയും പോലെ നിരനിരയായി ശവകുഴികൾ യമനിലും ഒരുങ്ങികഴിഞ്ഞു. യുദ്ധം ഭീകരമാകുന്ന മുറയ്ക്ക് മനുഷ്യർ കൈകൾകൊണ്ട് തീർക്കുന്ന കുഴികളുടെ ജോലി ബുൾഡോസറുകൾ ഏറ്റെടുക്കും. മതാചാരങ്ങൾ ഒന്നുമില്ലാതെ ദുർഗന്ധമകറ്റാൻ ബുൾഡോസറുകളുടെ കൈകൾ ജഡങ്ങൾ കിണർ കുഴികളിൽ തള്ളിയിട്ട് മൂടും. മരിച്ചവർ ആരെന്നോ, എവിടെ കുഴിച്ചിട്ടന്നോ, ആരെല്ലാം കാണാതായെന്നോ ഒന്നും ഇത്തരം ശവകുഴികളിലേ കണക്കുകളിൽ ഉണ്ടാകില്ല.''
yeman 5
യമനിൽനിന്നും ഏറെക്കുറെ വിദേശികൾ എല്ലാം പാലായനം ചെയ്തു. യുദ്ധം ജീവനു മീതേ നിഴലാട്ടം നടത്തിയപ്പോൾ എല്ലാ രാജ്യക്കാരും അവരവരുടെ പൗരന്മാരെ തിരഞ്ഞുപിറുക്കി കിട്ടിയ വണ്ടിക്ക് നാട്ടിൽ എത്തിച്ചു. വണ്ടികൾ കിട്ടാതെ വന്നപ്പോൾ ഇതര രാജ്യക്കാരുടെ വണ്ടികളുടെ കാലിസീറ്റുകളിൽ പോലും ആളുകൾ കയറി രക്ഷപെട്ടു. അവശേഷിക്കുന്നത് ഇനി യമനിലേ ജനങ്ങളാണ്‌. യുദ്ധകളം റെഡി, yeman 2ഇനി ഭീകരമായ യുദ്ധം തുടങ്ങാം. കരയുദ്ധവും, ആകാശയുദ്ധവും, കടൽ യുദ്ധവും ആകാം. ഒളിക്കാനും, രക്ഷപെടാനും ലോകത്തിന്റെ ഒരു മൂലയും ലഭിക്കാതെ രണ്ടരകോടി നിരപരാധികളായ യമനികളെ കൊല്ലുകയോ, നിശേഷം നശിപ്പിക്കുകയോ ചെയ്യാം. വീടുകൾ തകർക്കാം, സ്കൂളുകൾ തിരഞ്ഞുപിടിച്ച് കുട്ടികളേ കൊന്നൊടുക്കാം. ആകാശ ഗോപുരങ്ങളും, പട്ടണങ്ങളും ചുട്ട് ചാരമാക്കം. വീടുകളിൽ പുരുഷന്മാരെ കൊന്ന് നിരാലംബകളെ ശത്രുവിന്റെ കാമകൊതിക്ക് വിധേയരാക്കാം. കൊതി തീരുമ്പോൾ അവരെയും ഒരു തിരയിൽ തീർക്കാം, എന്തും ചെയ്യാം. യുദ്ധം തുടങ്ങിയാൽ പിന്നെ അനീതിയും, ചതിയും, കൊലയുമാണ്‌ വാഴ്ച്ച നടത്തുക. ലോകത്ത് ആരും ഒരു യമൻ പൗരനേയും രക്ഷിക്കാൻ വാഹനം ഒന്നും അയച്ചില്ല. രക്ഷിക്കാൻ ആരും ചെന്നില്ല. യുദ്ധത്തിന്റെ റെഡ് അലർട്ടിൽ മരണത്തിനു തിന്നുവാൻ ലോകം അവരെ ഓടി രക്ഷപെടുന്നതുപോലും ഒഴിവാക്കി അതിർത്തി വരയ്ച്ചു കൊട്ടിയിട്ടിരിക്കുന്നു. രാജ്യങ്ങളും അതിർത്തികളും ഒന്നും ഇല്ലായിരുന്നെങ്കിൽ അവർക്ക് പല ദിക്കിലേക്കും ഓടി രക്ഷപെടാമായിരുന്നു. സൗദിയിലേക്കും, ഇറാനിലേക്കും, ഒക്കെ ഓടി പോകാമായിരുന്നു. കടൽ താണ്ടി ഏതേലും കരകളിൽ പോയി ഒളിക്കാമായിരുന്നു. മനുഷ്യൻ അതിർത്തിവരയ്ച്ച് ലോകത്തേയും മനുഷ്യരേയും വരകൾക്കുള്ളിൽ നിർത്തിയതിനാൽ അതും നടക്കില്ല.
yaman 111
സൗദി അറേബ്യ തുടങ്ങാനിനിരിക്കുന്ന അതിഭീകരമായ കരയുദ്ധത്തിന്റെ തോക്കിൻ കുഴലുകളും, ബോംബുകളും ഈ ജനങ്ങളെ വിഴുങ്ങാൻ വാ പിളർന്നു ഇരിക്കുന്നു. ഇവരെകൂടി രക്ഷിക്കാൻ എന്തേ അവിടേക്ക് പറന്ന രക്ഷാവിമാനങ്ങൾക്കും കപ്പലുകൾക്കും കഴിയാതെ പോയി?..ലോകം ഒന്നാണെന്നും മനുഷ്യരുടെ ലോകമാണെന്നും എല്ലാം മനുഷ്യരും ഒന്നാണെന്നും വിശ്വ പൗരരാണെന്നുമുള്ള മൊഴി വചനങ്ങൾ കളവാണെന്ന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം?. യുദ്ധത്തിന്റെ ഇരകളാക്കാനായി അവിടെ കോടിക്കണക്കിനു യമനികളേ ലോകം അവശേഷിപ്പിച്ചു. യമൻ ആ ജനങ്ങളുടെ രാജ്യമാണ്‌. അതിനാൽ അവിടെ നടക്കുന്ന യുദ്ധത്തിൽ സ്വഭാവികമായും മരിച്ചുവീഴാനും വിധിക്കപെട്ടവരാണവർ. ആ 2.5 കോടി ജനങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കാനുള്ള യുദ്ധമാണിത്. ആ ജനങ്ങളുടെ രാജ്യത്തിന്റെ സമ്പത്തും അധികാരവും ആരു കൈവശം വയ്ക്കണം എന്നു തീരുമാനിക്കാനുള്ള മൽസരമാണീ യുദ്ധം. നിരപരാധികളായ ജനങ്ങളെ മറയാക്കിയും 2 വിഭാഗങ്ങളുടെ ഇടയിൽ നിർത്തിയും യമനിൽ നടക്കുന്ന പടയോട്ടം എത്ര ആളുകളേ ഭൂമുഖത്തുനിന്നും ഇല്ലാതാക്കും. യുദ്ധം അതി ഭീകരമായ ദുരന്തമാണ്‌. കൊല ചെയ്യപ്പെടുന്നവർക്കും, ഇരകൾക്കും നീതിയും, കൊലയിൽ വിചാരണയും ഒന്നും ഉണ്ടാകില്ല.
യുദ്ധം പലതിന്റേയും അവസാനമാണ്‌.

യുദ്ധശേഷം മാത്രമേ പറയാനാകൂ ജനങ്ങളും, വീടും, സമുച്ചയങ്ങളും, ദൈവ ഗോപുരങ്ങളും ഒക്കെ ബാക്കിയുണ്ടാകുമോയെന്ന്. ഭൂ ലോകത്ത് യുദ്ധം തുടങ്ങിയ കാലം മുതലുള്ള നീതിയാണത്. ആ കർക്കശമായ യുദ്ധനീതിക്ക് യമനിലേ 2.39 കോടി ജനങ്ങളേയും ലോകം വിട്ടുനല്കിയിരിക്കുകയാണ്‌. യുദ്ധത്തിന്റെ ഇരു പക്ഷക്കാർക്കും ഈ കോടി ജനങ്ങളിൽ ആരെ വേണേലും കൊല്ലാം. കൊലയാളികളേ ഒരു കോടതിയും വിസ്തരിക്കില്ല. ശിക്ഷിക്കില്ല. ജനങ്ങളേ വേണേൽ മുഴുവനായും തുടച്ചും നീക്കാം. എന്നാലും ലോകത്തേ ഒരു കോടതിയും നിയമ സംവിധാനവും കൊലയാളിയേ വിചാരണ ചെയ്യില്ല. കൊലപ്പെട്ടവർക്ക് യാതൊരു നീതിയും മരിച്ചശേഷം കിട്ടിയില്ല. യുദ്ധകൊലയാളികൾ ജീവിക്കുകയും ചിലപ്പോൾ ജയിക്കുകയും, മരിച്ചവർ എന്നേക്കുമായി പരാജയപ്പെട്ടവരും ആകും. അതാണ്‌ യുദ്ധനീതി.

