Search This Blog

Friday, February 11, 2011

മുഖം മിനുക്കി ഏ.കെ. ആന്റണി, പ്രധിരോധ വകുപ്പില്‍ കൊട്ടാരം കൊള്ള.

അഴിമതി തോക്കിൻ കുഴലിലൂടെ; പട്ടാളത്തിലെ പകൽ കൊള്ളകൾ..ഭാഗം 3
"തന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പില്‍ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?"

If you are unable to read malayalam font, please use internet explorer or download malayalam font

A.K Antony
ലോകത്തിലെ 11മത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടെ. ലോകത്തിലെ ഏറ്റവും വലിയ 9മത്തെ പ്രധിരോധ ബജറ്റും ഇന്ത്യക്കാണ്. 2010-2011 കാലത്ത് 31.9 ബില്ല്യണ്‍ ഡോളറായിരുന്നു ചിലവാകിയ തുക. 1,41,703 കോടി രൂപ വരുമിത്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 13%മാണിത്.ദേശീയ ഉല്പാദനത്തിന്റെ 3.98%വും. കൂടാതെ ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നമ്മുടെ ദേശീയ വരുമാനത്തിന്റെ 13%ത്തില്‍ നിര്‍ണ്ണായക പങ്കും ആയുധ കച്ചവടത്തിലൂടെ റഷ്യ,ഇസ്രായേല്‍, അമേരിക്ക,ഫ്രാന്‍സ് തുടങിയ രാജ്യങള്‍ കൊണ്ടുപോവുകയാണ്. ദേശീയ വരുമാനത്തിന്റെ 22% വിവിധ പലിശയിനത്തിലും രാജ്യത്തിനു ചിലവാകും. ശേഷിച്ച 65% മാത്രമാണ് ഇന്ത്യാ രാജ്യത്തിനു 2010-2011 വര്‍ഷത്തില്‍ ബാക്കിയെല്ലാ പരിപാടികള്ക്കും ഉണ്ടായിരുന്നത്. ഇത്രയും വലിയ പണം ചിലവഴിക്കലും, രാജ്യ രക്ഷാഭാരവും ഉള്‍പ്പെടുന്ന വകുപ്പാണ് പ്രധിരോധം. ഇതിന്റെ തലപ്പത്തുള്ള മന്ത്രി ഏ.കെ ആന്റണിയുടെ സത്യസന്ധതയെയും ശുദ്ധമനസിനെയും ബഹുമാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭരണവും, മന്ത്രി പദവിയുമായി ബന്ധപെട്ടുള്ള ചില വിലയിരുത്തലുകള്‍.


ആന്റണി പ്രധിരോധ മന്ത്രി ആയിരിക്കുമ്പോള്‍ ഉണ്ടായ പ്രധിരോധ രംഗത്തെ അഴിമതികളും കൊള്ളരുതായ്മകളും ഏറെയാണ്. ആന്റണിയുടെ അഴിമതി വിരുദ്ധ വ്യക്തിത്വത്തിന് ഏറ്റ കനത്ത തിരിച്ചടികളാണ് ഇവ. ആന്റണി കട്ടു എന്ന് ആര്ക്കും പറയാന്‍ ആവില്ല. എന്നാല്‍ അഴിമതിയെയും, പകല്‍ കൊള്ളകളെയും എന്നും വെറുക്കുന്ന അദ്ദേഹത്തിന് സ്വന്തം വകുപ്പില്‍ അതു തടയാന്‍ ആയില്ല. ഫലമോ രാജ്യത്തെ നാണിപ്പിക്കുന്ന പല ഞെട്ടിപ്പിക്കുന്ന കൊട്ടാരം കൊള്ളകളുടെ കഥകള്‍ അദ്ദേഹം ഭരിക്കുന്ന വകുപ്പില്‍ നിന്നും പുറത്തു വരികയാണ്. അദ്ദേഹത്തെ ഈ കാര്യത്തില്‍ കുറ്റപ്പെടുത്തിയേ പറ്റൂ, കാരണം ഇത്തരം പുഴുക്കുത്തുകള്‍ തനിക്ക് ഇല്ലായെന്ന് എന്നും ഏറ്റുപറയുന്ന, അവകാശപ്പെടുന്ന വ്യക്തിത്വത്തിന് അദ്ദേഹം ഉടമയായതുകൊണ്ടുതന്നെ.


