ദൈവത്തിന്റെ പേരിലേ യുദ്ധങ്ങൾ പോലും ഇല്ലാതാക്കാൻ കഴിയുന്നില്ല. തന്റെ പേരിൽ വീഴുന്ന ശവങ്ങൾ എണ്ണിയാലൊടുങ്ങാത്ത വിധമായിട്ടും ദൈവം പരിതപിക്കുന്നില്ല. മാത്രമല്ല ലോകത്ത് പൈശാചികത ദൈവനാമത്തിൽ തഴച്ചും വളരുന്നു. സ്വന്തം ശരീരത്തു വീഴുന്ന ചോരത്തുള്ളികളും പോലും തടയാൻ ദൈവ സങ്കൽപ്പങ്ങൾക്ക് കഴിയാതെ പോകുന്നു.
vince-mathew-writer Vince Mathew
war
യുദ്ധം ഭൂമുഖത്ത് എന്നേ തുടങ്ങിയതാണ്. യുദ്ധം പുത്തരിയല്ല. ലോക ചരിത്രത്തിലേ മിക്ക യുദ്ധങ്ങളുടേയും യുദ്ധനായകരുടേയും ഈറ്റില്ലമായ യൂറോപ്പ് ഇന്ന് പൊതുവേ സമാധാന സോണായി മാറികഴിഞ്ഞു. യൂറോപ്പിൽനിന്നും യുദ്ധബാധ ഒഴിവായപ്പോൾ അതിന്റെ പ്രേതം കയറികൂടിയത് മിഡിലീസ്റ്റിലാണു. ഏഷ്യയുടെ ഒരു ഭാഗം മുഴുവൻ ഇന്ന് ഭീകരയുദ്ധങ്ങളുടേ പിടിയിലമർന്നു. ജനങ്ങളെപോലും ബന്ദികളാക്കിയും സര്ക്കാരുകളെ അട്ടിമറിച്ചും ഭീകരന്മാർ രാജ്യവും ജനങ്ങളുടെ സ്വാതന്ത്ര്യവും കവരുകയാണ്. ഭയാനകമായ ഭീകരതയും മനുഷ്യ കൂട്ടകുരുതിയും നടമാടുന്നു. ഒടുവിലത്തെ ഉദാഹരണമാണ് യമൻ. ഇവരെ തഴച്ചു വളർത്തുന്നതും രാജ്യത്തെയും ജനത്തെയും നശിപ്പിക്കുന്നതും ശരിക്കും ദൈവത്തിന്റെ കരങ്ങൾ തന്നെയായിരിക്കുമോ?..അങ്ങിനെയെങ്കിൽ ഇനിയും എത്ര ലോഡ് ശവങ്ങളും, പച്ചയായ ഞരമ്പുകളിൽനിന്നും ചീറ്റിയൊഴുകുന്ന ചോരയുടെ എത്ര പുഴകളും ആ ദൈവത്തിനു വേണ്ടിവരും. എന്തായാലും ഒരു വിശ്വാസിക്കും ഈ തരത്തിലുള്ള രുധിരകൊതിയനാായ തമ്പുരാനെ അംഗീകരിക്കാൻ ആകില്ല. ദൈവത്തിനു ലോകത്ത് ഇപ്പോൾ യാതൊരു ശക്തിയുമില്ല. ദൈവത്തിനു സ്വന്തം അസ്തിത്വവും ശക്തിയും കാക്കുവാൻ പോലും കാക്കാൻ ആകുന്നില്ല.