Friday, April 10, 2015

2 കത്തും സരിതയുടേ തന്നെ. ഇത് വാഴപിണ്ടി മാധ്യമപ്രവർത്തനം.

''താൻ വരുന്നതിനു മുപ് കേരളത്തിൽ മാധ്യമപ്രവർത്തകരുടെ നട്ടെല്ല് വാഴപിണ്ടികൊണ്ടായിരുന്നു ഉണ്ടാക്കിയതെന്നും താൻ പാടുപെട്ട് അത് വലിച്ചൂരി ഇരുമ്പ് കമ്പിയിട്ടു നല്കിയെന്നും അസബന്ധവും വിടുവായും  പറയുന്ന വാഴപിണ്ടി മാധ്യമ പ്രവർത്തനത്തിന്റെ ഉപജ്ഞാതാവ് റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിനായി ഈ എഡിറ്റോറിയൽ സമർപ്പിക്കുന്നു.''
http://www.pravasishabdam.com/morality-of-journalism-article-based-on-saritha-solar/

സരിതയെഴുതിയതെന്നു പറയുന്ന 2 കത്തുകളാണ്‌ ഇപ്പോൾ സരിതയേ വീണ്ടും വിവാദ നായികയാക്കുന്നത്. ഈ 2കത്തും ഒന്നും വിലയിരുത്താം. പി.സി.ജോർജ്ജും മറ്റും പുറത്തുവിട്ട ആദ്യ കത്ത് 24പേജുകൾ ഉള്ളതായിരുന്നു. ഈ കത്ത് ജോസ് കെ മാണിയുടെ ചങ്കിൽ കുത്താനായി ചിലർ പുറത്തു കൊണ്ടുവരികയായിരുന്നു. 24 പേജുള്ള ഈ കത്ത് തന്റേതല്ലെന്നു സരിത പറയുന്നതിനേ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ജയിലിൽനിന്നും കത്തെഴുതി അന്നത്തേ മന്ത്രി ഗണേശ് കുമാറിന്റെ പി.എ യുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. ഈ കത്ത് ആദ്യം വായിച്ചത് ഗണേശ് തന്നെയായിരുന്നു. സൂക്ഷിച്ചതാവട്ടെ ഗണേശും, പിതാവ് ബലകൃഷ്ണപിള്ളയും ചേർന്നും. തുടർന്ന് ഈ കത്ത് പി.സി.ജോർജ്ജ് അടക്കമുള്ളവർ വായിക്കുന്നു. യു.ഡി.എഫുമായി ശത്രുതയുള്ള റിപ്പോർട്ടർ ചാനൽ ചീഫ് നികേഷ് കുമാറിന്റെ കൈവശവും കത്തിന്റെ കോപ്പി എത്തുന്നു. സർക്കാരുമായി കൊമ്പുകോർക്കുന്ന ഇപ്പോഴത്തേ തക്ക സമയം നോക്കി പി.സി.ജോർജ്ജും നികേഷ്കുമാറും ചേർന്ന് 24 പേജ് കത്തിലേ ജോസ്.കെ.മാണിയുമായി ബന്ധ്പെട്ട ഭാഗങ്ങൾ പുറത്തുവിടുന്നു. ഈ കത്ത് തന്റേതല്ലെന്നും തന്റെ കൈയ്യക്ഷരം വയ്ച്ച് ആരോ എഴുതിയതാണെന്നും സരിത പറയുന്നത് ഒരു തരത്തിലും വിശ്വാസ യോഗ്യമല്ല. കാരണം സരിത കത്ത് സൂക്ഷിക്കാൻ ഏല്പിച്ച കേന്ദ്രങ്ങൾ തന്നെയാണ്‌ കത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 24 പേജുള്ള ആദ്യ കത്ത് സരിതയുടെ കൈയ്യക്ഷരത്തിൽ മറ്റൊരാൾക്ക് അതേ ചിട്ടയോടെ തയ്യാറാക്കാൻ ബുദ്ധിമുട്ടാണ്‌. അങ്ങിനെ ചെയ്തിരുന്നേൽ പലയിടത്തും ആ കൃതൃമത്വം നിറഞ്ഞുനില്ക്കുമായിരുന്നു. സരിതയുടെ ശരിയായ വിധത്തിലുള്ള കൈയ്യക്ഷരം 24 പേജിലും വള്ളിപുള്ളി തെറ്റാതെ മറ്റൊരാൾക്ക് പുനസൃഷ്ടിക്കാൻ ഇത്ര കൃത്യമായി ആകില്ല. സരിതയുടെ കൈയ്യക്ഷരത്തിന്റെ അതേ ഫോടോസ്റ്റാറ്റ് പോലെയുള്ള ആദ്യ കത്ത് അവരുടേത് തന്നെയെന്ന് വിശ്വസിക്കേണ്ടിവരും. 24 പേജുകളിൽ പലയിടത്തും കുറിപ്പുകളും വെട്ടലും, തിരുത്തലും,എല്ലാം നില്ക്കുന്നു. ഈ കത്ത് കൃതൃമമായി ഉണ്ടാക്കിയതാണേൽ ഈ തിരുത്തലുകൾ ആവശ്യമില്ലായിരുന്നു. മാത്രമല്ല 2ഭാഷകൾ അതായത് ഇംഗ്ളീഷ് കൂടി ഉപയോഗിച്ചിരിക്കുന്നു. രണ്ട് ഭാഷകളും ഒരേവിധത്തിൽ അനുകരിക്കുവാൻ അതും 24 പേജുകളിൽ മറ്റൊരാൾക്ക് ബുദ്ധിമുട്ടാണ്‌.
രണ്ടാമത്തേ കത്ത് ഇപ്പോൾ പുതുതായി വന്നതാണെന്നു നിസംശയം പറയാം. സരിത ഉയർത്തികാട്ടിയ യഥാർഥ കത്തിൽ ഇപ്പോൾ 30 പേജുകൾ ഉണ്ട്. 30 പേജ് കത്ത് ഇപ്പോഴാണ്‌ ഉണ്ടായതും, അറിയുന്നതും. ഇങ്ങിനെ ഒരു പേജെണ്ണം ഒരു വർഷത്തിലധികമായിട്ടും സരിതപോലും പറഞ്ഞിട്ടില്ല. ഈ രണ്ടു കത്തും സരിത.എസ്.നായരുടേത് തന്നെയാണ്‌. 24 പേജുകൾ ഉള്ള തന്റെ ആദ്യ കത്തിനു പകരം അവർ തന്നെ അഭിഭാഷകരുമായി ആലോചിച്ച് പുതിയത് തയ്യാറാക്കുകയായിരുന്നു എന്നു കരുതാം. ആദ്യ കത്ത് ഗണേശ്കുമാറിന്റേയും, പി.സി.ജോർജിന്റേയും, നികേഷ് കുമാറിന്റെയും കൈവശത്തിലായ വിഷമത്തിൽ അതിൽ രഹസ്യങ്ങളും വിലപേശലുകളും നഷ്ടമാകുമെന്ന തിരിച്ചറിവിൽ അവർ പുതുതായി ഉണ്ടാക്കിയ കത്താണ്‌ 30 പേജിൽ.  
 സരിത ഇപ്പോൾ നിഷേധിച്ച കത്ത് സൂക്ഷിച്ചു വയ്ച്ചത് ബാലകൃഷ്ണപിള്ളയും, ഗണേശ് കുമാറുമാണെന്ന് നേരത്തേ പറഞ്ഞിരുന്നു. പി.സി.ജോർജ്ജിനും നികേഷ് കുമാറിനും കത്ത് ലഭിച്ചത് ഗണേശിലൂടെയായിരുന്നു. ഗണേശിന്റെ ആത്മസുഹൃത്തായിരുന്നു സരിത. അവർതമ്മിലുള്ള പല ഇടപാടുകളും പുറത്താവുന്നതോടെയായിരുന്നു ഗണേശിന്റെ വിവാഹമോചനത്തിലും എത്തിച്ചത്. സരിതയുടെ വാട്സപ്പിലെ നഗ്ന  ദൃശ്യങ്ങളുടെ വിരുന്നുകാരനു ഒരിക്കലും സരിതയുമായി പിണങ്ങാൽ ആകില്ല. സരിതയേ ജയിലിൽനിന്നും ഇറക്കാനും, പലർക്കും നഷ്ടപരിഹാരം നല്കാനും, ആയിരകണക്കിനു സാരികൾ വാങ്ങി സെലിബ്രേറ്റി വേഷമണിയാനും ഒക്കെ പണമൊഴുകിയ സരിതയുടെ ഗോഡ്ഫാദർമാർ ആരെന്ന് എല്ലാവർക്കും അറിയാം.