ആന്റണിയിലൂടേ ഇന്ത്യയിലെ ജനകോടികള്‍ പ്രതീക്ഷിക്കുന്നത് രാജ്യം നനാക്കി കാണാനാണ്, അദ്ദേഹം ഭരിക്കുന്ന കാര്യങള്‍ നന്നായി കാണാനാണ്, ഇന്ത്യയുടെ പ്രധിരോധ സംവിധാനം അഴിമതിരഹിതമായി വരുവാനാണ്. ആന്റണി എന്ന വ്യക്തി നന്നായിട്ട് ആര്‍ക്കെന്ത് നേട്ടം? ആ സല്‍ഗുണങള്‍കൊണ്ട് ഇന്ത്യക്കും, ജനങള്ക്കും എന്തെന്തു മെച്ചം? അത് അദ്ദേഹത്തിന്റെ കുടുബത്തിനു കൊള്ളാം, ഏറിയാല്‍ സ്വന്തം പാട്ടിക്കും, പിന്നെ കുറ്റവാളിയാകാതെ,ജയിലും കോടതിയും ഇല്ലാതെ,വിവാദങളില്‍ ആയുസ് കുറഞ്ഞുപോകാതെ നല്ല ഒരു വാര്‍ദ്ധക്യത്തിന് ഉടമയായി ശാന്ത മരണം വരിക്കാം. ചെളി എന്റെമേലും തെറിക്കുമോ എന്ന് ഭയന്ന് ഈമനുഷ്യന്‍ പ്രധിരോധവകുപ്പില്‍ ഇന്ത്യയെ നടുക്കുന്ന കൊട്ടാരം കൊള്ളകള്‍ നടക്കുമ്പോള്‍ തടയാനുള്ള പ്രതിഭാധീരത കാട്ടാത്തത് മഹാ കഷ്ടം തന്നെയാണ്.


തന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പിലെ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?. ഇന്ത്യാ മഹാരാജ്യത്തെ സഹസ്രകോടി മില്ല്യണ്‍രൂപയുടെ ആയുധ ഉടമ്പടികളും മറ്റും കുറ്റമറ്റരീതിതന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പിലെ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?. യില്‍ നടത്താനുള്ള ഭരണാധിപ കഴിവ് ആന്റണിക്ക് ഉണ്ടോ?. തന്റെ മഹാ ആദര്‍ശങള്‍ താന്‍ ഭരിക്കുന്നിടത്ത് നടപ്പിലാക്കാന്‍ കഴിയാത്ത ദയനീയ മുഖമുള്ള ആളാണ് പ്രധിരോധ മന്ത്രി  ആന്റണി. രാജ്യത്തെ നശിപ്പിച്ചും, അഴിമതി നടത്തുന്നത് തടയാനാവതെയും, പ്രധിരോധ വകുപ്പിലെ സഹസ്രകോടികളുടെ കൊള്ള നടക്കുമ്പോളും ആന്റണി മാത്രം മാന്യനും മുഖം നന്നാക്കിയും ഇരുന്നിട്ട് എന്തു കാര്യം. ഇദേഹം അത്യപൂര്‍വ്വ കഴിവുകള്‍ ഉള്ള ഒരാളാണൊ?.

ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാറിലെ നൂറുകണക്കിനു കോടി രൂപയുടെ അഴിമതി, ഭൂമി കുംഭകോണങള്‍, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നിവിടങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആയുധ കരാറുമായി ബന്ധപെട്ടുള്ള വന്‍ കോഴയിടപാടുകള്‍, ആയുധ് ഇടപാടില്‍ ഇടനിലക്കാര്‍ വാങുന്ന നൂറുകണക്കിന്‍ മില്ല്യണ്‍ ഡോളറിന്റെ കമ്മീഷന്‍, ഇതെല്ലാം ആന്റണിയുടെ കാലത്തു പുറത്തുവന്ന കാര്യങളാണ്. മറ്റുള്ളവര്‍ ഭരിച്ചപ്പോഴും ഇതൊക്കെയില്ലെ എന്നു ചോദിക്കാം, ഉണ്ട്. എന്നാല്‍ അഴിമതിതുകയുടെ എണ്ണം ഇതിലും കുറവായിരുന്നു. മാത്രമല്ല ആന്റണിയെപ്പോലെ ക്ലീന്‍ ഇമേജ് അവകാശപ്പെടുന്ന മന്ത്രിമാര്‍ ഇല്ലായിരുന്നു.


