Search This Blog

Monday, October 7, 2013

മലയാളത്തിന്റെ പേരിൽ ഉണ്ടയില്ലാവെടികൾ...

ശ്രീകുമാറിന്റെ ഒരു പോസ്റ്റ് വായിക്കാനിടയായി......ഫോട്ടോ ഇമേജിലുള്ള പോസ്റ്റിനു എന്റെ ഒരു മറുപടിയും ഇട്ടു. കല്യാണ കത്തുകളിൽ മാത്രമല്ലല്ലോ, എല്ലാത്തരം കത്തിടപാടുകളും ഏറെകുറെ അങ്ങിനെതന്നെയല്ലെ. ശ്രീകുമാർ ഇതെഴുതി ഒട്ടിച്ചു വയ്ച്ചിരിക്കുന്ന ഫേസ്ബുക്കിന്റെ ചുവരും അതിന്റെ കോഡുകളും പിതൃത്വവും വരെ ഇംഗ്ലീഷിൽ തന്നെ. മലായാളം ഭരണഭാഷയാക്കണം, മുഖ്യമാവണം ഇതൊക്കെ ഒരർഥത്തിൽ
ഗീർവാണവുമാണെന്ന് കരുതുന്നു. ഒന്നും നടക്കില്ല. ലോക ക്രമത്തിൽ ഇംഗ്ലീഷിനു പകരം വയ്ക്കാൻ മലയാളം ആവില്ല. അതാണുസത്യം. പിന്നെ ഇതെല്ലാം മറക്കുന്നത് ഒരുതരം കപടതയും മലയാളികളെ പൊട്ടൻ മാരാക്കാനുമാണേ..നമ്മുടെ നിയമവും , കോടതിഭാഷയും ഭരണ സംവിധാനത്തിലെ മിക്ക കത്തിടപാടുകളും സംഭാഷണങ്ങളും ഒക്കെ ഇംഗ്ലീഷിൽ തന്നെ. നിയമ ഭാഷയിലേ അസംഖ്യം വാക്കുകൾക്ക് പകരം വയ്ക്കാൻ പോലും മലയാളത്തിൽ ഇനിയും വാക്കുകൾ കണ്ടെത്തിയിട്ടില്ല. ഇങ്ങിനെ ഇംഗ്ലീഷ് സർവ്വ സാധാരണമായി ഉപയോഗിക്കുന്ന നാട്ടിൽ എല്ലായിടത്തും സായിപ്പും മദാമയും വരുന്നുണ്ടായിട്ടല്ല. ഭരണഭാഷയും നിയമ ഭാഷയും പൂർണ്ണമായി ഇംഗ്ഗ്ലീഷിൽ ആക്കാൻ ആകില്ല. കാരണം കേരളത്തിനപ്പുറത്തും മലയാളത്തിനപ്പുറത്തും ഉള്ള പലതും നമുക്ക് വേണ്ടിയിരിക്കുന്നു, ആശ്രയിക്കുന്നു. കേരളത്തിലെ എല്ലാ കാര്യങ്ങളും കേരളത്തിൽ തന്നെ ലഭ്യമായിരുന്നെങ്കിൽ നടക്കുമായിരുന്നു. നമ്മൾ ഇന്ന് കാണുന്ന കേരളത്തിലേ പലതും മറ്റ് നാടുകളിൽനിന്നു കടമെടുത്തതും, കൊണ്ടുവന്നതുമാണല്ലോ. കേരളത്തിന്റെ സാമ്പത്തിക ശ്രോതസുതന്നെയായ പ്രവാസികളുടെ വരുമാനവും മറുനാട്ടിൽ അവർ മലയാളം പറഞ്ഞിട്ടല്ല. എല്ലാ ഭാഷയ്ക്കും അതിന്റേതായ പരിമിതികളുണ്ട്. കേരളവും മലയാളികളുടെ ജീവിതം കൂടുതൽ ആശയിക്കുന്നതിനാൽ കേരളത്തിനും സ്വ ഭാഷയ്ക്കും പരിമിതികൾ അഗോളതലത്തിൽ ഒരുപാടുണ്ട്.

No comments:

Post a Comment