Search This Blog

Monday, October 14, 2013

താജ്മഹലും, നിലവറകളിലെ ശേഖരങ്ങളും ഉണ്ടായതെങ്ങനെ? മുലക്കരത്തിനെതിരെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത് രക്തസാക്ഷിത്വം വരിച്ച' നങ്ങേലി

Story Dated: Monday, October 14, 2013 2:59 pm IST

;
ഡി.ഐ.എച്ച് ന്യുസിന്റെ ഓസ്ട്രേലിയന്‍ റസിഡന്റ് എഡിറ്റര്‍ അഡ്വ.വിന്‍സ് മാത്യു തയ്യാറാക്കിയ ലേഖനം .മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന വിന്‍സ് മാത്യു അയര്‍ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോള്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് .നിങ്ങളുടെ വാര്‍ത്തകളും അഭിപ്രായങ്ങളും വിന്‍സുമായി പങ്കു വെക്കാന്‍ ബന്ധപ്പെടുക - ഇമെയില്‍ : nmvins@gmail.com
-എഡിറ്റര്‍
താജ്മഹലും, നിലവറകളിലെ ശേഖരങ്ങളും ഉണ്ടായതെങ്ങനെ?
.
വിന്‍സ് മാത്യു//
ഭാര്യയുടെ പേരില്‍ ഓര്‍മ്മകുടീരം പണിയാനും, തിന്നും , ജീവിച്ചും , മദിക്കാനും ഒക്കെ പഴയ നമ്മുടെ രാജ വംശം ജനങ്ങളില്‍ നിന്നും നികുതി പിരിച്ച് രീതി നമ്മുടെ മോശമായ പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലത്തേ ഭരണാധികാരികള്‍ നികുതിപിരിച്ച് എടുത്ത പണം ഉപയോഗിച്ച് താജ് മഹലും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും, നിലവറകളിലെ അമൂല്യ ശേഖരങ്ങളുമൊക്കെ ഉണ്ടാക്കി. രാജ്യവും ജനങ്ങളും പുരോഗതിയിലേക്ക് നീങ്ങേണ്ടിയിരുന്ന ഒരുകാലത്തേ സമ്പത്ത് ഇത്തരത്തില്‍ കൊള്ളനടത്തുകയും ധൂര്‍ത്തടിക്കുകയും ചെയ്തു. തിരുവതാംകൂര്‍ രാജാക്കന്മാരുടെ സ്വന്തം പണവും, വരുമാനവും കൊണ്ടാണോ പദ്മനാഭസ്വാമി ക്ഷേത്ര നിലവറയിലേ ശേഖരങ്ങള്‍ ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോഴോ താജ്മഹലും നിലവറയും, അങ്ങിനെ പലതും മതക്കാരുടെയും, രാജപിന്മുറക്കാരുടെയും അവകാശത്തിലല്ലേ എഴുതപ്പെട്ട് കിടക്കുന്നത്.
ജനങ്ങളെ കൊന്നും തിന്നും നാട് മുടിച്ചവര്‍ പണ്ട് കാലത്തും ഉണ്ടായിരുന്നു. ജനാധിപത്യ രീതിയില്‍ ഇപ്പോള്‍ പറഞ്ഞാള്‍ കുറെ ചെകുത്താന്‍ മാരുടെ പ്രവര്‍ത്തികള്‍ . തിരുവതാംകൂര്‍ രാജാക്കന്മാരുടെയും പരിപാടികള്‍ ഇതൊക്കെകൂടിയായിരുന്നു. കേരളത്തേ ഭ്രാന്താലായമാക്കാനും അന്ധകാരയുഗത്തിലേക്ക് കൊണ്ടുപോയതും ഇവരൊക്കെത്തന്നെ. എന്നിട്ടും ഇപ്പോഴും ജനാധിപത്യ സര്‍ക്കാരുകളും നമ്മളും ഒക്കെ തിരുവനന്തപുരത്തും മറ്റും വാലും ചുരുട്ടി രാജാക്കന്മാരുടെ വാലറ്റത്തേ വരെ കുമ്പിടുന്നു.
തൊടീലും, തീണ്ടലും, മുലക്കരവും, മീശക്കരവും, ചൂഷണവും, ജന്മിത്വവും അങ്ങിനെ മേനിപറയാന്‍ കാര്യമായൊന്നുമില്ലാത്ത അന്ധകാരം നിറഞ്ഞ മലയാളിയുടെ പിന്മുറക്കാലം. നാടുവാഴികളുടെയും രാജാക്കന്മാരുടെയും മ്ലേശ്ചതകള്‍ , കേരളത്തിന്റെ ഭൂതകാലത്തിന്റെ ഒരു പരിശ്ചേദം ഇവിടെ വായിക്കുക.
ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍
തിരുവിതാംകൂര്‍ രാജഭരണകാലത്തെ നികുതികള്‍ ജനങ്ങളെ കൊള്ള ചെയ്യുന്നതിനേക്കാള്‍ നീചമായ രീതിയിലാണ് പിരിച്ചെടുത്തിരുന്നെന്നത് കുപ്രസിദ്ധമാണല്ലോ. മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന തിരുവിതാം കൂര്‍ രാജഭരണം നൂറിലേറെ ഇനങ്ങളില്‍ നികുതിയെന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നു.
ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ കാണാം.
അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നഞ്‌ജേലി. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്‌ക്കാരമായ മാറുമറക്കല്‍ ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട് മുലക്കരം ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്‌ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്‌ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍ ) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്‌ജേലി പതറാതെ പൂമുഖത്ത് നിലവിളക്കു കത്തിച്ച് നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത് രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു.