adharsh building
സൈന്യത്തില്‍ അടിമുടി മൂല്യച്യുതി ഉണ്ടായിരിക്കുകയാണ്. കള്ളന്മാര്‍ കപ്പലിനുല്ലില്‍ തന്നെയാണ്. ഉന്നത ഓഫീസര്‍മാര്‍ പലരും പട്ടാളത്തിന്റെ പണവും, റേഷനും, മദ്യവും, അന്നവും വരെ മറിച്ചുവില്ക്കുന്നു. ആയുധവും, വെടിമരുന്നുകളുമായി പോകുന്ന ലോറികള്‍ അപ്രത്യക്ഷമാവുന്നു. പട്ടാളത്തിലെ ആയുധം മാവോ വാദികള്‍ മുതല്‍ രാജ്യദ്രോഹികളുടെ കൈയ്യില്‍ വരെ എതുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. സൈനീക കരാറുകളിലും, നിര്‍മ്മാണ ജോലികളിലും ഉന്നത ഓഫീസര്‍മാര്‍ ക്രമക്കേടുകള്‍ നടത്തുന്നു. ലൈംഗീക കുറ്റകൃത്യങള്‍ പട്ടാളക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്നു. തെളിയിക്കപെടാതെ പോകുന്ന എത്ര മരണങള്‍, അബദ്ധത്തില്‍ വെടി പൊട്ടി മരിക്കുന്ന എത്ര സൈനീകരുടെ മരണത്തിന്റെ രഹസ്യങള്‍, ചോരുന്ന ഒളിപ്പോര്‍ രഹസ്യങളും ജീവന്‍ വെടിയുന്ന ജവാന്‍ മാരുടെയും വാര്‍ത്തകള്‍. സൈനീക രഹസ്യങള്‍ പാക്കിസ്ഥാന് ഒറ്റ്‌കൊടുത്ത് പിടിയിലാകുന്ന ഓഫീസര്‍മാര്‍...എന്തെല്ലാം സംഭവവികാസങളാണ് പട്ടാളത്തിന്റെ ഉരുക്കുമറയും തകര്‍ത്ത് ദുര്‍ഗന്ധം പരത്തി പുറത്തേക്കു വരുന്നത്.


ഏറ്റവും ചിട്ടയായി പ്രവര്‍ത്തികേണ്ട ഒരു സംവിധാനം എങിനെ ഇത്രയും തരം താഴുന്നു. ഈ മൂല്യചുതി വളര്‍ന്നാല്‍ ഇവരുടെ പക്കല്‍ അതിര്‍ത്തികള്‍ ‍എങിനെ സുര്‍ക്ഷിതമാവും?. അമേരിക്കയെപോലും വെല്ലുന്ന സൈനീക തന്ത്രങളും, സാങ്കേതിക വിദ്യയും ഉള്ള ചൈനയും, ലോക തീവ്രവാദങള്‍ക്ക് നല്ല വേരോട്ടമുള്ള പാക്കിസ്ഥാനും അയല്ക്കാര്‍ ആയി ഉള്ളപ്പോള്‍ ഈ സ്ഥിതി നമ്മുടെ പട്ടാളത്തില്‍ വളര്ന്നുവന്നാല്‍ ഇന്ത്യയും, അതിലെ ജനങളും, അതിന്റെ ഭൂപ്രദേശവും ഏതുവിധം ഭദ്രമായിരിക്കും?

ഇവിടെയാണ് ആന്റണിയെന്ന ഭരണാധികാരിയുടെ കഴിവില്ലായ്മ മസിലാക്കേണ്ടത്. അദ്ദേഹത്തെ ആള്‍ രൂപമായി പൂജിക്കുന്നവര്‍ ഉണ്ടാകും. ആള്‍ മാന്യനായതുകൊണ്ട് നമുക്കും രാജ്യത്തിനും എന്തു നേട്ടമാണുള്ളത്. ആ വ്യക്തിപ്രഭാവം ഭരണതലത്തില്‍ എത്തിക്കാന്‍ ദയനീയമായി പരാജയപെട്ട വെരും ഒരു നല്ല മനുഷ്യനാണ് ആന്റണി. കാര്യപ്രാപ്ത്തിയും, വേണ്ട തന്റേടവും എല്ലാ മേഘലകളിലും എത്തുന്ന അധികാരത്തിന്റെ ശക്തിയുള്ള പ്രയോഗവും ഈ മന്ത്രിക്കില്ല. അദ്ദേഹത്തിനു താങാന്‍ പറ്റാത്ത വിധമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധിരോധമന്തി സ്ഥാനം. ഒരു വിശ്വസ്ഥനെ മന്ത്രിയാക്കി വയ്ച്ചാല്‍ തീരുന്ന ഉതരവാദിത്വമല്ല ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും സോണിയാഗാന്ധിക്കും ഉള്ളത്. ഇദ്ദേഹത്തിന്റെ കാലത്തെ കെടുതികളും, തെറ്റുകളും ഇന്ത്യ ഇനി ഏറെകാലം അനുഭവിക്കണം.