ദൈവത്തിന്റെ പേരിലേ യുദ്ധങ്ങൾ പോലും ഇല്ലാതാക്കാൻ കഴിയുന്നില്ല. തന്റെ പേരിൽ വീഴുന്ന ശവങ്ങൾ എണ്ണിയാലൊടുങ്ങാത്ത വിധമായിട്ടും ദൈവം പരിതപിക്കുന്നില്ല. മാത്രമല്ല ലോകത്ത് പൈശാചികത ദൈവനാമത്തിൽ തഴച്ചും വളരുന്നു. സ്വന്തം ശരീരത്തു വീഴുന്ന ചോരത്തുള്ളികളും പോലും തടയാൻ ദൈവ സങ്കൽപ്പങ്ങൾക്ക് കഴിയാതെ പോകുന്നു. നേരായ വഴിക്ക് ചിന്തിച്ചാൽ വിശ്വാസങ്ങളുടെ അടിത്തറക്ക് ഉലച്ചിൽ ഉണ്ടാവുകയാണ്. വിശ്വാസത്തിൽ നിന്നും വിശ്വാസ്യത ചോറ്ന്നു പോവുകയാണ്. സാക്ഷാൽ ദൈവത്തെ മുന്നില് നിർത്തി മനുഷ്യൻ യുദ്ധം നടത്തി മനുഷ്യ വിഭാഗത്തെ കൊന്നു തള്ളുകയാണ്. സത്യത്തിൽ ആർക്കും തടുക്കാൻ കഴിയാത്ത ശക്തിയിൽ ലോകത്തിന്റെ കുറെ ഭാഗത്ത് ഇരുട്ടിന്റെ ചെകുത്താൻമാർ രക്തദാഹികളായി ദൈവത്തെ കെട്ടിപുണരുകയാണു. സ്വന്തം പേരിൽ നടക്കുന്ന മനുഷ്യപാതകങ്ങൾ തടയാൻ പോലു കെല്പില്ലാത്ത ദൈവങ്ങളേയും അതിന്റെ മഹിമകളേയും ചവറ്റുകുട്ടയിലേക്ക് തള്ളുകയാണ് വേണ്ടത്. ശക്തി ഒട്ടുമില്ലാത്ത പഴയ ദൈവങ്ങൾക്ക് ഭൂമിയേയും മനുഷ്യനേയും സ്വന്തം വിശ്വാസികളെ പോലും രക്ഷിക്കാൻ ആകുന്നില്ല. പുതിയ ദൈവ ചിന്തകൾക്കും പുത്തൻ പ്രതീക്ഷകൾക്കും ലോകം ഒരു രക്ഷപെടലിനായി കൂതോർത്തിരിക്കുകയാണു..
iraq-30.si
2 ലോക മഹായുദ്ധങ്ങളിൽ മാത്രം ലോകത്ത് മരിച്ചത് 11 കോടിയിലേറെ ആളുകളാണ്. കാണാതായവരുടെ കണക്കുകൾ അതിലും കൂടുതലാണു. മരിച്ചവരുടെ ഇരട്ടി ആളുകൾ പരിക്കേറ്റവരിൽ പെടും. എന്നിട്ടും ലോകത്തെ ഒരുപാട് ഭരണകൂടങ്ങളും, മനുഷ്യരും വീണ്ടും യുദ്ധത്തെ ആശ്രയിക്കുന്നത് എന്തുകൊണ്ടായിരിക്കും? വീണ്ടും വീണ്ടും കൂട്ടകുരുതികൾ നടത്താനും മനുഷ്യന്റെ ലോകവും നിർമ്മിതികളും ഒക്കെ തകർക്കാനും ഭൂമിയേതന്നെ നശിപ്പിക്കാനും പിന്നെയും പിന്നെയും ചിലർ ആഗ്രഹിക്കുന്നത് എന്തിനാണ്?. യുദ്ധത്തിന്റെ പക്ഷത്തേക്ക് മതത്തേ ചേർത്തുനിർത്തുന്നത് എന്തിനാണ്?. വെറും 2 വ്യക്തികളുടെ മരണവും അതിനുശേഷമുണ്ടായ ചില എടുത്തുചാട്ടങ്ങളും ഇത്രയും ആളുകളുടെ ജീവൻ എടുക്കുകയായിരുന്നു. 15 കോടിയിലേറെ ആളുകളെ പരിക്കേൽപ്പിച്ച് കൊല്ലാകൊല ചെയ്യുകയായിരുന്നു. ഒന്നാം ലോക യുദ്ധത്തിന്റെ ഒരു തരത്തിലുള്ള തുടർച്ചയായിരുന്നു രണ്ടാം ലോക മഹായുദ്ധം.