വൈകുന്നേരത്തോടെ നഞ്‌ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്‌ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ!ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് പ്രഖ്യാപിച്ച നഞ്‌ജേലിയുടേയും കണ്ടപ്പന്റേയും ഞെട്ടിപ്പിക്കുന്ന ധീര രക്തസാക്ഷിത്വം കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പിറ്റേന്നു മുതല്‍ മുലക്കരം നിര്‍ത്തലാക്കിയെന്നാണ് പറയപ്പെടുന്നത്. നഞ്‌ജേലിയുടെ ധീര രക്തസാക്ഷിത്വം കൊണ്ട് ചരിത്രമായിമാറിയ പുരയിടമാണ് മുലച്ചിപ്പറമ്പായത്.
****നങ്ങേലിയുടെ ത്യാഗം ചിത്രം 3 ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തോട് ചേര്‍ന്നുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന നങ്ങേലിയുടെ ത്യാഗത്തെക്കുറിച്ച് ഇതിനു മുന്‍പ് രണ്ടു ചിത്രങ്ങള്‍ 2013 ല്‍ തന്നെ ചിത്രകാരന്‍ വരച്ചിട്ടുണ്ട്. ഈ ചിത്രം ആ സീരീസിലെ മൂന്നാമത്തേതാണ്. കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ എട്ടുമാസക്കാലം വിഹ്വലതയുണ്ടാക്കുന്ന ആ സംഭവത്തെ അനുഗമിച്ച് ചേര്‍ത്തലയിലേക്ക് പല യാത്രകള്‍ നടത്തിയതിനു ശേഷമായിരുന്നു. എങ്കിലും, നങ്ങേലി എന്ന ചേര്‍ത്തലയിലെ വീര വനിതയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറയെ നേരിട്ടു കാണാതെയായിരുന്നെന്ന് പറയാം. ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയായശേഷം ആ ചിത്രങ്ങളുടെ കളറിലുള്ള ലേസര്‍ പ്രിന്റ് തയ്യാറാക്കി, അവ നങ്ങേലിയുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന 65 വയസ്സുള്ള ലീല അമ്മക്ക് സമ്മാനിക്കാനായി ചിത്രകാരനും, സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദേഷുമൊത്ത് ചേര്‍ത്തലയില്‍ പോയിരുന്നു.
കന്യാകുമാരി മുതല്‍ ഏതാണ്ട് കൊച്ചിവരെയുണ്ടായിരുന്ന തിരുവിതാംകൂറിലെ സ്ത്രീജനങ്ങള്‍ക്ക് മുലക്കരം നല്‍കാതെ ബ്ലൌസു ധരിക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന മഹതിയായ നങ്ങേലിയെ എത്രവരച്ചാലും കേരളീയന്റെ ആത്മാഭിമാനത്തിനായി അവര്‍ ചിന്തിയ രക്തത്തിനും പകരംവക്കാന്‍ നമുക്കാകില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു.
മാത്രമല കേരളത്തിലെ ചരിത്രകാരന്മാരും, ഭരണാധികാരികളും, കലാസാഹിത്യ പ്രവര്‍ത്തകരും ആ ധീരരക്തസാക്ഷിയോടുകാണിച്ച കൃതഘ്‌നത മാപ്പര്‍ഹിക്കാത്തതുമാണ്. അതിനാല്‍ , നങ്ങേലിയുടെ ത്യാഗം കേരള ജനത തിരിച്ചറിയുന്നതുവരെ നങ്ങേലിയുടെ മഹത്വം നിറങ്ങള്‍കൊണ്ട് തുടര്‍ച്ചയായി അടയാളപ്പെടുത്താന്‍ ചിത്രകാരന്‍ പ്രതിജ്ഞാബദ്ധനായിരിക്കുന്നു. അതുകൂടാതെ, ചിത്രകാരന്‍ നേരത്തെ വരച്ച 1) നങ്ങേലിയുടെ ത്യാഗം, 2) ഗ്രേറ്റ് നങ്ങേലി എന്നീ ചിത്രങ്ങളില്‍ മുലയറുക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കത്തി യാഥാര്‍ത്ത്യവുമായി പൊരുത്തപ്പെടാതിരിക്കുന്നു എന്ന ഒരു തിരിച്ചറിവുകൂടി നങ്ങേലിയുടെ മൂന്നാമത്തെ ചിത്രം വരക്കാന്‍ പ്രേരണയായിട്ടുണ്ടെന്ന സത്യവും പ്രധാനമാണ്.
നങ്ങേലി അനായാസം തന്റെ മുലകള്‍ അറുത്തു നല്‍കാന്‍ ഉപയോഗിച്ച ആയുധം കൊയ്ത്തരിവാള്‍ തന്നെയായിരുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുംബത്തിലെ റിട്ടയേഡ് കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കഴിഞ്ഞ കൂടിക്കാഴ്ച്ചയില്‍ അതു സൂചിപ്പിക്കുന്നതുവരെ അക്കാര്യത്തെക്കുറിച്ച് ചിത്രകാരന്‍ ബോധവാനായിരുന്നില്ല. അങ്ങനെയൊരു തിരുത്തി വരക്കല്‍ കൂടിയാണ് നങ്ങേലിയെക്കുറിച്ചുള്ള ഈ മൂന്നാമത്തെ ചിത്രം.
ചിത്രം കടപ്പാട്‌: http://chithrakaran.blogspot.in/2013/10/nangelis-sacrifice-3-3.html
nmvins@gmail.com
- See more at: http://www.dailyindianherald.com/home/details/5XMWrOv8/9#sthash.C1kI0rrr.dpuf

http://www.dailyindianherald.com/home/details/5XMWrOv8/9