''ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം നടത്തുന്നത് ഉന്നതനായ ബി.ജെ.പി.നേതാവും പാർട്ടിയുടെ മുൻ കേരളാ അദ്ധ്യക്ഷനുമായ ശ്രീധരൻ പിള്ള. സി.ബി.ഐ അറസ്റ്റിനായി പരതുന്ന ഒരു പ്രതിക്കായി കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് വക്കീൽ രൂപത്തിൽ ദൈവദൂതനാവുകയണ്‌. പണവും, കാര്യസാധ്യവും ഉണ്ടായാൽ ശ്രീധരൻ പിള്ളയ്ക്ക് എന്തു ബി.ജെ.പി?.എന്തു പാർട്ടി..വക്കീൽ കുപ്പായവും വക്കീൽ എത്തിക്സും തന്നെ വലുത്. നേതാവാണുപോലും നേതാവ്!!..ശ്രീധരൻ പിള്ളേ നിങ്ങൾക്ക് നാണവും അറപ്പും ഇല്ലേ ഈ കേസിന്റെ വാദവും കഴിഞ്ഞ മറ്റൊരു കുപ്പായവുമിട്ട് ഈ നാട്ടിലേ ജനത്തേ നയിക്കാൻ?..''
uthup varghese
കോടികൾ സമ്പത്തുള്ള പ്രതികളേയും അവരുടെ മടീശീലയും കാണൂമ്പോൾ ഇത്തരം ജനനായകർക്ക് തള്ളേ..കലിപ്പാണ്‌,..ജനങ്ങളോട്. നേതാവായി ഞെളിഞ്ഞു നടന്നിട്ട് എന്ത് അധാർമ്മികതയും, കൊള്ളത്തരങ്ങൾക്കും കൂട്ടുനില്ലാമെന്ന ഈ രീതി നല്ലതല്ല. ഇത്രയും വലിയ ഒരു നേതാവ് ഈ കേസ് ഏറ്റെടുത്തതോടെ ഉതുപ്പിനെതിരായ സി.ബി.ഐ അന്വേഷണം വെള്ളത്തിൽ വരച്ച വരയായി മാറിയേക്കും. വക്കീലും ക്രിമിനൽ കേസും ഒക്കെ അവിടെ നില്ക്കട്ടെ..കേരളം ശ്രീധരൻ പിള്ളയെ അറിയുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലെ അത്യുന്നതനായ നേതാവായാണ്‌. ശ്രീധരൻ പിള്ളേ…. നിങ്ങളുടെ വക്കീൽ ധാർമ്മികതയും എത്തിക്സും ഞങ്ങൾക്കറിയേണ്ട. നിങ്ങളിലേ കേരളത്തിലേ ഉന്നതനായ രാഷ്ട്രീയ നേതാവിനെയാണ്‌ ഞങ്ങൾക്കറിയേണ്ടത്.എന്താ ശ്രീധരൻ പിള്ളേ നിങ്ങൾ ഇങ്ങിനെയായത്?.. കൊള്ളക്കാർക്കും കള്ളന്മാർക്കും, ചതിയന്മാർക്കും, ഇരുമ്പഴികളിൽ പോകേണ്ട രാജ്യ, ജന ദ്രോഹികൾക്കും കൂട്ടുനില്ക്കാൻ ആണേൽ നിങ്ങൾ എന്തു നാടു നന്നാക്കൻ ആണ്‌ നടക്കുന്നത്?.. ചേരാത്ത 2 വശങ്ങൾ തന്നെയാണ്‌ ശുദ്ധവും, സത്യവും നീതിയുക്തവുമായ പൊതു പ്രവർത്തനവും, ക്രിമിനലുകളെ ജയിലിൽനിന്നും രക്ഷിക്കാൻ വാദിക്കുന്ന വക്കീൽ കുപ്പായവും. ഇത്തരം ആളുകൾ രാജ്യവും, ജനത്തേയും നശിപ്പിക്കും.