030402-N-5362A-004
നമ്മള്‍ ഏതു കാലഘട്ടം പരിശോധിച്ചാലും സംസ്‌കാരം പഠിച്ചാലും യുദ്ധത്തിലൂടെയേ കടന്നുപോകാന്‍ പറ്റൂ. യുദ്ധം പലതിന്റേയും അവസാനവും തുടക്കവുമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കും എന്നാണ് ഇതുവരെ നല്കുന്ന ലോക ചരിത്രവും ചരിത്രാതീത കാലവും നല്കുന്ന വെളിപ്പെടുത്തലുകള്‍. ഭരണത്തിനും, പ്രദേശങ്ങള്‍ പിടിക്കാനും, കീഴടക്കാനുമാണ് യുദ്ധങ്ങള്‍. അധികാരം അടിച്ചേല്പ്പിക്കാനും ഒരു വര്‍ഗത്തേയും സമൂഹത്തേയും നശിപ്പിക്കാനും യുദ്ധം നടത്തും. മതത്തിന്റേയോ രാഷ്ട്രീയത്തിന്റെയോ, കച്ചവടത്തിന്റേയോ, വശീയതയുടേയോ, ഭൂപ്രദേശത്തിന്റേയോ പേരിലായിരിക്കും മിക്കവാറും യുദ്ധങ്ങള്‍. ലോകത്ത് മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് യുദ്ധം. അതിനേ തടയാന്‍ ഐക്യരാഷ്ട്ര സഭ രൂപീകരിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. എന്നാല്‍ മഹായുദ്ധങ്ങളിലേക്ക് വഴിമാറാന്‍ ഇടയുണ്ടായിരുന്ന പല യുദ്ധങ്ങളും ഒഴിവാക്കാന്‍ ഈ സംഘടനയ്ക്ക് ആയിട്ടുണ്ട്. യുദ്ധത്തില്‍ മനുഷ്യ നന്മയോ, പുരോഗതിയോ ഒന്നും വിഷയമാകുന്നില്ല. ശത്രു സംഹാരവും ശത്രുവിനെ കൊന്നുകളയലും ആണ് മുഖ്യ ലക്ഷ്യം. മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയായാണ് ചില പണ്ഡിതര്‍ യുദ്ധത്തെ കണക്കാക്കുന്നത്.
russian-front-second-world-war-091
ബൈബിള്‍ പ്രകാരം ആദ്യ മനുഷ്യരായ ആദത്തിന്റെ മക്കളായ കായേല്‍ ആബേലിനെ കൊന്നു. ദൈവം ആബേലിന്റെ ബലി സ്വീകരിക്കുകയും കായേലിനെ തള്ളികളയുകയും ചെയ്തതായിരുന്നു ആ ആദ്യ യുദ്ധത്തിനു കാരണം. രാമായണത്തിലും മഹാഭാരതത്തിലും അത്യന്തം ആവേശഭരിതമായ യുദ്ധങ്ങള്‍ വിവരിക്കുന്നു. മഹാഭാരതയുദ്ധത്തിലേ ആയുധങ്ങള്‍ കുന്തവും, അമ്പും, ഒന്നു തൊടുത്താല്‍ ആയിരം വിതറുന്ന അസ്ത്ര മഴകളും ശാസ്ത്രത്തിന്റെ ഇന്നത്തേ കണ്ടുപിടുത്തത്തിനുപോലും അപ്പുറത്തായിരുന്നു. ബഹ്മാസ്ത്രവും, സുദര്‍ശന ചക്രവും ഒക്കെ വായനയില്‍ ഇന്നും ആവേശം വിതറുന്നു.
130628_syria
ഇസ്ലാം മതത്തില്‍ ആരോടാണ്, എപ്പോഴാണ് യുദ്ധം അനുവദിക്കപ്പെട്ടതും ആജ്ഞാപിക്കപ്പെട്ടതുമെന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ വാക്യങ്ങളുണ്ട്. ചിലതു മാത്രമിവിടെ ഉദ്ധരിക്കാം: ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. അതിക്രമകാരികളെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല. യുദ്ധത്തില്‍ ഏറ്റുമുട്ടുമ്പോള്‍ അവരെ കണ്ടിടത്തുവച്ച് നിങ്ങള്‍ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറംതള്ളിയ മാര്‍ഗത്തിലൂടെ നിങ്ങള്‍ അവരെയും പുറന്തള്ളുക. കുഴപ്പം കൊലപാതകത്തെക്കാള്‍ ഗുരുതരമത്രെ. മക്കയിലെ പള്ളിയുടെ പരിസരത്തുവച്ച് നിങ്ങളവരോട് യുദ്ധം ചെയ്യരുത്, അവര്‍ അവിടെ വച്ച് നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ. ഇനി, നിങ്ങളോടവര്‍ യുദ്ധം ചെയ്താല്‍ ആ യുദ്ധത്തില്‍ നിങ്ങള്‍ക്കവരെ വധിക്കാം. അപ്രകാരമാണ് നിഷേധികളുടെ പ്രതിഫലം. അഥവാ, അവര്‍ വിരമിച്ചാല്‍ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു അല്ലാഹു. നാശം ഇല്ലാതാവുകയും വിധേയത്വം ദൈവത്തിനാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം ചെയ്യുക. അഥവാ അവര്‍ വിരമിച്ചാല്‍ പിന്നെ അക്രമികളോടല്ലാതെ ശത്രുതയില്ല.”(2: 190192) ‘അവര്‍ സമാധാനത്തിലേക്ക് തിരിഞ്ഞാല്‍ നീയും അതിലേക്കു തിരിയുക”(8: 61).http://www.islampadasala.com/prophet/index.php/samshayangal/405-2014-01-10-10-00-35