പി.സി.ജോർജ്ജും, ബാലകൃഷ്ണപിള്ളയും, സരിതയുടെ ശരീരം വയ്ച്ച് രാഷ്ട്രീയ എതിരാളികളേ ഇല്ലാതാക്കാൻ നോക്കുകയാണ്‌. നികേഷ് കുമാറാകട്ടെ കിട്ടിയ തക്കം നോക്കി ഉമ്മൻ ചാണ്ടിയോടും മറ്റുമുള്ള കലി തീർക്കുന്നു. പണ്ട് പലരും ഉപയോഗിച്ച് തള്ളിയ സരിതയുടെ ലൈഗീകത വയ്ച്ച് ഇവർ ബാഡ് പ്ലേ നടത്തുകയാണ്‌. ഇവരോട് ചില ചോദ്യങ്ങൾ.
  1. ഒരു വർഷത്തിലധികമായി എന്തിനാണ്‌ ഈ കത്ത് ഒളിപ്പിച്ചു വയ്ച്ചത്?
  2. സോളാർ കമ്മീഷനു മുപിൽ എന്തുകൊണ്ട് കത്ത് പൂർണ്ണരൂപത്തിൽ കൈമാറിയില്ല.
  3. കത്ത് ലഭിച്ചിട്ടും മാസങ്ങളായി വാർത്തകളും, സ്കൂപ്പും നല്കാതെ എന്തിനായിരുന്നു നികേഷ് കുമാർ അത് പോകറ്റിലിട്ട് സൂക്ഷിച്ചത്?
  4. ഈ കത്തുവയ്ച്ച് ബാലകൃഷ്ണപിള്ളയും പി.സി.ജോർജ്ജും സർക്കാരിനേ എത്രയോ കാലമായി ബ്ലാക്മെയിൽ ചെയ്യുന്നു..എന്തിനായിരുന്നു?
  5. ഇതേ കത്തുവയ്ച്ച് സർക്കാരിനേ പലരീതിയിലും നികേഷ് കുമാർ ബ്ലാക്മെയിൽ ചെയ്തിരുന്നു, എന്തിനായിരുന്നു?
  6. ഇപ്പോഴും കത്തിൽ പലരുടേയും പേരുകൾ ഉണ്ടായിട്ടും എല്ലാം പറയാതെ എന്തുകൊണ്ട് ജോസ്.കെ.മാണിയേ മാത്രം ടാർജറ്റു ചെയ്യുന്നു?
  7. ജോസ്.കെ.മാണിയേക്കാൾ വമ്പൻ സ്രാവുകൾ കത്തിൽ ഉള്ളപ്പോൾ അവരെ എന്തുകൊണ്ട് വെറുതേ വിട്ടു?
നികേഷ്കുമാർ സരിതയുടെ കത്തും അതിന്റെ വിവരങ്ങളും മാസങ്ങൾ മുമ്പേ കിട്ടിയിട്ടും മിണ്ടാതിരുന്നു. അദ്ദേഹം ആ കത്തു കാട്ടി സർകാരിനേയും, മന്ത്രിമാരെയും ഒക്കെ തരം പോലെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. എന്തുകൊണ്ട് റിപോർട്ടർ ചാനൽ സത്യസന്ധമായിരുന്നെങ്കിൽ ഈ കത്ത് നേരത്തേ പ്രസിദ്ധീകരിച്ചില്ല?. പി.സി.ജോർജ്ജിനും പിള്ളയ്ക്കും പറയാൻ രാഷ്ട്രീയ സാഹചര്യമെങ്കിലും ഉണ്ട്. നികേഷ് കുമാറേ നിങ്ങൾക്ക് മാധ്യമ ധർമ്മം എന്നൊന്നു ഉണ്ടായിരുന്നേൽ എന്തുകൊണ്ടാണ്‌ ആ കത്തിൽ പരാമശിക്കപ്പെടുന്ന മന്ത്രിമാരുടേയും, ഭരണ പ്രതിപക്ഷ എം.എൽ.എ മാരുടേയും മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാലിന്റേയും പേരുകൾ മനപൂർവ്വം ഒഴിവാക്കി വാർത്തകൾ നല്കിയത്?..നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മാത്രം സരിതയുടെ കത്തിൽനിന്നും വേർതിരിച്ചെടുത്ത് വേട്ടയാടുന്നത് എന്തു നീതിയാണ്‌?..എന്തു മാധ്യമ പ്രവർത്തനമാണ്‌. മറ്റുള്ളവരെ വിരട്ടിയും, ഭയപ്പെടുത്തിയും ചൊല്പടിക്ക് നിർത്താനും സാമ്പത്തിക നേട്ടവും പരസ്യമാർകറ്റും വളർത്താനും നികേഷ് കുമാർ ഈ കത്ത് ശരിക്കും ഉപയോഗപ്പെടുത്തുകയയിരുന്നു. ആ കത്തിൽനിന്നും മുനിര പേരുകൾ ഒഴിവാക്കി വാർത്ത്കൾ നല്കിയതിൽ 2 നീതിയും അധാർമ്മികതയും ഉണ്ട്. നട്ടെല്ലില്ലാത്ത വാഴപ്പിണ്ടി മാധ്യമപ്രവർത്തനമാണിത്. സരിതയുടെ ശരീരമാണ്‌ ഇപ്പോൾ നിങ്ങളുടെ വളം. ശവം തീനി ഉറുമ്പുകളാകരുത് മാധ്യമ പ്രവർത്തകർ. എത്ര സ്വാദോടെയാണ്‌ നികേഷിന്റെ ചാനൽ സരിതയുടെ ശരീരവും കത്തും വില്പന നടത്തിയതും, തിന്നുന്നതും?..കഷ്ടമാണ്‌..

സരിതയുടെ ലൈഗീകതയും ശരീരവും ഇപ്പോൾ മാർകറ്റിൽ ശരിക്കും വില്ക്കുന്നത് റിപ്പോർട്ടർ ചാനലും, ആദ്യ കത്തു സൂക്ഷിക്കാൻ സരിത വിശ്വസിച്ചേല്പ്പിച്ച വിശ്വസ്തരുമാണ്‌. സരിത ഇപ്പോൾ അവരുടെ എഴുത്തും വാക്കുകളും വില്ക്കുന്നു, ഇവർ അവരുടെ ശരീരവും. അതുകൊണ്ട് തന്നെയാണ്‌ കൈവിട്ടുപോയ സരിതയുടെ ആദ്യ കത്തിന്റെ സ്ഥാനത്ത് 30പേജുള്ള രണ്ടാമത്തേ കത്ത് അവർക്ക് വീണ്ടും എഴുതേണ്ടിവന്നത്. പി.സി.ജോർജിന്റെയും, നികേഷ് കുമാറിന്റേയും, ബാലകൃഷ്ണപിള്ളയുടേയും രാഷ്ട്രീയത്തേ സരിത മലർത്തിയടിച്ചിരിക്കുന്നു. കൂറ്റന്മാരായി നടക്കുന്ന ഈ കൊമ്പനാനകൾ ആദ്യം സരിതയുടെ കളരിയിൽ പോയി ഇനി രാഷ്ട്രീയവും കളിയും പഠിക്കട്ടെ. നിരവധി പേരുകൾ ഉള്ള കത്തിൽനിന്നും പ്രമുഖരെപോലും ഒഴിവാക്കി മധ്യനിരയിലുള്ള ജോസ്.കെ.മാണിയേ ടാർജറ്റു ചെയ്തതിൽ ദുരൂഹതയുണ്ട്. ഒരു കാര്യം പുറത്തുകൊണ്ടുവരുമ്പോൾ അതിന്റെ യഥാർഥ ഭാഗം മറച്ചുവയ്ച്ചും തെറ്റിദ്ധരിപ്പിച്ചും ആകാൻ പാടില്ലായിരുന്നു.

സരിത 30 പേജുള്ള കത്തുമായി നടത്തിയ പത്ര സമ്മേളനം മറ്റൊരു നാടകമായിരുന്നു. അത്‌ പലർക്കുമുള്ള മുന്നറിപ്പ് നല്കലും, മറ്റൊരു ബ്ലാക്മെയിലിങ്ങും ആയിരുന്നു. ക്യാമറകൾക്ക് മുന്നിൽ വ്യക്തമായും ചിത്രങ്ങൾ എടുക്കാൻ സരിത 30 പേജ് കത്ത് തുറന്നു കാണിച്ചു. ചിത്രങ്ങൾ പതിയാനുള്ള സമയവും ഒക്കെ നല്കി സാവധാനം പേജുകൾ മറിക്കുകയായിരുന്നു. അവർ അറിഞ്ഞുകൊണ്ട് മുമ്പ് സ്വന്തം ശരീരം  തുറന്നിട്ട പോലെ മനപൂർവ്വം അവരുടെ 30പേജ് കത്തും തുറന്നു വയ്ക്കുകയായിരുന്നു.

