ആരെന്തുപറഞ്ഞാലും ഈ രണ്ട് റിപ്പോർട്ടുകളിലും കർഷകരെ ദ്രോഹിക്കുന്ന നിരവധി നിർദ്ദേശങ്ങളുണ്ട്. കർഷകദ്രോഹമായ ഒരുപാടുണ്ട്. ഇവിടുത്തേ കർഷകരായിരുന്നില്ല ഇവിടുത്തേ പരിസ്ഥിതിയും പ്രകൃതിയും നശിപ്പിച്ചത്. കർഷകനെ അവന്റെ മണ്ണിൽ പട്ടിണിക്കിട്ടുകൊല്ലാനും ബാങ്ക് വായ്പ്പകളിൽ ജീവിതം കുരുക്കി കൊല്ലാനുമുള്ള തകർക്കൽ കസ്തൂരി റിപ്പോർട്ടിലുണ്ട്. അതിനു ഏത് സംവാദത്തിനും തയ്യാറുമാണു. കര്‍ഷകന്റെ നിലവിലേ ജീവിതക്രമവും കൃഷിരീതികളും പാടേ തകറ്ക്കുകയും നിലവിലേ വികസനമില്ലായ്മയും, വന്യമൃഗ ശല്യവും ഒന്നുകൂടി ആണിയടിച്ച് ഉറപ്പിക്കുന്നതുമായ നിര്‍ദ്ദേശം അതിലുണ്ട്. ഈ റിപ്പോര്‍ട്ടിലേ നല്ല കാര്യങ്ങളെ എതിറ്ക്കുന്നില്ല. കര്‍ഷക, ജനദ്രോഹ പരിപാടികളെയാണ് എതിറ്ക്കുന്നത്. ഇപ്പോഴേ കടക്കെണിയും വിലതകര്‍ച്ചയും നേരിടുന്ന കര്‍ഷകന്റെ ശവപ്പെട്ടിയിലേക്കുള്ള പുതിയ ആണികൂടിയാണ് കസ്തൂരി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്. തീരുമാനത്തിനു കോണ്‍ഗ്രസ് വൈകിക്കരുത്. കാരണം ഈ നടത്തുന്ന സമരങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്കെതിരായിട്ടുള്ളതാണെന്ന തിരിച്ചറിവ് വേണം. കസ്തൂരി രംഗന്‍ പാവം അദ്ദേഹത്തിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കേണ്ട, അദ്ദേഹം ഈ സര്‍ക്കാരുകള്‍ ജോലിക്കു വയ്ച്ച ഒരു മനുഷ്യന്‍ മാതമാണു. കേന്ദ്രവും, കേരളവും അടക്കിവാഴുന്ന ഇവർ ഈ സമരങ്ങളോട് മാന്യത കാട്ടണം. ഈ വിധം സമരം നടത്താൻ ഇവർ രാഷ്ട്രീയക്കാരും ഭരണം പിടിചെടുക്കാനുമൊന്നുമല്ല. എല്ലാ ദിവസവും ഈ പാവങ്ങളെ ഇത്തരത്തിൽ തെരുവിൽ ഇറക്കരുത്. കർഷർക്ക് പറമ്പിൽ ധരാളം പണിയുള്ള കാലമാണു മഴ മാറിയ ഈ സമയം. റബ്ബർ വെട്ടിന്റെ ഏറ്റവും നല്ല സമയങ്ങൾ പോകുന്നു. സമരത്തിനു പണം ചിലവാകുന്നു. കോൺഗ്രസ് മൂലമാണിതെല്ലാം ഉണ്ടാകുന്നാതെന്ന് നാളെ കർഷകർ വിലയിരുത്തും. ഈ കമ്മിഷന്റെ എല്ലാം പിറകിൽ കേന്ദ്ര സർക്കാരാണു.
ഇനിയും ഉമ്മൻ ചാണ്ടി എന്തുകൊണ്ട് കർഷകരുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നില്ല. കർഷകരോട് എന്താണേലും സർക്കാരിന്റെ തീരുമാനം പറയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം ചെലുത്തുകയാണു ഇനി കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത്. അതിനുള്ള ഹോംവർക്കുകൾ ഒക്കെയായി, ചൂണ്ടിക്കാട്ടാൻ നിരവധികാര്യങ്ങളുമായി. ഇനിയും നീട്ടികൊണ്ടുപോയി കോൺഗ്രസ് ജനത്തിന്റെ കണ്ണിൽ പൊടിയിടരുത്. ഇനിയും ഇത്തരം സമരങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ തലകൾ കണ്ടാൽ അറുബോറാകും. ഇനിയും സമരത്തിന്റെ അമരത്ത് നിൽക്കാതെ നേരിട്ട് സ്വന്തം സർക്കാരിൽ ചെന്ന് കാര്യങ്ങൾ നടത്തിവരികയാണു വേണ്ടത്. കോൺഗ്രസിനു ഇനിയും ഈ സമരത്തിൽ പങ്കെടുക്കാൻ ധാർമ്മികമായി അവകാശമില്ല. കാരണം ഇന്ന് ഞാനീപ്പറയുന്ന കാര്യം സമരം ചെയ്ത് തളർന്ന ജനം നാളെ ചോദിക്കും. വോട്ടിന്റെ എണ്ണത്തിലും കുറവുണ്ടാകും. മാത്രമല്ല സി.പി.എം പാർട്ടിക്ക് സംസഥാന തലത്തിൽ ഈ റിപ്പോർട്ടുകൾക്കെതിരായി ഒരു നിലപാടുണ്ട്. അച്യുതാനന്ദൻ ഇതിപെടില്ലെങ്കിലും. എന്നാൽ കോൺഗ്രസ് ഈ വിഷയത്തിൽ ഇരു വള്ളത്തിലും കാലുവൗക്കുകയാണു. മാത്രമല്ല, കോൺഗ്രസ് ഹരിത എം.എൽ.എ മാരടക്കം ഈ വിഷയത്തിൽ കർഷകർക്കെതിരായും, കസ്തൂര റിപ്പോർട്ടിനു അനുകൂലവുമാണെന്നത് ശ്രദ്ധേയമാണു.
No comments:
Post a Comment