ചരിത്രത്തിലേക്ക് കടന്നാല്‍ ശിലായുഗത്തില്‍ ഒരായുധവും കിട്ടാതിരുന്ന ആദിമ മനുഷ്യന്‍ കല്ലുകൊണ്ട് ഉളിയും, മൂര്‍ച്ചയുള്ള മുനകളും ഉണ്ടാക്കി പോരടിച്ചു, കൊന്നു, കീഴടക്കി. ഇണയ്ക്കുവേണ്ടിയും, വേട്ടയാടിയ മൃഗത്തിന്റെ തര്‍ക്കത്തിനും ഒക്കെയായി ശിലായുഗത്തില്‍ നടത്തിയ പോരാട്ടം ഇന്നു ആധുനികതയില്‍ എത്തിനില്ക്കുന്നു. ശിലായുഗം കഴിഞ്ഞ് മധ്യ യുഗത്തിലും, ബി.സി കാലഘട്ടത്തും ഗോത്ര സമൂഹങ്ങള്‍ യുദ്ധം ചേരിതിരിഞ്ഞ് നടത്തി. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറുടെ മുഖ്യ കൃതികള്‍ അന്നത്തേ സമൂഹത്തില്‍ നിലനിന്ന യുദ്ധങ്ങളുമായി ഇഴപിരിഞ്ഞുകിടക്കുന്നു. ജൂലിയസ് സീസറിനെ കൊന്നത് അധികാരത്തിനും ഭരണത്തിനും ആയിരുന്നല്ലോ..ബ്രൂട്ടസിനേ മാത്രം വിശ്വസിച്ച ജൂലിയസ് സീസര്‍, അവന്റെ കുത്തേറ്റു തന്നെ പിടഞ്ഞുവീഴുകയായിരുന്നു. ഷേക്‌സ്പിയര്‍ അപ്പോള്‍ ജൂലിയസ് സീസറിനായി എഴുതിയ വാക്ക് ”ബ്രൂട്ടസ്..യൂ.റ്റൂ..”എന്നായിരുന്നു.
ബി.സി 3000 കാലഘട്ടത്തില്‍ നടന്ന യുദ്ധങ്ങളുമായി ബന്ധപ്പെട്ട ശേഷിപ്പുകള്‍ ഈജിപ്തില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. മണ്‍കട്ടകളും, മരത്തിന്റെ ആയുധങ്ങളും, പ്രാകൃതലിപികളുമൊക്കെയുണ്ട്. ക്രിസ്തുവിന്റെ കാലത്ത് തന്നെ എത്ര യുദ്ധസന്നാഹങ്ങളും സേനകളുമായിരുന്നു ഹേറോദോസിനും, പീലാത്തോസിനും ഒക്കെയുണ്ടായിരുന്നത്.അദ്ദേഹത്തിന്റെ മരണവും, തുടര്‍ന്ന് നടന്ന പല പോരാട്ടങ്ങളില്‍ പത്രോസടക്കം മരിച്ചതും യുദ്ധങ്ങളുടെ ഭാഗം തന്നെയായിരുന്നു. എ.ഡി 476 ല്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിലേക്ക് എത്തിച്ച യുദ്ധം ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയ സംഭവമാണ്. റോമാ ചക്രവര്‍ത്തിയും സൗത്ത് ഏഷ്യന്‍ അതിര്‍ത്തികളും, ആഫ്രിക്കന്‍ അതിര്‍ത്തികളിലുള്ളവരുമായി നടന്ന നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിലും സംഘര്‍ഷത്തിലും വിവിധ രാജ്യങ്ങള്‍ ഉണ്ടാവുകയും, യൂറോപ്പിലും മറ്റും പുതിയ ലോക ക്രമം ഉണ്ടാവുകയും ചെയ്തു. 7മത് നൂറ്റാണ്ടില്‍ മുസ്ലീം സാമ്രാജ്യങ്ങള്‍ രൂപപ്പെടുന്നതിലേക്ക് വരെ ഈ യുദ്ധങ്ങള്‍ ഇടയാക്കി. അങ്ങിനെ എല്ലാ മതത്തിന്റെ തുടക്കവും, വളര്‍ച്ചയും, അവരുടെ രൂപഭാവവും ഒക്കെ ഭൂമുഖത്ത് യുദ്ധം നടത്തിയും അതിനേ വിവരിച്ചും കൊണ്ടായിരുന്നു. ശിലായുഗം മുതല്‍ മനുഷ്യന്‍ പോരാട്ടത്തിലായിരുന്നു. മധ്യയുഗത്തിലും, സാസ്‌കാരിക യുഗത്തിലും, നവീനയുഗത്തിലും മനുഷ്യന്‍ നിര്‍ബാധം ഇതു തുടരുന്നു. കല്ലിരുന്ന കുരങ്ങ് മനുഷ്യന്റെ മക്കളുടെ കൈയ്യില്‍ ഇന്ന് മിസൈലും അണുവായുധവും മുതല്‍ ലേസര്‍ ആയുധംവരെയുണ്ട്.