എന്തിനാണ്‌ ഒരു സ്ത്രീയുടെ കത്തിൽ കേരളം ഇളകി മറിയുന്നത്. കുപ്രസിദ്ധയായ ഒരു സ്ത്രീയുടെ വാക്കുകൾക്ക് എത്രമാത്രം ശുദ്ധിയും, നന്മയുടെ കണികയുമുണ്ട്. ഇവർ ഓരോ ദിവസവും ഓരോ പേരുകൾ പറയുക, എഴുതുക, കത്തുകൾ മാറ്റിയെഴുതുക..എന്താണിതിനൊക്കെ അർഥം. ലൈഗീകമായി നേടിയ കുപ്രസിദ്ധിയും നിരവധി ക്രിമിനൽ തട്ടിപ്പ് കേസിൽ പ്രതിയായതുമായ ഒരു സ്ത്രീ പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. യാതൊരു തെളിവും ഇല്ലാതെ പലരേയും വിധിക്കുന്നു, ക്രൂശിക്കുന്നു. ഇരകൾക്ക് യാതൊരു നീതിയും, അവസരവും നല്കാതെ സരിത പലരേയും വേട്ടയാടുന്നു. സരിത ആരുടെ പേരു പറഞ്ഞാലും എഴുതിയാലും അവന്റെ കാര്യം കട്ടപുകയായതുതന്നെ. യാതൊരു നീതിയും ഇല്ലാത്ത, വിചാരണയും, പ്രകൃതി നീതിപോലും നല്കാത്ത വധശിക്ഷയാണ്‌ നടക്കുന്നത്.
ഇവർക്ക് ആവശ്യം പലരേയും ഇനിയും ബ്ലാക്മെയിൽ ചെയ്യലും, ധനപരമായി ഉപയോഗപ്പെടുത്തലും മാത്രമാണ്‌. സരിതയുടെ കത്തുകൾക്ക് ഇനിയും പേജെണ്ണം കൂടും. ആ പുതിയ കത്തിന്റെ കൂടെ പുതിയ കുറിപ്പുകൾ വിട്ടുപോയതും ഇപ്പോൾ കിട്ടിയതും എന്നൊക്കെ പറഞ്ഞ് ഇനിയും ക്ലിപ്പ് ചെയ്യപ്പെടും. ഈ ഭരണം മറി സി.പി.എം ഭരണം വന്നാൽ അങ്ങിനെ ചെയ്യുന്ന ക്ളിപ് ചെയ്യലിൽ ചിലപ്പോൾ കോടിയേരി മുതൽ പിണറായി വരെയും അവരുടെ മറ്റ് നേതാക്കളും, മക്കളും ഒക്കെ വരാം. അതാണ്‌ സരിത. അവൾ തരം പോലെ കത്തെഴുതുകയും, എഴുതിയത് തിരുത്തുകയും, പുതിയത് ഇറക്കുകയും ഒക്കെ ചെയ്യുന്ന കുപ്രസിദ്ധി നേടിമെയ് വഴക്കമുവളായി മാറി കഴിഞ്ഞു. സരിതയ്ക്ക് ആരുടെ പേരുകളും ഇപ്പോൾ പറയാം. എത്രപേരുടെ കുടുംബങ്ങളും തകർക്കാം. അതെല്ലാം തെളിവുകൾ ഇല്ലാതെ ജനം സ്വീകരിക്കുന്ന കാഴ്ച്ചയാണ്‌. സരിത പറയുന്ന പേരുകളേ വിചാരണയും കോടതിയും ഒന്നുമില്ലാതെ സമൂഹം ശിക്ഷിക്കുന്നു, നശിപ്പിക്കുന്നു.
മന്ത്രി ആര്യാടൻ മുതൽ സംസ്ഥാന മന്ത്രിമാർ, ചെറുപ്പക്കാരായ എം.എൽ.എമാർ, എം.പി മാർ കേന്ദ്ര മന്ത്രിമാർ, ഉന്നത രാഷ്ട്രീയ നേതാക്കൾ, മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ ഒക്കെ തിയതി വാങ്ങി ക്യൂ നിന്നു സരിതയിൽ ലൈഗീക ആസക്തി തീർക്കാൻ. അതും ചുരുങ്ങിയ നാളുകൾകൊണ്ട് രാഷ്ട്രീയ സിനിമാ ലോകത്തേ മാത്രം ലിസ്റ്റാണിത്. ബിസിനസ് ലോകത്തേയും, സോളാർ പാനലുകൾ വയ്ക്കാൻ പോയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേ കസ്റ്റ്മേഴ്സിന്റെ ലിസ്റ്റുകൾ വന്നിട്ടില്ല. കാരണം ഇതിൽ കൂടുതൽ സോളാർ പിടിപ്പിക്കിന്നിടത്തും മറ്റും ആളുകളുടെ  ലിസ്റ്റുണ്ടാകാം. അവിടെയാണല്ലോ ശരിക്കും ബിസിനസ് എക്സിക്യൂട്ട് ചെയ്യുന്നത്. 200 കോടിരൂപയുടെ തട്ടിപ്പു നടത്തിയ ശബരീ നാഥ് എന്ന പയ്യനുപോലും ഇത്ര സ്വീകരണം കിട്ടിയില്ല. 10കോടിയുടെ വെട്ടിപ്പു നടത്തിയ കമ്പിനിയുടെ ജീവനക്കാരിയായ സരിതയ്ക്ക് ലഭിച്ച കേരളത്തിലേ ജനപിന്തുണ അത്രയേറെയാണ്‌. 10 കോടി തട്ടിപ്പ് നടത്തിയതിൽ 1 രൂപപോലും ഖജനാവിൽനിന്നും പോയിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴോ..ഇ കേസുമായി ബന്ധപെട്ട് കമ്മീഷൻ, പോലീസ് നടപടികൾ, ഭരണം നിലനിർത്താൻ നടക്കുന്ന നീക്കങ്ങൾ, സരിതയുടെ ബ്ലാക്ക് മെയിലുകൾ എന്നിവയ്ക്കായി ഖജനാവിൽനിന്നും ഒഴുകിയ കണക്കിന്റെ കോടികൾ എത്രയോ വരും. സി.പി.എം നടത്തിയ സോളാർ സിക്രട്ടറിയേറ്റ് സമരത്തിനുമാത്രം 3 കോടിയിലേറെയാണ്‌ ചിലവായത്. ഹർത്താലും, അക്രമവും മറ്റുമായി പൊതു സമൂഹത്തിനുണ്ടായ നാശം എത്രയോ കോടികൾ വരും. വികസനവും, ജനക്ഷേമവും, ജീവിതവും ഒക്കെ ചർച്ചചെയ്യേണ്ട നമ്മുടെ നിയമസഭ ഒരു വർത്തിലധികമായി ഇതാണ്‌ ചർച്ചചെയ്യുന്നത്. മുന്നണിയോഗങ്ങളും മന്ത്രിസഭയും, കക്ഷി നേതാക്കളും എല്ലാം സമയം ഇതിനായി മാത്രം ചിലവിടുന്നു. നമ്മുടെ മാധ്യമങ്ങൾ വിലകൂടിയ വരുടെ കോളങ്ങളും നിമിഷങ്ങൾക്ക് വിലയുള്ള ചാനൽ സ്ക്രീനുകളും സരിതയെ അണിയിച്ചൊരുക്കി എഴുന്നൊള്ളിക്കുകയാണ്‌. എത്ര ഭീകരവും, ഭയാനകവും, വിനാശകരവുമായ കാര്യമാണ്‌ ഈ സ്ത്രീ വയ്ച്ച് കാട്ടികൂട്ടുന്നതെല്ലാം.

സരിതയുടെ ശരീരവും, ചേഷ്ടകളും മുമ്പ് മന്ത്രിമാർ അടക്കമുവർക്കായിരുന്നു ആവശ്യം. എന്നാൽ ഇന്ന് അവരേ ശരിക്കും ഉപയോഗപ്പെടുത്തുന്നത് ചാനലുകളാണ്‌. ഒരു ദിവസം കടന്നു കിട്ടാനും, റേറ്റിങ്ങിനും വേണ്ടി അവർ സരിതയേ എഴൊന്നൊള്ളിക്കുകയാണ്‌. സരിത എത്തിയാൽ കാഴ്ച്ചക്കാർ കൂടുമെന്ന് അവർക്കറിയാം. ക്യാമറയ്ക്ക് മുന്നിൽ പരസ്യമായി സരിതയോട് വേഴ്ച്ച നടത്തിയതും, ശാരീരികമായി ബന്ധപെട്ടതുമെല്ലാം ചോദിക്കുന്നതും സരിത അത് വേണ്ട ശരീര ഭാഷയിലൂടെ പ്രതികരിക്കുന്നതും കേരളം പുളകം കൊണ്ട് സ്ക്രീനിലൂടെ ലൈവായി കാണുകയാണ്‌. ചാനലുകൾ വാർത്തയും, അറിവും നല്കുക എന്നതിലപ്പുറം കാഴ്ച്ചക്കാർക്ക് കണ്ണിനും, അവരുടെ ലൈഗീക വികാരങ്ങൾക്കും സുഖം നല്കുക എന്ന ശൈലിയാണ്‌ സരിത വാർത്തയിൽ കാണിക്കുന്നത്.