Job-nurses
ഒരു വക്കീൽ എന്ന നിലയിൽ നിങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ ഒരു പ്രശസ്തനായ പൊതു പ്രവർത്തകൻ എന്ന രീതിയിൽ നിങ്ങളേ പരിഹസിക്കാനും, ചോദ്യം ചെയ്യാനും, പുശ്ചിച്ച് തള്ളാനും ഉദ്ദേശിക്കുകയാണ്‌. 240 കോടിരൂപ കേരളത്തിലേ കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത പട്ടിണി പാവങ്ങളിൽ നിന്നും തട്ടിയ ഉതുപ്പ് വർഗീസ് എന്ന രാജ്യത്തേ മുൻ നിരകേസുകളിലേ പ്രതിയേ സഹായിക്കാൻ ഇറങ്ങുന്ന താങ്കൾ പൊതു പ്രവർത്തനം അവസാനിപ്പിക്കണം. പൊതുരംഗത്ത് വന്ന ധാർമ്മികതയും നീതിയും പ്രസഗിക്കുന്ന നിങ്ങളുടെ വാ പൂട്ടണം. ഉതുപ്പിന്റെ മടിശീലയിലേ കോടികളിലാണ്‌ നേതാവേ നിങ്ങളുടെ കണ്ണും, മനസും എല്ലാം. കരഞ്ഞ് വിതുമ്പുന്ന കുടുംബങ്ങളേ നോക്കി നിങ്ങളിലേ പൊതുപ്രവർത്തകൻ ആക്രോശിക്കുകയും ഭീകരമായി അട്ടഹസിക്കുകയുമാണ്‌. ഇത്തരം പൊതുപ്രവർത്തകൻമാരുടെ അടിവേര്‌ ജനങ്ങൾ അറുത്തുമുറിച്ച് തള്ളണം. ഇത്രമാത്രം വലിയ കൊള്ള നടത്തിയവർക്കും, അധാർമ്മികത പ്രയോഗിച്ചവർക്കും വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ പുറത്തിറങ്ങി എന്നും ഞെളിപിരികൊണ്ട് നാക്കിട്ടടിക്കുന്ന ഇവിടുത്തേ ജനത്തിനു വേണ്ടി ആരുണ്ട് നേതാവേ ശബ്ദിക്കാൻ?. ശ്രീധരൻ പിള്ള പൊതുജീവിതം അവസാനിപ്പിക്കണം. വക്കീൽ പണി അവസാനിപ്പിക്കാൻ പറയുന്നില്ല. കാരണം അത് നിങ്ങളുടെ കഞ്ഞിയും തൊഴിലും ആണല്ലോ.
താൻ വഹിക്കുന്ന ചുമതലകളും അത് അർഹിക്കുന്നവർക്ക് ഒഴിഞ്ഞുകൊടുക്കണം. എന്നിട്ട് വക്കീലും അതിന്റെ എത്തിക്സുമായി പൊക്കോ, ഒരു പരാതിയുമില്ല. ഈ നാട്ടിലേ ക്രിമിനലുകൾക്കും, കൊലപാതകികൾക്കും, അഴിമതിക്കാർക്കും, കൊള്ളകാർക്കും വേണ്ടി വാദിച്ച് പണം ഉണ്ടാക്കാനുള്ള കൂട്ടികൊടുപ്പ് കേന്ദ്രമാക്കി രാഷ്ട്രീയത്തേയും നേതാവിന്റെ സ്ഥാനങ്ങളെയും വ്യഭിചരിക്കരുത്. മഹാ പാപമാണത്…, അത്തരക്കാർ മഹാപാപികളാണ്‌. ജനത്തേ വെറുതെ വിടുക. നിങ്ങൾക്ക് നിങ്ങളുടേ വഴി…ജനങ്ങളെ ദയവായി ഇങ്ങിനെയുള്ളവർ സേവിക്കാൻ ഇറങ്ങരുത്.
പല വക്കീലുമാരും രാഷ്ട്രീയ പാർട്ടിയിൽ വരുന്നത് നാടുന്നക്കാനല്ല. കേസു പിടിക്കാനും, കാശുണ്ടാക്കാനുമാണ്‌. പാർട്ടിയിൽ വ്യക്തിത്വവും ഭരണത്തിൽ സ്വാധീനവും ഉണ്ടാക്കി അതെല്ലാം നാട്ടിൽ കണ്ട കള്ളമാർക്കും, കൊള്ളക്കാർക്കും, കൊലപാതകികൾക്കും, ബലാൽസംഗവീരന്മാർക്കുമായി ഉപയോഗപ്പെടുത്തുന്നു. പാർട്ടിയിലേ പദവികളും സ്വാധീനവും, ഭരണ സ്വാധീനവും പല വക്കീലുമാരും വിറ്റ് കോടികൾ സമ്പാദിക്കുന്നു. എന്നിട്ട് പുറത്തിറങ്ങി അഴിമതിക്കെതിരെയും നീതിക്കുമായി നാക്കിട്ടടിക്കുന്നു,..ചതിയന്മാർ..