സോണിയാഗാന്ധിയും കോണ്‍ഗ്രസും വളരെ കരുതലോടെയാണ് പ്രധിരോധവകുപ്പിനെ കാണുന്നത്. കാരണം ഒരുകാലത്ത് നാലില്‍ മൂന്ന് ഭൂരിപക്ഷത്തിന്റെ കരുത്തോടെ അധികാരത്തില്‍ വന്ന രാജീവ്ഗാന്ധി സര്‍ക്കാരിനെ നിഷ്പ്രഭമാക്കുകയും, പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയും,കോണ്‍ഗ്രസിനെ പിളര്‍ത്തുകയും ചെയ്യാന്‍ തക്ക കാരണങള്‍ വി.പി.സിംഗിന് ഉണ്ടാക്കി കൊടുത്ത വകുപ്പാണ് പ്രധിരോധം. അന്നു പുത്തുവന്ന ബോഫോഴ്‌സ് ഭൂതം പതിറ്റാണ്ടുകള്‍ കഴിഞ് ഇന്നും കോണ്‍ഗ്രസിനെയും സോണിയാഗാന്ധിയെയും പലപ്പോഴായി വേട്ടയാടുകയാണ്. അവിടെയാണ് സത്യസന്ധനും, ശുദ്ധനും, നല്ല അനുസരണയുള്ളവനുമായ ആന്റണിയുടെ ആവശ്യകത സോണിയാഗാന്ധി കാണുന്നത്.വലിയ ഭരണനൈപുണ്യവും, കഴിവും, ചലനാത്മകമായ വ്യക്തിത്വവും ഒന്നും രാഷ്ട്രശരീരം കാത്തുസൂക്ഷിക്കുന്ന ഈ വകുപ്പ്‌കൈകാര്യം ചെയ്യുന്ന ആള്‍ക്ക്‌വേണ്ട എന്നു സാരം. ഓരോ ഇന്ത്യക്കാരനും അനുഭവിക്കുകയല്ലാതെ മറ്റെന്തുവഴി?.

സ്വന്തം ശരീരത്ത് ചെളിതെറിക്കാതിരിക്കാന്‍ അഴിമതി കാണുന്നിടത്തുനിന്നും മാറിനില്ക്കുകയും ഓടിയൊളിക്കുകയും ചെയ്യുമ്പോള്‍ അത് തടയുവാന്‍ ഉത്തരവാദിത്വപെട്ടവരാണ് ഈപൊട്ടന്‍കളി നടത്തുന്നത് എന്ന് ഓര്‍മ്മവേണം. ഇങനെ ചെയ്യുന്നയാള്‍ ഒരു യഥാര്‍ത്ഥ ഭരണാധികാരിയല്ല. ഒരു ഉദാഹരണത്തിന് ആയുധ ഇടപാടിലെ കമ്മിഷനും, അഴിമതിയും തടയാന്‍ വിദേശ രാജ്യങളുമായുള്ള കരാര്‍ ഇനിമുതല് നേരിട്ട് അതാത് രാജ്യങളിലെ സര്‍ക്കാരുകളുമായി മാത്രമായിരിക്കും എന്ന പുതിയ പരിഷ്‌കരണം പ്രധിരോധവകുപ്പ് കൊണ്ടുവന്നിരുന്നു. എലിയേ പേടിച്ച് ഇല്ലം ചുടുന്നപോലെയായി ഈതീരുമാനം. കാരണം അമേരിക്ക, ഇസ്രായേല്‍, റഷ്യ, തുടങി എല്ലാ രാജ്യങളിലെ സര്‍ക്കാരുമായി ഇന്ത്യ നേരിട്ട് കരാര്‍ ഉണ്ടാക്കിയാലും, ആ രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് വേണ്ടി കരാര്‍ നടപ്പാക്കുന്നതും, അയുധനിര്‍മാണവും, പല സാങ്കേതിക വിദ്യയും ആ രാജ്യങളിലെ സ്വകാര്യ കമ്പനികള്‍ തന്നെയാണ് ചെയ്തുവരുന്നത്. ഈ പുതിയ തീരുമാനം മൂലം ആയുധ കരാറുകള്‍ ആഗോള അടിസ്ഥാനത്തില്‍ നമുക്ക് മല്‍സരാടിസ്ഥാനത്തിലും, കുറഞ്ഞ ചിലവിലും കണ്ടെത്താനുള്ള സാധ്യതയാണ് ഇല്ലാതായത്.ഇതുമൂലം സഹസ്രകോടികളാണ് ഇന്ത്യാ ഗവണ്മെണ്ടിന് നഷ്ടമാവുന്നത്. കാര്യങള്‍ നേരേകൊണ്ടുപോകാന്‍ കഴിവില്ലാത്ത ഒരു മന്ത്രി അഴിമതിഭയന്ന് നടപ്പാക്കുന്ന തുഗ്ലക്ക് പരിഷ്‌കാരം!!.

No comments:

Post a Comment