Wednesday, April 8, 2015



കല്ലെറിയേണ്ടത് സിദ്ദിക്കിനേയോ, മുസ്ലീം വ്യക്തി നിയമത്തേയോ?..


44

വിൻസ് മാത്യു
ടി.സിദ്ദിക്കിനെ കല്ലെറിഞ്ഞവർ എന്തുകൊണ്ട് ഇന്ത്യയിലെ മുസ്ലീം പുരുഷന്മാർക്ക് ഇഷ്ടമുള്ളപ്പോൾ ഭാര്യയെ ഉപേക്ഷിക്കാന്‍ അനുവദിക്കുന്ന മുസ്ലീം വ്യക്തിഗത നിയമത്തേകൂടി കല്ലെറിഞ്ഞില്ല? ഇനിയും ആയിരം സിദ്ദിക്കുമാരെ സൃഷ്ടിക്കാൻ ഊക്കുള്ള നിയമം നമ്മുടെ ഭരണഘടന മുസ്ലീം മതത്തിലെ പുരുഷന്മാർക്ക് അനുവദിച്ചു നൽകിയിരിക്കുന്നത് എന്തേ ആരും കണ്ടില്ലെന്ന് നടിക്കുന്നു?അപരിഷ്കൃതമായ ഇത്തരം ത്വലാഖുകള്‍ എഴുതിവെച്ച് അതനെല്ലാ അച്ചാരവും മുസ്ലീം പുരുഷന്മാർക്ക് നല്കുന്ന നിയമത്തെ തൊടാതെ ടി.സിദ്ദിക്കിനേ മാത്രം കല്ലെറിഞ്ഞാൽ അതൊരു വെറും സിദ്ദിക്ക് വിരോധം മാത്രമാകും. സിദ്ദിക്ക് ചെയ്തത് തെറ്റാണെന്നു പറയാൻ തെരുവ് നാടകം കെട്ടിയാടുന്നവർ എന്തുകൊണ്ട് സിദ്ദിക്കിനേ ഇത്തരം പേക്കൂത്തുകൾ കാട്ടാൻ അനുവദിക്കുന്ന, മുസ്ലീം പുരുഷന്മാർക്ക് (മുസ്ലീം സ്ത്രീകൾക്കുപോലുമില്ലാത്ത) മാത്രം കനിഞ്ഞരുളിയ ഇന്ത്യയിലെ നിയമത്തെ ചോദ്യം ചെയ്യാൻ ചങ്കുറപ്പ് കാട്ടുന്നില്ല?.
എല്ലാവരും കതിരിലുള്ള ചികിത്സ അവസാനിപ്പിച്ച് രോഗത്തിന്റെ അടിവേരിലേക്ക് പോയി ചികിത്സ നടത്തണം. ഒരു ഭാര്യയെ ത്വലാഖ് ചൊല്ലി ഉടൻ മറ്റൊരു ഭാര്യയെ കെട്ടുക?.. സ്നേഹം കൂടുതൽ കാണിക്കുകയും കൊടുക്കുകയും ചെയ്ത ഒരു സ്ത്രീയേ കെട്ടാൻ സ്വന്തം ഭാര്യയെ ഉപേഷിക്കുക. അല്ലെങ്കിൽ ക്യാൻസർ ബാധിച്ച ഭാര്യയെ പുഴുകയറിയ ആപ്പിൾ വലിച്ചെറിയുന്ന ലാഘവത്തോടെ എറിഞ്ഞുകളയുക, നല്ല മറ്റൊരാപ്പിള്‍ തിന്നാൻ എടുക്കുക. പുറമേനിന്നും ടി.സിദ്ദിക്കിന്റെ പ്രവര്‍ത്തിയെ കാണുന്നവർക്ക് തോന്നിപ്പോകുന്നതാണിതൊക്കെ.
t-siddique-news
ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മുടെ മനസിനും, ചിന്തകൾക്കും അസ്വസ്തതയുണ്ടാക്കുന്ന പ്രവര്ത്തിയാണ് ടി.സിദ്ദിക്കിന്റേത് എന്നതിൽ സംശയമില്ല. അദ്ദേഹത്തെപ്പോലൊരു പൊതു പ്രവർത്തകൻ സമൂഹത്തിനു മുമ്പില്‍ ഇത് സംബന്ധിച്ച് നല്കിയ വെളിപ്പെടുത്തലുകൾ ജനങ്ങൾ ധാർമ്മികമായി സ്വീകരിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു പലകോണുകളിൽനിന്നും ഉയർന്ന വിമർശനം.
ഭാര്യ ക്യാൻസർ രോഗിയാണെന്നും കാസർകോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ഇക്കാര്യം സഹതാപത്തിനായി സിദ്ദിക്ക് പറഞ്ഞിരുന്നതും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രവർത്തിയിലെ അധാര്‍മ്മികത ചോദ്യം ചെയ്യുന്നു. എന്നിരുന്നാലും അദ്ദേഹത്തിനെ എതിർക്കുന്നതിനേക്കാളുപരി അദ്ദേഹത്തിനു അതിനു പശ്ചാത്തലം ഒരുക്കുന്ന വ്യവസ്ഥിതിയെ ആദ്യം വെറുക്കണം. ഈ നിയമം ഇന്ത്യ മുഴുവൻ ഉള്ള പുരുഷന്മാർക്ക് ബാധകമാക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ രാജ്യത്തെ സ്ത്രീകളുടെ സ്ഥിതി.
t-siddique1
ഇതെനെന്തിനു പൊതു സമൂഹം ചർച്ചചെയ്യണം എന്ന് ചോദിക്കാം. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ എന്നും ചോദിക്കാം. എന്നാൽ ഇതിലെല്ലാം ചില അനാചാരങ്ങളും, പരിഷ്കൃത സമൂഹത്തിനെതിരായ കാട്ടാളത്തരവും ഉണ്ടെന്ന് ഉറപ്പായതിനാൽ ചോദിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടതാണ്.ടി.സിദ്ദിക്ക് ഒരു ഇന്ത്യൻ പൗരൻ ആയതിനാൽ അല്ല ഇതൊക്കെ ചെയ്തത്. അദ്ദേഹം മുസ്ലീം മതക്കാരൻ ആയതിനാൽ മാത്രമാണ്. വിവാഹം കഴിച്ചിട്ട് പുരുഷന്‍ സ്ത്രീകളെ ഏകപക്ഷീയമായി വലിച്ചെറിയാവുന്ന അപരിഷ്കൃത നിയമം മുസ്ലീങ്ങൾക്ക് മാത്രമായി ഇന്ത്യയിൽ അനുവദിച്ചുകൊടുക്കുന്നത് എന്തിനാണ് ?.നമ്മൾ മതേതര രാജ്യമാണ്. എപ്പോഴും നാലുനേരവും അതിൽ ഊറ്റം കൊള്ളുകയും അതിന്റെ സത്തയും ആനുകൂല്യവും ഊറ്റി കുടിക്കുകയും ചെയ്യും. എന്നാൽ ഭാര്യയെ അവളുടെ ഭാഗം പോലും കേൾക്കാൻ അനുവദിക്കാതെ കൊല്ലാൻ വിധിക്കുന്നവർക്ക് പോലും നല്കുന്ന സ്വാതന്ത്ര്യം നല്കാതെ വലിച്ചെറിയുന്ന കാര്യം വരുമ്പോൾ മതേതരത്വവും വേണ്ട, നാനാത്വത്തിൽ ഏകത്വവും വേണ്ട. അപ്പോൾ മതേതരത്വമല്ല മുസ്ലീം പെഴ്സണൽ ലോയും, ത്വലാഖും ഒക്കെയാണ് വേണ്ടത്. ഇതിന്റെ ലോജിക്ക് മനസിലാകുന്നില്ല. ഇന്ത്യയിൽ ഇന്നുവരെ ഏകീകൃതമായ ഒരു പൊതു കുടുംബ നിയമം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഹിന്ദുക്കൾക്കും, മുസ്ലീമിനും, ക്രിസ്ത്യാനിക്കുമായി പ്രത്യേകം നിയമങ്ങൾ ഇവിടെ നിലനില്ക്കുന്നു.
ടി.സിദ്ദിക്ക് ഭാര്യയെ ത്വലാഖ് ചൊല്ലി രണ്ടാം വിവാഹം നടത്തിയതിനു അദ്ദേഹത്തെ മാത്രമായി എന്തിനു കല്ലെറിയണം?.. .നിയമ വിരുദ്ധമായി അദ്ദേഹം എന്തെങ്കിലും പ്രവർത്തിച്ചതായി ആരും ചൂണ്ടികാട്ടിയിട്ടില്ല. ടി.സിദ്ദിക്ക് അദ്ദേഹത്തിനു മുസ്ലീം വ്യക്തിനിയമം പ്രകാരം അനുവദിച്ചിരിക്കുന്ന കാര്യങ്ങൾ മുറപോലെ ചെയ്യുകയായിരിന്നു. അതിനു അദ്ദേഹത്തിനെയല്ല പൊതു സമൂഹം ശപിക്കേണ്ടത്. അതിലേക്ക് അനുവാദം കൊടുക്കുന്ന മുസ്ലീങ്ങൾക്കായി മാത്രം ഉള്ള നിയമത്തെയാണ് കല്ലെറിയേണ്ടത്. സീദ്ദിക്കായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ മുസ്ലീമെന്ന രീതിയിൽ ഭരിക്കുന്ന വ്യാജ മതേതര ഭാരതത്തിലെ അപരിഷ്കൃത നിയമങ്ങളാണു തെറ്റുചെയ്തത്.
ത്വലാഖ്
മുസ്ലീം മത വിഭാഗത്തിൽ ഉള്ളവർക്ക് പലരീതിയിൽ വിവാഹമോചനം നടത്താം.അതിന്റെ എല്ലാ വശങ്ങളും ഇവിടെ എഴുതി ഞാൻ വായന നീട്ടുന്നീല. വിക്കിയിൽ, ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെല്ലാം ലഭ്യമാണു. ത്വലാഖ് പുരുഷൻ ഭാര്യക്കെതിരെ ബന്ധം വേർപെടുത്താൻ ഉപയോഗിക്കുന്നതാണ് . ഭാര്യക്കെതിരെയുള്ള മുസ്ലീം പുരുഷന്മാരുടെ വജ്രായുധമാണിത്. ഇപ്രകാരം ബന്ധം മുറിക്കാൻ ഭാര്യയുടെ സമ്മതം പുരുഷനുവേണ്ട. ഭാര്യയുടെ വിശദീകരണവും, ,വാദങ്ങളും ഒന്നും ആവശ്യമില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും ന്യായമായ കാര്യങ്ങളിൽ വിവാഹമോചനത്തിനു ഇസ്ലാം പല രാജ്യത്തും അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അതില്ല. ഭാര്യക്ക് ഭർത്താവിൽനിന്നും വിവാഹ മോചനം വേണമെങ്കിൽ കോടതിയെ സമീപിക്കണം. എന്നാൽ പുരുഷന് കോടതിയും വേണ്ട ഒരു ചുക്കും ആവശ്യമില്ല. കത്തിലൂടെയും, ഫോണിലൂടെയും, ഗൾഫിലിരുന്നു ഒക്കെ അവളെ തള്ളിപ്പറഞ്ഞ് ബന്ധം മുറിക്കാൻ ഇന്ത്യയിൽ സാധിക്കും. പുരുഷന് ഭാര്യയെ ഉപേഷിക്കാനുള്ള കാരണം ഒരു കോടതിയിലും പറയണ്ട, ഒരു ന്യായവിധി സംവിധാനത്തിലും ബോധിപ്പിക്കേണ്ട. അതാണ് ഇന്ത്യയിലെ നിയമം. ഇരയുടെ ഭാഗം കേൾക്കാതെ അതിനേ വിധിക്കുക, എന്ത് ന്യായവും നീതിയുമാണിത്?..സ്വാഭാവിക നീതിപോലും ത്വലാക്കിൽ മുസ്ലീം സ്ത്രീക് കിട്ടുന്നില്ല. സ്ത്രീക്ക് ഒരു നീതിയും അവകാശവും ഇല്ല. അവൾക്കെതിരെയുള്ള ആരോപണങ്ങളിൽ മറുപടിപറയാനും വാദിക്കാനും യാതോരവസരവും ത്വലാക്കിൽ ഇല്ല. ഈ നിയമമാണ് ടി.സിദ്ദിക്ക് ഉപയോഗിച്ചത്. ഇനി പറ,… ചികിത്സ സിദ്ദിക്കിൽ നിർത്തണോ? അതോ അതിന്റെ രോഗകാരണമായ അടിവേരിൽ തുടങ്ങണോ?.
http://www.pravasishabdam.com/congress-leader-t-siddique-remarried-writer-sharafunnisa/