വെറും 2 പേരുടെ കൊലപാതകത്തില്‍ തുടങ്ങിയ ഒന്നാം ലോക മഹായുദ്ധത്തില്‍ മിലിട്ടറി കണക്കുകള്‍ പ്രകാരം ഒരു കോടിയിലേറെ ആളുകളെയാണ് ഭൂമുഖത്തുനിന്നും കൂട്ടകുരുതി നടത്തിയത്. ഓസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിന്‍സിപ് എന്നയാള്‍ ബോസ്‌നിയയിലെ സരാജെവോയില്‍ വച്ച് 1914 ജൂണ്‍ 28നു വെടിവച്ചുകൊന്നു. ഇതില്‍ സെര്‍ബിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഓസ്ട്രിയ സെര്‍ബിയക്കെതിരെ തുടങ്ങിയ യുദ്ധമായിരുന്നു മഹായുദ്ധത്തിന്റെ തുടക്കം. ഒരു കോടിയിലേറെ ആളുകളെ ഭൂമുഖത്തുനിന്നും കാണാതെയുമായി. ചുരുക്കത്തില്‍ 2കോടിയിലേറെ മനുഷ്യരെ ഈ യുദ്ധം തുടച്ചുനീക്കി. തീന്നില്ല 2കോടിയിലേറെ ആളുകള്‍ക്കാണ് പരിക്കേറ്റത്. രണ്ടാം ലോക മഹായുദ്ധം 10 കോടിയിലധികം ആളുകളാണ് ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയത്. ഇത്ര ഭീകരമായ നാശവും യുദ്ധവും ലോകം മുമ്പ് കണ്ടിട്ടില്ലായിരുന്നു. 15 കോടിയിലധികം ആളുകള്‍ക്ക് പരിക്കേറ്റതയാണ് കണക്കുകള്‍. എന്നാല്‍ മരണ സംഖ്യ യുദ്ധത്തില്‍ കാണാതായ അനേകം ആളുകളെ കൂട്ടാതെയാണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ എഴുതിയ വാഴ്‌സായി ഉടംബടിയുടെ നാണക്കേടുമാറ്റാനും ആര്യ ശുദ്ധരക്തത്തിന്റെ ലോകം ഉണ്ടാക്കാനും ഹിറ്റലര്‍ തുടക്കമിട്ട പദ്ധതിയായിരുന്നു യുദ്ധം. പല രാജ്യങ്ങളും പ്രദേശങ്ങളും തന്നെ മനുഷ്യന്‍ നിര്‍മ്മിച്ച ആയുധത്താല്‍ തുടച്ചുനീക്കപ്പെട്ടു. ഇന്നോ… ജപ്പാനില്‍ പ്രയോഗിച്ച അണുവായുധത്തിന്റെ ആയിര കണക്കിനു ഇരട്ടി ശേഷിയുള്ള മാരകായുധങ്ങള്‍ വന്‍ശക്തികളുടെ കൈകളില്‍ നിലവിലുണ്ട്. ബഹിരാകാശത്ത് ചുറ്റുന്ന പേടകങ്ങളില്‍ ലേസര്‍ രശ്മി ആയുധങ്ങള്‍വരെ തയ്യാറാക്കി നിര്‍ത്തിയതായാണ് പറയുന്നത്.

http://www.pravasishabdam.com/different-understandings-of-war-and-terrorism/