Nursing-Jobs
1291 നേഴ്സുമാരിൽനിന്നും 20ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി ഒളിവിൽ പോയ ഒരു വലിയ ക്രിമിനലിനുവേണ്ടി വാദിക്കാൻ പോകുന്ന ശ്രീധരൻ പിള്ള ഇനി എന്തിനു രാഷ്ട്രീയത്തിൽ തുടരണം?..എന്താണ്‌ ഒരു പൊതു പ്രവർത്തകൻ എന്ന രീതിയിൽ നിങ്ങളിലേ വിശ്വാസ്യതയും ധാർമ്മികതയും?..2000ത്തിലധികം കുടുംബങ്ങളെ സാമ്പത്തികമായി കൊന്നു കൊലവിളിച്ച ഒരു പ്രതിക്കായി ഇന്ത്യയിലും വിദേശത്തും സി.ബി.ഐ വലവിരിച്ചിരിക്കുകയാണ്‌. ഇന്റർപോളുംതിരയുന്നു. അപ്പോഴാണ്‌ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് സാക്ഷാൽ ദൈവമായി പ്രതിയുടെ മുമ്പിൽ അവതരിക്കുന്നത്. ശ്രീധരൻ പിള്ള അഴിമതിക്കും ധാർമ്മികതയ്ക്കും ഒക്കെ എതിരേ ഒരു പാട് പ്രസംഗിക്കുന്നതും, ചാനലിൽ വാദിക്കുന്നതും കണ്ടിട്ടുണ്ട്. എന്താണിങ്ങനെ ജനത്തേ പരിഹസിക്കുന്നത്?..നിങ്ങളേ പോലുള്ള ആൾക്ക് രാഷ്ട്രീയ ജീവിതവും പൊതു പ്രവർത്തനവും പറഞ്ഞിട്ടില്ല. ബി.ജെ.പി നേതാവിന്റെ കുപ്പായ അഴിച്ചുവയ്ച്ച് കൊള്ളക്കാർക്കും അഴിമതികാർക്കും അധാർമ്മികമായി ജീവിക്കുന്നവർക്കും മാത്രമായി പണിചെയ്യൂ… കുറെ നേരം ഉതുപ്പുമാരുടെ കൂടത്തിലും കുറെ നേരം ജനങ്ങൾക്കൊപ്പവും എന്ന ഈ പോക്ക് ചതിയാണ്‌. എല്ലാം വേണമെന്ന് വാശിപിടിക്കാതെ ഏതേലും ഒന്നിനു പിറകേ പോകണം.
nurses-recruotment
ഉതുപ്പ് വർഗീസ് ചില്ലറകാരനല്ല, 2000ത്തോളം ആളുകളിൽനിന്നും 19,500 രൂപ വീതം വാങ്ങിക്കേണ്ടതിനു പകരം ഓരോ ആളിൽനിന്നും 20ലക്ഷം വീതം പിരിച്ചെടുത്ത ഉതുപ്പിനു കോടികൾ തട്ടിക്കാൻ മാത്രമല്ല,നില്ക്കാനുംമറിയാം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരളത്തിലേ ഏറ്റവും വലിയ ഒരു നേതാവിനെ അദ്ദേഹം വിലയിട്ട് വാങ്ങിയിരിക്കുന്നു. കേസ് നടത്താൻ മാത്രമല്ല, സി.ബി.ഐ എന്ന കൂട്ടിലേ തത്തയുടെ വായിൽ തുണിതിരുകാൻ കൂടി ഈ നീക്കത്തിൽ ഉതുപ്പ് ഉന്നം വയ്ക്കുന്നു. സൗമ്യ വധത്തിലേ ഗോവിന്ദചാമിക്കുവേണ്ടി ഹാജരായ ആളൂർ വക്കിലിനെതിരെ എന്തെല്ലാം കോലാഹലമായിരുന്നു. ആളൂർ എന്ന വക്കീൽ ‘വക്കീൽ’ മാത്രമായിരുന്നു. ജനലക്ഷങ്ങളേ മുന്നിൽ നിന്ന് നയിക്കുന്ന ശ്രീധരൻ പിള്ളയേപോലുള്ള നേതാവായിരുന്നില്ല. ആളൂരിനേ നൂറുവട്ടം വിമർശിച്ചവർ ശ്രീധരൻ പിള്ളയേ ആയിരം വട്ടം വിമർശിക്കണം. പൊതുപ്രവർത്തകനോ നിങ്ങൾ ഉതുപ്പുമാരുടെ നേതാവോ?..ആളൂർ ചെയ്തതിലും ഭീകരമാണ്‌ ശ്രീധരൻ പിള്ള എന്ന നേതാവ് ചെയ്യുന്നത്. ജനനായകനാണ്‌ ഇദ്ദേഹം. എന്നിട്ടാണ്‌ നാടിനേ കുട്ടിച്ചോറാക്കുന്ന ആളുകളുടെ കൂടി നേതാവാകുന്നത്.
കുറിപ്പ്: ഇവിടെ ശ്രീധരൻ പിള്ളയേ ന്യായീകരിക്കാൻ ഇത്തരം വേലത്തരങ്ങൾ മുമ്പും, ഇപ്പോഴും തുടരുന്ന മറ്റ് നേതാക്കളേ ആരും ഉദാഹരിക്കേണ്ട. ഇത്തരം ഇരട്ട മുഖമുള്ള എല്ലാവർക്കും എതിരാണ്‌ മേലെഴുതിയതിന്റെ ഉള്ളടക്കം.
http://www.pravasishabdam.com/nursing-recruitment-scam-sreedharan-pillai-bjp-appeares-for-uthup/