യുദ്ധം, കൊല: ഭീകരരെ പനപോലെ വളർത്തുന്ന ദൈവവും.


52


ദൈവത്തിന്റെ പേരിലേ യുദ്ധങ്ങൾ പോലും ഇല്ലാതാക്കാൻ കഴിയുന്നില്ല. തന്റെ പേരിൽ വീഴുന്ന ശവങ്ങൾ എണ്ണിയാലൊടുങ്ങാത്ത വിധമായിട്ടും ദൈവം പരിതപിക്കുന്നില്ല. മാത്രമല്ല ലോകത്ത് പൈശാചികത ദൈവനാമത്തിൽ തഴച്ചും വളരുന്നു. സ്വന്തം ശരീരത്തു വീഴുന്ന ചോരത്തുള്ളികളും പോലും തടയാൻ ദൈവ സങ്കൽപ്പങ്ങൾക്ക് കഴിയാതെ പോകുന്നു.
vince-mathew-writer Vince Mathew
war
യുദ്ധം ഭൂമുഖത്ത് എന്നേ തുടങ്ങിയതാണ്. യുദ്ധം പുത്തരിയല്ല. ലോക ചരിത്രത്തിലേ മിക്ക യുദ്ധങ്ങളുടേയും യുദ്ധനായകരുടേയും ഈറ്റില്ലമായ യൂറോപ്പ് ഇന്ന് പൊതുവേ സമാധാന സോണായി മാറികഴിഞ്ഞു. യൂറോപ്പിൽനിന്നും യുദ്ധബാധ ഒഴിവായപ്പോൾ അതിന്റെ പ്രേതം കയറികൂടിയത് മിഡിലീസ്റ്റിലാണു. ഏഷ്യയുടെ ഒരു ഭാഗം മുഴുവൻ ഇന്ന് ഭീകരയുദ്ധങ്ങളുടേ പിടിയിലമർന്നു. ജനങ്ങളെപോലും ബന്ദികളാക്കിയും സര്ക്കാരുകളെ അട്ടിമറിച്ചും ഭീകരന്മാർ രാജ്യവും ജനങ്ങളുടെ സ്വാതന്ത്ര്യവും കവരുകയാണ്. ഭയാനകമായ ഭീകരതയും മനുഷ്യ കൂട്ടകുരുതിയും നടമാടുന്നു. ഒടുവിലത്തെ ഉദാഹരണമാണ് യമൻ. ഇവരെ തഴച്ചു വളർത്തുന്നതും രാജ്യത്തെയും ജനത്തെയും നശിപ്പിക്കുന്നതും ശരിക്കും ദൈവത്തിന്റെ കരങ്ങൾ തന്നെയായിരിക്കുമോ?..അങ്ങിനെയെങ്കിൽ ഇനിയും എത്ര ലോഡ് ശവങ്ങളും, പച്ചയായ ഞരമ്പുകളിൽനിന്നും ചീറ്റിയൊഴുകുന്ന ചോരയുടെ എത്ര പുഴകളും ആ ദൈവത്തിനു വേണ്ടിവരും. എന്തായാലും ഒരു വിശ്വാസിക്കും ഈ തരത്തിലുള്ള രുധിരകൊതിയനാായ തമ്പുരാനെ അംഗീകരിക്കാൻ ആകില്ല. ദൈവത്തിനു ലോകത്ത് ഇപ്പോൾ യാതൊരു ശക്തിയുമില്ല. ദൈവത്തിനു സ്വന്തം അസ്തിത്വവും ശക്തിയും കാക്കുവാൻ പോലും കാക്കാൻ ആകുന്നില്ല.
ദൈവത്തിന്റെ പേരിലേ യുദ്ധങ്ങൾ പോലും ഇല്ലാതാക്കാൻ കഴിയുന്നില്ല. തന്റെ പേരിൽ വീഴുന്ന ശവങ്ങൾ എണ്ണിയാലൊടുങ്ങാത്ത വിധമായിട്ടും ദൈവം പരിതപിക്കുന്നില്ല. മാത്രമല്ല ലോകത്ത് പൈശാചികത ദൈവനാമത്തിൽ തഴച്ചും വളരുന്നു. സ്വന്തം ശരീരത്തു വീഴുന്ന ചോരത്തുള്ളികളും പോലും തടയാൻ ദൈവ സങ്കൽപ്പങ്ങൾക്ക് കഴിയാതെ പോകുന്നു. നേരായ വഴിക്ക് ചിന്തിച്ചാൽ വിശ്വാസങ്ങളുടെ അടിത്തറക്ക് ഉലച്ചിൽ ഉണ്ടാവുകയാണ്. വിശ്വാസത്തിൽ നിന്നും വിശ്വാസ്യത ചോറ്ന്നു പോവുകയാണ്. സാക്ഷാൽ ദൈവത്തെ മുന്നില് നിർത്തി മനുഷ്യൻ യുദ്ധം നടത്തി മനുഷ്യ വിഭാഗത്തെ കൊന്നു തള്ളുകയാണ്. സത്യത്തിൽ ആർക്കും തടുക്കാൻ കഴിയാത്ത ശക്തിയിൽ ലോകത്തിന്റെ കുറെ ഭാഗത്ത് ഇരുട്ടിന്റെ ചെകുത്താൻമാർ രക്തദാഹികളായി ദൈവത്തെ കെട്ടിപുണരുകയാണു. സ്വന്തം പേരിൽ നടക്കുന്ന മനുഷ്യപാതകങ്ങൾ തടയാൻ പോലു കെല്പില്ലാത്ത ദൈവങ്ങളേയും അതിന്റെ മഹിമകളേയും ചവറ്റുകുട്ടയിലേക്ക് തള്ളുകയാണ് വേണ്ടത്. ശക്തി ഒട്ടുമില്ലാത്ത പഴയ ദൈവങ്ങൾക്ക് ഭൂമിയേയും മനുഷ്യനേയും സ്വന്തം വിശ്വാസികളെ പോലും രക്ഷിക്കാൻ ആകുന്നില്ല. പുതിയ ദൈവ ചിന്തകൾക്കും പുത്തൻ പ്രതീക്ഷകൾക്കും ലോകം ഒരു രക്ഷപെടലിനായി കൂതോർത്തിരിക്കുകയാണു..
iraq-30.si
2 ലോക മഹായുദ്ധങ്ങളിൽ മാത്രം ലോകത്ത് മരിച്ചത് 11 കോടിയിലേറെ ആളുകളാണ്. കാണാതായവരുടെ കണക്കുകൾ അതിലും കൂടുതലാണു. മരിച്ചവരുടെ ഇരട്ടി ആളുകൾ പരിക്കേറ്റവരിൽ പെടും. എന്നിട്ടും ലോകത്തെ ഒരുപാട് ഭരണകൂടങ്ങളും, മനുഷ്യരും വീണ്ടും യുദ്ധത്തെ ആശ്രയിക്കുന്നത് എന്തുകൊണ്ടായിരിക്കും? വീണ്ടും വീണ്ടും കൂട്ടകുരുതികൾ നടത്താനും മനുഷ്യന്റെ ലോകവും നിർമ്മിതികളും ഒക്കെ തകർക്കാനും ഭൂമിയേതന്നെ നശിപ്പിക്കാനും പിന്നെയും പിന്നെയും ചിലർ ആഗ്രഹിക്കുന്നത് എന്തിനാണ്?. യുദ്ധത്തിന്റെ പക്ഷത്തേക്ക് മതത്തേ ചേർത്തുനിർത്തുന്നത് എന്തിനാണ്?. വെറും 2 വ്യക്തികളുടെ മരണവും അതിനുശേഷമുണ്ടായ ചില എടുത്തുചാട്ടങ്ങളും ഇത്രയും ആളുകളുടെ ജീവൻ എടുക്കുകയായിരുന്നു. 15 കോടിയിലേറെ ആളുകളെ പരിക്കേൽപ്പിച്ച് കൊല്ലാകൊല ചെയ്യുകയായിരുന്നു. ഒന്നാം ലോക യുദ്ധത്തിന്റെ ഒരു തരത്തിലുള്ള തുടർച്ചയായിരുന്നു രണ്ടാം ലോക മഹായുദ്ധം.
030402-N-5362A-004
നമ്മള്‍ ഏതു കാലഘട്ടം പരിശോധിച്ചാലും സംസ്‌കാരം പഠിച്ചാലും യുദ്ധത്തിലൂടെയേ കടന്നുപോകാന്‍ പറ്റൂ. യുദ്ധം പലതിന്റേയും അവസാനവും തുടക്കവുമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കും എന്നാണ് ഇതുവരെ നല്കുന്ന ലോക ചരിത്രവും ചരിത്രാതീത കാലവും നല്കുന്ന വെളിപ്പെടുത്തലുകള്‍. ഭരണത്തിനും, പ്രദേശങ്ങള്‍ പിടിക്കാനും, കീഴടക്കാനുമാണ് യുദ്ധങ്ങള്‍. അധികാരം അടിച്ചേല്പ്പിക്കാനും ഒരു വര്‍ഗത്തേയും സമൂഹത്തേയും നശിപ്പിക്കാനും യുദ്ധം നടത്തും. മതത്തിന്റേയോ രാഷ്ട്രീയത്തിന്റെയോ, കച്ചവടത്തിന്റേയോ, വശീയതയുടേയോ, ഭൂപ്രദേശത്തിന്റേയോ പേരിലായിരിക്കും മിക്കവാറും യുദ്ധങ്ങള്‍. ലോകത്ത് മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് യുദ്ധം. അതിനേ തടയാന്‍ ഐക്യരാഷ്ട്ര സഭ രൂപീകരിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. എന്നാല്‍ മഹായുദ്ധങ്ങളിലേക്ക് വഴിമാറാന്‍ ഇടയുണ്ടായിരുന്ന പല യുദ്ധങ്ങളും ഒഴിവാക്കാന്‍ ഈ സംഘടനയ്ക്ക് ആയിട്ടുണ്ട്. യുദ്ധത്തില്‍ മനുഷ്യ നന്മയോ, പുരോഗതിയോ ഒന്നും വിഷയമാകുന്നില്ല. ശത്രു സംഹാരവും ശത്രുവിനെ കൊന്നുകളയലും ആണ് മുഖ്യ ലക്ഷ്യം. മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയായാണ് ചില പണ്ഡിതര്‍ യുദ്ധത്തെ കണക്കാക്കുന്നത്.
russian-front-second-world-war-091
ബൈബിള്‍ പ്രകാരം ആദ്യ മനുഷ്യരായ ആദത്തിന്റെ മക്കളായ കായേല്‍ ആബേലിനെ കൊന്നു. ദൈവം ആബേലിന്റെ ബലി സ്വീകരിക്കുകയും കായേലിനെ തള്ളികളയുകയും ചെയ്തതായിരുന്നു ആ ആദ്യ യുദ്ധത്തിനു കാരണം. രാമായണത്തിലും മഹാഭാരതത്തിലും അത്യന്തം ആവേശഭരിതമായ യുദ്ധങ്ങള്‍ വിവരിക്കുന്നു. മഹാഭാരതയുദ്ധത്തിലേ ആയുധങ്ങള്‍ കുന്തവും, അമ്പും, ഒന്നു തൊടുത്താല്‍ ആയിരം വിതറുന്ന അസ്ത്ര മഴകളും ശാസ്ത്രത്തിന്റെ ഇന്നത്തേ കണ്ടുപിടുത്തത്തിനുപോലും അപ്പുറത്തായിരുന്നു. ബഹ്മാസ്ത്രവും, സുദര്‍ശന ചക്രവും ഒക്കെ വായനയില്‍ ഇന്നും ആവേശം വിതറുന്നു.
130628_syria
ഇസ്ലാം മതത്തില്‍ ആരോടാണ്, എപ്പോഴാണ് യുദ്ധം അനുവദിക്കപ്പെട്ടതും ആജ്ഞാപിക്കപ്പെട്ടതുമെന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ വാക്യങ്ങളുണ്ട്. ചിലതു മാത്രമിവിടെ ഉദ്ധരിക്കാം: ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. അതിക്രമകാരികളെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല. യുദ്ധത്തില്‍ ഏറ്റുമുട്ടുമ്പോള്‍ അവരെ കണ്ടിടത്തുവച്ച് നിങ്ങള്‍ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറംതള്ളിയ മാര്‍ഗത്തിലൂടെ നിങ്ങള്‍ അവരെയും പുറന്തള്ളുക. കുഴപ്പം കൊലപാതകത്തെക്കാള്‍ ഗുരുതരമത്രെ. മക്കയിലെ പള്ളിയുടെ പരിസരത്തുവച്ച് നിങ്ങളവരോട് യുദ്ധം ചെയ്യരുത്, അവര്‍ അവിടെ വച്ച് നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ. ഇനി, നിങ്ങളോടവര്‍ യുദ്ധം ചെയ്താല്‍ ആ യുദ്ധത്തില്‍ നിങ്ങള്‍ക്കവരെ വധിക്കാം. അപ്രകാരമാണ് നിഷേധികളുടെ പ്രതിഫലം. അഥവാ, അവര്‍ വിരമിച്ചാല്‍ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു അല്ലാഹു. നാശം ഇല്ലാതാവുകയും വിധേയത്വം ദൈവത്തിനാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം ചെയ്യുക. അഥവാ അവര്‍ വിരമിച്ചാല്‍ പിന്നെ അക്രമികളോടല്ലാതെ ശത്രുതയില്ല.”(2: 190192) ‘അവര്‍ സമാധാനത്തിലേക്ക് തിരിഞ്ഞാല്‍ നീയും അതിലേക്കു തിരിയുക”(8: 61).http://www.islampadasala.com/prophet/index.php/samshayangal/405-2014-01-10-10-00-35
ചരിത്രത്തിലേക്ക് കടന്നാല്‍ ശിലായുഗത്തില്‍ ഒരായുധവും കിട്ടാതിരുന്ന ആദിമ മനുഷ്യന്‍ കല്ലുകൊണ്ട് ഉളിയും, മൂര്‍ച്ചയുള്ള മുനകളും ഉണ്ടാക്കി പോരടിച്ചു, കൊന്നു, കീഴടക്കി. ഇണയ്ക്കുവേണ്ടിയും, വേട്ടയാടിയ മൃഗത്തിന്റെ തര്‍ക്കത്തിനും ഒക്കെയായി ശിലായുഗത്തില്‍ നടത്തിയ പോരാട്ടം ഇന്നു ആധുനികതയില്‍ എത്തിനില്ക്കുന്നു. ശിലായുഗം കഴിഞ്ഞ് മധ്യ യുഗത്തിലും, ബി.സി കാലഘട്ടത്തും ഗോത്ര സമൂഹങ്ങള്‍ യുദ്ധം ചേരിതിരിഞ്ഞ് നടത്തി. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറുടെ മുഖ്യ കൃതികള്‍ അന്നത്തേ സമൂഹത്തില്‍ നിലനിന്ന യുദ്ധങ്ങളുമായി ഇഴപിരിഞ്ഞുകിടക്കുന്നു. ജൂലിയസ് സീസറിനെ കൊന്നത് അധികാരത്തിനും ഭരണത്തിനും ആയിരുന്നല്ലോ..ബ്രൂട്ടസിനേ മാത്രം വിശ്വസിച്ച ജൂലിയസ് സീസര്‍, അവന്റെ കുത്തേറ്റു തന്നെ പിടഞ്ഞുവീഴുകയായിരുന്നു. ഷേക്‌സ്പിയര്‍ അപ്പോള്‍ ജൂലിയസ് സീസറിനായി എഴുതിയ വാക്ക് ”ബ്രൂട്ടസ്..യൂ.റ്റൂ..”എന്നായിരുന്നു.
ബി.സി 3000 കാലഘട്ടത്തില്‍ നടന്ന യുദ്ധങ്ങളുമായി ബന്ധപ്പെട്ട ശേഷിപ്പുകള്‍ ഈജിപ്തില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. മണ്‍കട്ടകളും, മരത്തിന്റെ ആയുധങ്ങളും, പ്രാകൃതലിപികളുമൊക്കെയുണ്ട്. ക്രിസ്തുവിന്റെ കാലത്ത് തന്നെ എത്ര യുദ്ധസന്നാഹങ്ങളും സേനകളുമായിരുന്നു ഹേറോദോസിനും, പീലാത്തോസിനും ഒക്കെയുണ്ടായിരുന്നത്.അദ്ദേഹത്തിന്റെ മരണവും, തുടര്‍ന്ന് നടന്ന പല പോരാട്ടങ്ങളില്‍ പത്രോസടക്കം മരിച്ചതും യുദ്ധങ്ങളുടെ ഭാഗം തന്നെയായിരുന്നു. എ.ഡി 476 ല്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിലേക്ക് എത്തിച്ച യുദ്ധം ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയ സംഭവമാണ്. റോമാ ചക്രവര്‍ത്തിയും സൗത്ത് ഏഷ്യന്‍ അതിര്‍ത്തികളും, ആഫ്രിക്കന്‍ അതിര്‍ത്തികളിലുള്ളവരുമായി നടന്ന നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിലും സംഘര്‍ഷത്തിലും വിവിധ രാജ്യങ്ങള്‍ ഉണ്ടാവുകയും, യൂറോപ്പിലും മറ്റും പുതിയ ലോക ക്രമം ഉണ്ടാവുകയും ചെയ്തു. 7മത് നൂറ്റാണ്ടില്‍ മുസ്ലീം സാമ്രാജ്യങ്ങള്‍ രൂപപ്പെടുന്നതിലേക്ക് വരെ ഈ യുദ്ധങ്ങള്‍ ഇടയാക്കി. അങ്ങിനെ എല്ലാ മതത്തിന്റെ തുടക്കവും, വളര്‍ച്ചയും, അവരുടെ രൂപഭാവവും ഒക്കെ ഭൂമുഖത്ത് യുദ്ധം നടത്തിയും അതിനേ വിവരിച്ചും കൊണ്ടായിരുന്നു. ശിലായുഗം മുതല്‍ മനുഷ്യന്‍ പോരാട്ടത്തിലായിരുന്നു. മധ്യയുഗത്തിലും, സാസ്‌കാരിക യുഗത്തിലും, നവീനയുഗത്തിലും മനുഷ്യന്‍ നിര്‍ബാധം ഇതു തുടരുന്നു. കല്ലിരുന്ന കുരങ്ങ് മനുഷ്യന്റെ മക്കളുടെ കൈയ്യില്‍ ഇന്ന് മിസൈലും അണുവായുധവും മുതല്‍ ലേസര്‍ ആയുധംവരെയുണ്ട്.
വെറും 2 പേരുടെ കൊലപാതകത്തില്‍ തുടങ്ങിയ ഒന്നാം ലോക മഹായുദ്ധത്തില്‍ മിലിട്ടറി കണക്കുകള്‍ പ്രകാരം ഒരു കോടിയിലേറെ ആളുകളെയാണ് ഭൂമുഖത്തുനിന്നും കൂട്ടകുരുതി നടത്തിയത്. ഓസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിന്‍സിപ് എന്നയാള്‍ ബോസ്‌നിയയിലെ സരാജെവോയില്‍ വച്ച് 1914 ജൂണ്‍ 28നു വെടിവച്ചുകൊന്നു. ഇതില്‍ സെര്‍ബിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഓസ്ട്രിയ സെര്‍ബിയക്കെതിരെ തുടങ്ങിയ യുദ്ധമായിരുന്നു മഹായുദ്ധത്തിന്റെ തുടക്കം. ഒരു കോടിയിലേറെ ആളുകളെ ഭൂമുഖത്തുനിന്നും കാണാതെയുമായി. ചുരുക്കത്തില്‍ 2കോടിയിലേറെ മനുഷ്യരെ ഈ യുദ്ധം തുടച്ചുനീക്കി. തീന്നില്ല 2കോടിയിലേറെ ആളുകള്‍ക്കാണ് പരിക്കേറ്റത്. രണ്ടാം ലോക മഹായുദ്ധം 10 കോടിയിലധികം ആളുകളാണ് ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയത്. ഇത്ര ഭീകരമായ നാശവും യുദ്ധവും ലോകം മുമ്പ് കണ്ടിട്ടില്ലായിരുന്നു. 15 കോടിയിലധികം ആളുകള്‍ക്ക് പരിക്കേറ്റതയാണ് കണക്കുകള്‍. എന്നാല്‍ മരണ സംഖ്യ യുദ്ധത്തില്‍ കാണാതായ അനേകം ആളുകളെ കൂട്ടാതെയാണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ എഴുതിയ വാഴ്‌സായി ഉടംബടിയുടെ നാണക്കേടുമാറ്റാനും ആര്യ ശുദ്ധരക്തത്തിന്റെ ലോകം ഉണ്ടാക്കാനും ഹിറ്റലര്‍ തുടക്കമിട്ട പദ്ധതിയായിരുന്നു യുദ്ധം. പല രാജ്യങ്ങളും പ്രദേശങ്ങളും തന്നെ മനുഷ്യന്‍ നിര്‍മ്മിച്ച ആയുധത്താല്‍ തുടച്ചുനീക്കപ്പെട്ടു. ഇന്നോ… ജപ്പാനില്‍ പ്രയോഗിച്ച അണുവായുധത്തിന്റെ ആയിര കണക്കിനു ഇരട്ടി ശേഷിയുള്ള മാരകായുധങ്ങള്‍ വന്‍ശക്തികളുടെ കൈകളില്‍ നിലവിലുണ്ട്. ബഹിരാകാശത്ത് ചുറ്റുന്ന പേടകങ്ങളില്‍ ലേസര്‍ രശ്മി ആയുധങ്ങള്‍വരെ തയ്യാറാക്കി നിര്‍ത്തിയതായാണ് പറയുന്നത്.

http://www.pravasishabdam.com/different-understandings-of-war-and-terrorism/